Tuesday, November 29, 2011

കേരളോത്സവം



സംസ്ഥാന യുവജന ക്ഷമ ബോര്‍ഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി എല്ലാ വര്‍ഷവും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങള്‍ ശുഷ്കമായ പങ്കാളിത്തം കൊണ്ടുതന്നെ ഒരു ചടങ്ങായി മാറുന്നു.ഗ്രാമീണ മേഖലയില്‍ അവസരം ലഭിക്കാതിരിക്കുന്ന യുവ പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കുക എന്ന സദുദ്ദേശ്യത്തോടെ നടത്തപ്പെടുന്ന കേരളോത്സവ മത്സരങ്ങള്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥകാരണം അതിന്‍റെ ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ല.യുവജന ക്ഷേമ ബോര്‍ഡില്‍നിന്ന് കേരളോത്സവത്തിന്‍റെ നടത്തിപ്പിനായി ലഭിക്കുന്ന പതിനായിരം രൂപ പര്യപ്തമല്ല എന്നതാണ് മുഖ്യ കാരണമായി പറയപ്പെടുന്നത്.കേരളോത്സവം സംഘടിപ്പിക്കണമെന്ന അറിയിപ്പ് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്നത് തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.നല്ല രീതിയില്‍ കേരളോത്സവ മാന്യുവലില്‍ സൂചിപ്പിച്ച പ്രകാരം മത്സരങ്ങള്‍ സംഘടിപ്പിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം അമ്പതിനായിരം രൂപയെങ്കിലും വേണം.പിരിവ് നടത്തി കേരളോത്സവം നടത്താന്‍ പലരും തയ്യാറല്ല.നികുതി പരിഷ്കണവും ,സ്കൂള്‍ യുവജനോത്സവം,പാര്‍ട്ടി സമ്മേളനങ്ങള്‍ എന്നിവയ്ക്കുള്ള പിരിവ് എന്നിവകൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളെ കേരളോത്സവത്തിന്‍റെ പേരില്‍ ബുദ്ധിമുട്ടാക്കാന്‍ ആരും തയ്യാറാകില്ല.സന്നദ്ധ പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥതയും അനുദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കേരളോത്സവങ്ങളുടെ സംഘാടനം ബാലികേറാമലതന്നെയാണ്.പലരും താത്പര്യത്തോടെ ഇറങ്ങിത്തിരിക്കുന്നുണ്ടെങ്കിലും കയ്പേറിയ അനുഭവങ്ങളാണ് അവരെ കാത്തിരിക്കുന്നത്.ഫുട്ബോള്‍ മത്സരങ്ങളുടെ ലൈന്‍ റഫ്രിയ്ക്കുപോലും മത്സരത്തിന് ശേഷം പ്രതിഫലം നല്‍കേണ്ടിവരുന്നു.നാടിന്‍റെ ഉത്സവമായിക്കണ്ട് സംഘാടനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നവര്‍ വിരലിലെണ്ണാവുന്നതു മാത്രമാണ്. അറുപതുകളിലും എഴുപതുകളിലും സജീവമായിരുന്ന കലാസമിതികളുടെ പ്രവര്‍ത്തനം എണ്‍പതുകളുടെ ആരംഭത്തോടെത്തന്നെ അപ്രത്യമായിത്തുടങ്ങിയിരുന്നു.എന്‍റെ ബാല്യകാലത്തില്‍ രാവു പുലരുവോളം നടത്തിയിരുന്ന ക്ലബ്ബ് വാര്‍ഷികങ്ങളും സ്കൂള്‍ഡേകളും സജീവമായിരുന്നു.നാട്ടുകാരിലെ സഹൃദയരും അയല്‍ക്കാരും നടത്തുന്ന കലാപ്രകടനങ്ങള്‍ കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുമായിരുന്നു.സിനിമയിലെയും സീരിയലിലെയും നടന്‍മാരെപ്പോലെ നല്ല ഗ്ലാമറോടെ നടന്ന കലാകരന്‍മാ ര്‍നമുക്കിടയില്‍ത്തന്നെ ഉണ്ടായിരുന്നു.അതൊക്കെ അന്തക്കാലം.എണ്‍പതുകളുടെ അവസാനത്തോടെയാണ് കേരളോത്സവം രംഗപ്രവേശം നടത്തുന്നത്.ഇരു കൈകളും നീട്ടിയാണ് ജനങ്ങള്‍ ഇത് സ്വീകരിച്ചത്.എന്‍റെ പഞ്ചായത്തില്‍ എന്തൊരാവേശത്തോടെയായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.കേരളോത്സവത്തിന്‍റെ അറിയിപ്പ് ലഭിക്കുന്നതോടെ ക്ലബ്ബുകള്‍ സജീവമാകുന്നു.നാടകത്തിന്‍റെ സ്ക്രിപ്റ്റ് അന്വേഷണം നടക്കുന്നു,സംവിധായകരെ അന്വേഷിക്കുന്നു.കായികതാരങ്ങള്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നു.സ്ത്രീകളും മറ്റും തിരുവാതിര ഒപ്പന എന്നീമത്സരങ്ങളുടെ പരിശീലനത്തിലേര്‍പ്പെടുന്നു.കഴിവുള്ളവരെ തങ്ങളുടെ ക്ലബ്ബിലേയ്ക്ക് ആനയിക്കാനുള്ള ശ്രമത്തില്‍‌ ക്ലബ്ബ് ഭാരവാഹികള്‍ നടക്കുന്നു.സ്കൂളിലെ ഡ്രോയിംഗ് മാഷും,പി ടി മാഷും കണ്‍വീനര്‍മാരാകുന്നു.മത്സരം ആവേശം ട്രോഫികള്,വിജയാരവങ്ങള്‍,എന്തൊരാഘോഷമാണ്.പിന്നീട് ബ്ലോക്ക് തല മത്സരമാകുമ്പോള്‍ എല്ലാവരും മാത്സര്യം മറന്ന് ഒന്നിച്ച് പഞ്ചായത്തിന് വേണ്ടി മത്സരിക്കുന്നു.ഒരു കേരളോത്സവത്തില്‍ ഓരോ ക്ലബ്ബിനും പതിനായിരക്കണക്കിന് രൂപയുടെ ചിലവാണ്.നാടിന്‍റെ തന്നെ ഉത്സവമായതിനാല്‍ നാട്ടുകാര്‍ അകമഴിഞ്ഞ് സഹായിക്കുന്നു.മത്സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് സഹായികളായി മുതിര്‍ന്നവരും റിഹേഴ്സലിലും മറ്റും പങ്കെടുക്കുന്നു.അങ്ങനെ അവരും ഈ ആഘോഷത്തില്‍ പങ്കാളികളാകുന്നു.സഹായങ്ങള്‍ സാമ്പത്തികമായി മാത്രമല്ല ഭക്ഷണമായും സംരക്ഷണമായും പലതരത്തിലും ഈ സഹായങ്ങള്‍ വരുന്നു.അങ്ങനെയാണ് നാടിന്‍റെ ആഘോഷമായി കേരളോത്സവം മാറുന്നത്.എന്‍റെ പഞ്ചായത്തിനെ സംബന്ധിച്ചടുത്തോളം ഏറ്റവും ഗ്ലാമറുള്ള ഇനം നാടകമായിരുന്നു.വൈകുന്നേരം ആരംഭിക്കുന്ന നാടക മത്സരങ്ങള്‍ പുലര്‍ന്നാലും അവസാനിക്കില്ല.അത്രയ്ക്ക് കൂടുതലായിരുന്നു പങ്കാളിത്തം.നാടകരംഗത്തെ വിദഗ്ദ്ധര്‍ വിധികര്‍ത്താക്കളായെത്തുന്നു.രാത്രി ഒരു പോള കണ്ണടയ്ക്കാതെ ചായ കുടിച്ചും ബീഡി വലിച്ചും മഞ്ഞത്ത് തലയില്‍ തുണിയും പുതച്ച് അവര്‍ നാടകങ്ങളെ വിലയിരുത്തുന്നു.ഇവര്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീഴാതിരിക്കാന്‍ ക്ലബ്ബ് അംഗങ്ങള്‍ ശ്രദ്ധിയ്ക്കും ഉറക്കം തൂങ്ങുന്നു എന്ന സംശയമുണ്ടായാല്‍ മതി അവരെ ഉണര്‍ത്താനുള്ള വിദ്യകള്‍ അവരുടെ പക്കലുണ്ട്.ചിലര്‍ ചായയോ ബീഡിയോ സല്‍ക്കരിക്കും മറ്റു ചിലര്‍ പിന്നി ല്‍നിന്ന് കൊച്ച് കല്ല് എറിയും.പഞ്ചായത്തില്‍ നാടകത്തിന്‍റെ തട്ടകമെന്ന് വിശേഷിക്കപ്പെടുന്ന കാടകം തന്നെയാണ് ആദ്യ കാലങ്ങളില്‍ പഞ്ചായത്തില്‍ നാടകത്തിന്‍റെ തലതൊട്ടപ്പന്മാര്‍ എന്നാല്‍ കേരളോത്സവ മത്സരങ്ങള്‍ ആരംഭിച്ചതോടെ സമീപ പ്രദേശത്തുള്ള വിവിധ ക്ലബ്ബുകളില്‍ നിന്ന് മികച്ച നാടകങ്ങള്‍ വരാന്‍തുടങ്ങി.അങ്ങനെ നാട്ടില്‍ കുറേ പുതിയ നടന്‍മാരും നടികളും സംവിധായകരും,ദീപ നിയന്ത്രകരും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.ഇന്ന് കാരഡുക്ക പഞ്ചായത്തില്‍ നല്ല നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന അഞ്ചിലേറെ കലാസമിതികള്‍ ഉണ്ട് എന്നുള്ളത് വാസ്തവമാണ്.ഇതിനൊക്കെക്കാരണം അവസരം ഉണ്ടായതാണ്.അധികൃതരുടെയും ഭരണാധിപന്‍മാരുടെയും കര്‍ത്തവ്യം നാടിന്‍റെ നന്മയ്ക്ക് വേണ്ടിയുള്ള അവസരങ്ങള്‍ ഒരുക്കുക എന്നുള്ളതാണ്.അവസരങ്ങള്‍ ഉണ്ടായാല്‍ മാത്രമെ നല്ല കായികതാരങ്ങളും കലാകാരന്മാരും കലാകാരികളും,നേതൃത്വ ശേഷിയുള്ളവരും സമൂഹത്തിന്‍റെ മുന്‍നിരയിലേയ്ക്ക് വരികയുള്ളൂ.ഇവരൊക്കെ അത്യുന്നതങ്ങളില്‍ എത്തണമെന്നില്ല.നമ്മുടെ ഉദ്ദേശ്യം അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കുക എന്നുള്ളതായിരിക്കണം.മുഖ്യധാരയിലെത്തിക്കഴിഞ്ഞാല്‍ അവര്‍സ്വയം സമൂഹ നന്മയ്ക്ക് കാരണീഭൂതരാകുന്ന മേഖലകള്‍ കണ്ടെത്തിക്കൊള്ളും.യുവാക്കള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് അവരില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജ്ജം സമൂഹത്തിന്‍റെ പ്രതിലോമകരമായ വിഷയങ്ങളിലേയ്ക്ക് തിരിയുന്നത്.എല്ലാ വ്യക്തികളിലും എന്തെങ്കിലും കഴിവുണ്ടായിരിക്കും അത് സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടാനും അതുമൂലം സമൂഹത്തിന്‍റെ അംഗീകാരം വാങ്ങുന്നതിനും ആ വ്യക്തിയ്ക്ക് അവസരമുണ്ടാകണം അങ്ങനെ ആ വ്യക്തി സ്വന്തമായ അസ്ഥിത്വം സമൂഹത്തില്‍ നേടിയെടുക്കുകയും ഒരു സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായി അയാള്‍ മാറുകയും ചെയ്യുന്നു.മറിച്ചാകുമ്പോഴാണ്.വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കും,പ്രതിലോമകരമായ വിഷയങ്ങള്‍ക്കുമായി അവന്‍കാത്തിരിക്കുന്നത്.നമ്മെ കൂടുതല്‍ വിഷമിപ്പിക്കുന്ന മറ്റൊരു യാഥാര്ത്ഥ്യം ഇന്ന് കലാസമിതികള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ശാഖയായി വളരുന്നു എന്നുള്ളതാണ്.ഗ്രീന്‍സ്റ്റാര്‍ റെ സ്റ്റാര്‍,വീര കേസരി എന്നീ നാമങ്ങള്‍ ഒരു കലാ കായിക സമിതിയുടെ പേരിനുപരിയായി മറ്റെന്തൊക്കെയോ വിളിച്ചോതുന്നു.കലയും സ്പോര്‍ട്സും സംസ്കാരവും രാഷ്ട്രീയത്തിനതീതമായിരിക്കണം.അത് നാടിന്‍റെ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശത്തിന്‍റെ സ്പന്ദനമായിരിക്കണം.
മേളകളെ സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും,വ്യക്തിവൈരാഗ്യങ്ങള്‍ക്കും,പകപോക്കലിന്‍റെയും,ധനാഗമമാര്‍ഗ്ഗമായും,കുത്സിത പ്രവര്‍ത്തനങ്ങളുടെ വേദിയായും മാറ്റാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില വ്യക്തികളുടെ പ്രവര്‍ത്തനമാണ് ഇത്തരം മേളകളുടെ വിജയകരമായ സംഘാടനത്തിന് വിഘാതമായി നില്‍ക്കുന്നത്.ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തുന്നതിന് സാമൂഹ്യ പ്രതിബദ്ധതയുള്ല നേതൃനിരയിലുള്ളവര്‍ ഒന്നിക്കണം.എങ്കില്‍ മാത്രമെ സദുദ്ദേശ്യപരമായി നടത്തപ്പെടുന്ന കേരളോത്സവം പോലുള്ള മേളകള്‍ അതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയുള്ളൂ.

What a finish!!!....What…..a…..finish…..



India West Indies test match series finished with an exciting match at Wankhade Stadiaum.Ironically cricket lovers were expecting this test match to be remembered for an individual performance that of Sachin.But the glory of cricket that is uncertainty has once again played its role.The most experienced player master of almost all records struggled and failed to score a century where as a new comer who is not even established himself as a batsman has scored a century very easily. That is the mystery of cricket. Four kinds of results were possible till the fourth ball of the last over of the last day’s play of a five day match. In the end test match cricket has once again shown that why experts say that this is the basic form of cricket. Of course this is a game of statistics.13000 runs, fifteen years of test cricket 100 centuries etc etc….But tremendous excitement the test cricket brings out is simply superb. Test cricket is a game of techniques, patience, hostility, intelligence, surprise moves and perseverance. The young inexperienced windies has put up a brave performance in this series.Ofcourse their inexperience brought the down fall of the team in the second innings and paved the way for an exciting finish. We shouldn’t take the credit from the Indian team which still rely on the experienced old heroes,india has found a real hero in Ashwin and a plenty of young bowlers and a batsman in Kohli who played superbly in the second knock under tremendous pressure.
This match has taken my memories to mid eighties when Australia visited india.The Chennai test match which ended in a tie. Almost similar to this match Australia scored above five hundred runs in the first innings and India with the help of All-rounder Kapil Dev avoided follow on. In the second innings Allan Border the Australian captain declared innings posting a challenging 349 for India to win on the last day of the match. Indeed this was a sporting declaration. The which was heading for a draw had suddenly came live. India got a flying start with Sreekanth and Gavaskar and Mohindar Amarnath.India was nearing 200 at tea,with nine wickets to spare. Then India decided to force a win. But suddenly wickets started to tumble. Ravi Shastry fought bravely and India got near the target.Idnetical to the last test match at wankhade India needed three runs to win in the last over with one wicket in hand .All the four results were still possible.Shastry on the strikers end and Maninder at the other end. Greg Mathews the exciting spinner was in charge of the last over.Shastry took two runs in the first ball and got a single in the next ball. The last man was exposed but scores were at level .India will not loose from there.Maninder negotiated two more balls. But Mathews trapped him right in front of the wicket and Maninder was declared out LBW!!!...Although the decision was controversial what an exciting match that was!!!.The match ended in a tie.
I do remember that day was my college days. That was a holiday. I spent the post lunch session in the house of my friend Sakharam Shenoy.Radio was tuned on near the shuttle badminton court. I and Sakharam had a couple of game. We were discussing about the prospect of an Indian win. After lunch I spent my time in my house tuning the Murphy radio. I was tense during the final stages of the match, walking along the backyard of my house with radio on my shoulder. In contrast I had the tense moments of the Wankhade test match yesterday almost 25 years after in my office through the cricket update in Internet. The real fact is that I still didn’t lose my interest in cricket. I still follow the cricket updates with as much interest as it was twenty to thirty years back.
Let such matches be played again and again with high spirit. There is a complaint that test match consumes lot of time not only that of players but that of followers. Let us enjoy the cricket or any games sticking to our duty. Let such exciting matches refresh us entertain us and help us to power our way to success in life.

Friday, November 18, 2011

KAMBLI’S REVELATIONS




Vinod Kambli has opted it is the time to express what he has in his mind.Just recently the contone has reported that most of the matches in eighties and nineties were fixed and three Pakistani cricketers were penalized for match fixing.
Kambli has alleged that the Semi Final Match against Sri Lanka in 1996 was fixed. He says that in the team meeting India had decided to bat first, but then Captain Mohammed Azharuddeen opted to field first after winning the toss. Reading this news in news paper, memories of the match has come to my mind and I couldn’t help but pen some of my memories of the match that I hate to remember.
I am a fan of Cricket since 1981.I used to follow almost all the international cricket matches with much interest. India couldn’t repeat its success of 1983 world cup in 1987 & 1991.When the world cup was hosted jointly by India Pakistan and Sri Lanka we were all expecting that India will regain the world cup.Sri Lanka rather surprisingly became the black horse of the tournament with some drastic experiments of explosive bating in the beginning of the innings.Jaya Soorya and Kaluvitharana were doing wonders. But Indian hopes reached great heights when they had a thumping victory over Pakistan and reached Semi finals of the tournament.
India was expected to stage the same team that had defeated Pakistan and was expected to bat first. Kolkata Eaden Garden pitch was expected to take spin and it will be great difficult to chase a targets especially under light. I was then working at Kasaragod Collectorate as Upper Division Clerk. That was a working day and I had taken Half day Casual Leave for watching the day night semi final encounter. On reaching house first ball was about to bowl, rather shockingly India opted fielding after winning the toss.Venkatpathi Raju who was brilliant against Pak in the Quarter final was dropped and Ajay Sharma the right arm spinner was included in the squad. We felt pity for Raju who couldn’t control his joy in front of the T V camera on winning the previous match. He showed his two fingers and indicated that he will show it in the next match too. But for some reason he had to sit outside. We were worried about batting second in the turning track. Much for the surprise of the Indian fans Jaya Soorya and Kaluvitharana were out on consecuantive balls both caught at third man trying a wild heave at the ball pitched outside the off stump. India was much releaved to see the back of these two players because these two players sealed India’s hope in the league round. Thus the captain justified his decision to fetid first,Lanka was on the back foot and Indian hopes reached its peak. But India couldn’t keep the tempo going as Aravinda D silva and Co steered the team past 250 in the stipulated fifty overs thanks for some poor India bowling. Target looked getable, but I worried to see the ball turning and pitch report that it will turn much more during the later part of the match and it is always difficult to bat under light and to chase a target in a do or die match.
After the break I still remember that cloudy day and there was thunder and lightning and finally power supply failed much for my disappointment. Although India lost early wicket that of Siddhu India was chasing positively with Tendulkar going with great guns well supported by Manjrekar.India was approaching hundred at a reasonable average of 5 runs per over.Tendulkar was dismissed unfortunately stumped. Then started the procession of Indian batsmen Suddenly it happened what I was dreaded. Indian batsman were struggling to score,pitch started taking spin ,and the balls were seen beating the bat and Indian batsmen had no clue but to surrender. I was listening to Radio commentary with heart coming to my mouth,cursing the Indian batsmen deeply frustrated. India were down to 119 for 8.But as an ardent lover and follower of Indian team I was still hoping the impossible with Vinod Kambli at crease. Because cricket is a game of uncertainty I still hoped that India had a chance. But the Eaden Garden crowd thought otherway ,they misbehaved and caused to stop the match. Match was abandoned and Lanka was declared victorious.Vinod Kambli left the crease with tears.
It looked an ordinary cricket match as such things are common in the glorious game of uncertainty.
I analyesed the match several times and there was something that heartened me and still be leave that that was the worst match I remember India played ever since 1981 till date. I am not referring at the performance level but the way in which India surrendered despite home advantage, toss advantage and early break advantage. First of fall toss. Everybody who now about the Eden Garden wicket will choose to bat first especially in a day night match and this was absolutely fixed on the mind of all cricket lovers actually the toss advantage was handed over to Ranatunga.It was said that India was afraid of Jayasoorya and Kaluvitharana for their explosive batting and thought that they will seal the match just like they did in league round with their hara-kiri batting. This I thing was absolutely stupid. Because they could have done it even if they bat first. Secondly India added Ajay Sharma who was lacking match practice and was later alleged for his involvement in match fixing. I still remember Ajay was dropping the ball in the middle stump and turning it to down the leg side for a couple of boundaries to fine leg that helped Aravinda Disilva to settle down. Although Ajay was seen turning the ball appreciably he proved expensive and was seen offering some easy runs. The reason in support of his selection ahead of Raju was that he is a much better turner of the ball than Raju and he will exploit the turning track of Eden .But that was not to be. Another thing was that Azhar was seen completely relaxed during the match while all the players and cores of Indian supports were under tremendous tension. The captain was toggling with the ball in legs during the match.There were occassion when captain handed over the ball to his bowler with legs.That was in my opinion is not befitting a captain in a serious match. He was seen in a famous tourist destination at Mercara in South Canara on the very next day of the match with his beautiful girl friend Sangeetha as if it was pre planned.Kambli’s tear was actually symbolic of the tears of many many Indian Cricket lovers. Not only that world cup matches are followed by patriots also due to its wide coverage. As a cricket lover that was restless, wildest and darkest night I had. Power supply was not restored till the next day. I didn’t see the highlights of the match till date but the scene of Kambli leaving the field with tears I still keep in my memory as a dark patch in Indian Cricket. On hearing his revelation about the match I could reveal what I thought and suspected about the match.
I don’t know how much truth is there in the revelation but honestly hope to have a probe into the incident. Poor Amir was forced to bowl a no ball with the direction of the senior players and his career is at stake. But what about the possibility of players cheating and betraying a nation ?.......................!!!!!!!

Thursday, November 17, 2011

മൂരാച്ചി സദാനന്ദന്‍



നാട്ടുകൊരൊക്കെ പറയുന്നു സദാന്ദന്‍ ഒരു മൂരാച്ചിയാണെന്ന്.എന്തിനേറെ സദാനന്ദന്‍റെ ഭാര്യയും അതേ അഭിപ്രായക്കാരിയാണ്.രാവിലെ ഭാര്യയും ഏക സന്തതിയുമായി ഇറങ്ങിയിരിക്കുകയാണ് കക്ഷി.അതിരാവിലെ തന്നെ ബസ്സ് സ്റ്റോപ്പില്‍ എത്തി.കൂടെ ബസ്സ് കാത്തു നില്‍ക്കുന്ന ഒരുത്തന്‍ന്‍ രാവിലെ തന്നെ ഉന്മേഷവാനാകാന്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു.സുമുഖനായ ചെറുപ്പക്കാരനാണ്.ക്ലീന്‍ ഷേവ് അതി മനോഹരമായി വെട്ടി വച്ച മീശ.പുക വളരെ ശാസ്ത്രീയമായി വലിച്ച് വിടുകയാണ്.എല്‍ കെ ജി യി ല്‍പഠിക്കുന്ന മകന്‍വളരെ കുതൂഹലത്തോടെ ഇത് കാണുന്നുണ്ട്.സദാന്ദന്‍ അല്‍പം മാറി നിന്ന് പിറുപിറുക്കുകയാണ്.പൊതു സ്ഥലത്ത് പുക വലിക്കാന്‍ പടില്ലെന്നറിയില്ല.നാശം.നിങ്ങള് രാവിലെത്തന്നെ മൂരാച്ചി സ്വഭാവം പുറത്തെടുക്കല്ലെ.ഭാര്യ മുന്നറിയിപ്പ് നല്‍കി,അല്ലേലും ഭാര്യയ്ക്ക് പേടിയാ.ഒന്നിച്ച് പോയാല്‍ സദാനന്ദന്‍ എന്തെങ്കിലും പ്രശ്നം ഒപ്പിക്കും.പുറപ്പെടുന്നതിന് മുന്നോടിയായി ഭാര്യ ഉറപ്പ് വാങ്ങിയാതാണ്.പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്ന്.സദാനന്ദന്‍ മോന്‍റെ കൈപിടിച്ച് വലിച്ച് കുറച്ച് ദൂരെ മാറി നിന്നു.യുവാവ് ഒരു ചെറു പുഞ്ചിരിയോടെ നല്ല സ്മാര്‍ട്ടായി പുകവിടുകയാണ്.
ബസ്സ് സ്റ്റോപ്പിലെത്തി കുറേ പേര്‍ ഇറങ്ങാനുണ്ട്. യുവാവ് സിഗററ്റ് കുറ്റി ഒന്നു കൂടി ആഞ്ഞ് വലിച്ച് തന്‍റെ കൈയ്യിലുള്ള പത്രം അകത്തെ ഒരൊഴിഞ്ഞ സീറ്റിലേയ്ക്കിട്ടു.ഇത് കണ്ട് ഭാര്യ പറഞ്ഞു ഈ ബാഗ് അകത്തേയ്ക്കിട്ട് ഒരു സീറ്റ് പിടിച്ചോളൂ.വേണ്ട... സദാന്ദന്‍ പറഞ്ഞു അകത്ത് സീറ്റ് കിട്ടാത്ത ആരെങ്കിലും ഉണ്ടാകും.നമുക്ക് സീറ്റുണ്ടെങ്കില്‍ ഇരിക്കാം.തള്ളി കയറി അകത്തെത്തി സദാനന്ദന്‍ തലങ്ങും വിലങ്ങും സീറ്റിനായി നോക്കി സീറ്റ് ഒഴിവില്ല.യുവാവ് വളരെ സ്മാര്‍ട്ടായി ഒരു സീറ്റില്‍ഇരിക്കുന്നു.വേറൊരു സീറ്റില്‍ ഒരു ബാഗിരിക്കുന്നു.സദാനന്ദന്‍ അടുത്തിരുന്ന വ്യക്തിയോട് ചേദിച്ചു.ആളുണ്ടോ.ഡോറിന്‍റെ ഭാഗത്തേയ്ക്ക് നോക്കിക്കൊണ്ട് അയാള്‍ ഉണ്ടെന്ന് പറഞ്ഞു.ബസ്സ് ഡബിള്‍ബെല്ലടിച്ച് വിട്ടപ്പോള്‍ ബാഗിനടുത്തിരുന്നയാള്‍ഒന്നും കൂടി ചുറ്റും നോക്കിക്കൊണ്ട് ബാഗെടുത്ത് സദാനന്ദനോട് ഒരൌദാര്യം പോലെ ഇരുന്നോളാന്‍പറഞ്ഞു.ഇത് അയാള്‍ക്ക് വേണ്ടപെട്ടവരും പരിചയക്കാരും ആരും ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം.സദാനന്ദന് ദേഷ്യം നുരഞ്ഞു കയറുന്നുണ്ട്.അയാള്‍ ഇരുന്നില്ല.ഭാര്യയെയും ഇരിക്കാന്‍ അനുവദിച്ചില്ല.കണ്ടക്ടര്‍ വിളിച്ചു പറയുന്നുണ്ട് ഇരിന്നോ മാഷെ.സദാനന്ദന്‍ ഇരിക്കാത്തതിനാലും ലേഡീസ് സീറ്റിന് തൊട്ട് പിന്നിലുള്ള സീറ്റായതിനാലും പ്രത്യക്ഷത്തില്‍പൂവാലില്ലാത്ത ഒരു യുവാവ് ആ സീറ്റില്‍ വന്നിരുന്നു.ഒഴിവ് വന്ന സീറ്റില്‍ സദാനന്ദന്‍ഇരുന്നു.അമര്‍ഷത്തോടെ മുഖവും വീര്‍പ്പിച്ചിരുന്ന സദാനന്ദന്‍റെ അടുത്ത് കണ്ടക്ടര്‍എത്തിയത് അറിഞ്ഞില്ല. മാഷെ ടിക്കറ്റ്.ഞാന്‍ മാഷല്ല.ഞാന്‍ കളക്ടറേറ്റിലെ ഒരു ഗുമസ്തനാണ്.പറയാതിരിക്കാന്‍ കഴിഞ്ഞില്ല.സീറ്റ് കിട്ടാതെ മോനെയും കൊണ്ട് തൂങ്ങി നില്‍ക്കുന്ന ഭാര്യ ഭര്‍ത്താവിന്‍റെ സ്വരം മാറുന്നത് ശ്രദ്ധിച്ചു.അതൊരു വിളിക്കുന്ന സ്റ്റൈലല്ലേ മാ....കണ്ടക്ടര്‍ പൂര്‍ത്തീകരിച്ചില്ല.....സാറെ.മുന്നില്‍ നിന്ന് ഭാര്യ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.പതിനേഴ് രൂപ ടിക്കറ്റിന് സദാനന്ദന്‍ ഇരുപത് രൂപ കൊടുത്തു.രണ്ടു രൂപയുണ്ടോ.കണ്ടക്ടറുടെ ചോദ്യം.ഇല്ല.ബാക്കി മൂന്ന് രൂപ കിട്ടണമെങ്കില്‍രണ്ട് രൂപ കൊടുക്കണം.രണ്ട് രൂപയില്ലെങ്കില്‍ ബാക്കി കിട്ടില്ല.ബാക്കി തരാം എന്ന് പറഞ്ഞ് കണ്ടക്ടര്‍ര്‍ നടന്ന് നീങ്ങി..കണ്ടക്ടറുടെ ബാഗ് കിലുങ്ങുന്നുണ്ട്.ചില്ലറയില്ലാഞ്ഞിട്ടല്ല.ഇറങ്ങുന്നതിന് മുമ്പ് എന്തായാലും ബാക്കി ചോദിച്ച് വാങ്ങണം.ബസ്സ് മുന്നോട്ട് നീങ്ങി ഇതിനിടയില്‍ ഭാര്യയ്ക്കും സീറ്റ് തരപ്പെട്ടു.റെയില്‍വെ സ്റ്റോപ്പെത്തിയപ്പോള്‍ സദാനന്ദനും ഭാര്യയും മോനും ഇറങ്ങി.ബസ്സ് വിടുമെന്നായപ്പോള്‍ സദാനന്ദന്‍ ബാക്കി പൈസ ചോദിച്ചു.ഓട്ടം തുടങ്ങിയ ബസ്സില്‍ നിന്നും കണ്ടക്ടര്‍ മൂന്ന് രൂപ എറിഞ്ഞു കൊടുത്തു.നേരത്തെ ചോദിച്ചൂടെ മാഷെ....അവന്‍റെ ഒരു....ഭാര്യയുടെ സാന്നിദ്ധ്യം രാവിലെ കൊടുത്ത ഉറപ്പ് സദാനന്ദനെ ഓര്‍മ്മിപ്പിച്ചു.നാണയത്തുട്ടുകള്‍ പെറുക്കിയെടുക്കന്നതിനിടെ ഭാര്യ പറഞ്ഞു.മൂന്ന് രൂപയ്ക്ക് വേണ്ടീട്ട് ബാക്കി ചോദിക്കണ്ടായിരുന്നു.സദാനന്ദന് മറുപടി നല്‍കണമെന്നുണ്ടായിരുന്നു.മൂന്ന് രൂപ പിന്നെ നിന്‍റെ ത...എല്ലാം ഉള്ളിലൊതുക്കി.തന്‍റെ മൂരാച്ചിത്വം പുറത്ത് ചാടാതിരിക്കാന്‍ സദാനന്ദന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
ട്രെയിന്‍ വരാന്‍പതിനഞ്ച് മിനിട്ടുണ്ട്.പക്ഷെ നീണ്ട ക്യൂ ആണ്.ബ്ലോക്കായ ബെല്ല് കേട്ടപ്പോള്‍ സദാനന്ദന്‍ ടിക്കറ്റ് കൌണ്ടറിന്‍റെ അടുത്തെത്തിയിരുന്നു.അപ്പോഴാണ് കൂളിംഗ് ഗ്ലാസ്സ് വച്ച് സ്മാര്‍ട്ടായ ഒരു പയ്യന്‍ സദാനന്ദന്‍റെ അടുത്ത് വന്ന്,ചേട്ടാ കോഴിക്കോടേയ്ക്ക് ഒരു ടിക്കറ്റെടുക്ക്വോ.സദാനന്ദന്‍ നിഷേധ രൂപത്തില്‍ തലയാട്ടി.ഇത്രയും ആള്‍ക്കാര് ക്യൂ നിക്കുമ്പഴാ.സദാനന്ദന്‍ പണ്ടാണെങ്കില്‍അത് പുറത്ത് പറഞ്ഞേനെ.പക്ഷെ പയ്യന്‍ പിന്‍വാങ്ങിയില്ല.സദാനന്ദന്‍റെ തൊട്ട് മുന്നില്‍നില്‍ക്കുന്ന വ്യക്തി. പയ്യന് ടിക്കറ്റെടുത്ത് കൊടുത്തു.പുറകില്‍ ആര്‍ക്കും ഒരു ചേതവുമില്ലേ എന്ന് സദാനന്ദന്‍ നോക്കി ആരും പ്രതികരിക്കുന്നില്ല.പയ്യന്‍ ഇപ്പോഴെങ്ങിനിരിക്കുന്നു.എന്ന് പറഞ്ഞില്ല പകരം വശ്യമായി സദാനന്ദനെ നോക്കി ചിരിച്ചു.ഭാര്യ ഇതെല്ലാം കണ്ട് കൊണ്ട് അല്‍പം അകലെ നില്‍ക്കുന്നുണ്ട്.നിങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാമായിരുന്നില്ലെ.എന്നഭാവത്തില്‍.
ട്രെയിനെത്തി പാസഞ്ചര്‍ വണ്ടിയാണ്.തിരക്കില്ല.നീളമുള്ള സീറ്റില്‍ സദാനന്ദന്‍റെ കൊച്ച് കുടുംബം ഇരുന്നു.മുന്‍സീറ്റില്‍ആരൊക്കെയോ വന്നിരിക്കുന്നുണ്ട്.ട്രെയിനിലെ യാത്രക്കാരോട് കമ്പനിയാകുന്ന സ്വഭാവം സദാനന്ദനില്ലാത്തതിനാല്‍ അയാള്‍കണ്ണടച്ച് ഉറക്കം ഭാവിച്ച് ഇരുന്നു.കുടുംബ സമേതം യാത്ര ചെയ്യുമ്പോള്‍ അതാണ് നല്ലത്.മുന്‍വശത്ത് ലോകത്തിലുള്ള ഏകദേശം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.ചര്‍ച്ചാ വിഷയം ഒരു കുടുംബം തങ്ങളുടെ അടുത്ത് ഇരിക്കുന്നു എന്ന വിഷയം വിസ്മരിച്ചു കൊണ്ടാണ്.അംഗങ്ങള്‍ പലതരത്തിലുള്ള ചിരികള്‍കൊണ്ട് അവതരണ പരിപാടിയ്ക്ക് കൊഴുപ്പേകുന്നുണ്ട്.തനിക്കിതൊന്നും ഇഷ്ടപ്പെടില്ലെന്ന് അറിയവുന്ന ഭാര്യ ചെവിയില്‍ പറഞ്ഞു.ട്രെയിനല്ലെ പല തരത്തിലുള്ള ആള്‍ക്കാര്‍കാണും.എന്നാലും മുന്നില്‍ഫാമിലി ഉണ്ടെന്നുള്ള ബോധം വേണ്ടെ സദാനന്ദന്‍പിറുപിറുത്തു..അപ്പോഴാണ് പത്രക്കാരന്‍ പത്രവും കൊണ്ട് വന്നത്.മാതൃഭൂമി പത്രം വാങ്ങി സദാനന്ദന്‍ വായന തുടങ്ങി.ചര്‍ച്ച ക്കാര്‍ചര്‍ച്ച നിര്‍ത്തി പത്രത്താളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ട്.ജനലിലൂടെ പ്രകൃതി ദൃശ്യങ്ങള്‍ആസ്വദിച്ച മോന്‍ചായയുടെ ശബ്ദം കേട്ടപ്പോള്‍ചായവേണമെന്ന് വാശിപിടിക്കാന്‍ തുടങ്ങി.പത്രം ഭാര്യയുടെ കൈയ്യില്‍ കൊടുത്ത് അപ്പുറത്തെ ജനാലയിലൂടെ സദാനന്ദന്‍ ചായ വാങ്ങി വന്നു.ചായ തണുപ്പിച്ച് മോന് കൊടുത്ത് പത്രം അന്വേഷിച്ചപ്പോള്‍ ഭാര്യ ദൃഷ്ടി മുന്‍വശത്തേക്ക് പായിച്ചു.അതെ..... പത്രം മുമ്പിലിരിക്കുന്നവര്‍ കൈക്കലാക്കിയിരിക്കുന്നു.താന്‍ ഒരു പേജുപോലും വായിച്ചിരുന്നില്ല.ഞാന്‍കൊടുത്തതാ.ഭാര്യ കുറ്റം ഏറ്റെടുത്തു.മുന്നിലെ ചര്‍ച്ച പത്രം അടിസ്ഥാനമാക്കിയായി.രാഷ്ട്രീയം,സ്പോര്‍ട്സ്,വാണിഭം.ടി വി ന്യൂസ് റീഡറെക്കാളും ആധികാരികമായ കമന്‍റുകള്‍എന്തൊരറിവറിവ് ?....... ഭാര്യ ആഭാഗത്തേയ്ക്ക് നോക്കുന്നില്ലെങ്കിലും നന്നായി ആസ്വദിക്കുന്നതായി തോന്നി.നിങ്ങള്‍ പത്രം വായിച്ചിട്ടെന്താ എന്ന മട്ടില്‍ഭാര്യ സദാനന്ദനെ നോക്കി.എന്തൊക്കെയോ പറയണമെന്നുണ്ട്.സദാനന്ദന്‍ വീണ്ടും ഉള്‍വലിഞ്ഞു.സദാനന്ദന്‍ വീണ്ടും കണ്ണുകള്‍അടച്ചു.അയാള്‍ തന്നിലേക്ക് ഉള്‍വലിഞ്ഞു.മാറി വരുന്ന സമൂഹവും പരിസ്ഥിതിയുമായി സാമരസ്യപെടുന്നതിനായി അയാള്‍പഞ്ചേന്ദ്രിയങ്ങളെയും ശരീരത്തിന്‍റെ പ്രത്യക കേന്ദ്രത്തിലേയ്ക്ക് ആവാഹിക്കാന്‍ ശ്രമിച്ചു.മുകളിലെ ബര്‍ത്തില്‍ ഇരിക്കുന്ന പാണ്ടിചെക്കന്‍റെ ചൈനീസ് സെറ്റില്‍ നിന്ന് ഒരു പാട്ട് കുത്തിയൊലിച്ച് വന്നു.ഇല്ലാ പെണ്ണെ നിന്നെ പിടിവില്ല.കൊന്നാലും നിന്നെ ഞാന്‍ പിടിവിടില്ല.എല്‍ കെ ജി ക്കാരനെയും പാട്ട് ഹരം പിടിപ്പിച്ചു. അവന്‍ കൂടെ പാടാന്‍ തുടങ്ങി.ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിച്ച പാട്ടാണത്രെ.മൂരാച്ചി സദാനന്ദന്‍ പതുക്കെ പാട്ടിനൊത്ത് വിരലനക്കാനും തലയാട്ടാനും തുടങ്ങി.വണ്ടി പിന്നെയും മുന്നോട്ട് കുതിച്ചു.

Monday, November 14, 2011


സൌമ്യ വധക്കേസില്‍ തൃശൂരിലെ അതിവേഗ കോടതി പ്രതി ഗോവിന്ദചാമിയ്ക്ക് വധശിക്ഷ വിധിച്ചത് മാധ്യമങ്ങളും പൊതു സമൂഹവും സ്വാഗതം ചെയ്തിരിക്കുന്നു.അത്യന്തം നിഷ്ഠൂരവും പൈശാചികവുമായ പ്രതിയുടെ ചെയ്തിയ്ക്ക് അര്‍ഹിച്ച ശിക്ഷതന്നെ ലഭിച്ചിരിക്കുന്നു.പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ആശയും ആകാംക്ഷകളും സ്വപ്നങ്ങളും ആ പൈശാചികതയ്ക്ക് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി. പെണ്‍ കുട്ടിയുടെ മാതാവിനും സഹോദരനും ഇത് താങ്ങാവുന്നതിലേറെയാണ്.ആ വേദന കേരള സമൂഹം ഏറ്റെടുത്തതിന്‍റെ നിദര്‍ശനമാണ് പ്രതിയ്ക്ക് ശിക്ഷ ലഭിച്ചതറിഞ്ഞുള്ള ഈ ആഹ്ലാദം.സമൂഹത്തിലെ ദുര്‍ബലരും നിരാലംബരുമായ വിഭാഗങ്ങള്‍ക്ക് ഈ വിധി ആശ്വാസദായകമാണ്.വധശിക്ഷ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെങ്കിലും പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമ്പോഴാണ് പരാതിക്കാര്‍ക്ക് നീതി ലഭിക്കുക.
കുടുംബത്തിന് താങ്ങാകുന്നതിന് സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ ജോലി ചെയ്യാന്‍വിധിക്കപ്പെടുന്നവര്‍,രാത്രിയുടെ യാമങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന പെണ്‍കുട്ടികള്‍,കാമാതുരമായ കണ്ണുകള്‍ക്കു മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കേണ്ടിവരുന്ന പെണ്‍കുട്ടികള്‍,നെഞ്ചിലേറ്റി ലാളിച്ച് വളര്‍ത്തിയ മക്കളെ ജോലിയ്ക്ക് വിടേണ്ടിവരുന്ന മാതാപിതാക്കള്‍,വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ ആശങ്കകള്‍,ഇവരുടെ എല്ലാം വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ജഡ്ജ് ശ്രീ രവീന്ദ്രബാബു വിധി പ്രസ്താവിച്ചിരിക്കുന്നത്.
എവിടെയൊക്കെയോ നമ്മെ ചിന്തിപ്പിക്കുന്ന പലതും ഈ വിഷയിത്തില്‍ ഒളിഞ്ഞിരിക്കുന്നു.ട്രെയിനിലെ യാത്രകള്‍ തന്നെ എടുത്താല്‍,എന്തൊക്കെ വൈകൃതങ്ങളാണ് കണ്ടുവരുന്നത്.സ്ത്രീകളുടെ സാന്നിദ്ധ്യത്തിനനുസരിച്ച് കംപാര്‍ട്ട്മെന്‍റുകള്‍,തിരഞ്ഞെടുക്കുന്ന പുരുഷന്‍മാര്‍,അടുത്തിരിക്കുമ്പോള്‍ സ്പര്‍ശിക്കാനായി നീണ്ട് വരുന്ന കൈകാലുകള്‍,ഇമവെട്ടാതെ തുറിച്ച് നോക്കുന്ന കാമാതുരമായ കണ്ണുകള്‍.ഇതൊക്കെ തിങ്ങി നിറഞ്ഞ ട്രെയിനിലെ കാഴ്ചയാണ്.ഇക്കുട്ടര്‍ക്ക് പ്രായ ഭേദമില്ല.ചെറുപ്പക്കാരും മദ്ധ്യ വയസ്കരും വൃദ്ധരും മാന്യതയുടെ മൂടുപടമണിഞ്ഞവരും.ഏതു വിഭാഗത്തില്‍ നിന്നും വേണമെങ്കിലും ഇത് പ്രതീക്ഷിക്കാം.ഈ വൈകൃതങ്ങള്‍ക്ക് സ്ത്രീയുടെ കൂടെയിരിക്കുന്ന ഭര്‍ത്താവിന്‍റെയോ അമ്മയുടെയോ കുട്ടികളുടെയോ സാന്നിദ്ധ്യം ഒരു തടസ്സമാകുന്നില്ല.ഇക്കൂട്ടര്‍ കൂടുതല്‍ പൈശൈചിക തലങ്ങളിലേയ്ക്ക് കടക്കാതിരിക്കുന്നത് ധൈര്യക്കുറവുകൊണ്ടാകാം,ഭവിഷ്യത്തുകള്‍ ആലോചിച്ചിട്ടാകാം.ട്രെയിനിലും ബസ്സിലും സ്ഥിരം യാത്രചെയ്യുന്നവര്‍ക്ക് ഇത് ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു.ഒച്ചപാടും ബഹളവും വേണ്ട എന്ന് വിചാരിച്ച് പലരും ഇത് സഹിക്കുന്നു.ചുരുക്കം ചിലര്‍ പ്രതികരിക്കുന്നു.പ്രതികരിച്ചാല്‍ വലിയ വാര്‍ത്തയായി.ആ വാര്‍ത്ത പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ച് കൂടുതല്‍,നാണക്കേടിലേയ്ക്ക് തള്ളി വിടുന്നു.
ഇത് ഒരു ചെറുകഥയാണെങ്കില്‍ ഗോവിന്ദചാമിയുടെ ചെയ്തികള്,ഒരു നോവലായി പരിഗണിക്കാം.ഒഴിഞ്ഞ കംപാര്‍ട്ട്മെന്‍റില്‍,അബലയും നിസ്സഹായയുമായ ഒരു പെണ്‍കുട്ടി.പല തവണ ശിക്ഷകള്‍ ഏറ്റു വാങ്ങി.ഒന്നും നഷ്ടപ്പെടാനില്ല.തന്‍റെ ഉള്ളിലുറങ്ങുന്ന പൈശാചികത കെട്ടു പൊട്ടിച്ച് പുറത്തുവരാന്‍ ഇത്രയൊക്കെ മതി.പക്ഷെ അതിന് ഇത്ര പെട്ടെന്ന് ഇത്ര വലിയ ശിക്ഷ ഗോവിന്ദചാമി പോലും പ്രതീക്ഷിച്ചിരിക്കില്ല.ഇത്തരം തെറ്റു ചെയതയാള്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിയ്ക്കണം.അതിലുപരി ആ ശിക്ഷാ നടപടി വഴിതെറ്റി പോകുന്ന സമൂഹത്തിന് വഴികാട്ടിയാകണം.ശിക്ഷാ വിധിയെ ആഹ്ലാദാരവങ്ങള്‍ കൊണ്ട് സ്വീകരിക്കുമ്പോഴും,പ്രതിയെ ചെരുപ്പെടുത്തെറിയുമ്പോഴും,ആക്രോശിക്കുമ്പോഴും പരിഷ്കൃതമായ നമ്മുടെ സമൂഹത്തിന്‍റെ ശ്രദ്ധ സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറേണ്ടതിലേയ്ക്കും കൂടി ആകര്‍ഷിക്കപ്പെടേണ്ടതുണ്ട്.നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ പേരില്‍,മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കൈകടുത്തുന്ന ചെയ്തികളില്‍ നിന്ന് മുക്തമായെങ്കിലേ ഒരു സമൂഹത്തെ പരിഷ്കൃത സമൂഹമായി അംഗീകരിക്കാന്‍ കഴിയുകയുള്ലൂ.
അതോടൊപ്പം ഉണ്ണിയേശുവിനെയും ബ്രൂട്ടസിനെയും വരയ്ക്കാനായി മാതൃകകള്‍ അന്വേഷിച്ച് നടന്ന ചിത്രകാരന്‍,മാതൃകയായി ഒരു വ്യക്തിയെ തന്നെ കണ്ടെത്തിയ കഥയുടെ സാരവും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.നിഷ്കളങ്കതയുടെയും നൈര്‍മല്യത്തിന്‍റെയും പ്രതിരൂപമായ കൊച്ചു കുട്ടി,സമൂഹത്തില്‍ വളര്‍ന്ന് വലുതായി തിന്മ നന്മകളിലൂടെ സഞ്ചരിച്ച് അവസാനം ക്രൂരതയുടെയും പൈശാചികതയുടെയും പ്രതിരൂപമായി മാറുന്നു.എല്ലാ ക്രൂരതയ്ക്ക് പിന്നിലും കരുണാര്‍ദ്രവും കരളലിയിപ്പിക്കുന്നതുമായ കാരണങ്ങളുമാണ്ടാകാം ഗോവിന്ദചാമിയെ പോലുള്ളവരെ സ്വഭാവ രൂപീകരണം നടത്തുന്നത് നമ്മുടെ സമൂഹം തന്നെയാണ്.ഇല്ലായ്മയുടെയും അവഹേളനകളുടെയും ഒറ്റപെടുത്തലുകളുടെയും സ്വാര്‍ത്ഥതയുടെയും ലോകത്തോട് പ്രതികാര മനസ്ഥിതിയും പുച്ഛവും ഒരു ക്രമിനലിന് തോന്നിയേക്കാം.വിധിയെ പുച്ഛത്തോടെ ചിരിച്ചു തള്ളിയ ഗോവിന്ദചാമിയുടെ വികാരവും അതുതന്നെയായേക്കാം.
സമൂഹത്തില്‍ ഇത്തരം ഗോവിന്ദചാമികള്‍,ഉണ്ടാകാതിരിക്കട്ടെയെന്നും തിന്മകളൊഴിഞ്ഞ് നന്മ നിറയെട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം

Friday, November 11, 2011

യാഥാര്‍ത്ഥ്യബോധത്തിന്‍റെ മിന്നല്‍ പിണരുകള്‍



പരശു റാം എക്സ്പ്രസ്സ് കണ്ണൂര്‍ വിട്ടപ്പോള്തി്രക്കൊഴിഞ്ഞിരുന്നു.സൈഡ് സീറ്റില്‍ ഇരുന്നപ്പോള്‍ തണുത്ത കാറ്റടിക്കുന്നുണ്ടയിരുന്നു.മഴ അടുത്തെവിടെയോപെയ്യുന്നുണ്ട്.രാവിലെ റെയില്വെ് സ്റ്റേഷനില്‍ ബൈക്ക് നിര്ത്തിായിട്ട് പുറപ്പെട്ടതാണ്.ട്രെയിനിറങ്ങി താമസസ്ഥലം വരെ 10 കിലോമീറ്റര്‍ ദൂരമുണ്ട് മഴയാണെങ്കില്‍ ബുദ്ധിമുട്ടും.രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ എത്തിയപ്പെള്‍ ആശ്വാസമായി മഴയില്ല ബൈക്ക് സ്റ്റാര്ട്ട്ല ചെയ്ത് യാത്ര തുടര്ന്ന്യ പത്ത് മിനിട്ടായിക്കാണും. വീണ്ടും തണുത്ത കാറ്റ്. അകലെ മിന്നലിന്റെ‍ തുടക്കം.ചെറുതായി ചാറുന്നുണ്ടോ എന്ന് സംശയം ബൈക്കില്‍ പെട്രോള്‍ കമ്മിയാണ്.ഏതായാലും ലക്ഷ്യസ്ഥാനം വരെ എത്താന്‍ വേണ്ട പെട്രോള്ഉിണ്ട്ച്ചു.ഇനിയിപ്പോള്‍ പെട്രോള്‍ അടിക്കണമെങ്കില്‍ അഞ്ചു മിനിട്ട് നേരം വേണം ആനേരത്ത് പെട്ടെന്ന് വണ്ടിവിട്ടാല്‍ മഴയ്ക്ക്മുമ്പ് വീട്ടിലെത്താം.ഒന്നോ രണ്ടോ മഴത്തുള്ലികള്‍ ശരീരത്തില്‍ പതിച്ചതായി തോന്നി അതെ മഴയുടെ പുറപ്പാടാണ്.ഞാന്‍ വേഗത കൂട്ടി.അത് സംഭവിക്കുകതന്നെ ചെയ്തു ശക്തമായ മഴ......ഞാന്‍ മഴയത്ത് തന്നെ യാത്ര തുടരാന്‍ തീരുമാനിച്ചു.പക്ഷെ മഴ പൂര്വാനധികം ശക്തി പ്രാപിച്ചു.മുമ്പില്‍ ഒന്നും തന്നെ കാണുന്നില്ല.കൂരിരുട്ടും എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റും അതികഠിനമായ മഴയും.ശരീരത്തില്‍ കല്ല് വാരിയെറിയുന്നതുപോലെ ശക്തമായി മഴപെയ്യുകയാണ്.രക്ഷയില്ല വണ്ടി നിര്ത്തി അടുത്തു കണ്ട വെയിറ്റിംഗ് ഷെഡ്ഡില്‍ കയറിനിന്നു.തെരുവ് വിളക്കിന്റെങ വെളിച്ചത്തില്‍ വെയിറ്റിംഗ് ഷെഡ്ഡിന്റെം പേര് ഞാന്വാലയിച്ചു. ഗ്രീന്‍ സ്റ്റാര്‍ ബസ് വെയിറ്റിംഗ് ഷെഡ് .മഴ ഒന്നു കൂടി ശക്തമായി. ഇടി ആരംഭിച്ചു.മിന്നല്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഇരുവശത്തും അടിയ്ക്കുന്നുണ്ട്.പെട്ടെന്നതാ അതി ശക്തമായ മിന്നല്‍ എന്റെല ഉള്ള് ഒന്ന് പിടഞ്ഞു.ഇടിയെതുടര്ന്ന്ത കറണ്ടും പോയി ചുറ്റും ഒന്നും കാണാനില്ല.ഇടയ്ക്ക് വരുന്ന മിന്നല്‍ വെളിച്ചമല്ലാതെ ഒന്നും കാണാനില്ല.മഴ കുറയുന്ന ലക്ഷണമില്ല ഇടി ഏതു നിമിഷവും ഞാന്‍ നില്ക്കു ന്ന ഇരുമ്പ് ഷെഡ്ഡില്‍ പതിക്കുമെന്ന് തോന്നിച്ചു.ഒരു ബസ്സ് വന്ന് നിന്നു അതില്‍ നിന്ന് രണ്ട് ചെറുപ്പക്കാര്‍ പുറത്തുവന്നു.ഇടിയുടെ ശബ്ദത്തില്‍ അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു.യാ അള്ളാ.....യെന്ത് ഇടി ഇഷ്ടാ......അവര്‍ ഭയം കൊണ്ട് നിലവിളിച്ചതാണ്.എനിക്ക് അല്പം് ആശ്വാസമായി ഒരു കൂട്ടായല്ലോ.പക്ഷെ ഇരുമ്പ് ഷെഡ്ഡിന് കീഴെ നില്ക്കു ന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ടാകണം അവര്‍ മഴയത്ത് എങ്ങോ ഓടി മറഞ്ഞു.വീണ്ടും ഞാന്‍ വീണ്ടും തനിച്ചായി.എന്റെ് ചിന്തകള്‍ കാട് കയറാന്തുുടങ്ങി.ഇവിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വര്ഗീായ സംഘര്ഷം് ഉണ്ടായത്.ഹിന്ദുക്കളും മുസ്ലീംങ്ങളും പരസ്പരം ചേരി തിരിഞ്ഞ് ആക്രമിച്ചു.രാഷ്ട്രീയ പ്രശ്നം ക്രമേണ വര്ഗീായ പ്രശ്നമായി മാറുകയായിരുന്നു.വീടുകളും കടകളും പരസ്പരം എറിഞ്ഞുതകര്ത്തുക.തലേ ദിവസം വരെ സൌഹൃദത്തോടെ കഴിഞ്ഞവര്‍ പരസ്പരം കണ്ടാല്‍ സംശയത്തോടെ വീക്ഷിക്കുകയായി.പള്ളികളും അമ്പലങ്ങളും ആക്രമിക്കപ്പെട്ടു.മുഖം മൂടി അണിഞ്ഞ കുട്ടിപട്ടാളം നാട്ടില്‍ ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.ആ നാട്ടില്‍ ഉദ്യോഗസ്ഥനായ എന്നോട് ഈ വിവരം വര്ണ്ണിണക്കുമ്പോള്ചിാലരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.രാഷ്ട്രീയ ചായ്വുള്ളവര്‍ പോലും കൈമലര്ത്തു കയാണ്.ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല.പുറത്തുനിന്ന് ആരൊക്കെയോ വന്ന് പ്രശ്നമുണ്ടാക്കുകയാണ്.ഇതൊക്കെ ചിന്തിച്ച് എനിക്ക് എങ്ങനെയെങ്കിലും മഴയൊന്ന് നിന്ന് കിട്ടിയാല്‍ മതിയെന്നായി.സംഘര്ഷുത്തിന് കഴിഞ്ഞദിവസങ്ങളില്‍ അയവ് വന്നിട്ടുണ്ടെങ്കിലും അവിടെ കൂടുതല്നേടരം നില്ക്കു ന്നത് പന്തിയല്ലെന്ന് എനിക്ക് തോന്നി.കൊടും മഴയത്ത് ഇടിമിന്നല്ലിന്റെ അകമ്പടിയോടെ ഞാന്‍ ബൈക്ക് സ്റ്റാര്ട്ട്ല ചെയ്തു മുമ്പോട്ട് പോയി.ഒരുതരത്തിലും മുന്നേറാന്‍ കഴിയുന്നില്ല വണ്ടി ഏതെങ്കിലും കുഴിയില്‍ വീണു പോകുമോ എന്ന് പോലും സംശയം തോന്നി.വാച്ചും മൊബൈലും നനഞ്ഞ് നാനാവിധമായി ദേഹമാസകലം നനഞ്ഞു.വണ്ടി വീണ്ടും ഒരു ഷെഡ്ഡിന് സമീപം നിര്തിോ .
ഷെഡ്ഡില്‍ ഏതാനം പേര്നിനല്ക്കുന്നതായി കണ്ടു.ഷെഡ്ഡില്‍ ഒരാള്ഒ രു കൊച്ചു കുട്ടിയെ തോളത്ത് വച്ച് നില്ക്കു്കയാണ്.ഷെഡ്ഡിന്റെ മറ്റേ ഭാഗത്ത് ഒരു യുവ ദമ്പതികള്‍ നില്ക്കു കയാണ്. മിന്നലിന് ഒട്ടും കുറവ് വന്നിട്ടില്ല. മിന്നല്വെോളിച്ചത്തില്‍ മാത്രമാണ് മറ്റുള്ലവരെ കാണാന്‍ കഴിയുന്നത്.പെണ്കുാട്ടി ഒരോ പ്രാവശ്യം മിന്നല്വ്രുമ്പോഴും വാവിട്ട് നിലവിളിക്കുകയാണ്.തന്റെു ഭര്ത്താലവിനെ മുറുകെ പിടിച്ചിരിക്കുകയാണ്.ചെറുപ്പക്കാരനാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുകകയാണ്.കുട്ടി നല്ല ഉറക്കമാണ്.അയാള്‍ ഭാര്യ വീട്ടില്പോചയതാണ്.കുട്ടി കൂടെ വരുന്നെന്ന് വാശിപിടിച്ചപ്പെള്‍ കൂടെ കൂട്ടിയാതണെന്നും ഇവിടെ എത്തുമ്പോള്‍ യാത്ര തുടരാന്‍ നിവൃത്തില്ലാതെ ഷെഡ്ഡില്ക്യറിയതാണെന്നനും അയാള്പ്റഞ്ഞു.നമുക്കിനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം ഇനി ഭഗവാന്റൊ കൈയ്യിലാണെന്നും അയാള്പ്റഞ്ഞു പറഞ്ഞു തീര്ന്നിെല്ല ഏകദേശം പത്തു മീറ്റര്‍ അകലെ ഭീകര ശബ്ദവുമായി ഇടി പൊട്ടി.പെണ്കുെട്ടി ഉച്ചത്തില്നിഞലവിളിച്ചു.പക്ഷെ കൊച്ചുകുട്ടി ഉറക്കമുണര്ന്നി ല്ല.നവ ദമ്പതികള്‍ കല്യാണത്തിന്റെദ വിരുന്നിന് പോയി വരുന്ന വഴിയാണ്.ഈ അടത്തയിടയാണ് അവരുടെ കല്യാണം കഴിഞ്ഞത്.മധുവിധു കാലമാണ്.പെണ്കു്ട്ടി ബുര്ക്കായാണ് ധരിച്ചിരുന്നത്.അവരുടെ വേഷ ധാരണത്തില്നിവന്ന് അവര്‍ മുസ്ളീമാണെന്നും കുഞ്ഞിനെയും കൊണ്ട് നില്ക്കുവന്ന വ്യക്തിയുടെ സംസാരത്തില്നിനന്ന് അയാള്‍ ഹിന്ദുവാണെന്നും മനസ്സിലായി.ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിനിടയിലും ഞങ്ങള്‍ പരസ്പരം സംഭാഷണത്തിലേര്പെന് ട്ടു.അങ്ങേയറ്റം സൌഹൃദ തലങ്ങിലേക്ക് നീങ്ങിയ സംഭാഷണത്തിനിടയില്‍ ജീവിതത്തിന്റെര നിസ്സാരതയെ ഓര്മ്മി പ്പിച്ചു കൊണ്ട് ഇടിയും മിന്നലും വന്നു കൊണ്ടിരുന്നു.മിന്നലിന് അല്പംത ശമനം വന്നു എന്ന് തോന്നിയതോടെ ഞാന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു.ഇനി ഏതായാലും കൂടില്ല.അല്പനനേരം നിന്നാലും സുരക്ഷിതമായി തിരിച്ചുപോകാം.പറഞ്ഞു തീര്ന്നിഅല്ല അതാ ശക്തമായ ഒരു മിന്നല്പെുണ്കുിട്ടിയുടെ നിലവിളി വീണ്ടും ഉയര്ന്നു .ഓട്ടോ റിക്ഷകള്‍ റോഡിലൂടെ പോകുന്നുണ്ട് പക്ഷെ ആര്ത്തുത വിളിച്ചിട്ടും ഒന്നും നിര്ത്തുടന്നില്ല.അവരും ഭയപ്പാടോടെ രക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് ഓടുകയാണ്.യുവാവ് ഗള്ഫിുലാണ്.അവധിയ്ക്ക് വന്നതാണ് അടുത്തയാഴ്ച തിരികെ പോകുന്ന കാര്യം അയാള്‍ പറഞ്ഞു.എന്റെ് ജോലിയെപറ്റി പറഞ്ഞപ്പോള്പെ‍ണ്കുഅട്ടി ഓഫീസില്വ ന്നിട്ടുള്ള കാര്യം പറഞ്ഞു.കുഞ്ഞിനെ എടുത്ത് നിന്നയാള്‍ വാര്പ്പ് പണിക്കാരനാണ്.പറഞ്ഞു വന്നപ്പോള്‍ അയാളും അവരുടെ ബന്ധു വീട്ടില്‍ ജോലി ചെയ്തിട്ടുണ്ട്.ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ ഇടിയും മിന്നലും ഓട്ടോറിക്ഷാ വിളിയും തുടര്ന്നു .ഭയപ്പാടുകള്ക്കിുടയില്‍ ഞങ്ങളുടെ സൌഹൃദ സംഭാഷണം തുടര്ന്നു .ഇതിനിടയില്‍ പെണ്കുംട്ടി കുഞ്ഞിനെ അല്പഭനേരം എടുക്കണോ എന്ന് ചേദിക്കുന്നുണ്ടായിരുന്നു.
മഴ അല്പംത തോര്ന്നളതോടെ യുവ ദമ്പതികള്‍ ഷെഡ്ഡിന് പുറത്തിറങ്ങി.സ്കൂട്ടി സ്റ്റാര്ട്ട് ചെയ്ത് ഞങ്ങളോട് രണ്ടു മൂന്ന് തവണ യാത്ര പറഞ്ഞു.വണ്ടി സ്റ്റാര്ട്ടാെയി ഒന്നു കൂടി കൈ ഉയര്ത്തി രണ്ടുപേരും യാത്ര പറഞ്ഞതിനു ശേഷം അവര്‍ ഇരുട്ടത്ത് മറഞ്ഞു.അഞ്ചു മിനിട്ടുകള്ക്കു ശേഷം മഴ പൂര്ണ്ണടമമായും നീങ്ങി.അപ്പോഴേയ്ക്കും കുഞ്ഞുമോന്‍ ഉറക്കം ഉണര്ന്നിമരുന്നു.തെരുവ് വിളക്ക് തെളിഞ്ഞിരുന്നു.കുഞ്ഞ് ഇതൊന്നും അറിഞ്ഞിരുന്നില്ല.അവന്‍ അച്ഛന്റേ കൈയ്യില്‍ സുരക്ഷിതനാണെന്ന ഭാവത്തില്‍ എന്നെ നോക്കി.കുഞ്ഞിനെ ബൈക്കിലിരുത്തി അയാളെയും യാത്രയാക്കിയതിനുശേഷം ഞാനും യാത്ര തുടര്ന്നു .
ആ ഷെഡ്ഡിലെ അനുഭവത്തിനുശേഷം എന്നില്‍ പല ചിന്തകളും കടന്നു കയറി.ആ പ്രദേശത്ത് അടുത്തയിടെ നടന്ന വര്ഗീഞയ സംഘര്ഷഡങ്ങളും,ഷെഡ്ഡിലെ ഞങ്ങളുടെ ഒത്തുചേരലും,ഏതാനം മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീതിദമായ അനിശ്ചിതത്വവും,ഇതിനിടയില്‍ കുഞ്ഞിന്റെ ശാന്തമായ ഉറക്കവും, മിന്നലിന്റെി ഇടവേളകളില്‍ നടന്ന സംഭാഷണങ്ങളും എല്ലാം ഒത്തു വായിക്കുമ്പോള്എുന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്.വിവിധ മതസ്ഥര്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പരസ്പരം മല്ലടിക്കുന്നത് എന്തിനാണ്.ജീവന്റൊ നിസ്സാരത അവരെ ഓര്മ്മിിപ്പികാനിളില്ലാത്തതുകൊണ്ടോ അതോ പ്രകൃതിയുടെ ഓര്മ്മി്പ്പിക്കലുകള്‍ മനസ്സിലാക്കാനുള്ള കഴിവില്ലാഞ്ഞിട്ടോ.മനുഷ്യന്‍ മനുഷ്യനായാല്‍ പരസ്പരവിദ്വേഷം ഉണ്ടാകില്ല.പിന്നെ എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെസയും പേരില്‍ മനുഷ്യന് പരസ്പരം കലഹിക്കാന്‍ കഴിയുക ?

Tuesday, November 8, 2011

മോഹന്‍ലാലും സുകുമാര്‍അഴികോടും



കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ചര്‍ച്ചാ വിഷയമാണ്.ഇരുവരും കേരളീയര്‍ക്ക് പ്രിയങ്കരരാണ്.സാംസ്കാരിക കേരളത്തിന് ഭൂഷണമല്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ഇരുവരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണം.എന്നാല്‍ അഴീകോടിന്‍റെ പരാമര്‍ശത്തില്‍ കാതലുണ്ട്.സമൂഹത്തില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ട ചുമതല ഒരു സാഹിത്യകാരനും വിമര്‍ശകനും ഉണ്ട് എന്‍റെ അഭിപ്രായത്തില്‍ അഴീകോടിന്‍റെ പരാമര്‍ശത്തെ ആ തലത്തില്‍ വിലയിരുത്തിയാല്‍ മതി.മോഹന്‍ ലാല്‍ അസാദ്ധ്യ കഴിവുള്ള മികച്ച നടനാണ്.മലയാള സിനിമയില്‍ കേരളീയര്‍ക്ക് മറക്കാനാവാത്ത പല കഥാപാത്രങ്ങളിലൂടെ,അവിസ്മരണീയ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍.മദ്ധ്യ വയസ്സെത്തിയ ലാലില്‍ നിന്ന് ഇനിയും മികച്ച സംഭാവനകള്‍ നാം പ്രതീക്ഷിക്കുന്നു. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനെ വളരെ പ്രതീക്ഷയോടെയാണ് ആസ്വാദക വൃന്ദം കാത്തിരിക്കുന്നത്.അദ്ദേഹം ഒരു സ്വാഭാവിക നടനാണ്.എന്‍റെ വീക്ഷണത്തില്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന സിദ്ധിയാണ് ഈ നാട്യം.ഇതിനെ ഈശ്വരാനുഗ്രഹമെന്നോ,ജന്മനാ ലഭിച്ച സിദ്ധിയെന്നോ,ആര്‍ജ്ജിച്ച സിദ്ധിയെന്നോ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം.മോഹന്‍ ലാല്‍ സവിശേഷമായ അഭിനയ സിദ്ധിയ്ക്ക് ഉടമയാണെന്ന് നമുക്ക് പറയാം.ഇതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരിക്കുകയില്ല.അഴീകോടിന്‍റെ വിമര്‍ശനം പോസിറ്റീവ് ആയി ചിന്തിച്ചാല്‍ മോഹന്‍ലാലില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതുമാകാമെന്ന് നമുക്ക് കാണാം.പ്രായം മറന്നുള്ള കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതാണ് പ്രധാന വിഷയം,ഉസ്താദ്,നരസിംഹം എന്നീ സിനിമകള്‍ മുതല്‍ ലാല്‍ തിരഞ്ഞെടുത്ത വഴിയെ വിമര്‍ശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.ഇതിന് അദ്ദേഹം മാത്രമായിരിക്കില്ല കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യുന്ന സംവിധായകരായിരിക്കാം,എന്നാല്‍ തന്‍റെ പ്രായത്തിന് അനുയോജ്യമായ ജീവിത ഗന്ധിയായ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.വിവാദങ്ങള്‍ക്കിടയിലും ഈയിടെയായി അദ്ദേഹം തിരഞ്ഞെടുത്ത പ്രണയം എന്ന സിനിമയിലെ കഥാപാത്രം ഇത്തരം ഒരു പുനര്‍വിചിന്തനത്തിന്‍റെ ഭാഗമായിരിക്കാം.കഴിവുള്ള യുവാക്കള്‍ അവസരങ്ങളുടെ വാതിലില്‍വന്ന് മുട്ടുമ്പോള്‍ ലാലിനെ പോലുള്ളവര്‍ അവരെ ഉപയോഗപ്പെടുത്തിക്കൊണ്ട് നല്ല സിനിമകള്‍നിര്‍മ്മിക്കുയാണ് വേണ്ടത്.അല്ലാതെ അവരോട് മത്സരിക്കാനുള്ള ശ്രമം താത്കാലികമായ വിഭ്രമത്തിലടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാമെങ്കിലും അവിടെ ഇല്ലാതവുന്നത് നല്ല സിനിമകളും,കഴിവുള്ള യുവാക്കളെയുമാണ്.കേരളത്തെപ്പോലുള്ള സാംസ്കാരിക പൈതൃകമുള്ള ഒരു നാട്ടില്‍ താരാരാധനയും ജീവിതത്തോട് ഒട്ടും പൊരുത്തപ്പെടാത്ത കുറെ കഥകളും മാസ്മരികമായ ദൃശ്യങ്ങളും,കഥകളും ആവിഷ്കരിക്കുന്നത് ഒട്ടും ഭൂഷണമല്ല.മലയാള സിനിമയുടെ പ്രതിസന്ധിയ്ക്ക് കാരണം മറ്റൊന്നുമല്ല.നല്ല സിനിമകള്‍ കാണാന്‍ കൊതിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഇന്നും കേരളത്തിലുണ്ട്.നിലവിലെ സാഹചര്യത്തില്‍അവര്‍ കാര്യങ്ങള്‍ വിലയിരുത്തി ഒതുങ്ങി കഴിയുകയാണ്.
അഴീകോടിന്‍റെ പരാമര്‍ശത്തിലെ മറ്റൊരു തലം കുറച്ചും കൂടി വ്യാപകമായ പരിപ്രേക്ഷ്യത്തിലുള്ളതാണ്.ഒരാള്‍ ഒരു മികച്ച നടനായിരിക്കാം,ഗായകനായിരിക്കാം,കളിക്കാരനായിരിക്കാം.പക്ഷെ അദ്ദേഹം ഒരു പരിപൂണ്ണത കൈവരിച്ച മനുഷ്യനല്ല എന്ന യാഥാര്ത്ഥ്യം പൊതു സമൂഹം ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വാണിജ്യ സംസ്കാരം നമ്മെ ആ തലത്തില്‍ കൊണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.നടികള്‍ക്ക് ജന്മനാ ലഭിച്ച സൌന്ദര്യം പ്രത്യേക തരം സോപ്പുപയോഗിച്ചതു കൊണ്ടാണെന്നും,വര്‍ഷങ്ങളുടെ സാധകത്തിലൂടെ നേടിയെടുത്ത സംഗീത സിദ്ധി ഏതെങ്കിലും ബഹു രാഷ്ട്ര കമ്പനികളലുടെ ഉല്‍പന്നം വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഗായകരും,ഞാന്‍ നേരത്തെ പരാമര്‍ശിച്ച 3 വഴികളിലൂടെ നേടിയെടുത്ത കായികമികവിന് കാരണം ഹോര്ളിക്സോ ബൂസ്റ്റോ കുടിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കായിക താരങ്ങളും നമുക്കിടയിലുണ്ട്.ഇതൊന്നും സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്തതാണ്.പൊതു സമൂഹം ഇതിന് വശംവദരാകുന്നത് മനസ്സിലാക്കാം പക്ഷെ ആഭ്യന്തിര വകുപ്പിനെപ്പോലുള്ള ഉത്തരവാദിത്വമുള്ള വകുപ്പുകള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.ഞാന്‍ പറഞ്ഞുവരുന്നത് മോഹന്‍ലാലിന് കേണല്‍ പദവി നല്കി ആദരിച്ച വിഷയമാണ്.പദവി ദുരുപയോഗപ്പെടുത്തിയതും ഒരു വിവാദമാണല്ലോ.പക്ഷെ അതിന് കാരണം ആ പദവി നല്‍കിയവരും കൂടിയാണ്.നല്ല പിതാവായി സിനിമയില്‍ അഭിനയിക്കുന്ന വ്യക്തി ജീവിതത്തില്‍ അങ്ങനെയാകണമെന്നില്ല.മദ്യപാനിയും ദുരാചാരിയുമായി സിനിമയില്‍ അഭിനയിക്കുന്ന വ്യക്തി സ്വകാര്യ ജീവിതത്തില്‍ ഒരു പക്ഷെ മാന്യനായ വ്യക്തിയായിരിക്കാം.ജീവിതവും അഭിനയവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നിരിക്കെ അഭിനയമികവിനെ അംഗീകരിക്കുന്നതിലുപരി വ്യക്തിയ്ക്ക് പ്രാധാന്യം നല്‍കുന്ന കാഴ്ചപ്പാടിന് ക്രമേണ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.ഇത്തരുണത്തില്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങളെ മതിഭ്രംശമെന്ന് പരാമര്‍ശിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.
അനാവശ്യ പരാമര്‍ശങ്ങളും നിര്‍ബന്ധബുന്ധികളും ഒഴിവാക്കി മോഹന്‍ലാല്‍ അഴീകോട് വിവാദത്തിന് അടിയന്തിരമായി ശുഭപര്യവസാനം ഉണ്ടാകുന്നത് മലായാളികള്‍ക്കും പ്രത്യേകിച്ച് സാംസാകാരിക കേരളത്തിന് ഗുണകരമായിരിക്കും..

TEAM INDIA HAD THE LAST LAUGH


Black wash or White wash whatever it may be India had paid it back with interest for the humiliating defeat they had in England. India had always upper hand in Indian conditions but what was amazing is the fact that India did it with a team full of youth and bright prospect for the future. Indian pace battery was lacking penetration and India had found a new bunch of not only pace bowlers but good fielders and batsmen. But the role of Dhoni the Indian skipper was outstanding .He lead from the front and remained undefeated throughout the series. He tried his bit after India lost the test series In England.Indias performance was not all that bad in twenty –twenty and onedayers in England .All the factors were against India,weather,duckworth Louis rule,toss,injury of the key players….everything was against India. But Dhoni stood out even in defeat with man of the series award. India could defeat England in 5 matches, almost all the matches were one sided. Series ended with high note that India is well on the way to the 2014 world cup to be staged in Australia and Newzealand.There India need, good pace bowlers, technically sound batsmen. good fielders, and ofcource genuine all rounders.Jadeja was another revelation and it shows how important it is the role of an allrounder.Genuine all-rounder is the one who can turn the match for his side with his bowling ,fielding or brisk batting. Has we found a genuine all-rounder in Jadeja ? Only time will tell. But we should look for technically sound batsman.Gambhir,Kohli are O K .But Ryna should improve much. Well we have time and we have recovered from the England shock.
Let’s hope those teams India will now on the winning streak under the Captain cool…..M S Dhoni.