വെറുതെയിരിക്കുമ്പോൾ
എൻ വിരൽ തുമ്പിൽ
വിരിയുന്നു
കവിതതൻ കുസുമങ്ങളേറെ
പതിരില്ല,
പാഴ്വാക്കതിലേറെയെങ്കിലും
പകരില്ല പകയും
വിദ്വേഷമശേഷവും
സ്വാന്ത സുഖാർത്ഥമായ്
കുറിക്കും വരികളിൽ
കരുതും കരുതലിൻ
കണികകൾ ഞാൻ
നിയതമാം പാതകൾ
വ്യതിചലിച്ചെങ്കിലും
വിനയമശേഷം
കുറയ്ക്കില്ല ഞാൻ
എൻ വിരൽ തുമ്പിൽ
വിരിയുന്നു
കവിതതൻ കുസുമങ്ങളേറെ
പതിരില്ല,
പാഴ്വാക്കതിലേറെയെങ്കിലും
പകരില്ല പകയും
വിദ്വേഷമശേഷവും
സ്വാന്ത സുഖാർത്ഥമായ്
കുറിക്കും വരികളിൽ
കരുതും കരുതലിൻ
കണികകൾ ഞാൻ
നിയതമാം പാതകൾ
വ്യതിചലിച്ചെങ്കിലും
വിനയമശേഷം
കുറയ്ക്കില്ല ഞാൻ
No comments:
Post a Comment