ഇരിക്കുമ്പോൾ
ഇരിപ്പുറച്ചെന്നു തോന്നുന്ന
ഇടം സ്വന്തമാണെന്നു പറയാം.
നല്ല കഴിവുകളെ മടിയില്ലാതെ
പുകഴ്ത്തുന്ന
സുഹൃത്ത് സ്വന്തമാണ്.
പരിമിതികളെ മാത്രം
ഓർമ്മപെടുത്തി
വിഷമിപ്പിക്കാതിരിക്കുന്ന
കൂടപ്പിറപ്പും സ്വന്തം.
കൂടെകരയാനും
തെറ്റുകൾ ക്ഷമിക്കാനും
സ്വന്തക്കാരന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
സ്വാഭാവികപ്രതികരണങ്ങൾ
ദേഷ്യമോ, ഇഷ്ടമോ,
മറ്റ് വികാരങ്ങളോ,
അസ്വാഭാവികമായി
കരുതാത്തയാളെയും സ്വന്തമായി കണക്കാക്കാം.
കുറ്റങ്ങളും കുറവുകളും
സ്നേഹത്തിന്റെഭാഷയിൽ
പറഞ്ഞു മനസ്സിലാക്കിത്തരുന്നതിലൂടെ
കേമത്തം ഭാവിക്കാത്ത
ഗുരുവും സ്വന്തമാണ്.
തളരുമ്പോൾ
തലോടുകയും
പരിധികൾലംഘിക്കുമ്പോൾ
തടയിടുമ്പോഴും
ഒരാൾ സ്വന്തമായി മാറുന്നു.
ജീവജലം വരളുന്ന തൊണ്ടയിലിറ്റിക്കുന്നവനെയും
രക്തവും അവയവങ്ങളും
സൗജന്യമായി
ദാനം ചെയ്തവനെയും
സ്വന്തമായി കരുതാം.
ഇതൊന്നുമല്ലാതെ മറ്റാരെയാണ് സ്വന്തമെന്ന് വിളിക്കേണ്ടത് ?
ഇരിപ്പുറച്ചെന്നു തോന്നുന്ന
ഇടം സ്വന്തമാണെന്നു പറയാം.
നല്ല കഴിവുകളെ മടിയില്ലാതെ
പുകഴ്ത്തുന്ന
സുഹൃത്ത് സ്വന്തമാണ്.
പരിമിതികളെ മാത്രം
ഓർമ്മപെടുത്തി
വിഷമിപ്പിക്കാതിരിക്കുന്ന
കൂടപ്പിറപ്പും സ്വന്തം.
കൂടെകരയാനും
തെറ്റുകൾ ക്ഷമിക്കാനും
സ്വന്തക്കാരന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
സ്വാഭാവികപ്രതികരണങ്ങൾ
ദേഷ്യമോ, ഇഷ്ടമോ,
മറ്റ് വികാരങ്ങളോ,
അസ്വാഭാവികമായി
കരുതാത്തയാളെയും സ്വന്തമായി കണക്കാക്കാം.
കുറ്റങ്ങളും കുറവുകളും
സ്നേഹത്തിന്റെഭാഷയിൽ
പറഞ്ഞു മനസ്സിലാക്കിത്തരുന്നതിലൂടെ
കേമത്തം ഭാവിക്കാത്ത
ഗുരുവും സ്വന്തമാണ്.
തളരുമ്പോൾ
തലോടുകയും
പരിധികൾലംഘിക്കുമ്പോൾ
തടയിടുമ്പോഴും
ഒരാൾ സ്വന്തമായി മാറുന്നു.
ജീവജലം വരളുന്ന തൊണ്ടയിലിറ്റിക്കുന്നവനെയും
രക്തവും അവയവങ്ങളും
സൗജന്യമായി
ദാനം ചെയ്തവനെയും
സ്വന്തമായി കരുതാം.
ഇതൊന്നുമല്ലാതെ മറ്റാരെയാണ് സ്വന്തമെന്ന് വിളിക്കേണ്ടത് ?
No comments:
Post a Comment