അച്ഛാ കോലു മിട്ടായി
എനിച്ച്
കോലു മിട്ടായി വേണം
എനിച്ച് കോലുമിട്ടായി
കണ്ണീർ വാർത്ത്
മൂക്കൊലിപ്പിച്ച്
അദ് നോക്ക് ഇദ് നോക്ക്
അമ്മ
ഇപ്പോഴില്ല
പിന്നെയാവട്ടെ അച്ഛൻ
മാമന്മാർക്ക്
ചിരിയടക്കാൻ കഴിയുന്നില്ല.
അയ്യേ കരയാതിരിക്കെന്ന്
ചിലരുടെ ആംഗ്യം
കോലു മിട്ടായികൾ
ലഹരിയാണ്
കോലു മിട്ടായികൾ
പ്രലോഭനങ്ങളാണ്.
അച്ഛന്റെ ബലിഷ്ഠ
കരങ്ങളയയുമ്പോൾ
അമ്മയുടെ കനത്ത കരുതലിൽ
നിന്നിറങ്ങുമ്പോൾ
മകളെ നീ കരുതിയിരിക്കണം
കോലു മിട്ടായികളുടെ
മധുരം ചാലിച്ച ചതിക്കുഴികളെ
അച്ഛാ കോലു മിട്ടായി
എനിച്ച്
കോലു മിട്ടായി വേണം
എനിച്ച്
കോലു മിട്ടായി വേണം
എനിച്ച് കോലുമിട്ടായി
കണ്ണീർ വാർത്ത്
മൂക്കൊലിപ്പിച്ച്
അദ് നോക്ക് ഇദ് നോക്ക്
അമ്മ
ഇപ്പോഴില്ല
പിന്നെയാവട്ടെ അച്ഛൻ
മാമന്മാർക്ക്
ചിരിയടക്കാൻ കഴിയുന്നില്ല.
അയ്യേ കരയാതിരിക്കെന്ന്
ചിലരുടെ ആംഗ്യം
കോലു മിട്ടായികൾ
ലഹരിയാണ്
കോലു മിട്ടായികൾ
പ്രലോഭനങ്ങളാണ്.
അച്ഛന്റെ ബലിഷ്ഠ
കരങ്ങളയയുമ്പോൾ
അമ്മയുടെ കനത്ത കരുതലിൽ
നിന്നിറങ്ങുമ്പോൾ
മകളെ നീ കരുതിയിരിക്കണം
കോലു മിട്ടായികളുടെ
മധുരം ചാലിച്ച ചതിക്കുഴികളെ
അച്ഛാ കോലു മിട്ടായി
എനിച്ച്
കോലു മിട്ടായി വേണം
No comments:
Post a Comment