Sunday, May 3, 2020

അതിജീവനം

സ്വാഗതമോതുന്നു
പുതുവർഷ വേളയിൽ
സ്വഗതം ചിലതോതട്ടെ
ഈ പൊൻ പുലരിയിൽ
ഗതകാല മകലുന്നു
ഓർമ്മയായ് തീരുന്നു.
ഗതിവേഗമുള്ളൊരീ
കാലചക്രങ്ങൾ
അതിവേഗ മുരുളുന്നു
ഗതിവിഗതികൾ
മിന്നിമറയുന്നു.
ഗദകാല
ചിന്തയിലമരുമ്പൊഴും
പൊരുതി കയറണം
പുത്തൻ കടമ്പകൾ
തളരാതെ നോക്കണം
ഒന്നായ് ചെറുക്കണം
പഴുതുകൾക്കായി
കുറിയ വഴികൾ തേടാതെ
അതിവേഗ മതുമായ്
കലരേണമല്ലോ
അതു തന്നെയല്ലേ
അതിജീവനത്തിൻ
പൊരുളായ മന്ത്രം

No comments:

Post a Comment