Wednesday, July 25, 2012

ഒളിമ്പിക്സ് 2012


ഒളിമ്പിക്സ് 2012
ഇനിയുള്ള ദിവസങ്ങളില്‍ ലോകത്തിന്‍റെ കണ്ണും മനസ്സും ലണ്ടനിലേയ്ക്ക്.ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരശ്ശീല ഉയരുകയായി.മനുഷ്യന്‍റെ കായിക ശേഷിയുടെ ഒൌന്നത്യത്തിലേയ്ക്കുള്ള കുതിപ്പ്.മനുഷ്യന്‍ തന്‍റെ സര്‍വ്വസ്വവും ഈ ഒരവസരത്തിനായി സംഭരിച്ച് വയ്ക്കുന്നു.കഴിവുകളെ മിനുക്കിവയ്ക്കുന്നു,കഠിന പരിശീലനത്തിലൂടെ അജയ്യതയുടെ അതിര്‍വരമ്പിലേയ്ക്ക് അവന്‍,നടന്നടുക്കുകയാണ്.ജേതാവ് അജയ്യന്‍.......,പരാജിതന്‍...... പോര്‍ക്കളത്തിലെ ധീര യോദ്ധാവ്,ലോകത്തിന്‍റെ മനസ്സും പ്രാര്‍ത്ഥനയും ഒന്നിക്കുന്നു.സാര്‍വ്വ മാനവികതയുടെ ചരിത്രം ഒളിമ്പിക്സില്‍,ഒളിഞ്ഞിരിക്കുന്നു.നമുക്കും പങ്കു ചേരാം.തീ പാറുന്ന പോരാട്ടത്തിലേയ്ക്ക്.പുതിയ റിക്കാര്‍ഡുകള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമ്പോള്‍,മനുഷ്യന്‍ പുതിയ നാഴികക്കല്ലുകള്‍,പിന്നിടുകയാണ്.ആശംസിക്കാം,ഭാവുകങ്ങള്‍ നേരാം,നമുക്കൊന്നായ് പ്രാര്‍ത്ഥിക്കാം മഹാദ്ഭുതങ്ങള്‍,സംഭവിക്കട്ടെ,സമത്വത്തിന്‍റെ സാഹോദര്യത്തിന്‍റെ മാനുഷികതയുടെ ഒളിമ്പിക്സ് എക്കാലത്തെയും മികച്ച മേളയായി മാറട്ടെ.
ഇന്ത്യയ്ക്ക് ഇന്നും ഒളിമ്പിക്സ് ഒരു പോരാട്ടം തന്നെയാണ്.നൂറു കോടി ജനങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട വികാരമാണ്.ചെറു രാജ്യങ്ങള്‍ പോലും മികവു പുലര്‍ത്തുമ്പോള്‍,ഒന്നും ചെയ്യാന്‍,കഴിയാതെ മടങ്ങിവരേണ്ടിവരുന്ന അവസ്ഥ.അത് നമ്മുടെ സ്വകാര്യ ദുഖമായി നിലകൊള്ളട്ടെ.അത് നമ്മുടെ അകക്കാമ്പില്‍ കനലായി എരിയട്ടെ.നമ്മുടെ ജീവിത രീതിയും,ശരീര ഘടനയും,ഭക്ഷണ ക്രമവും,കായിക ക്ഷമതയും,അധികൃതരുടെ കെടുകാര്യസ്ഥതയും അഴിമതിയും എല്ലാം നമുക്ക് വെല്ലുവിളിയാണ്.എന്നിരിക്കിലും ഒരോ ഭാരതീയനും സുവര്‍ണ്ണ മോഹങ്ങള്‍ മനസ്സില്‍,കൊണ്ടു നടക്കുന്നു.ഇന്ത്യയുടെ കിതപ്പ് തുടരുകയാണ്.ഹോക്കിയില്‍ പാരമ്പര്യ മഹിമ മാത്രം കൈവശം....... ഏതു രാജ്യത്തെയും തന്‍റേതായ ദിവസത്തില്‍,തോല്‍പിക്കാം പക്ഷെ അതോടൊപ്പം ഏതു രാജ്യത്തോടും തോല്‍ക്കാം ഒന്നാമനാകാമെങ്കിലും പന്ത്രണ്ടാമനായാലും ഇന്ത്യക്കാര്‍പോലും അദ്ഭുതപ്പെടില്ല.ഒന്നിച്ചു നിന്നിരുന്നെങ്കില്‍ മൂന്ന് മെഡലെങ്കിലും ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു.പേസ്–ഭൂപതിമാരുടെ സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെ കാരണം.കുറ്റം ആരുടേതായാലും അക്ഷന്തവ്യം.....ഫൈനല്‍സിലെത്തിയാല്‍,നേട്ടമെന്നു കരുതുന്ന അത്ലറ്റിക്സ് ടീം.പിന്നെ ഇടിക്കൂടിലെ അദ്ഭുതം,അമ്പെയ്ത്തിലെയും ഷൂട്ടിഗിലെയും ഉന്നം തെറ്റാതിരിക്കട്ടെ...ഫയല്‍മാന്‍മാരുടെ കരുത്ത് തുണയാകട്ടെ,പിന്നെ ലോകോത്തര നിലവാരത്തിലെത്തിനില്‍ക്കുന്ന ഇന്ത്യയുടെ ഓമന പുത്രി സൈനയ്ക്ക് നിര്‍ണ്ണായക നിമിഷത്തില്‍,കാലിടറാതിരിക്കട്ടെ.എന്തോ മുമ്പെന്നേത്തേക്കാളേറെ പ്രതീക്ഷ.നമുക്ക് കാത്തിരിക്കാം ലോക രാഷ്ട്രങ്ങളിലെ കായിക പ്രതിഭകളോടൊത്ത് നമ്മുടെ ചുണക്കുട്ടികളും മികവിലേയ്ക്കുയരട്ടെ.അതെ കുറഞ്ഞത് ആറ് മെഡലെങ്കിലും.നമുക്ക് കാത്തിരിക്കാം,ആസ്വദിക്കാം സന്തോഷിക്കാം.
എല്ലാവര്‍ക്കും .........ഹാപ്പി ഒളിമ്പിക്സ്.................  




Monday, July 23, 2012

E GOVERNANCE-MAJOR UPBEAT IN LSGIs



Today Honorable Chief Minister of Kerala has declared Kasaragod District having 100 % computerized accounting system.Kasaragod District now have the privilege to achieve this feet, first in India. The efforts for the computerization of activity in Kerala has a history of more than ten years and there is an independent agency to facilitate the progress But the result was too slow considering the demand for a better quality of service delivery. Better late rather than never,Kasaragod District has achieved the feet. Thanks for the superb effort put in by the peoples representatives ,officials, and of course the technical support from the Information Kerala Mission.
Since 1995, from the inception of Panchayath Raj, it has been a nightmare for the ordinary folk to visit Panchayath and get the service done. They require frequent visits or a familiar personality for help or political support for getting something done. This is due to the alarming quantity of duties and responsibilities entrusted to Panchayaths without having sufficient human resources and a systematic basement in the office. This unsystematic approach has resulted in total disarray .This is why I have mentioned earlier ,the situation in Panchayaths demanded better accountability and more systematic approach. Lot of earnest efforts were made in this field but an appreciable change could not be possible till now. The Information Kerala Mission, the agency entrusted with computerization of LSGIs in Kerala has developed many Software for birth and death registration, Marriage registration, Social Security Pension, Establishment matters,Planning,Accounting etc.These are all very useful for better service delivery. Now the Government is taking appropriate steps to initiate e- filing and the facility to down load certificates from the web. I feel this is the only way to bring out desirable change in the service delivery. For a better result a committed effort is expected from the authorities and the computerization has to be insisted in each LSGIs.A strict monitoring and setting up targets in a limited time will help a lot .I am happy that Authorities have taken some steps in this regard. Some of them are mentioned below.
Ø      Front Office Management.
Ø      Inception of Double entry accounting system
Ø      Permission to purchase Computers to all clerks and President.
Ø      LSGD website updating for information.
Ø      Introduction of KSWAN,VPN Connectivity facility in Panchayaths
Ø      Creation of post of Accountants in Panchayaths
Ø      Permission to post daily wage clerks for 100 days
Ø      Permission to Post IT coordinator in each Panchayaths.
What made me happy is the selection venue for the function ie Kumbla Grama Panchayath,where I have worked for four years and could introduce a lot of new things and experiment a lot of  things for a better service delivery,which earned the Panchayath a CERTIFICATE OF ISO,two years back. In this occasion I most humbly mention some of the efforts made in Kumbla Grama Panchayath .
v      The front office system was introduced even before the Government had insisted it by Government order.
v      The E mail facility was used to considerable extend for a better communication with District Office.
v      Computers were brought to the table of clerks by net working, which has resulted in a better use of the Computer.
v      Hospital Kiosk system was introduced
v      Data of buildings were computerized.
v      System to scan important tapals to save it from missing was started.
v      SMS delivery system was started to intimate the applicants the service.
v      Television was set up in the office for the public.
v      The Office room, meeting hall was set to its highest facility in the Panchayath.
v      The front office, helpdesk room etc are real model for other Panchayaths.
v      Agenda notes were distributed in two languages ie Kannada & Malayalam for Panchayath committee meetings.
v      Touch screen was purchased and efforts initiated for its inception.
M ABBAS,FORMER PRESIDENT 
The delegates who attended the function complimented the efforts of the Panchayath which made me happy and I am delighted that I could also contribute my bit.
The major force behind this success was undoubtedly the former President of the Panchayath         Sri M ABBAS,who worked alongside officials to bring the Panchayath to such a position.As a Scretary I should say that he is the ideal roll model to hold the office if more results has to be achieved in the        e governance in Kerala.




Thursday, July 19, 2012

अच्छा...... तॊ......हम....... चलतॆ है I



चल पडॆ राजॆष खन्ना”I नहीं रहॆ वह सुन्दर हस्ती जॊ वर्षॊ सॆ फिल्मी दुनिया कॆ मनॊरंजन करतॆ रहॆ I जब सॆ हमारॆ घर मॆं टी वी आई,राजॆष जी की फिलमॊं सॆ परिचित हुआ.यादगार फिल्म तॊ आराधना ही है.हिंदी फिल्म की सुलताना शर्मिला टागॊर कॆ साथ जॊ किरदार वॆ निभाऎ थॆ.कबार दॆखनॆ वालॆ पह कभी भूल नहीं पाऎंगॆ.मुझॆ तॊ इससॆ ज्यादा उनकॆ गानॊं मॆं अभिनय पसंद था.गानॆ वालॆ सीन मॆं उनका अभिनय तॊ अनॊखा हैं.वॆ अपनॆ ही तरीकॆ कॆ अभिनय का प्रदर्शन करता था.ऎक भॊलॆभालॆ सच्चॆ ईमानदार आदमी का शकल तॊ उनकॊ ढॆर सारॆ लॊगॊं कॆ दिल मॆं जगह मिलवा दी I शर्मिला टागॊर कॆ अलावा,मंताज,हॆमा मालिनी,सीनत अमन,आशा परॆख आदी भी उनकी नायिका बनॆ, मॆरॆ सपनॊं कॆ राणी कब आऒगॆ तू.....प्यार दीवाना हॊता है और मसताना हॊता है,अच्छा तॊ हम चलतॆ है”…..,कॊरा कागज था यह मन मॆरा.....” “गुन गुना रहॆ है भौर खिल रहॆ है कलि कलि.....” “बागॊं मॆं बहार है.....आदी गानॆ अमर है,और राजॆषजी की यादॆं भी रहॆ अमर......

തുരീയം













മനുഷ്യന് ദൈവം കനിഞ്ഞ് നല്കിയിട്ടുള്ള വരദാനമാണ് സംഗീതം.സംഗീതം ആലപിച്ചുകൊണ്ട് നിവൃതിയടയാമെങ്കില്അത് ആസ്വദിച്ചുകൊണ്ടും സാദ്ധ്യമാണ്.ഏഴ് സ്വരങ്ങളുടെ പ്രയോഗത്തിലെ വൈജാത്യം ഒന്നു കൊണ്ടു മാത്രം എന്തൊക്കെ അദ്ഭുതങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.ജാതി മത,ഭാഷ,ഭൂഖണ്ഡങ്ങളുടെ അതിര്വരമ്പുകള്ഭേദിച്ച് കൊണ്ട് സംഗീതം അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്.ബിതവാന്‍റെ സംഗീതവും സ്വാതിതിരുനാളിന്‍റെ സംഗീതവും,ആദിവാസികളുടെ ദുഡിയും,കലാഭവന്മണിയുടെ പാട്ടും,കൊലവറിയും- ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സപ്തസ്വരങ്ങളും താളവും ഒന്നു തന്നെയാണ്.ശങ്കരാഭരണം എന്ന സമ്പൂര്‍ണ്ണ  രാഗത്തിലെ മദ്ധ്യമവും നിഷാദവും ഒഴിവായാല്മോഹന രാഗമായി മോഹനത്തിലെ ഗാന്ധാരം മാറിയാല്ശിവരഞ്ജിനിയായി.ഇത് ഉപരിപ്ലവമായ അറിവ് മാത്രമാണ്.ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്ഒരിക്കലും അറ്റം കാണാതെ പരന്നു കിടക്കുന്ന അനന്തസാഗരമാണ് സംഗീതമെന്ന് മനസ്സിലാക്കാം.എന്നിരുന്നാലും ചെറിയൊരളവിലെങ്കിലും സംഗീതത്തെ മനസ്സിലാക്കുന്നത് മെച്ചപ്പെട്ട ആസ്വാദനത്തിന് ഗുണകരമാകും.മുത്തു സ്വാമി ദീക്ഷിതരുടെ കൃതിയിലും സിനിമാഗാനത്തിലും കൊലവറിയിലും സപ്ത സ്വരങ്ങളുടെ വിന്യാസം നമ്മെ അദ്ഭുത പരതന്ത്രരാക്കുമെന്നതില്സംശയമില്ല.നീരാടുവാന്നിളയില്‍,നീരാടുവാന്എന്ന മോഹന രാഗത്തില്‍,ചിട്ടപ്പെടുത്തിയ ഗാനവും,ശങ്കരാഭരണത്തില്ചിട്ടപ്പെടുത്തിയ ടൈറ്റാനിക് മ്യൂസിക്കും ഏഴു സ്വരങ്ങളാല്‍,തഴുകപ്പെട്ടിരിക്കുന്നു.മനുഷ്യന്വേണ്ടവിധം ദൈവത്തിന്‍റെ വരദാനം ഉപയോഗപ്പെടുത്തുന്നില്ല എന്നത് യാഥാര്ത്ഥ്യമാണ്.ദുഖത്തില്‍,ആശ്വാസത്തിനും സുഖത്തെ കൂടുതല്ആസ്വാദ്യകരമാക്കാനും,മനുഷ്യന്‍റെ വികാരങ്ങള്ക്ക് നിറം പകരാനും സംഗീതത്തിന്‍റെ കഴിവിനു മുമ്പില്‍,ശിരസ്സു നമിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
സംഗീതത്തിന്‍റെ ബാല പാഠങ്ങള്,സ്വായത്തമാക്കാന്എനിക്ക് കിട്ടിയ അവസരത്തെ തട്ടിക്കളഞ്ഞത് ഇന്നെനിക്ക് കടുത്ത ദുഖമായി നിലനില്ക്കുന്നു.ആറു മാസത്തെ പരിശീലനത്തില്ത്തന്നെ ഉപജില്ലാ തലത്തില്‍,ഒന്നാം സ്ഥാനം നേടിയ ഞാന്‍,കൂടെയുള്ള സഹപാഠികള്പെണ്‍കുട്ടികളാണെന്ന കാരണത്താല്‍,സംഗീത പഠനം ഉപേക്ഷിച്ച മണ്ടത്തരം ......ഒരു കൊച്ചു കുട്ടിയുടെ ബാലിശമായ സങ്കല്പമായേക്കാം പക്ഷെ എനിക്ക് വിലപ്പെട്ട പലതും അതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ട്.പിന്നീട് കീ ബോര്ഡ് വായിച്ച് ചില കാര്യങ്ങള്‍,മനസ്സിലാക്കിയെങ്കിലും വളരെ വൈകിപ്പോയിരുന്നു.
മനുഷ്യന്‍റെ എല്ലാ വികാരങ്ങളിലും സംഗീതത്തിന്‍റെ സാന്നിദ്ധ്യമുണ്ട്.മന മോഹകമായ മോഹന രാഗം,ഹൃദയ ഭേദകമായ തോടി രാഗം,ന്ദമാരുതനെപ്പോലെ  തഴുകുന്ന മലയമാരുത രാഗം,സുന്ദരിയായ പെണ്‍കുട്ടിയുടെ കാര്കൂന്തല്‍,പോലെ മനോഹരമായ ചാരു കേശി,പ്രകൃതിയെത്തന്നെ ദ്രവീഭൂതമാക്കി മഴയായ് പൊഴിക്കുന്ന മേഘമല്ഹാര്‍,,കേദാരം,ശിവരഞ്ജിനി,പ്രഭാതത്തിന്‍റെ പര്യായമായ ഭൂപാളി- അങ്ങനെ എത്രയെത്ര രാഗങ്ങള്വിവിധ കാലങ്ങള്‍ക്ക് അനുയോജ്യമായ രാഗങ്ങള്‍,.ഇതൊക്കെ മനസ്സിലാക്കുന്നത് തന്നെ ഒരുതരം കുതൂഹലമാണ്.
ഇത്രയും എഴുതാന്എന്നെ പ്രേരിപ്പിച്ചത് പയ്യന്നൂര്‍,യോദ്ധ്യാ ഓഡിറ്റോറിയത്തില്വച്ച് നടന്ന തുരീയം സംഗീതോത്സവത്തില്‍,പങ്കെടുക്കാന്കഴിഞ്ഞാതാണ്.എല്ലാ ദിവസവും കച്ചേരിയില്പങ്കെടുക്കാന്‍,കഴിഞ്ഞില്ലെങ്കിലും  വളരെ മനോഹരമായ അഞ്ച് സംഗീത സന്ധ്യകള്എനിക്ക് ലഭിച്ചു.പുല്ലാങ്കുഴല്വിദഗ്ദ്ധനായ ഹരിപ്രസാദ് ചൌരസ്യയുടെ വേണുനാദത്തില്നിന്ന് ആരംഭിച്ച്,ശാസ്ത്രീയ സംഗീതത്തില്പുതു തലമുറയുടെ സാന്നിദ്ധ്യം വിളിച്ചോതിക്കൊണ്ട് സഞ്ജയ് സുബ്രഹ്മണ്യം,ആസ്വാദകരില്ആവേശത്തിരമാലകള്‍,ഉയര്ത്തി സാക്സോഫോണ്ചക്രവര്ത്തി കദ്രി ഗോപിനാഥ്,ശുദ്ധസംഗീതം സ്വര ചേര്ച്ചയോടെ  ആലപിച്ച മല്ലാടി സഹോദരന്മാര്‍,ഹിന്ദു സ്ഥാനി സംഗീതത്തില്കേരളത്തില്നിന്നുള്ള ഉസ്താദ് രമേഷ് നാരായണ്‍,-ഇവര്പ്രേക്ഷകരെ ആനന്ദിപ്പിച്ചു എന്നുള്ള കാര്യത്തില്എതിരഭിപ്രായമില്ല.എന്നാല്പരിപാടിയുടെ സംഘാടകര്ക്കാണ് പ്രത്യേക അഭിനന്ദനം സമര്പ്പിക്കാനുള്ളത്.സംഗീതം ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയതുകൂടാതെ അതിനുള്ള സാചര്യവും ഉണ്ടായിരുന്നു.പരിപാടി സൌജന്യമല്ലാത്തതുകൊണ്ടു തന്നെ ആവശ്യക്കാരുടെ സദസ്സായിരുന്നു.മൊബൈല്ഫോണ്‍,ഉപയോഗം നിയന്ത്രിച്ചത് നന്നായി.പക്ഷെ ഹാളിലെ പലരും ഇടയ്ക്കിടെ ഫോണിലേയ്ക്ക് ആകര്ഷിക്കപ്പെടുന്നുണ്ടായിരുന്നു.എന്തു തന്നെയായാലും ഫോണ്മനുഷ്യനുമായി അത്രയ്ക്ക് അടുത്തു പോയി.നമുക്ക് നമ്മിലേയ്ക്ക് എതാനം മണിക്കൂര്പോലും സ്വതന്ത്രമായി ഊര്ന്നിറങ്ങാന്‍,കഴിയുന്നില്ല.സംഗീതത്തിന്‍റെ ബാല പാഠങ്ങള്പോലും അറിയാത്ത എനിയ്ക്ക് നന്നായി ആസ്വദിക്കാന്‍,കഴിഞ്ഞിട്ടുണ്ടെങ്കില്എല്ലാം മറന്ന് താളം പിടിച്ച് ആസ്വദിച്ച മറ്റുള്ളവര്എത്ര സന്തോഷിച്ചിരിക്കും.വേദിയിലെ പ്രമുഖര്ക്കൊപ്പം മൃദംഗം ,തബല,മുഖര്ശംഖ്,വയലിന്‍,സാരംഗി,ഘടം എന്നീ ഉപകരണങ്ങള്കൈകാര്യം ചെയ്ത വിദഗ്ദ്ധരും തങ്ങളുടെ അസാമാന്യ പ്രതിഭ തെളിയിച്ചു.
ഭഗവാന്‍ കൃഷ്ണന്‍,മുരളിയുമായി എന്തിനാണ് പശുക്കളെ മേയ്ക്കാന്‍ പോയത്......മുരളിഗാനം പശുക്കള്‍ക്ക് ഇഷ്ടമാണെന്നും മുരളീ നാദം ശ്രവിക്കുന്ന പശുക്കള്‍ കൂടുതല്‍,പാല്‍ ചുരത്തുന്നതായും ആധുനിക വിജ്ഞാനം തെളിയിച്ചിട്ടുണ്ട്.സംശയം വേണ്ട മനുഷ്യന് സംഗീതം ആശ്വാസദായകമായിരിക്കും.പക്ഷെ തിരക്കു പിടിച്ച ജീവിതത്തില്‍ നാം മറന്നു പോകുന്ന പല കാര്യങ്ങള്‍ക്കൊപ്പം സംഗീതവും ഒന്നാണ്..
കലയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍,സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍,തിരിച്ചറിയുന്നവര്‍,ഈശ്വരനെ അറിയുന്നവരുടെ സംഖ്യ ഭൂമിയില്‍ അനുദിനം വര്‍ദ്ധിച്ചു വരട്ടെ,നന്മയില്‍ നിന്ന് നന്മയിലേയ്ക്ക് നമ്മുടെ സമൂഹത്തിന്‍റെ മടക്കയാത്ര ആരംഭിക്കട്ടെ.........

Monday, July 9, 2012

THURIYAM MUSIC FEST


  


Thureeyam Music Fest at Payyannur Off to a flier. Inaugurated by living legend Hariprasad Chaurasya alongside Vani Jayaram,Soorya Krishna Moorthy.Capacity crowd at Ayodhya Auditorium had a very nice evening. I was a bit hesitant knowing that the entry fee is a huge amount and unusual for a performance of a short period. But by the end of the programme the satisfaction I got was invaluable. Not only that I had a view of these great personaliies but the musical treat had brought immense joy  . I was proud that I could enjoy the concert alongside Vani Jayaram .She was present in the front row to enjoy the concert. The crowd was very dignified enjoying every moment of the programme with gentle hand claps. Starting with Yaman Kalyani concert showered the joy of Mohana Raga in between,then the beautiful Peelu Raga and Pahady to finish with.Chaurasya won the heart of the audience not only with his blessed talent with the Bansuri but with his humility and occasional jokes. Flute the  simplest  of music instruments made of bamboo ,produce amazing tunes when kissed and touched by the great artist.Chaurasya jee looked aged but there was no shade of ageing on his performance. I made up my mind to attend as many concert as possible during the weeklong festival. EarlierSoorya Krishna Moorthy expressed his displeasure over the coverage given to the film industry and Cricket and exhorted the music lovers to react to the evils in the society. He added that an artist can be called as an artist only when he shows his commitment to the society. He also  expressed his happiness on the large turnout who had turned up to enjoy pure music Let heavenly music shower peace and happiness on the people who are wandering around in this turbuant world full of miseries and bring harmony and peace.  



WANTED- ALL ROUNDERS


Indian team for the forthcoming lankan tour has been announced.Much to my disappointment there was nothing special.The selectors should have aimed at future rather than going for a momentary success.Ofcourse we have a very strong squad.But one should think that selectors have failed to have a long time perspective. Batting as usual is strong with world class batting line up. And bowling line up is also satisfactory. But we are not in a venture for new prospects but we are still hanging on to the old formula.
Where are   genuine allrounders ? alas …..selectors have fed up with  bowlers who can bat a bit and bowlers who can bowl a bit.They should not be called all rounders.Calling them all-rounder is shame for the designation.So what ……the so called all-rounders are dropped from the squad.Patan brothers,Jadeja were the victims.We are still in the hunt of genuine allrounders.We had one and only Kapil Dev,who was a genuine allrounder.Ofcourse there were Shastry,Chetan Sharma,Madan Lal ,Rojer Binny.But none of them could be called genuine allrounder.I can define an allrounder.In my veiw an allrounder should be a strike bowler. As a bowler he should be aggressive and should have the ability to pick up wickets.As a batsman he should have the ability to save a match for his team or to win the match for his team with his brisk innings.He should be a good fielder and a sharp catcher.Only Kapil Dev ad all these qualities in him and he was truly one among the four great allrounders of his time,along side Ian Botham,Richard Hadlee and Imran Khan.
Are we in the hunt of an allrounder.Badly we are not.We should develop an allrounder who can star in the squad atleast during the next world cup.We shouldn’t be satisfied with part time allrounders.Say for example the allrounder should have the ability to bowl as Zahir Khan or Ishant or Sreesanth and  bat like Dhoni 

Thursday, July 5, 2012

GURUVANDANAM


ഗുരു ഗോവിന്ദ് ദോഊം ഘഡെ കാകെ ലാഗോം പായ്
ബലിഹാരീ ഗുരൂ ആപ്നേ ജിന് ഗോവിന്ദ് ദിയോ ബതായ്
സ്കൂള്തലം മുതല്‍,പ്രീ ഡിഗ്രി,ഡിഗ്രി,പോസ്റ്റ് ഗ്രാജുവേഷന്എന്നീ എല്ലാ മേഖലകളിലും പഠിക്കാന്അവസരം കിട്ടിയ ബീറിന്‍റെ ദോഹ.ഇതില്ഗുരുവിന്‍റെ മഹിമയാണ് സൂചിപ്പിച്ചിരിക്കുന്നത്.ഗുരു പൂര്ണ്ണിമ ദിനത്തില്‍,ന്‍റെ ഗുരു വര്യന്മാരെക്കുറിച്ചുള്ള ഓര്മ്മച്ചെപ്പ് തുറക്കാന്‍, അവസരം ഞാന്വിനിയോഗിക്കുകയാണ്.
കുട്ടിക്കാലത്തെ അച്ഛനും അമ്മയും വിദ്യയുടെ ശുഭാരംഭം കുറിച്ച് ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കനിഞ്ഞനുഗ്രഹിച്ചു.അയല്ക്കാരായിരുന്ന വത്സല ചേച്ചി , എഴുതാന്പഠിപ്പിച്ച ഓര്മ്മ-എത്ര ശ്രമിച്ചിട്ടും എല്ലാവരും പരാജയപ്പെട്ട അവസരത്തില്‍,എനിക്ക് മധുരത്തിന്‍റെ പ്രലോഭനം തന്ന് എഴുതിച്ചു.കൈപിടിച്ച് വിദ്യാലയത്തിലേയ്ക്കുള്ള ആദ്യ യാത്ര-ഭാഗ്യത്തിന് ഒന്നാം ക്ലാസ്സ് അദ്ധ്യാപിക തൊട്ടടുത്ത വീട്ടില്‍,താമസിക്കുന്ന ഗ്രേസി ടീച്ചര്.ആട് ഇല തിന്നുന്നു എന്നതിന് പകരം ആട് ഇല തരുന്നു എന്ന് എഴുതി ഒന്നാം ക്ലാസ്സിലെ വാര്ഷിക പരീക്ഷയില്ആദ്യത്തെ un forced error- ലൂടെ ഒരു മാര്ക്ക് കളഞ്ഞതിന്‍റെ പരിഭവം അവര്വീട്ടില്വന്ന് അമ്മയോട് വിവരിച്ചു.അദ്ധ്യപനത്തിന്‍റെ ആവേശം ഉള്ക്കൊണ്ട് ആരോടൊക്കെയോ ഉള്ള വാശി തീര്ക്കുന്ന തരത്തില്ഞങ്ങളെ പഠിപ്പിച്ച ചന്ദ്രാനന്മാസ്റ്റര്‍,പക്ഷെ വാശി ഞങ്ങള്ക്ക് അനുഗ്രഹമായി,വിദ്യാഭ്യാസത്തിന്‍റെ ശക്തമായ അടിത്തറ പാകിയ ചന്ദ്രാനന്മാസ്റ്റര്‍,അതിന് ശക്തമായ നിര്‍മ്മാണ സാമഗ്രികള്‍,തന്നെ ഉപയോഗിച്ചു.പ്രൈമറി സ്കൂളില്നമുക്ക് കണ്ടുപടിക്കാം എന്ന് ആവര്ത്തിക്കപ്പെടുന്ന സയന്സ് ക്ലാസ്സ് കൈകാര്യം ചെയ്ത ജമീലടീച്ചര്‍,എനിക്ക് അന്നും ഇന്നും ഇഷ്ടപ്പെട്ട ടീച്ചറാണ്.അന്നുവരെ കാണാത്ത മുസ്ലീം വേഷവിധാനത്തില്ഞങ്ങളുടെ മുന്നിലെത്തിയ ടീച്ചര്‍,ന്‍റെ ഊഷ്മളമായ പെരുമാറ്റത്തിലൂടെയും കുറ്റന്വേഷണത്തിലെ കുശാഗ്ര ബുദ്ധിയിലൂടെയും ന്‍റെ ഹീറോ ആയിരുന്നു.എന്നും വീട്ടിലെത്തിയാല്എനിക്ക് അമ്മയോട് ടീച്ചറുടെ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ.സ്കൂളില്സ്നേഹം കൊണ്ട് ഗൃഹാന്തരീക്ഷം സൃഷ്ടിച്ചിരുന്ന രാധടീച്ചര്ന്‍റെ ഉയര്ച്ച താഴ്ചകള്‍,ഒരു സഹോദരിയുടെ വികാരത്തോടെ ഇന്നും വീക്ഷിക്കുന്നു.തങ്ങളുടെ ശാസ്ത്രീയമായ അദ്ധ്യാപന ശൈലിയിലൂടെ വളരെ വൈകിയാണ് ഞാന്‍,രാമകൃഷ്ണന്മാസ്റ്ററുടെയും,ശര്മ്മ മാഷുടെയും കഴിവ് തിരിച്ചറിഞ്ഞത്.കായികാദ്ധ്യപകന്കൃഷ്ണവര്മ്മ-കലാ കായിക രംഗത്തെ അസാമാന്യ പ്രതിഭ-ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം സ്കൂളില്ഇത്രയും നന്നായി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുണ്ടെന്ന് ഞാന്അറിഞ്ഞില്ലെന്ന് പറഞ്ഞ് എന്നെ ആലിംഗനം ചെയ്ത കായികാദ്ധ്യപകന്‍റെ സമ്മതം-എനിക്ക് എന്നും ഓര്ക്കാനും താലോലിക്കാനുമുള്ള അഭിനന്ദനം.
വൈകുന്നേരം സ്കൂള്ഗ്രൌണ്ടില്കളിച്ചുകൊണ്ടിരുന്ന എന്നെ സൈക്കളില്കയറ്റി ഒറ്റ ദിവസം കൊണ്ട് തന്നെ സൈക്കിള്‍,പഠിപ്പിച്ച വിഠളണ്ണന്
ഹൈസ്കൂളില്മേരികുട്ടി ടീച്ചര്ക്ക് എന്നോട് എന്തോ ഒരു മമതയായിരുന്നു.സുന്ദരിയായ ടീച്ചര്എന്നെ ശ്രദ്ധിക്കുന്നു എന്നറിയുന്നതു തന്നെ എനിക്ക് പഠിക്കാനുള്ള പ്രേരക ശക്തിയായിരുന്നു.ക്രക്കറ്റിനോട് വല്ലാത്ത കമ്പം കാണിച്ചിരുന്ന എന്നെ സ്റ്റാഫ് റൂമില്വിളിച്ച് മുന്നറിയിപ്പ് തന്നിരുന്ന ദാമോദരന്മാസ്റ്റര്ക്ക് എന്നില്വലിയ പ്രതീക്ഷയായിരുന്നു.പത്താം ക്ലാസ്സില്എനിക്ക് ട്യൂഷന്ഏര്പ്പെടുത്തിത്തന്ന മോഹനന്മാസ്റ്റര്‍,ഇന്നും അദ്ദേഹത്തിന്‍റെ ഒരു നല്ല വിദ്യാര്ത്ഥിയായി എന്നെ പരിഗണിക്കുന്നു എന്ന് ഞാന്മനസ്സിലാക്കുന്നു.
സ്കൂള്തലത്തില്മികച്ച വിദ്യാര്ത്ഥിയായ ഞാന്കോളേജില് പക്ഷെ ഒരു ശരാശരി വിദ്യാര്ത്ഥിയായിരുന്നു.അതു കൊണ്ടു തന്നെ ഞാന്അദ്ധ്യാപകരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നില്ല.ഫിസിക്സ് അദ്ധ്യാപകനായിരുന്ന ശ്രീ പി പി ശ്രീധരന്‍, കെമിസ്ട്രി അദ്ധ്യാപകരായ കൃഷ്ണന്‍,ഗോപാലന്എന്നീ അദ്ധ്യാപകര്‍,എന്നെ സ്വാധീനിച്ചിരുന്നു.ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അന്നമ്മ ടീച്ചറും ഓര്മ്മയില്മങ്ങാത്ത സാന്നിദ്ധ്യമാണ്.കോളേജ് ക്രിക്കറ്റ് ടീം സിലക്ഷന്‍റെ ഭാഗമായി ഞാന്പന്തെറിയുന്നത് അടുത്തു നിന്ന് കണാന്വന്ന ഷെണായ് സാറിന്‍റെ കണ്മുന്നില്വച്ച് കോളേജിലെ സീനിയര്താരത്തിന്‍റെ കുറ്റി തെറിപ്പിച്ചത് ഇന്നും ഞാന്ഓര്ക്കുന്നു.ഡിഗ്രി തലത്തില്സ്നേഹ സമ്പന്നനായ ജന്തു ശാസ്ത്രാദ്ധ്യാപകന്‍- ഭാസ്കരന്സാര്‍,
ഒരാഴ്ച നീണ്ട ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലൂടെ എന്നിലെ കളിക്കാരനെ മെച്ചപ്പെടുത്തിയെടുത്ത മുന്രഞ്ജി താരം ബാബു അച്ചാരത്ത്-ക്യാമ്പിനു ശേഷം ജില്ലാ ഡിവിഷനില്‍,തുടര്ച്ചയായ മികച്ച ഇന്നിംഗ്സുകള്കളിക്കാന്എന്നെ പ്രാപ്തനാക്കി.
ബി എഡ്ഡിന് പഠിക്കുമ്പോള്പ്രിന്‍സിപ്പാളായാരുന്ന സീതാറാം സാര്‍,അപാര പാണ്ഡിത്യമുള്ള ഒരു വ്യക്കതിയായിരുന്നു.റിസള്ട്ട് വന്നപ്പോള്എന്നെ ആലിംഗനം ചെയ്ത് അദ്ദേഹം പറഞ്ഞ വാക്കുകള്‍-ന്‍റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പേജ് സുരേഷിന്റേതായിരിക്കും.
തപാല്വഴി ഹിന്ദി എം യ്ക്ക് പഠിച്ചതെങ്കിലും മേത്തര്സാര്‍,രുഗ്മിണി മാഡം രവീന്ദ്രന്സാര്എന്നീ കേരള സര്വകലാ ശാലയിലെ പ്രമുഖരായ അദ്ധ്യപകരുടെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്.  
പിന്നീട് ചിന്മയ മിഷന്സ്കൂളില്അദ്ധ്യാപകനായി ജോലി ചെയ്യവെ പ്രിന്സിപ്പാളായി ജോലി നോക്കിയിരുന്ന സുബ്രഹ്മണ്യന്സാറിനും എന്നെ വളരെ പ്രിയമായിരുന്നു.ന്‍റെ ക്ലാസ്സില്ഞാന്നാടകീയതയുടെ അംശം കലര്ത്തിയിരുന്നു.ന്‍റെ ക്ലാസ്സ് മറഞ്ഞിരുന്ന കാണുമായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ചതിനുശേഷം എനിക്കെഴുതിയ കത്തില്ഇതേ പറ്റി പരാമര്ശിച്ചിരുന്നു.സ്വഭാവത്തില്കാര്ക്കശ്യം കാണിച്ചിരുന്ന അദ്ദേഹത്തിന്‍റെ കത്ത് എനിക്ക് പകര്ന്നു തന്ന ഊര്ജ്ജം കുറച്ചൊന്നുമല്ല.
കൊച്ചു കുട്ടിയായിരുന്നപ്പോള്,അകാരണമായ ഭയം ഫലപ്രദമായി ഒഴിവാക്കാന്രാമകൃഷ്ണ ഭട്ട് ചൊല്ലിത്തന്ന രാമ രക്ഷാ സ്തോത്രം ഇന്നും എനിക്ക് ആശ്വാസദായകമാണ്.പില്ക്കാലത്ത് അദ്ദേഹത്തിന്‍റെ യോഗ ക്ലാസ്സ് കഴിഞ്ഞ പത്ത് വര്ഷമായി ഞാന്‍,പരിശീലിച്ചു വരുന്നു.
എന്നെ ബൈക്ക് പഠിപ്പിക്കുക എന്ന സാഹസത്തിന് മുതിര്ന്ന്, നാല് ദിവസങ്ങള്ക്കകം എന്നെ റോഡിലിറക്കിയ പ്രമോദ്.പ്രമോദിന്‍റെ ശ്രമം സാഹസികമായിരുന്നു.മുപ്പതു കഴിഞ്ഞ ഒരാളെ ബൈക്ക് പരിശീലിപ്പിക്കുക എളുപ്പമല്ല.പഠിപ്പിക്കുമ്പോള്ഞാന്വീണില്ലെങ്കിലും ഞാന്പ്രമോദിനെ തളളി യിടുകയും പരിക്കല്പ്പിക്കുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പടിവാതിലിലെത്തിയിട്ടും കമ്പ്യൂട്ടര്‍,എന്നാലെന്ത് എന്നു പോലും അറിയാത്ത എനിക്ക് യഥേഷ്ടം ഉപയോഗിക്കാന്മ്പ്യൂട്ടര്‍,തന്ന് ഒരാഴ്ചയ്ക്കകം ബാലപാഠങ്ങള്തന്ന് എന്നെ കമ്പ്യൂട്ടര്ഉപയോഗിക്കാന്പ്രാപ്തനാക്കിയ ഹാപ്പി കുരുവിള രാജു-എന്നെക്കാള്പ്രായക്കുറവുണ്ടെങ്കിലും യോഗ്യനായ ഒരു ഗുരുവാണ്.
സര്ക്കാര്ഉദ്യോഗത്തില്പ്രവേശിച്ച ഉടന്ഒരു സമര്ത്ഥനായ ജൂനിയര്സൂപ്രണ്ടിന്‍റെ അടുത്തെത്തിച്ചേരാന്കഴിഞ്ഞത് ഒരനുഗ്രഹമായിരുന്നു.ശശിധരന്കര്ത്താ-പിന്നീട് പി എം രഘുനാഥന്എന്ന ഓഫീസര്എന്നെ ജില്ലാ കലക്ടറുടെ ഗുഡ് സര്വ്വീസ് എന്ട്രിയ്ക്ക് പ്രാപ്തനാക്കി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായപ്പോള്‍,ഗംഗാധരന്സാറാണ് ന്‍റെ ഗുരു.അതീവ ശ്രദ്ധയോടെ നയതന്ത്രജ്ഞതയോടെ കൈകാര്യം ചെയ്യേണ്ട പോസ്റ്റില്അദ്ദേഹത്തിന്‍റെ ഉപദേശം എനിക്ക് മാര്ഗ്ഗ ദീപമായി.
സംഗീതത്തിന്റെ ബാല പാഠങ്ങള്പറഞ്ഞ് തന്ന വാസന്തി ടീച്ചര്‍,,കീ ബോര്ഡില്പരിശീലനം തന്ന ഉസ്താദ് ഹസ്സന്ഭായി.ഭജനയുടെ മഹത്വം ഉപദേശിച്ച് ഒരു ഭജകന്എന്ന മേല്വിലാസം നേടിത്തന്ന കൃഷ്ണ ഭട്ട്.
അങ്ങനെ ഒട്ടനവധി ഗുരുക്കന്മാര്.അതോടൊപ്പം കഠിനമായ ജീവിത പരീക്ഷണത്തിലൂടെ ലഭിച്ച ലഭിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങള്‍.ഒൌപചാരികമായി അവസരത്തില്പ്രണാമമര്പ്പിക്കുന്നതായി രേഖപ്പെടുത്താം.അവരുടെ മഹാമനസ്കതയ്ക്കു മുന്നില്എളിമയോടെ ശിരസ്സ് നമിക്കുന്നു.ഓര്ക്കുമ്പോള്ഗുരുവിന്‍റെ പക്കല്നിന്ന് ലഭക്കുന്ന അറിവ് എത്ര മഹത്തരമാണ്.ഇപ്പോള്എനിയ്ക്കുള്ള തിരിച്ചറിവ് ഗുരുമുഖത്തു നിന്ന് ലഭിക്കുന്നതിന് പകരം വയ്ക്കാന്മറ്റൊന്നില്ല.അതിന് പകരം വയ്ക്കാന് ഒരു വഴി മാത്രമെ ഉള്ളൂ.ഇന്ന് ഞാന്‍,ഓര്ത്തതുപോലെ ഒരു ഗുരു പൌര്ണ്ണമി ദിനത്തില്‍,എന്നെ ഇതുപോലെ ആരെങ്കിലും ഓര്്ത്തിരുന്നെങ്കില്‍--------.നല്ല അദ്ധ്യപകരായും യോഗ്യരായ ഗുരുവര്യനായും അറിയപ്പെടുന്നവര്എത്ര ധന്യര്‍-അവര്ദൈവ തുല്യര്‍-
ഗുരു ബ്രഹ്മാ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വരാ
ഗുരു ശാസ്താ പര ബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമ :