Friday, October 3, 2014

രണ്ടുണ്ട് കാര്യം.


കറണ്ട് പോയി....സമാധാനം രമേശേന്‍, ആശ്വസിച്ചു.എന്തൊരു ശാന്തത.സന്ധ്യാദീപം തെളിക്കാനെത്തിയതാണ്.രമേശന്‍ ഏഴുമണിയോടടുത്തു.പാര്‍വ്വതിയമ്മ കെ എസ് ഇ ബിയെ പ്രാകുകയാണ്.എതെന്താപ്പൊ ഈ (അ)സമയത്ത്.
''സമയാസമയമുണ്ടോ ഭക്തവത്സലാ നിനക്ക്.......''രമേശേട്ടന്‍ കീര്‍ത്തനം മനസ്സില്‍, ഉരിയാടി.വാതിലിന്‍റെ വിടവിലൂടെ സംഘര്‍ഷഭരിതമായ രംഗം അടുക്കളയില്‍ നിന്ന് കണ്ടുകൊണ്ടിരുന്ന സുഗന്ധി ഇതിനകം മെഴുകുതിരി തെളിയിച്ചിരുന്നു.റിമോട്ടിന് ഷിഫ്റ്റാണ്.ഇത് അമ്മയുടെ ഊഴമാണ്..സുഗന്ധിയുടെ ഊഴം ''സ്വര്‍ഗ്ഗതിലെ കട്ടുറുമ്പ്'' എന്ന സീരിയലോടെ എട്ടുമണിയ്ക്ക് ആരംഭിക്കും.അപ്പോഴേയ്ക്കും അമ്മ പിന്‍വാങ്ങി വാതിലിന് വിടവിലൂടെ വീക്ഷിക്കും.അവര്‍തമ്മില്‍ഈകാര്യത്തില്‍നല്ല അഡ്ജസ്റ്റ്മെന്‍റാ.എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും സീരിയല്‍കാണാന്‍കഴിഞ്ഞില്ലെങ്കില്‍, റിപീറ്റ് ടെലകാസ്റ്റ് കണ്ടോളും.
രമേശന്‍ തിരിതെളിച്ച് മകള്‍,ജിതയെ പ്രാര്‍ത്ഥിക്കാനായി ക്ഷണിച്ചു.വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണോ എന്തോ ജിത കൂപ്പുകൈകളോടെ രമേശേട്ടനോടൊപ്പം ചേര്‍ന്നു.മൊബൈലില്‍, ദില്‍സേരേ......... എന്ന ഗാനം ഒഴുകിയെത്തിയതോടെ അവള്‍ ഓടിപ്പോയി.അമ്മയുടെ പൂജ ഒമ്പതരമണിയ്ക്കാണ് അന്നേരം ക്രൂരയായ അമ്മായിയമ്മയെ ചിത്രീകരിക്കുന്ന സീരിയലാണ്.ഈ സമയത്ത് സുഗന്ധി അര്‍ത്ഥഗര്‍ഭമായ കമന്‍റുകള്‍, പാസാക്കും.കൂടാതെ അമ്മായിയമ്മയ്ക്ക് തട്ടുകിട്ടുന്ന കിടിലന്‍ ഡയലോഗ് വരുമ്പോള്‍ വോളിയം അല്‍പം കൂട്ടാന്‍, സുഗന്ധി മറക്കാറില്ല.ഈശ്വര പ്രാര്‍ത്ഥനയില്‍,മുഴുകുക എന്നതുമാത്രമേ അമ്മയ്ക്ക് രക്ഷയുള്ളൂ.
സുഗയുടെ ഊഴം ഏട്ടരയാണ്.അന്നേരം ടി വി യില്‍ പ്രത്യക്ഷപ്പെടുന്നത്.ക്രൂരയായ ഒരു മരുമകളാണ്.അവള്‍ക്കെതിരെയുള്ള കിടിലന്‍ഡയലോഗുകള്‍,ഉയര്‍ന്ന വോളിയത്തില്‍ കേള്‍ക്കാന്‍കെല്‍പില്ലാതെ സുഗന്ധി പ്രാര്‍ത്ഥനാ നിരതയാകും.നിന്നെയൊക്കെ ജീവനോടെ കത്തിക്കുകയാവേണ്ടത്....നീ എന്‍റെ മോനെ മുഴുക്കുടിയനാക്കും......നീ ഒരുകാലത്തും ഗതിപിടിക്കില്ല എന്നീ ഡയലോഗുകള്‍ക്കു മുന്നില്‍, സുഗന്ധിയ്ക്ക് നില്‍ക്കക്കള്ളിയില്ല.ആ സമയത്ത് അമ്മയുടെ മുഖപ്രസാദം ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ഏതായാലും ഒരുകാര്യത്തില്‍ രമേശേട്ടന് ആശ്വാസമാണ്.അമ്മായിയമ്മയും മരുമകളും നേരിട്ട് കലഹിക്കാറില്ല.സീരിയലിലെ ഡയലോഗുകള്‍, സ്വാംശീകരിച്ച് അതിലെ കഥാപാത്രങ്ങളില്‍,പരകായ പ്രവേശം നടത്തി പോര് നടത്തുന്നത് ഒരു വിധത്തില്‍ എല്ലവര്‍ക്കും ആശ്വാസപ്രദമാണ്.അങ്ങനെ ടി വി സീരിയലിലൂടെ രണ്ടുണ്ട് കാര്യം.
രമേശന് ഇത് ഇഷ്ടമല്ലെങ്കില്‍,പിന്നെ ഒന്നുപദേശിച്ചു നോക്കിക്കൂടേ എന്ന് വായനക്കാരില്‍ ചിലരെങ്കിലും സംശയിച്ചേക്കാം.കൂട്ടരെ........ പാവം രമേശന്‍,........ രണ്ടേ രണ്ടു ഡയലോഗ് രമേശനെ കീഴ്പെടുത്തിക്കളഞ്ഞു.
എന്‍റെ അമ്മേ നിങ്ങള്‍ക്കിതൊന്ന് നിര്‍ത്തിക്കൂടേ......എന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു.ഞാനിനി കണ്ടാലെത്രനാള് കാണുമെടാ...എന്‍റെ കാലം കഴിഞ്ഞാ....നിങ്ങക്ക് സുഖായി സീരിയലും കണ്ട് ജീവിച്ചൂടേ.....അതോടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം കാണാന്‍,പായും ചുരുട്ടി തന്നെയും കൊണ്ട് നാടകം കാണാന്‍ പോയ അമ്മയെ  ഓര്‍ക്കും.നന്ദികേട് അമ്മയോട് പാടില്ലെന്ന വിചാരത്തില്‍ രമേശന്‍ഒന്നും ശബ്ദിച്ചില്ല.
എന്‍റെ സുഗു നിനക്ക് ഈ ടി വിയുടെ വോളിയം ഒന്നു കുറച്ചൂടെ എന്ന രമേശന്‍റെ ചോദ്യത്തിനു മുന്നില്‍അല്‍പം വ്യത്യസ്ഥമായ മറുപടിയാണ് രമേശന് ലഭിച്ചത്.
ആഹാ നിങ്ങക്ക് നിങ്ങടെ അമ്മ സീരിയല് കാണുന്നത് പ്രശ്നമല്ല ഞാന്‍കാണുമ്പോഴാ നിങ്ങടെ എളക്കം...എനിയ്ക്ക് ഒരു സീരിയലുകാണാനുള്ള സ്വാതന്ത്ര്യം പോലും ഈ വീട്ടിലില്ലോ ദൈവമേ......ഇത്രയും പറഞ്ഞ് പൂര്‍വ്വാധികം ഒച്ചപ്പാടോടെ സുഗു സീരിയല്‍,തുടര്‍ന്നു.
ജിതയെ മാത്രം സീരിയല്‍, ബാധിച്ചില്ല.എന്നാല്‍ അതിലെ ഡയലോഗുകള്‍ എങ്ങനെയോ ജിത സ്വാംശീകരിച്ചിരുന്നു.ക്ലാസ്സ് ടെസ്റ്റില്‍ മാര്‍ക്കു കുറഞ്ഞ ജിതയോട് കാരണം തിരക്കിയപ്പോള്‍കിട്ടിയ മറുപടി ഇതായിരുന്നു.
(പൊട്ടിക്കരഞ്ഞു കൊണ്ട്) അച്ഛന്‍റെ മോള് പിഴച്ചിട്ടില്ലച്ഛാ......അച്ഛന്‍റെ മോള് പിഴച്ചിട്ടില്ല.
ജപം കഴിഞ്ഞ് രമേശന്‍ എഴുന്നേറ്റു.ഇതിനകം കറണ്ട് തിരിച്ചെത്തിയിരിക്കുന്നു.തലകുനിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍,രമേശന്‍ ഓര്‍ത്തു.ഇന്നത്തെ പ്രാര്‍ത്ഥനയില്‍, ഒരു നിമിഷം പോലും ഭഗവാനെ ഓര്‍ത്തിരുന്നില്ല.പകരം ചിന്തയും ആധിയും മാത്രമായിരുന്നു.
എഴുന്നേറ്റ് ജിതയുടെ മുറിയില്‍ എത്തിനോക്കാനുള്ള ധൈര്യം രമേശനുണ്ടായിരുന്നില്ല. Don’t you have manners dad…….എന്ന ഏതോ സീരിയലിലെ ഡയലോഗ് അവള്‍ പറഞ്ഞാലോ.
അത്താഴം പത്തുമണിയ്ക്ക് ന്യൂസ് ടെന്‍,എറ്റ് ടെന്നിനേ കിട്ടുകയുള്ളൂ.അയാള്‍ തന്‍റെ കട്ടിലിന് താഴെ വച്ചിരുന്ന റേഡിയോ എടുത്ത് ഗെയിറ്റനരികിലേയ്ക്ക് നടന്നു.
ആകാശവാണി തിരുവനന്തപുരം ആലപ്പുഴ......യുവവാണി....തൂതുരുതൂ.....തുരുതുത്തുത്തുത്തൂരൂരു തൂതുരുതൂ.....റേഡിയോയുമായി രമേശന്‍ നടന്നു.....കിഡിലന്‍ ഡയലോഗുകള്‍ കേള്‍ക്കാത്ത ഇടവും തേടി.


Sunday, September 21, 2014

ഓര്‍മ്മകള്‍, മായാതിരിക്കട്ടെ

നന്മയുടെ ഓര്‍മ്മകള്‍,മായാതിരിക്കട്ടെ 
ഉണ്മയാം ഓര്‍മ്മകള്‍ അയവിറക്കാന്‍, 
തിന്മയാം ഓര്‍മ്മകള്‍ മങ്ങീടേണം 
എല്ലാം പൊറുത്ത് ക്ഷമിച്ചീടുവാന്‍ 
 എല്ലാം മങ്ങി മറഞ്ഞീടുകില്‍,‍ 
ഓര്‍മ്മതന്‍ പൂമഴ പെയ്തില്ലെങ്കില്‍
 മസ്തിഷ്ക വീണകള്‍ മീട്ടിടായ്കില്‍, 
ഒന്നു മറിയാപൈതലായിമാറും
 ഓര്‍മ്മതന്‍ പൂത്തിരിതെളിഞ്ഞീടട്ടെ 
ഹൃത്തിലെ രാഗം മുഴങ്ങീടട്ടെ
 മസ്തിഷ്ക തമ്പുരു മീട്ടീടട്ടെ
 ഭൂലോക സൌഹൃദം വാണീടട്ടെ

Tuesday, September 2, 2014

ഹര്‍ത്താല്‍

കണ്ടു ഞാന്‍ ചാനലിന്‍, പാദത്തില്‍,
ഹര്‍ത്താലിനാഹ്വാനമാണു നാളെ
കാരണമെന്താണെന്നാരായുന്നതിന്‍ മുമ്പെ
വെള്ളിനക്ഷത്രങ്ങള്‍ തെളിഞ്ഞെന്‍ശിരസ്സില്‍,
ഏറെനാളായി കൊതിക്കുന്നതുണ്ടുഞാന്‍,
ഒന്നു മോദിക്കാന്‍ രസിച്ചിരിക്കാന്‍,
എങ്കിലും എന്‍ മക്കളരക്ഷിതരല്ലെന്ന്
ഒന്നു വിളിച്ചു ഞാന്‍ നിജപ്പെടുത്തി.
ബസ്സുകള്‍ നിശ്ചലമാകാനിരിക്കുന്നു..
പെട്ടെന്നിറങ്ങി ഞാന്‍ ബാഗുമായി
തെറ്റെന്നു ചെന്നു ഞാന്‍ കാസറ്റ് കടയിലും
കോഴി ,പച്ചക്കറി, മദ്യ ശാലയിലും
ഏറെ മോഹിച്ചൊരു സുദിനം പിറന്നു,
കണ്ടും കുടിച്ചുതിന്നും മദിച്ചിരുന്നു.
ഉച്ചയുറക്കത്തിലെപ്പോഴോ
കണ്ടു ഞാന്‍ രക്തകാഴ്ചയൊന്ന്.
ഭീകര ശബ്ദവും,പൊട്ടലും ചീറ്റലും 
വെട്ടലും ആര്‍ത്തനാദങ്ങളും
ഞെട്ടിയുണര്‍ന്നു ഞാന്‍,വീണ്ടും വിളിച്ചെന്‍റെ
മക്കളെ നിങ്ങള്‍, സുരക്ഷിതരോ
ആശ്വസമോടൊരു പെഗ്ഗു മടിച്ചു ഞാന്‍
കണ്ണടച്ചോതി അര്‍ജ്ജുന ഫല്‍ഗുനാ,പ്ലീസ്...

കാട്ടരുതെന്നെ നീ ദു സ്വപ്നങ്ങളെ

Saturday, August 16, 2014

ഓര്‍മ്മ കുറിപ്പ്

സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ്രഖ്യാപനം
ജൂണ്‍ മാസം നടന്ന ഭരണ സമിതിയോഗത്തിലാണ് ശ്രീ യു വി ഹസൈനാറെ സജീവമായി കണ്ടത്.പതിവിലേറെ ഗൌരവം കണ്ടെങ്കിലും രസകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും പ്രതിപക്ഷത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായ യു വി ഹസൈനാര്‍,ഭരണ സമിതിയോഗത്തില്‍ നിറഞ്ഞു നിന്നു.യോഗാവസാനം എഴുന്നേറ്റ് നിന്ന് അദ്ദേഹം മാസാവസാനം നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനെ എല്ലാവരെയും ക്ഷണിച്ചു.പിന്നീട് അദ്ദേഹത്തെ കാണുന്നത് വിവാഹ ദിവസമാണ്.
വളരെ തിരക്കിട്ട് തീരുമാനിച്ച വിവാഹമായതിനാല്‍ വിവാഹത്തിന്‍റെ തയ്യാറെടുപ്പിലായിരിക്കുമെന്ന് ഞാനൂഹിച്ചു.വിവാഹദിവസം ഞാനും പഞ്ചായത്ത് അംഗം ബാലകൃഷ്ണേട്ടനും ഒന്നിച്ചാണ് യു വി യുടെ വീട്ടില്‍ ചെന്നത്.പരിക്ഷീണിതനായി കാണപ്പെട്ടതിനാല്‍, കാരണം ആരഞ്ഞതോടൊപ്പം ഉത്തരം ഞാന്‍ തന്നെ പറഞ്ഞു.ഓടി നടന്നതുകൊണ്ടായിരിക്കാം.രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ഞങ്ങളറിഞ്ഞത്.യു വി യെ ക്യാന്‍സര്‍, കീഴടക്കിയിരിക്കുന്നു.ഇതു കഴിഞ്ഞ് രണ്ട് തവണ ഓഫീസില്‍ വന്നെങ്കിലും വളരെ ക്ഷീണിതനായി ശോഷിച്ച് ദുര്‍ബലനായ യു വി യെയാണ് ഞങ്ങള്‍കണ്ടത്.ഒന്നും അങ്ങോട്ട് ചോദിച്ചറിയാനുള്ള ധൈര്യം എനിയ്ക്കുണ്ടായിരുന്നില്ലെങ്കിലും ചികിത്സയിലാണെന്നും അപകടകരമല്ലെന്നും യു വി എന്നോട് പറഞ്ഞു.പിന്നീടങ്ങോട്ട് രോഗ നില വഷളായതായിട്ടാണെന്ന വാര്‍ത്തകളാണെന്നാണ് ഞങ്ങള്‍കേട്ടുകൊണ്ടിരുന്നത്.ഏതു നിമിഷവും യു വി ഞങ്ങളെ വിട്ടുപോയേക്കാമെന്നും ഇനി അദ്ഭുതങ്ങള്‍ക്കായി മാത്രം പ്രതീക്ഷിക്കാമെന്ന് യു വിയോട് അടുപ്പമുള്ളവര്‍ പറഞ്ഞു.ആശുപത്രിക്കിടക്കിയില്‍ കിടന്ന് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍,അദ്ദേഹം വരുന്നവരെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.അവസാനം കാണുമ്പോഴും കൈപൊക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെങ്കിലും സന്ദര്‍ശകരെ അദ്ദേഹം വരവുവച്ചിരുന്നു.അവസാന ദിവസം കട്ടിലിനു ചുറ്റും കൂടിയിരിക്കുന്നവരുടെ പ്രാര്‍ത്ഥനയോടൊപ്പം തീവ്രഗതിയില്‍ശ്വസോച്ഛാസം നടത്തിക്കൊണ്ടിരുന്ന യു വിയെ കണ്ടിരുന്നു.ഉച്ചയ്ക്കു ശേഷം അദ്ദേഹം യാത്രയായി.
തന്‍റെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെ ഒരിക്കലും മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കാതെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.അവസാന ദിവസങ്ങളിലും എല്ലാം അറിയാമെങ്കിലും ഒരിക്കലും തന്‍റെ വേദന മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കണം.തന്‍റെ അവസ്ഥ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയായിരിക്കണം അദ്ദേഹം തന്‍റെ ഇളയമകളുടെ കല്യാണം തിരക്കിട്ട് നടത്തിയത്.സജീവമായി പൊതുപ്രവര്‍ത്തനത്തില്‍, നിറഞ്ഞുനിന്നിരുന്ന അദ്ദേഹം എല്ലാവരോടും യാത്രചോദിച്ചിട്ടാണ് യാത്രയായത്.കൂടാതെ എല്ലാവര്‍ക്കും തന്നെ കാണാനുള്ള അവസരം ഉണ്ടാക്കി.അള്ളാഹു അദ്ദേഹത്തെ കൂടുതല്‍ വേദനിപ്പിക്കാതെ തന്നെ യാത്രയാക്കി.
കൂടുതല്‍ വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു.യു വി.ചെറുപ്പകാലങ്ങളില്‍ ദാരിദ്ര്യവും ദുരിതവും അദ്ദേഹത്തിന്‍റെ സന്തത സഹചാരിയായിരുന്നു.ഐസ് വിറ്റ് തുടങ്ങിയ അദ്ദേഹം എല്ലാവിധ ചെറുകിട വ്യാപാരങ്ങളിലും ഏര്‍പ്പെട്ടിരുന്നു.വിവാഹ വീടുകളില്‍ മൈക്ക് സെറ്റും പന്തലും ഏര്‍പ്പെടുത്തുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു സ്ഥാപനവും ഉണ്ട്.കടുത്ത പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം സാമൂഹ്യ ജീവിതം സ്വന്തം നേട്ടത്തിനായി കടമെടുത്തിരുന്നില്ല.ചെറുപ്പകാലങ്ങളിലെ ചിട്ടയില്ലാത്ത ജീവിതവും,സാമൂഹ്യ പ്രവര്‍ത്തനവും തന്നെ വിട്ടു പരിയാത്ത പുകവലി ശീലവും ചായയും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ബാധിച്ചിരിക്കും.ഉദ്യോഗസ്ഥരുടെ നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന് പഥ്യമല്ലായിരുന്നു.എന്നാലും നല്ല പ്രവര്‍ത്തനങ്ങളെ അദ്ദേഹം അംഗീകരിച്ചിരുന്നു.

സഫാരി സ്യൂട്ടും ധരിച്ച് ,ഇടയ്ക്ക് സിഗററ്റ് വലിയ്ക്കാന്‍ മുങ്ങുന്ന,സംസാരത്തിനിടയില്‍ ഹിന്ദി പ്രയോഗത്തിലൂടെയും രസരമായ തമാശയും പറഞ്ഞ് നടക്കുന്ന യു വി ഇനി ഓര്‍മ്മ.അദ്ദേഹത്തിന് ആത്മാവിന് നിത്യശാന്തി നേരുന്നതിന് ഏവര്‍ക്കും ഒന്നായി പ്രാത്ഥിക്കാം 

Saturday, August 9, 2014

പയ്യന്നൂരില്‍ ബാവുള്‍ സംഗീതം

പാര്‍വ്വതി ബാവുള്‍

 സംഗീതത്തില്‍ ഉന്മത്തരായി ഗ്രാമീണ സിരകളിലൂടെ അലയുന്നവരാണ് ബാവുലുകള്‍......ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ആ ഭാവഗീതികയ്ക്ക് ബാവുള്‍ സംഗീതമെന്നു പേര്‍.
ബംഗാളിലും ബാംഗ്ലാദേശിന്‍റെ ഗ്രാമങ്ങളിലും കേട്ടിരുന്ന ബാവുള്‍, സംഗീതം പയ്യന്നൂരില്‍ അരങ്ങേറി.പയ്യന്നൂര്‍ സദ്കലാപീഠത്തിന്‍റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി പാര്‍വ്വതി ബാവുള്‍, അവതിപ്പിച്ച ബാവുള്‍ സംഗീതം സംഗീതാസ്വാദകര്‍ക്കും കലാസ്നേഹികള്‍ക്കും നവ്യമായ അനുഭവമായിരുന്നു.സംഗീതം ആസ്വദിക്കുന്നതോടൊപ്പം ബാവുള്‍ സംഗീതം എന്താണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.പാര്‍വ്വതി തന്‍റെ മിതമായ മലയാള ഭാഷയിലുള്ള അറിവ് ഇംഗ്ലീഷ് കലര്‍ത്തി പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍,മനസ്സിലാക്കിക്കൊടുക്കുന്നതോടൊപ്പം സംഗീതത്തിന് ഭാഷയില്ലെന്നും അത് ഹൃദയത്തില്‍നിന്ന് ഉദ്ഭവിക്കുന്നതാകയാല്‍, സഹൃദയര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്നതാണെന്നും അടിവരയിട്ട് പറഞ്ഞു.
ഏകതാരാ എന്ന സംഗീത ഉപകരണം
ദാര്‍ശനിക ആശയങ്ങളടങ്ങിയ കവിതകളാണ് ആലപിക്കുന്നത്.ബാവുള്‍ ഗായകന്‍ അതുകൊണ്ട് തന്നെ ഒരു സാധു-സന്യാസിയുടെ വേഷത്തിലാണ്.ഒരു കൈയ്യില്‍ ഒറ്റ കമ്പി വീണയും മറ്റേ കൈയ്യില്‍കളിമണ്ണു കൊണ്ടുണ്ടാക്കിയ താള വാദ്യവും.കാലിലെ ചിലമ്പ് നൃത്തം ചെയ്യുമ്പോള്‍ താളത്തിന് മുതല്‍കൂട്ടാകുന്നു.
സൂഫി ബുദ്ധ ശൈവ വൈഷ്ണവ ശാഖകളിലെ സന്യാസികള്‍ നാടുനീളെ സഞ്ചരിച്ച് പരമാമായ സത്യത്തെ ജന സഞ്ചയങ്ങളിലേയ്ക്ക് എത്തിച്ചിരുന്നു.ആത്മാവും പരമാത്മാവും എന്താണെന്നും താന്‍ ആരാണെന്നും ഈ ഭൂമിയിലെ തന്‍റെ ദൌത്യമെന്താണെന്നും.പരമാത്മാവിലേയ്ക്കുള്ള യാത്രയാണ് ജീവിതമെന്നും ഈ യാത്രാ നൌക തുഴയുന്നത് ഗുരുവാണെന്നും ആ ഗുരു കാറും കോളും നിറഞ്ഞ ഭവസാഗരത്തിലൂടെ തോണി തുഴഞ്ഞ് ആത്മാവിനെ പരമ പദത്തിലെത്തിക്കുന്നു എന്നും അവര്‍ പാടി നടക്കുന്നു.

പണ്ടുകാലത്ത് വാമൊഴിയിലൂടെ പ്രചരിച്ചിരുന്ന കവിതകള്‍ ഇന്ന് ചില ഗ്രന്ഥങ്ങളില്‍, കാണുന്നു.മറ്റു കലകള്‍ക്ക് സംഭവിച്ച് ക്ഷീണം ബാവുളിനും സംഭവിച്ചിരിക്കണം.പാര്‍വ്വതിയെ പോലുള്ള ചുരുക്കം ചിലര്‍, ഇന്ന് ഈ സംഗീത ശാഖയെ നിലനിര്‍ത്തുന്നു.

Saturday, June 7, 2014

മഴ


ഉണങ്ങിയ ഓലകളും കീറിയ വിറകും വീട്ടിനകത്ത് അടുക്കളയുടെ മൂലയില്, അടുക്കി വയ്ക്കുന്നത് കണ്ട് തിരക്കിയപ്പോഴാണ് ഉണ്ണികുട്ടന് കാര്യം മനസ്സിലായത്. മഴയെത്താന്‍ പോകുകയാണ്.സ്കൂളില്‍ ആദ്യ ദിവസം പുത്തന്‍ വര്‍ണ്ണകുടയും ബാഗുമായി സ്കൂളില്‍, പോയ ഉണ്ണിക്കുട്ടന്‍, ആദ്യ മഴ നനഞ്ഞ് വീട്ടിലെത്തി.സ്കൂള്‍ വിട്ടപ്പോഴാണ് ഉണ്ണികുട്ടന് കൂട്ടായി മഴയെത്തിയത്.  ഉണ്ണികുട്ടന്‍, വര്‍ണ്ണക്കുടയുടെ പിടി മൂക്കിനോട് ചേര്‍ത്ത് മണം ആസ്വദിച്ച് പിടിയുടെ ചരട് വായിലിട്ട് ചവച്ചും വെള്ളവും ചവിട്ടിതെറിപ്പിച്ച് വീട്ടിലേയ്ക്ക് നടന്നു.അയലത്തെ ചേച്ചി വര്‍ണ്ണകുടയില്‍, അവന്‍റെ പേര് തുന്നി ചേര്‍ത്തിരുന്നു.സ്കൂളില്‍ കുട മാറിപോകാതിരിക്കാനാണത്രെ. സ്ലേറ്റ് നനഞ്ഞാലും വേണ്ടില്ല പുസ്തകം നനയ്ക്കരുതെന്ന് പറഞ്ഞതനുസരിച്ച് ഉണ്ണി ബാഗ് ഷര്‍ട്ടിന്‍റെ അകത്ത് കയറ്റി വച്ചാണ് വന്നത്.സ്നേഹത്തിന്‍റെ സാരിത്തുമ്പില്‍, തലതോര്‍ത്തി.ഷര്‍ട്ടും നിക്കറും ഊരിയിട്ടു.നിക്കറൂരിയപ്പോള്‍ കാല്‍പാദത്തില്‍, കുടുങ്ങിയ നിക്കര്‍, കാല്‍, ആഞ്ഞു വീശിയപ്പോള്‍  ദൂരെ തെറിച്ച് വീണതു കണ്ട് ഉണ്ണി ആര്‍ത്തു ചിരിച്ചു.ചായ കുടിച്ച് ചൂട് പലഹാരവും കഴിച്ച് ഉണങ്ങിയ വസ്ത്രവും ധരിച്ച് അവന്‍, മഴക്കാഴ്ചയ്ക്കായി വരാന്തയിലേയ്ക്കിറങ്ങി.പുറത്ത് പാത്തിയിലൂടെ വീഴുന്ന മഴവെള്ളം പിടിയ്ക്കാന്‍ ബക്ക്റ്റ് വച്ചിരുന്നു.ഉണ്ണിയുടെ കൈ ജനാലയിലൂടെ നീണ്ടു.ജനാലയിലെ ചതുരക്കാഴ്ചയില്‍,ആനന്ദ നടനമാടുന്ന വൃക്ഷങ്ങളെ ഉണ്ണി കണ്ടു.ഇന്നലെ ഓടിക്കളിച്ചിരുന്ന വഴിയിലൂടെ മഴവെള്ളം കുത്തി ഒലിയ്ക്കുകയാണ്.ഒരു നായ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്നു അത് ശരീരം കുലുക്കി നനവ് തെറിപ്പിച്ച് കളയുന്നുണ്ട്.തൊഴുത്തിലെ പശു മഴകാണുകയും സന്തോഷത്തോടെ അമറുകയും ചെയ്യുന്നുണ്ട്.വെള്ളം ഊര്‍ന്നു പോകാന്‍, നിവര്‍ത്തിവെച്ച വര്‍ണ്ണകുടയില്‍,നിന്ന് ഒലിച്ച വെള്ളം ഉരുണ്ട്കൂടി നില്‍ക്കുന്നു.പതിവിലും വേഗം ഇരുട്ടായി.മണ്ണെണ്ണവിളക്കും സന്ധ്യാദീപവും  തെളിഞ്ഞു.വാതിലും അടച്ചു.പുറത്ത് ശക്തമായ മഴയാണ്.ഓടില്‍ മഴവീഴുന്ന ശബ്ദ കോലാഹലം തന്നെയാണ്.ഉണ്ണി രണ്ടു കൈ കൊണ്ടും ചെവി പൊത്തി പിടിച്ചു.ശബ്ദം ഇല്ലാതായി വീണ്ടും തുറന്നപ്പോള്‍ ശബ്ദം.അവന് ആ കളി രസകരമായി തോന്നി.മണ്ണെണ്ണ വിളക്കിന്‍റെ നാളത്തില്‍ വിരല്‍, അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ച് ഉണ്ണി മറ്റൊരു കളിയലേയ്ക്ക് കടന്നു.അത് അധിക നേരം നീണ്ടു നിന്നില്ല.ശകാരം കേട്ടതോടെ അതില്‍, നിന്നും പിന്‍മാറി.ചോറുണ്ട് പായയില്‍, കിടക്കാന്‍ തുടങ്ങിയിട്ടും പുതുമഴയെ വിട്ട് ഉറങ്ങാന്‍ ഉണ്ണിയ്ക്ക് മനസ്സു വന്നില്ല.കുസൃതിത്തരങ്ങള്‍ കാണിച്ച് കിടന്നതല്ലാതെ  ഉറങ്ങിയില്ല.അപ്പോഴാണ് മാക്കാന്‍ തവളകളുടെ ശബ്ദം അവന്‍, കേട്ടത്.കുസൃതികളെ മാക്കാന്‍, പിടികൂടുമെന്ന കാര്യം ഓര്‍ത്ത് ഉണ്ണി കണ്ണടച്ചു കിടന്നു.കണ്ണടച്ചപ്പോള്‍, ഒരായിരം നക്ഷത്രങ്ങള്‍ തെളിഞ്ഞു.കണ്ണ് കൂടുതല്‍ ശക്തമായി അടച്ചപ്പോള്‍,നക്ഷത്രങ്ങള്‍ ചലിക്കാന്‍ തുടങ്ങി.ഉണ്ണി ആരുടേയോ ചൂടിനായി ചെരിഞ്ഞു കിടന്നു.എപ്പോഴോ ഉറങ്ങിപോയി.ഈ മഴ തോര്‍ന്നാല്‍, വെയില്‍ വരുമെന്നും പിന്നെ വീണ്ടും മഴ വരുമെന്നും ഇതെല്ലാം പിന്നീട് മധുരിക്കുന്ന ഓര്‍മ്മകളായിരിക്കുമെന്നും ഉണ്ണികുട്ടന് അറിമായിരുന്നോ എന്തോ......

Saturday, May 31, 2014

നല്ല കുട്ടി.


ലോക പുകയില വിരുദ്ധ ദിനം  31-പുകവലിച്ച് ലഹരിയുടെ ഉന്മാദത്തിന്‍റെ തീരങ്ങളിലെത്താന്‍ കൊതിക്കുന്ന മനുഷ്യര്‍. മനുഷ്യന്‍റെ അദ്ഭുതപ്പെടുത്തുന്ന ഓരോ കണ്ടു പിടിത്തങ്ങള്‍ .ബീഡി സിഗരറ്റ്...ഹുക്ക....പുക വലിച്ചെടുത്ത് പുറത്തുവിടുമ്പോഴുള്ള അ വാച്യമായ അനുഭൂതി.
മൂക്കിലൂടെ പുകവിട്ട്,വായിലൂടെ മേഘശഘലങ്ങള്‍ പോലെ അന്തരീക്ഷത്തിലേയ്ക്ക് നീന്തിതുടിക്കുന്ന പുക, തള്ള വിരലിനും ചൂണ്ടു വിരലും കൊണ്ട് പിടിച്ച് തീയുള്ള അറ്റം കൈപത്തികൊണ്ട് മറച്ച് രഹസ്യമായി വലിച്ച് താനൊരു സാധാരക്കാരനല്ല എന്ന് അടിവരയിടുന്നവര്‍.പൊതു സ്ഥലത്ത് അഭിമാനത്തോടെ, ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍,വച്ച് തെല്ല് അഹങ്കാരത്തോടെ വലിക്കുന്നവര്‍,പൊതു സ്ഥലത്ത് മറ്റുള്ളവരുടെ മുഖത്തേയ്ക്ക് പുക ഊതിവിടുന്ന ഊച്ചാളികള്‍.കുട്ടികളെ വിവിധ രീതിയില്‍ പുകവിട്ട് അദ്ഭുതപ്പെടുത്തുന്നവര്‍.ഭക്ഷണത്തിനു ശേഷം വലിയ്ക്കുന്നവര്‍ ഭക്ഷണത്തിനു മുമ്പ് വലിക്കേണ്ടവര്‍ ഉറങ്ങാന്‍, വലിക്കുന്നവര്‍ ഉണര്‍ന്ന ഉടന്‍ വലിക്കുന്നവര്‍,കക്കുസില്‍,പോകാന്‍ വലിക്കുന്നവര്‍,കുരച്ച് കുരച്ച് ചാകാറായെങ്കിലും വാശിയോടെ വലിക്കുന്നവര്‍ അങ്ങനെ പുകവലിയുടെ കാഴ്ചകള്‍ പലവിധം.
എന്താണ് യഥാര്‍ത്ഥത്തില്‍, ഈ വലി.വലിയ്ക്കുന്നതു കൊണ്ട് വലിയ്ക്കുന്നയാള്‍ക്ക് എന്താണ് ലഭിക്കുന്നത്.ഭൂമിയില്‍ ഏറ്റവും ബുദ്ധിമാനായ ജന്തു മനുഷ്യനാണ്.എന്നാല്‍ തന്‍റെ ജീവനും സുരക്ഷയ്ക്കും ഹാനികരമാകുന്ന കാര്യങ്ങളിലേയ്ക്ക് എത്തിപെടാനുള്ള  ത്വരതന്നെയാണ് അവ‍ന്‍റെ പ്രത്യേകത. അവന്‍,പുതിയ പുതിയ തലങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ്.മദ്യപാനം,പുകവലി,അമിതമായ ഭക്ഷണം,എണ്ണയില്‍, വറുത്ത ഭക്ഷണം,വിഷലിപ്തമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍,മധു,ഇതര ലഹരി പദാര്‍ത്ഥങ്ങള്‍,-ഇവയില്‍ നിന്ന് ലഭിക്കുന്ന താത്കാലിക സുഖത്തിനായി അവന്‍ തന്‍റെ ജീവന്‍, തന്നെ പണയപ്പെടുത്തുന്നു.
പറഞ്ഞുവരുമ്പോള്‍ ഞാനും ഒരു പുകവലിക്കാരനായിരുന്നു.എന്തിനാണ് ഞാന്‍ ഒരു പുകവലിക്കാരനായത്.പിന്നീടെന്തിനാണ് ഞാനത് ഒഴിവാക്കായത്.അതില്‍ യാതൊരു സുഖവും ലഭിക്കുന്നില്ല എന്ന തിരിച്ചറിവു തന്നെയാണ് എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചത്.എനിയ്ക്ക് ഉന്മേഷം പകരുവാനോ സന്തോഷം പകരുവാനോ അത് ഉപകരിച്ചില്ല.പകരം ചാരവും പുകയും ഭൂമിയ്ക്ക് സമ്മാനിച്ചു.
കോളേജില്‍, പഠിക്കുന്ന കാലം,നാട്ടിലെ ടീമിനുവേണ്ടിയും കോളേജ് ടീമിനുവേണ്ടിയും സജീവമായി ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന കാലം.സാമാന്യം തരക്കേടില്ലാത്ത കളിക്കാരനായിരുന്നു.എന്നാല്‍ കോളേജിലും നാട്ടിലും നല്ല കുട്ടി എന്ന ഒരു പരാമര്‍ശം എന്നെകുറിച്ചുണ്ടായിരുന്നു.ഇത് എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.ആരും എന്നോട് ഒരു തമാശ പോലും പറയില്ല.പലരും രസകരമായ കാര്യങ്ങള്‍ പരസ്പരം ചെവിയില്‍, പറഞ്ഞ് ചിരിക്കുന്നു.എന്‍റെ ക്ലാസ്സ് മേറ്റ് പുരുഷന്‍മാര്‍, എല്ലവരും വലിക്കുമായിരുന്നു. കോളേജിലെ സഹക്രിക്കറ്റ് കളിക്കാര്‍ നന്നായി മദ്യപിക്കും.തലശ്ശേരിയില്‍,ഇന്‍റര്‍,കോളേജിയറ്റ് മത്സരത്തിന് തലേന്ന് എല്ലാവരും മദ്യപിക്കും.പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന പ്രദീപന്‍,പോലും മദ്യപിച്ച് വഷളത്തരം പറഞ്ഞ് കൈയ്യടി നേടി.അവരൊക്കെ ആസ്വദിക്കുന്നു.എന്നാലെന്താ നന്നായി പഠിക്കുന്നു,നന്നായി കളിക്കുന്നു,പെണ്‍കുട്ടികളോട് സല്ലപിക്കുന്നു.എന്നെ ഏറെ വിഷമിപ്പിച്ചത് ക്ലാസ്സിലെ സുന്ദരിയായ സുനന്ദ ഷാജിയോടുതമാശ രൂപത്തില്‍  എന്നെ വഴിതെറ്റികരുതെന്ന് പറഞ്ഞ് ചിരിച്ചതാണ്.ഒരു പ്രത്യേക രീതിയിലാണ് പെണ്‍കുട്ടികള്‍, പോലും എന്നെ കണ്ടിരുന്നത് ഞാന്‍ പാവമാണുപോലും.ഒറ്റപെടുന്നതായി എനിയ്ക്ക് തോന്നി.അങ്ങനെ എന്തെങ്കിലുമൊക്കെ ശീല(ദു) എനിയ്ക്കും വേണമെന്ന് തോന്നിതുടങ്ങി.അങ്ങനെ സ്പെഷ്യല്‍ ക്ലാസ്സുള്ള ഒരു ദിവസം കൈവെള്ളയുടെ സുരക്ഷിത വലയത്തില്‍,കത്തിച്ച സിഗരറ്റുമായി ഞാന്‍ ആരംഭിച്ചു.ചുമയ്ക്കാതിരിക്കാന്‍ ശ്രമിച്ചു.ഞാന്‍ വലിക്കുന്നത് കണ്ട് കൂട്ടുകാര്‍ എനിയ്ക്ക് നേരത്തെ വലിയ്ക്കുന്ന ശീലമുണ്ടെന്നും ഞാന്‍,കേമനാണെന്ന് അഭിപ്രായപെട്ടത് എനിയ്ക്ക് സന്തോഷം പകര്‍ന്നു.പെണ്‍കുട്ടികള്‍, എന്‍റെ ശീലം കണ്ടുപിടിയ്ക്കണമെന്ന് ഞാനാഗ്രഹിച്ചു.എല്ലാവരുമൊത്ത് വലിയ്ക്കുന്ന ആ അവസരത്തിനായി ഞാന്‍ കാത്തിരുന്നു.ദിവസവും ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം ഒരു വലി ശീലമായി.കൂട്ടുകാരുടെ ഇടയില്‍ അംഗീകാരമെന്നതിലുപരി യാതൊരു സന്തോഷവും എനിയ്ക്ക് ലഭിക്കുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞെങ്കിലും എനിയ്ക്ക് വലിയ്ക്കാനറിയാത്തതു കൊണ്ടാണെന്ന് അവര്‍ വിലയിരുത്തി.എന്‍റെ വലി നാട്ടിലുമെത്തി ഓരോ ആഴ്ചയിലും ഓരോ പ്രദേശത്തായി നടക്കുന്ന ടൂര്‍ണ്ണമെന്‍റുകളില്‍, ഓരോ വിജയത്തിനുശേഷവും ഒരു സിഗററ്റ്,പരാജയപ്പെട്ടാല്‍ വിഷമമകറ്റാന്‍ ഒരു സിഗരറ്റ്.എനിയ്ക്ക് യാതൊരു സംതൃപ്തിയും ലഭിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവരെ കാണിക്കാന്‍ ഞാന്‍,വലി തുടര്‍ന്നു കൊണ്ടേയിരുന്നു.ഇതു കണ്ടെത്തിയ ഞാന്‍ നല്ല കുട്ടിയാണെന്ന് നേരത്തെ അഭിപ്രായപ്പെട്ട പലരും എന്നെ ഉപദേശിച്ചു.ഒരു പ്രതികാരം ചെയ്ത തൃപ്തിയോടെ സിനിമയിലെ നായകനെ പോലെ ഞാനവരെ നോക്കി പുഞ്ചിരിച്ചു.നല്ല കുട്ടി എന്ന ചീത്തപേര് ഒഴിവാക്കാനുള്ള എന്‍റെ ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.ഇതിനിടയില്‍ ചില വളിച്ച തമാശകളും ഞാന്‍ പഠിച്ചു വച്ചിരുന്നു.
അവസാനം 1992 മെയ് 31 ലെ മാതൃഭൂമി ദിന പത്രത്തിലെ ഫീച്ചര്‍ വായിച്ചതോടെ ഞാന്‍, വലി നിര്‍ത്താന്‍ തീരുമാനിച്ചു.അന്നാണ് ഞാന്‍, അവസാനമായി പുകവലിച്ചത്.ചിന്മയ മിഷന്‍ സ്കൂളില്‍, ജോലി കിട്ടി ആദ്യ സ്റ്റാഫ് മീറ്റിംഗിനു ശേഷം,ഒരു ചായ അകത്താക്കി സഹ അദ്ധ്യാപകരുടെ മുമ്പില്‍ മോശമാകാതിരിക്കാന്‍ ഒരു വലി.അന്നത്തെ പത്രത്തില്‍ ഞാനെന്താണ് വായിച്ചതെന്ന് എനിയ്ക്ക് ഓര്‍മ്മയില്ലെങ്കിലും എന്‍റെ മനസ്സിലെ തെറ്റായ ധാരണകള്‍, നീക്കാന്‍ അതുപകരിച്ചു.

ഭൂമിയിലെ ജീവിതം എത്രകണ്ട് ദുഷ്കരമാണെങ്കിലും അതിനെ ആനന്ദപൂര്‍ണ്ണമാക്കാനുള്ള എല്ലാ വിഭവങ്ങളും ഈ ഭൂമിയിലുണ്ട്.അതിനെ കണ്ടെത്തി ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നതിന് ശ്രമിക്കാതെ സ്വയം നശിപ്പിക്കാനുള്ള പ്രവണതകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍, മനുഷ്ര്‍ക്ക് കഴിയട്ടെ എന്ന് ഈ ലോക പുലയില വിരുദ്ധദിനത്തില്‍, ഞാന്‍ ആഗ്രഹിക്കുകയാണ്.

Friday, May 30, 2014

मॆरी हार्दिक शुभकामनाऎं.......



जनता की प्रतीक्षा                 
क्षमता की परीक्षा
दॆश की भलाई
गरीबी की धुलाई
बॆरॊजगारी की सफाई
आतंकवाद तॊ दूर
आदर्शवाद है जरूर
मिटाऎ भ्रष्टाचार
हटाऎ महंगाई
बच्चॆ बूढॆ,और स्त्री का सम्मान
हॊ नया सरकार कीर्तिमान..........

ഗോവിന്ദണ്ണന്‍റെ സ്വപ്നം

മെയ് പതിനാറാം തിയതി ലോകസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നുകൊണ്ടിരുന്നപ്പോള്‍ മനസ്സ് എന്തോ എണ്‍പതുകളിലെ എന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു.മുള്ളേരിയയിലെ എന്‍റെ വീട് പരിസരം ആര്‍, എസ് എസ് പ്രവര്‍ത്തന കേന്ദ്രമായിരുന്നു.ഞങ്ങളുടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് രാത്രി ശാഖയും സായാഹ്ന ശാഖയും നടന്നിരുന്നു.ഗോവിന്ദണ്ണനായിരുന്നു സ്ഥലത്തെ മുഖ്യ കാര്യകര്‍ത്താവ്.അദ്ദേഹം ഒരു സര്‍ക്കാറുദ്യഗസ്ഥനായിരുന്നു.അടുത്തകാലത്താണ് അദ്ദേഹം സജീവ പ്രവര്‍ത്തകനായത്.മത്ത് പിടിച്ചതുപോലെ അദ്ദേഹം ഓടി നടക്കുകയാണ്.മുള്ളേരിയ ടൌണിലൂടെ കാക്കി നിക്കറുമിട്ട്അദ്ദേഹം തലയുയര്‍ത്തി നടന്നു.സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍,ആര്‍ എസ് എസിന്‍റെ സജീവ പ്രവര്‍ത്തകരാകരുതെന്ന സുഹൃത്തുക്കളുടെ ഉപദേശം അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.ഉത്തരേന്ത്യിലെവിടെയോ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന നിക്കര്‍മാത്രം ധരിച്ച സ്വയം സേവകരുടെ ചിത്രം അദ്ദേഹം എനിക്ക് കാണിച്ചു തന്നു.ആ പ്രവര്‍ത്തനത്തില്‍,പങ്കാളിയാകാന്‍ കഴിയാത്തതില്‍, അദ്ദേഹം ദുഖിച്ചിരുന്നു.കൊറഗ സമുദായത്തില്‍ പെട്ട ബട്ട്യനെ അദ്ദേഹം നിത്യവും ശാഖയില്‍,പങ്കെടുപ്പിച്ചും ബട്ട്യനെ വീട്ടില്‍, കയറ്റി ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ബ്രാഹ്മണനായ ഗോവിന്ദണ്ണന്‍, വാര്‍ത്ത സൃഷ്ടിച്ചിരുന്നു.ഗോവിന്ദണ്ണന്‍ ഐ ടി സി , ഒ ടി സി എന്നീ പരിശീല കോഴ്സുകളില്‍ വിജയകരമായി പങ്കെടുത്ത് നാള്‍ക്കു നാള്‍സംഘടനയില്‍,തന്‍റെ സ്ഥാനം ഉയര്‍ത്തിക്കൊണ്ടിരുന്നു.
ഗോവിന്ദണ്ണന്‍ രക്ഷാബന്ധനത്തോടനുബന്ധിച്ച് മനോഹരമായ രക്ഷ ഉണ്ടാക്കി തനിക്ക് അടുപ്പമുള്ളവര്‍ക്ക് കെട്ടി കൊടുക്കുമായിരുന്നു.എനിയ്ക്കും കിട്ടി അതിമനോഹരമായ രക്ഷ.പക്ഷെ സ്കൂളില്‍ രക്ഷ കെട്ടി പോകാന്‍എനിയ്ക്ക് ഭയമായിരുന്നു.കന്നട ക്ലാസ്സിലെ കുട്ടികള്‍ രക്ഷ കെട്ടിയിരുന്നു എങ്കിലും മലയാള വിഭാഗത്തില്‍ ആരും തന്നെ രക്ഷ കെട്ടിയിരുന്നില്ല.രക്ഷ കെട്ടിയവര്‍, ആര്‍, എസ് എസു കാരാണെന്നാണ് എല്ലാവരും കരുതിയിരുന്നത്.ഗോവിന്ദണ്ണന്‍ കെട്ടിതന്ന രക്ഷ ഞാന്‍അഴിച്ചു കളഞ്ഞിട്ടാണ് സ്കൂളില്‍ പോയത്.ഇത് ചോദ്യം ചെയ്ത ഗോവിന്ദണ്ണനോട് ഞാന്‍ കുളിക്കുമ്പോള്‍, അഴിഞ്ഞു പോയതാണെന്ന് കളവു പറഞ്ഞു തടിതപ്പി.
വിജയ ദശമി ദിവസം നടന്ന പഥ സഞ്ചലനത്തിന് അദ്ദേഹം ഒരു പട്ടാളക്കരന്‍റെ വീറോടെ മുന്‍നിരയില്‍നടന്നു.
ശാഖ ദൂരെ നിന്ന് കണ്ട് വിലയിരുത്തിയ എന്‍റെ മറ്റൊരു സുഹൃത്ത് ആര്‍, എസ് എസിന് രഹസ്യ സ്വഭാവമുണ്ടെന്നും പലകാര്യങ്ങളും പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍, ചെവിയില്‍ പറയുന്നുണ്ടെന്നും സൂചിപ്പിച്ചു.എനിയ്ക്കും അത് ശരിയാണെന്ന് തോന്നി.ഇതിനെകുറിച്ച് ഗോവിന്ദണ്ണനോട് ചോദിച്ചപ്പോള്‍ അത് ശാഖയിലെ ഹാജര്‍ എടുക്കുന്ന രീതിയാണെന്നും ഓരോ വരിയിലെയും സംഖ്യ ഏറ്റവും പിന്നില്‍, നില്‍ക്കുന്ന വ്യക്തി മുന്നില്‍, നില്‍ക്കുന്ന വ്യക്തിയിലേയ്ക്ക് എത്തിയ്ക്കുന്നു.എല്ലാവരിയിലെയും സംഖ്യ ക്രോഡീകരിച്ച് മറ്റൊരാള്‍ മുഖ്യ ശിക്ഷകനെ അറിയിക്കുന്നു.ദേശസ്നേഹം വളര്‍ത്തുക,ഉത്തമ പൌരനായി വളരുക,ഭാരതത്തെ പരമമായ വൈഭവസ്ഥിതിയിലെത്തിക്കുക എന്നതിലുപരി ആര്‍ എസ് എസ്സില്‍, ഒന്നുമില്ലെന്ന് ഗോവിന്ദണ്ണന്‍ വ്യക്തമാക്കി.
ശാഖയില്‍ വൈകിയെത്തുന്നവരെ ഗോവിന്ദണ്ണന്‍ ശാസിച്ചിരുന്നു.ഇത് പലരുടെയും രോഷത്തിനും പരിഹാസത്തിനും ഇടയാക്കി.ഗ്യാസ് ലൈറ്റ് ലാമ്പിന്‍റെ പെട്ടിയില്‍ മനോഹരമായി മടക്കിയ ഭഗവദ്ധ്വജം കൈയ്യിലേന്തി ഗോവിന്ദണ്ണന്‍ ശാഖ തുടങ്ങുന്നതിന് അഞ്ചു മിനിട്ട് മുമ്പ് തന്നെ സ്ഥലത്തെത്തും മോണപ്പണ്ണന്‍റെ വീട്ടില്‍നിന്ന് എടുക്കുന്ന വൈദ്യുത കണക്ഷനിലൂടെ ഉയര്‍ന്ന വോള്‍ടേജിലുള്ള ബള്‍ബും അഞ്ചുമിനിട്ട് മുമ്പ് തന്നെ പ്രകാശിപ്പിച്ചിരുന്നു.ശാഖയില്‍ ദിവസവും നൂറോളം പേര്‍,പങ്കെടുത്തിരുന്നു.മുഖ്യ ആകര്‍ഷണം കബഡി ആയിരുന്നു.കേശവാഷ്ടകം,ദേശഭക്തിഗാനങ്ങള്‍,ശ്ലോകങ്ങള്‍,കളികള്‍ കബഡി എന്നിവ ഒരു മണിക്കൂറിനുള്ളില്‍ നടത്തിയിരുന്നു.ഒടുവില്‍ പ്രാര്‍ത്ഥനയോടെ ശാഖ അവസാനിക്കുന്നു.പിന്നീട് ഗോവിന്ദണ്ണന്‍റെ നേതൃത്വത്തില്‍,അഞ്ച് മിനിട്ട് അവലോകനമാണ്.
ഇതൊക്കെ നടക്കുന്നതിനിടയിലാണ് ലോക സഭാ ഇലക്ഷന്‍ നടന്നത്.ഗോവിന്ദണ്ണനോട് അടുപ്പമുള്ളതു കൊണ്ട് ഞാന്‍ എന്തു കൊണ്ടോ ചോദിച്ചു.സംഘം ഇത്ര ഗംഭീരമായിട്ടും ലോക സഭയില്‍,ഒരു സീറ്റു പോലും കിട്ടാത്തതെന്താണെന്ന്.അതിനു മറുപടിയായി ഗോവിന്ദണ്ണന്‍ അന്ന് പറഞ്ഞതാണ് ഇത്രയും ഞാന്‍ എഴിതാനിടയാക്കിയത്.സുരേശാ..... ഒരു ആര്‍ എസ്സ് എസ്സുകാരന്‍ ഇന്ത്യന്‍, പ്രധാന മന്ത്രിയാകുന്ന ദിവസം ഉടനെ ഉണ്ടാകും.ഇരുപത്തി നാലു വര്‍ഷങ്ങള്‍ക്കു ശേഷം മോഡി എന്ന ഒരു ആര്‍, എസ് എസുകാരന്‍, ഇന്ത്യന്‍ പ്രധാന മന്ത്രിയായി
ഇത് ഉറപ്പായതോടെ ഞാന്‍ ആദ്യം ചെയ്തത് ഗോവിന്ദണ്ണന്‍, ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിച്ചതാണ്.അസുഖ ബാധിതനായ ഗോവിന്ദണ്ണന്‍ മംഗലാപുരത്ത് ആശുപത്രിയാണെന്ന് അറിഞ്ഞ ഞാന്‍, അടുത്ത ദിവസം തന്നെ മംഗലാപുരത്തേയ്ക്ക് വച്ച് പിടിച്ചു.ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും പഴയ സുരേശനെ ഗോവിന്ദണ്ണന്‍, മറന്നിട്ടില്ല.മോഡിയുടെ നേട്ടങ്ങള്‍, ആശുപത്രിക്കിടക്കയിലിരുന്ന് കാണുകയാണ് ഗോവിന്ദണ്ണന്‍ ആ കണ്ണുകളില്‍, തിളക്കം.ഗോവിന്ദണ്ണന്‍റെ പ്രവചനത്തെ പറ്റി ഞാന്‍, പറഞ്ഞത് അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നില്ല.അദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെട്ടു.തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം അസുഖം ഭേദപ്പെട്ടിട്ടുണ്ടെന്ന് ഭാര്യ അഭിപ്രായപ്പെട്ടു.
മുള്ളേരിയയില്‍ നടന്ന ചില അനിഷ്ടസംഭവങ്ങള്‍, പില്‍കാലത്ത് ഗോവിന്ദണ്ണനെ സജീവ പ്രവര്‍ത്തനത്തില്‍, നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും അദ്ദേഹത്തിന്‍റെ ഉള്ളില്‍, ആദര്‍ശധീരനായ ഒരു സ്വയം സേവകന്‍,ഇന്നും നിലകൊള്ളുന്നുണ്ട്.സര്‍ക്കാര്‍, ഉദ്യോഗത്തിലിരിക്കെ ഒരു ദിവസം പോലും ഓഫീസില്‍ അദ്ദേഹം വൈകിയെത്തിയിരുന്നില്ല.കൈക്കൂലി സുലഭമായ ഡിപ്പാര്‍ട്ട്മെന്‍റിലായിരുന്നെങ്കിലും അദ്ദേഹം കൈക്കൂലി വാങ്ങിയിരുന്നില്ല.ഒരു തവണ കൈക്കൂലി വാങ്ങാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ഓഫീസില്‍, കശപിശയുണ്ടായ കഥ അദ്ദേഹം എനിയ്ക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.

ഗോവിന്ദണ്ണനെപോലെയുള്ള അനേകായിരം സ്വയം സേവകരുടെ ആശയും അഭിലാഷവുമാണ് ഇന്ന് പൂവണിഞ്ഞിരിക്കുന്നത്.അധികാരമേല്‍ക്കുന്ന പുതിയ സര്‍ക്കാറിന്‍റെ മുന്നിലുള്ള കനത്ത വെല്ലുവെളികളിലൊന്ന് ഈ വിശ്വാസം കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്.അതിനവര്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതിനവര്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഗോവിന്ദണ്ണനെപ്പോലെയുള്ളവരോടൊപ്പം ഇത്രയും ഭൂരിപക്ഷം തന്ന് അധികാരത്തിലേറ്റിയ ജനങ്ങളും വഞ്ചിതരാകും

Monday, April 14, 2014

ഹനുമാന്‍ ചാലീസാ

ജയ് ഹനുമാന്‍, ജ്ഞാന്‍ ഗുണസാഗര്‍,ജയ് കപീശ് തിഹുലോക ഉജാഗര്‍,।।
രാമദുത് അതുലിത് ബല്‍ധാമാ അംജനി പുത്ര് പവന്‍ സുത് നാമാ।।
മഹവീര്‍, വിക്രം ബജറംഗി കുമതി നിവാരി സുമതി കെസംഗീ ।।
കഞ്ചന്‍ ബരന്‍, വിരാജ് സുവേശാ കാനന്‍ കുംഡല്‍, കുഞ്ചിത് കേശാ ।।
ഹാഥ് വജ്ര് ഔര്‍, ധ്വജാ വിരാജൈ കാംധെ മൂഞ്ച് ജനേവൂ സാജൈ ।।
ശങ്കര്‍ സുവന്‍, കേസരീ നന്ദന്‍ തേജ് പ്രതാപ് മഹാജഗ് വന്ദന്‍, ।।
വിദ്യവാന്‍ ഗുണീ അതി ചാതുര്‍,രാം കാജ് കരി ബേകൊ ആതുര്‍,।।
പ്രഭു ചരിത്ര സുനി ബേകോരസിയ രാം ലഖന്‍ സീതാ മന്‍,ബസിയാ ।।
സൂക്ഷമ് രൂപ് ധരി സിയഹി ദിഖാവാ വികട്രൂപ് ധരി ലങ്കജരാവാ ।।
ഭീമരൂപ് ധരി അസുര സംഹാരെ രാമചന്ദ്ര കെ കാജ് സംവാരെ ।।
ലായെ സംജീവന് ലഖന് ജിയായെ ശ്രീ രഘുവീര്‍ ഹരഷി ഉര് ലായെ ।।
രഘുപതി കീന്‍ഹീബഹുത്ബധായി ।। തും മമപ്രിയ ഭരതഹിസമ് ഭായി ।।
സഹസ് ബദന്‍ തുമരെ ജശ് ഗാവെ അസ്കഹി ശ്രീപതികംഠ് ലഗാവൈ ।।
സനകാദിക്  ബ്രഹ്മാദി മുനീസാ നാരദ് ശാരദ് സഹിത് അഹീസാ ।।
യമ്കുബേര് ദിക്പാല്‍ ജഹാംതെ കവികൊവിദ്കഹി സകെകഹാംതെ ।।
തും ഉപകാര്‍ സുഗ്രീവഹി കീംന്‍ഹാ രാം മിലായ രാജ്പദ് ദീംന്‍ഹാ ।।
തുമരോ മംത്ര് വിഭീഷണ് മാനാ ലംങ്കേശ്വര് ഭയെ സബ് ജഗ് ജാനാ ।।
ജുഗ് സഹസ്ര് യോജന പര് ഭാനു ലീല്യോ താഹി മധുര്‍ ഫല് ജാനൂ ।।
പ്രഭു മുദ്രികാ മെലി മുഖ് മാഹി ജലധിലാംഘിഗയ അചരജ് നാഹി ।।
ദുര്‍ഗം കാജ് ജഗത് കെ ജേതെ സുഗം അനുഗ്രഹ് തുംഹരെ തേതെ ।।
രാം ദുവാരെ തും രഘ്വാരെ ഹോത് ന ആജ്ഞാ ബിനു പൈസാരെ ।।
സബ് സുഖ് ലഹൈ തുംഹാരീ ശരണാ തുംരക്ഷക് കാഹൂകൊ ഡര്‍നാ ।।
ആപന്‍ തേജ് സംഹാരോ ആപൈ തീനോം ലോക് ഹാംകതെ കാംപൈ ।।
ഭൂത് പിശാച് നികട് നഹീം ആവൈ മഹാബീര്‍ ജബ് നാംസുനാവൈ ।।
നാസൈ രോഗ് ഹരൈ സബ് പീരാ ജപത് നിരംതര്‍ ഹനുമത് ബീരാ ।।
സംകട് തെ ഹനുമാന്‍ ഝുടാവൈ മന്‍ക്രം വചന്‍, ധ്യാന്‍ ജോലാവൈ ।।
സബ് പര്‍ രാം തപസ്വീ രാജാ തിന്‍കെ കാജ് സകല്‍, തും സാജാ ।।
ഔര്‍മനോരഥ് ജോകോയി ലാവൈ സോയിഅമിത് ജീവന്‍,ഫല്‍പാവൈ ।।
ചാരോം ജുഗ് പ്രതാപ് തുംഹാരാ ഹൈ പര്‍,സിദ്ധ് ജഗത് ഉജിയാരാ ।।
സാധു സംത് കെ തും രഘ്വാരെ അസുര്‍ നികംദന്‍, രാം ദുലാരെ ।।
അഷ്ട് സിദ്ധി നവ് നിധികെ ദാതാ അസ്ബര്‍ ദീന്‍, ജാനകീ മാതാ ।।
രാം രസായന്‍ തുമരെ പാസാ സദാ രഹോ രഘുപതി കെ ദാസാ ।।
തുമരെ ഭജന്‍ രാം കോ പാവൈ ജനം ജനം കെ ദുഖ് ബിസരാവൈ ।।
അംത് കാല്‍ രഘുബര്‍, പുര് ജാവൈ ജഹാംജന്മി ഹരിഭക്ത് കഹായീ ।।
ഔര്‍ ദേവതാ ചിത്ത ന ധരയീഹനുമത് സേയി സര്‍വ്വ സുഖ് കരയീ ।।
സംകട് കടൈ മിടൈ സബ് പീരാ ജോ സുമിരൈ ഹനുമത് ബല്‍ബീരാ ।।
ജയ് ജയ് ഹനുമാന്‍ ഗോസായീ ക്രിപാ കരഹു ഗുരു ദേവ കീ നായീ ।।
ജോ സത് ബര്‍ പാഠ് കര്‍ കോയീ ഝൂട്ടി ബംധി മഹാസുഖ് ഹോയി ।।
ജോ യഹ്പഠൈ ഹനുമാന്‍ ചാലീസാ ഹോയിസിദ്ധിസാഖീ ഗൌരീസാ ।।
തുളസീദാസ് സദാ ഹരി ചേരാകീജൈ നാഥ് ഹൃദയ് മഹാ ഡേരാ ।।