Friday, May 8, 2020

മഹാന്മാവിന് ആദരം

ദേശീയതയുടെ പാഠം
പഠിപ്പിച്ചതാര്?
സഹകരണത്തിന്റെ മന്ത്രം
ജപിച്ചതാര് ?

തൊട്ടു കൂടാത്തവരില്ലെന്നു
കാട്ടിയതാര് ?
സ്വാശ്രിത ഗ്രാമങ്ങൾ സ്വപ്നം
കണ്ടതാര് ?

അഹിംസാ ധർമ്മത്തെ
പടവാളാക്കിയതാര് ?
സത്യപരീക്ഷണ ഹേതു വായ്
ജീവിച്ചതാര് ?

സത്യാഗ്രഹം കൊണ്ട്
ശത്രുവെ വെന്നതാര് ?
നല്ല നടപ്പുകൾ ജീവിച്ചു
കാട്ടിയതാര് ?

രാജ്യത്തിന്നാത്മാവ് ഗ്രാമമെന്നു
ചൊന്നതാര് ?
തൊഴിലുപഠിച്ചു വളരാൻ
ചൊന്നതാര് ?

മഹാത്മാഗാന്ധി, മഹാത്മാഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ് !!!

No comments:

Post a Comment