Sunday, May 3, 2020

അതൊക്കെ അന്തകാലം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു കാലമുണ്ടായിരുന്നു.

സ്പിന്നർമാർ ന്യൂബോൾ എറിയുന്ന കാലം. ഗവാസ്കർക്ക് പങ്കാളിയില്ലാത്ത കാലം. കപിൽദേവിനെ സപ്പോർട്ട് ചെയ്യാനൊരു ബൗളറില്ലാത്ത കാലം.
പേസ് ബോളിനെതിരെ മുട്ടിടിക്കുന്ന ബാറ്റ്സ്മാന്മാരുടെ കാലം.
നിലവാരമില്ലാത്ത കളിക്കാർ ടീമിൽ നിറഞ്ഞ കാലം.
സമ്മർദ്ദത്തിനടിമപെട്ട് കളിമറക്കുന്ന ക്യാപ്റ്റന്മാരുടെ കാലം.
ക്യാച്ചുകൾ ചോർന്ന് മാച്ചുകൾ തോൽക്കുന്ന കാലം.
കിർമാണിക്ക് പകരം വയ്ക്കാൻ കീപ്പറില്ലാത്ത കാലം.
സ്വദേശത്ത് പിച്ചിൽ കുഴികുത്തി എതിരാളികളെ കറക്കി വീഴ്ത്തുന്ന പുലികൾ വിദേശത്ത് എലികളായി പഞ്ചപുച്ഛമടക്കി മടങ്ങുന്ന കാലം.

ഇന്നിതാ സമ്മർദ്ദത്തിനടിമപെടാത്ത നായകൻ.
രണ്ടോ മൂന്നോ ദേശീയ ടീമുകൾ ഒരുക്കാൻ ഉതകുന്ന പ്രതിഭാധനരായ കളിക്കാർ.
എല്ലാ സ്ഥാനത്തും ആവശ്യത്തിന് റിസർവ് കളിക്കാർ.
പേടിപെടുത്തുന്ന പേസ് പട.
വൈവിദ്ധ്യമുള്ള സ്പിൻ മാന്ത്രികർ.
വിക്കറ്റ് കാക്കാൻ നാലോ അഞ്ചോ കിർമാണിമാർ.
ക്രീസിൽ സംഹാര താണ്ഡവമാടുന്ന കപിൽ ദേവുമാർ.

അതെ ഇത് ക്രിക്കറ്റ് ആരാധകർക്ക് മധുരതരമായ ഉത്സവകാലം.

No comments:

Post a Comment