Monday, December 26, 2011

പുതുവത്സരാശംസകള്‍.


പ്രകൃതിയും ജീവജാലങ്ങളും മറ്റൊരു പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്.ഡിസമ്പര്‍ എന്ന കലണ്ടറിലെ അവസാന പേജും,മകര മാസത്തിലെ കുളിരും, ക്രിസ്മസ് അഥവാ അര്‍ദ്ധവാര്‍ഷിക പരീക്ഷയും,ക്രിസ്മസ് അവധിയും,അവധിക്കാലത്തെ വിനോദങ്ങളും,ശബരിമല തീര്‍ത്ഥാടകരുടെ ശരണം വിളികളും,യുവജനോത്സവ മത്സരങ്ങളും,ക്രിസ്മസ് നക്ഷത്രങ്ങളും കേക്കും,ഗ്രീറ്റിംഗ് കാര്‍ഡുകളും വേനലിലേയ്ക്കുള്ള പ്രകൃതിയുടെ തയ്യാറെടുപ്പും,കലണ്ടറുകളുടെ പരസ്യങ്ങളും,പുതുമയുള്ള പ്രമേയവും ഔന്നത്യവും അവകാശപ്പെടുന്ന ക്രിസ്മസ് പുതുവത്സര സൂപ്പര്‍ ഡ്യൂപ്പര്‍ സാധാരണ സിനിമകളുടെ റിലീസിംഗും,വാണിജ്യക്കണ്ണോടെ ആഘോഷവേളകളെ ആനന്ദകരമാക്കാനെന്ന പേരില്‍ ഉപഭോക്താക്കളെ വശീകരിക്കാന്‍ വ്യത്യസ്ഥമായ വിദ്യകള്‍ ഉപയോഗിക്കുന്ന വന്‍കിട കമ്പനികളുടെ പരസ്യ വാചകങ്ങളും പതിവുപോലെ മറ്റൊരു പുതുവര്‍ഷത്തിന്‍റെ വരവ് വിളിച്ചോതുന്നു.
സാര്‍വ ലൌകികതയുടെ പര്യായമായ പുതുവര്‍ഷദിനാഘോഷം ജാതിമത ഭേദമെന്യെ എല്ലാവരും ഓര്‍മിക്കുകയും സ്വീകരിക്കുകയും ചെയ്ത ഒരു നാഴികക്കല്ല് തന്നെയാണ്.എല്ലാ ആഘോഷങ്ങള്‍ക്ക് പിന്നിലും മനുഷ്യരാശിയുടെ നന്മയെ മുന്‍നിര്‍ത്തി സദുദ്ദേശ്യപരമായ ഉദ്ദേശ്യ ലക്ഷ്യങ്ങളും സന്ദേശങ്ങളും ഉണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.ആഘോഷത്തില്‍ പങ്കാളികളാകുന്നവരില്‍ ഏറിയ പങ്കും അതിന്‍റെ വിവിധങ്ങളായി ചടങ്ങുകളിലൂടെയും ആചാരങ്ങളിലൂടെയും പ്രത്യക്ഷമായോ പരോക്ഷമായോ അത് ഉള്‍ക്കൊള്ളുന്നു.എന്നാല്‍ പുതുവര്‍ഷമെന്നാല്‍ മതിവരുവോളം മദ്യപിക്കുകയോ ടെലിവിഷനിലൂടെ അനുകരണ കലയുടെ ആശാന്‍മാരുടെ പ്രകടനങ്ങള്‍ കണ്ട് മനം നിറഞ്ഞ് ചിരിക്കുകയോ,ഹിജഡ കളുടെ സാമൂഹ്യ ആക്ഷേപഹാസ്യം എന്ന പേരിലുള്ള ഒന്നര പതിററാണ്ടെങ്കിലും പഴക്കമുള്ള കലാരൂപങ്ങളും കണ്ട് മതിമറന്ന് ഉറങ്ങുകയും ചെയ്യുന്ന ഞാനുള്‍പെടെയുള്ള മനുഷ്യര്‍ക്ക് ഇതിലുപരി പുതുവര്‍ഷം മറ്റൊരു സന്ദേശവും നല്‍കുന്നില്ല. എസ്-എം-എസ്,ഇ-മെയില്‍ എന്നിവ വെറും യാന്ത്രികമായ വിധാനങ്ങളാണെന്ന് നാം സ്വീകരിച്ചുകഴിഞ്ഞു.മൊബൈല്‍ ഫോണില്‍വരുന്ന സന്ദേശങ്ങള്‍പ്രിയപ്പെട്ടവരുടേതായാലും അല്ലെങ്കിലും ആരും അത്ര കാര്യമായി എടുക്കാറില്ല.അതിനു പിന്നിലുള്ള തുച്ഛമായ ശ്രമം തന്നെയാണ് ഇതിന് കാരണം.കടയില്‍ചെന്ന് അനുയോജ്യമായ സന്ദേശമുള്ള ഒരു കാര്‍ഡ് തിരഞ്ഞെടുത്ത് കാശ് കൊടുത്തു വാങ്ങി നമ്മുടേതായ ഒരു ലഘു സന്ദേശവുമെഴുതി പോസ്റ്റാഫീസില്‍ ചെന്ന് സ്റ്റാംപ് വാങ്ങി ഒട്ടിച്ച് അയയ്ക്കുന്നതിന്‍റെ നൂറിലൊന്നു പോലും ശ്രമമില്ലാതെയാണ് ഇന്ന് എസ്-എം-എസ് അയയ്ക്കുന്നത്.എസ്-എം-എസ്ന്‍റെ പുറകില്‍അയയ്ക്കുന്ന വ്യക്തിയുടെ ആത്മാര്‍ത്ഥത വെളിപ്പെടുന്നില്ല..ഒറ്റ ക്ലിക്കില്‍ ഇരുപതോളം പേര്‍ക്ക് ഒരേ സന്ദേശം അയയ്ക്കുന്ന സംവിധാനം ഉള്ളപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് എന്ത് വിലമതിക്കാനാകും.
പുതുവര്‍ഷം എന്തുതന്നെയായാലും ഒരു സുപ്രധാനമായ ഘട്ടം തന്നെയാണ്.പുതിയ തീരുമാനങ്ങളിലേയ്ക്ക്,ദൃഢനിശ്ചയങ്ങള്‍ക്ക് പുതിയ മോഹങ്ങള്‍ക്ക്,അപ്രതീക്ഷിത നേട്ടങ്ങല്‍ക്ക്,പുതിയ പ്രതീക്ഷകള്‍ക്കുള്ള ഒരു മാറ്റത്തിന്‍റെ അതിര്‍വരമ്പായി പതുവര്‍ഷത്തെ കാണാവുന്നതാണ്.പ്രതീക്ഷിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.പക്ഷെ തങ്ങളുടെ ദൃഢനിശ്ചയത്തിലൂടെ ആശാവഹമായ മാറ്റങ്ങളിലേയ്ക്ക് പുതുവത്സര ദിനത്തില്‍കാലെടുത്തുവയ്ക്കുന്ന അനവധിപേര്‍ നമുക്കിടയിലുണ്ട്.മദ്യപാനം എന്ന ശീലം ജനുവരി ഒന്നാം തിയതി വച്ച് മാറ്റിയെടുത്ത പലരുമുണ്ട്.ഇത്തരത്തില്‍ നല്ല ശീലങ്ങളിലേയ്ക്കുള്ള മാറ്റമായി പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു ആശാവഹമായ മാറ്റം തന്നെയായിരിക്കും.
പുതുവത്സരപുലരിയില്‍ വളരെ വൈകി നട്ടുച്ചയോടെ ആലസ്യത്തില്‍നിന്ന് ഉണരുന്ന ഒരു വ്യക്തി വീണ്ടും ഉറക്കമുണരുന്നത് പോയവര്‍ഷത്തിലേയ്ക്ക് തന്നെയാണ്.പുതുജീവനോടെ നവോന്മേഷത്തോടെ പ്രശാന്ത സുന്ദരമായ,ശാന്തമായ ചെറുകുളിരുള്ള പ്രകൃതിയിലേയ്ക്ക് ദൃഢനിശചയത്തോടെ ഉണര്‍ന്നെഴുന്നേറ്റ് പുതുവര്‍ഷത്തേയ്ക്ക് കാലെടുത്ത് വച്ച് നന്മയിലേയ്ക്ക്, നേട്ടത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കാന്‍കഴിയണം.
ഞാന്‍ വിശ്വസിച്ച് വയ്ക്കുന്ന ആഗ്രഹിക്കുന്ന നല്ല ശീലങ്ങളിലേയ്ക്ക് എത്തിനോക്കുമ്പോള്‍ പോയ വര്‍ഷങ്ങള്‍നഷ്ടപ്പെടുത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.നല്ല ശീലങ്ങളെ പറ്റി ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല.പക്ഷെ ശീലങ്ങള്‍ സ്വാംശീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.ഈ പുതുവത്സര ദിനത്തില്‍ പരമാവധി പേര്‍ക്ക് നല്ല ശീലങ്ങളിലേയ്ക്ക് കാലെടുത്ത് വയ്ക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിയ്ക്കുള്ളത്..
വൈകുന്നേരം കഴിഞ്ഞ് രാത്രി അധികം വൈകാതെ അത്താഴം കഴിച്ച് നേരത്തെ കിടന്നുറങ്ങി ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ത്തന്നെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ പൂര്‍ത്തീകരിച്ച് ശുദ്ധമായ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ശുദ്ധമായ പ്രകൃതിയുടെ ആരവത്തിനായി അല്‍പനേരം കാതോര്‍ത്ത് വ്യായാമം ചെയ്ത് കുളികഴിഞ്ഞ് ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ലളിതമായ പ്രഭാത ഭക്ഷണം കഴിച്ച് കൃത്യ സമയത്ത് തന്നെ കര്‍മ പഥത്തിലെത്തണം.മുഖത്ത് ചെറു പുഞ്ചിരിയുമായി മറ്റുള്ളവരെ സമീപിച്ച് നല്ല കൂട്ടുകെട്ടുകള്‍ കണ്ടെത്തി നല്ല ആശയങ്ങള്‍ കൈമാറുകയും പരദൂഷണം പറയാതിരിക്കുകയും,കോപത്തെ അകറ്റി നിര്‍ത്തുകയും ചെയ്യണം.മിതമായ ഭക്ഷണം,പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം,ധാരാളം വെള്ളം,സമാനരുമായി ചേര്‍ന്ന് ഉല്ലാസത്തിനായി ഏതെങ്കിലും കളികളില്‍ ഏര്‍പെടുക.അറിവ് നേടാനായി വായന ശീലമാക്കുക,വ്യക്തി ശുചിത്വം ഉറപ്പാക്കി ഗൃഹ ശുചിത്വം ഉറപ്പാക്കുക,പരിസര ശുചിത്വത്തില്‍ ജാഗരൂകനായിരിക്കുക.തന്‍റെ വീടിന്‍റെ മുറ്റം പോലെത്തന്നെ പൊതു സ്ഥലത്തെയും കരുതുക.സാമൂഹ്യ വിരുദ്ധ ഘടകങ്ങളെ അഹിംസാ മാര്‍ഗ്ഗങ്ങളിലൂടെ പ്രതികരിക്കുക.കുടുംബ ബന്ധങ്ങള്‍ക്കും സുഹൃദ്ബന്ധങ്ങള്‍്ക്കും സമയം കണ്ടെത്തുക. ബന്ധം അറ്റുപോയ സുഹൃത്തിനോടും ബന്ധുക്കളോടും ബന്ധം പുതുക്കുന്നതിനുള്ള ഒരു ചെറു പുഞ്ചിരി,ഒരു എസ് എം എസ്,ഒരു മിസ്ഡ് കോള്‍,അല്ലെങ്കില്‍ ഒരു ചെറു സമ്മാനം.മദ്യം,ധൂമ്രപാനം,ലഹരിസേവ എന്നിവ തീരെ വര്‍ജ്ജിക്കുക,പണം കൂടുതലുണ്ടെങ്കില്‍ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ ശേഖരിക്കുക . ചെറിയ ശതമാനം നിരാലംബര്‍ക്കായി വിതരണം നടത്തുക.ഈശ്വര വിശ്വാസം ഉറപ്പാക്കുക.തനിക്ക് നേടാന്‍കഴിയാത്തതും നേടാന്‍ ആഗ്രാഹിക്കുന്നതും ഈശ്വരന്‍ തരുമെന്ന് ഉറച്ച് വിശ്വസിക്കുക.മാലിന്യ സംസ്കരണത്തിനായി സ്വന്തം വീട്ടില്‍ ചെറു കംപോസ്റ്റ്,ഒരു ചെറിയ ജൈവ പച്ചക്കറി തോട്ടം.......
എന്തെല്ലാം നല്ല മാറ്റങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.ഏവര്‍ക്കും ഈ പുതുവര്‍ഷം നല്ല മാറ്റങ്ങള്‍ക്ക് കാരണീഭൂതമാകട്ടെ എന്ന് നമുക്ക് ആശിക്കാം.നല്ല ഒരു നാളെയിലേയ്ക്കായി നമുക്ക് പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്തുവയ്ക്കാം.
ലോകാ സമസ്താ സുഖിനോ ഭവന്തു

Sunday, December 11, 2011

എന്‍റെ തടവറയിലെ നിമിഷങ്ങള്‍



കാസറഗോഡ് ഗവണ്മെന്‍റ് കോളേജില്‍ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. ഒരു കുഗ്രാമത്തില്‍നിന്ന് വന്ന കൌമാരക്കാരന്‍റെ എല്ലാ ചാപല്യങ്ങളും ഉള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.എസ് എസ് എല്‍ സി യില്‍ തരക്കേടില്ലാത്ത മാര്‍ക്ക് നേടി സെക്കന്‍റ് ഗ്രൂപ്പ് പഠിക്കുന്നു.വീട്ടുകാരുടെ ആഗ്രഹം പ്രവേശന പരീക്ഷ എഴുതി ഡോക്ടറാവാകണം എന്നായിരുന്നു.എനിക്കും എതിര്‍പ്പില്ലായിരുന്നു.പ്രത്യക്ഷത്തില്‍ പറയത്തക്ക കുസൃതിത്തരങ്ങളൊന്നും ഇല്ലായിരുന്നു.എന്നാല്‍കലശലായ ക്രിക്കറ്റ് കമ്പം ഉണ്ടായിരുന്നു.റാങ്ക് സ്റ്റുഡന്‍റ് അടങ്ങുന്ന ക്ലാസ്സ്.ക്ലാസ്സില്‍ ഞാനൊരു ശരാശരി വിദ്യാര്‍ത്ഥി മാത്രം.വിദ്യാര്‍ത്ഥി സമരം കൊടുംബിരിക്കൊണ്ടിരുന്ന സമയം.ക്ലാസ്സ് മേറ്റ്സ് എന്ന സിനിമയിലെ കാലഘട്ടമാണ്.സംവിധായകന്‍ സിനിമയില്‍കാണിച്ചിരിക്കുന്ന പല സംഭവങ്ങളും ഞങ്ങളുടെ കോളേജിലും അരങ്ങേറിയിരുന്നു.സിനിമയില്‍ കാണിച്ച കോളേജ് കാമ്പസ്സില്‍ കയറി നടത്തിയ ലാത്തി ചാര്‍ജ് അരങ്ങേറിയത് കാസറഗോഡ് ഗവണ്മെന്‍റ് കോളേജിലാണ്.
സമരങ്ങള്‍ കോളേജില്‍സ്ഥിരം സംഭവമായിരുന്നു.പ്രഗല്‍ഭരായ അദ്ധ്യാപകരില്‍നിന്ന് ഈ സമരങ്ങള്‍ക്കിടയില്‍ വീണ് കിട്ടുന്ന ഏതാനം ക്ലാസ്സുകള്‍ മാത്രമാണ് അന്ന് പഠനത്തിന് ഏക ആശ്രയം.മിടുക്കരായ വിദ്യാര്‍ത്ഥികള്‍ സ്വയം പഠിച്ച് കയറും,അല്ലാത്തവര്‍ തളര്‍ന്ന് വീഴും.അങ്ങനെയാണ് സ്കൂള്‍ തലത്തില്‍മികവ് കാട്ടിയ മിക്ക വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍കോളേജുകളിലെത്തി പരാജയപ്പെടുന്നത്.
അന്ന് രാവിലെ രണ്ട് പരീഡ് തുടര്‍ച്ചയായി ബോട്ടണി (സസ്യ ശാസ്ത്രം) പ്രായോഗിക ക്ലാസ്സാണ്.ഞങ്ങള്‍ ബ്ലെയിഡും,മൈക്രോസ്കോപ്പും,കമ്മ്യൂണിസ്റ്റ് പച്ചയുടെ തണ്ടുമായി ലാബില്‍ തയ്യാറായി നിന്നു.തണ്ട് നേരിയതായി അരിഞ്ഞ് ചുവന്ന സ്റ്റെയിനില്‍ മുക്കി മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ സസ്യം ജലവും ലവണങ്ങളും വലിച്ചെടുക്കുന്ന സംവിധാനവും ആ സസ്യം ഉള്‍പെടുന്ന വിഭാഗത്തെയും പറ്റിയുള്ള പഠനവും സാദ്ധ്യമാകും.ജോണ്‍ സാര്‍ക്ലാസ്സ് തുടങ്ങിയതെഉള്ളൂ,കോളേജിന്‍റെ പ്രവേശന കവാടത്തില്‍നിന്ന് സമരകാഹളം ഉയര്‍ന്നു.പാലക്കാട്ടെ പട്ടന്‍മാര്‍ക്കും....,കോഴിക്കോട്ടെ കോയമാര്‍ക്കും.....,സമസ്ത കേരള നായന്‍മാര്‍ക്കും........ഇന്നും സമരമാണ്.ഇത് രണ്ടാം തവണയാണ്.പ്രാക്ടിക്കല്‍ ക്ലാസ്സ് തടസ്സപെടുന്നത്.സമരക്കാര്‍ ലാബിന്‍റെ വാതില്‍ക്കലെത്തി,സാറിനോട് ക്ലാസ്സ് പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചു.സമരക്കാരുടെ കാഹളത്തിന്‍റെ തീവ്രത കുറയുന്നതുവരെ സാര്‍മേശയില്‍ ചാരി നിന്നു.അല്‍പ നേരത്തിന് ശേഷം അദ്ദേഹം പറഞ്ഞു. Those who want to go out may do so…But I won’t repeat the class.(ആവശ്യക്കാര്‍ക്ക് പുറത്ത് പോകാം പക്ഷെ യാതൊരു കാരണവശാലും ക്ലാസ്സ് ആവര്‍ത്തിക്കില്ല.)സാറിന്‍റെ നിര്‍ദ്ദേശം കൊണ്ടു.ആരും സീറ്റില്‍ നിന്ന് അനങ്ങിയില്ല.പ്രാക്ടിക്കല്‍ റെകോര്‍ഡിനും,പരീക്ഷയ്ക്കും ഗണ്യമായ പ്രാധാന്യവും മാര്‍ക്കും ഉള്ളതിനാല്‍ഡോക്ടറാകാന്‍ ഉദ്ദേശിച്ച് ഇരിക്കുന്ന ആര്‍ക്കും ക്ലാസ്സ് ഒഴിവാക്കാന്‍ ധൈര്യമുണ്ടായില്ല.സാര്‍ ലാബിന്‍റെ വാതില്‍ അകത്ത് നിന്ന് അടച്ചു.അങ്ങനെ ക്ലാസ്സ് തുടര്‍ന്നു.ഉദ്ദേശ്യം അരമുക്കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത് എന്തൊക്കെയോ നടക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി.ഷൂസിന്‍റെ ശബ്ദം,കൂട്ടത്തോടെ ഓടുന്ന ശബ്ദം.സാര്‍ വാതില്‍ തുറന്ന് പുറത്തേയ്ക്ക് പോയി.അല്‍പനേരം കഴിഞ്ഞ് തിരികെ വന്നു.പുറത്ത് പോലീസ് ലാത്തി ചാര്‍ജ് നടക്കുകയാണെന്നും യാതൊരു കാരണവശാലും പുറത്ത് പോകരുതെന്നും ഞങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും സാര്‍ പറഞ്ഞു.വാതില്‍ പുറത്തു നിന്ന് അടച്ച് സാര്‍ പോയി.ഞങ്ങള്‍ ജനാലകള്‍ തുറന്ന് കാഴ്ചകള്‍ കണ്ടു.കുട്ടികള്‍ തലങ്ങും വിലങ്ങും ഓടുകയാണ്.പോലീസ് അവരെ പിന്‍തുടര്‍ന്ന് ലാത്തികൊണ്ട് അടിക്കുകയാണ്.പെണ്‍കുട്ടികളും ഓടുകയാണ്.സദാ സമയം ലൈബ്രറി റൂമിലിരുന്ന് വായിക്കുമായിരുന്ന ഗൌരവക്കാരനായ ഒരു ചേട്ടന്‍ കോളേജിന്‍റെ മതില്‍ സാഹസികമായി ചാടിക്കടക്കുന്നത് ജനാലയിലൂടെ കണ്ട് ഞങ്ങള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.സമരത്തില്‍ പങ്കാളിയാകാത്തതിനാലും റൂമിനുള്ളില്‍ സുരക്ഷിതരാണെന്നുമുള്ള തോന്നല്‍കാരണം ഞങ്ങള്‍ക്ക് തെല്ലും ഭയം തോന്നിയില്ല.കൂടാതെ പുറത്ത് നടക്കുന്ന സംഭവികാസങ്ങളുടെ ഭീകരത ഞങ്ങള്‍മനസ്സിലാക്കിയിരുന്നില്ല.
സമരാനുകൂലികള്‍ പോലീസ് വണ്ടിയ്ക്ക് നേരെ കല്ലെറിയുകയും ഡി വൈ എസ് പി ഹക്കീം ബത്തേരിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.യഥാര്‍ത്ഥത്തില്‍ കല്ലെറിഞ്ഞവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയിരുന്നു.എന്നാല്‍ നിരപരാധികളായ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ പോലീസ് ക്യാമ്പസ്സില്‍കയറി ക്രൂരമായി മര്‍ദ്ദിക്കുകയാണ്.അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അദ്ധ്യപകരെയും വെറുതെ വിട്ടില്ല.അദ്ധ്യാപകര്‍ക്കും മര്‍ദ്ദന മേല്‍ക്കേണ്ടിവന്നു.അദ്ധ്യാപികമാര്‍ക്കെതിരെ അശ്ലീല പ്രയോഗം നടത്തി.വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രം വിശ്രമിക്കാനുള്ള പ്രത്യേക ഹാളില്‍പോലും പോലീസ് കടന്ന് ചെന്ന് ആക്രമണം അഴിച്ചു വിട്ടു.ഇതൊന്നും ഞങ്ങള്‍ അറിയുന്നില്ല.ഞങ്ങള്‍ ജനാലയിലൂടെ കാണുന്ന ചില സംഭവങ്ങള്‍ കണ്ട് ആസ്വദിക്കുകയാണ്.
അല്‍പനേരം കഴിഞ്ഞ് വളരെ വിഷണ്ണമുഖത്തോടെ സുവോളജി ലക്ചര്‍ ഭാസ്കരന്‍സാര്‍ വാതില്‍തുറന്നു കൂടെ കെമിസ്ട്രിയിലെ കൃഷ്ണന്‍സാറുമുണ്ട്.അവരുടെ മുഖത്ത് വല്ലാത്ത പരിഭ്രമം കാണാമായിരുന്നു.ഞങ്ങളോട് വരിവരിയായി പോയിക്കോളാന്‍ പറഞ്ഞു.പേടിക്കാനൊന്നുമില്ല നിങ്ങള്‍ കാര്യം പറഞ്ഞാല്‍ മതി.അച്ചടക്കത്തോടെ ഞങ്ങള്‍ നടന്നു നീങ്ങി.വഴിയില്‍ ചില പോലീസുകാര്‍ ഞങ്ങളെ നിയന്ത്രിക്കുന്നുണ്ട്.പക്ഷെ ഞങ്ങള്‍ ചെന്നെത്തിയയത് ഒരു വലിയ പോലീസ് വാനിന് മുന്നിലാണ്. പന്തിയല്ലെന്ന് കണ്ട ഞാന്‍ഒരു പോലീസുകാരനോട് കാര്യം പറഞ്ഞു.”അതൊക്കെ പിന്നെ പറയാം….തത്കാലം വണ്ടീക്കേറ്”. ഞങ്ങളെല്ലാം പോലീസ് വണ്ടിയില്‍കയറി.ഞങ്ങളെ വണ്ടിയില്‍ കുത്തി നിറച്ചു.പോലീസ്കാര്‍ അശ്ലീല പ്രയോഗം തുടരുകയാണ്.”അവടെ സാരീടെ ഉള്ളില് ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇവന്‍മാരെ”. നിരപരാധികളായ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഏതോ അദ്ധ്യപികയെയാണ് ഇവിടെ പരാമര്‍ശിച്ചത്.ഏതായാലും കരിമ്പിന്‍ തോട്ടത്തില്‍കയറി മദിച്ച് തിരിച്ചുവരുന്ന കൊലകൊമ്പന്‍റെ തൃപ്തി അവരുടെ മുഖത്തുണ്ടായിരുന്നു.വണ്ടി സ്റ്റാര്‍ട്ടായി ഏതു ഭാഗത്തേയ്ക്കാണ് വണ്ടി നീങ്ങുന്നതെന്നു പോലും ഞങ്ങള്‍ക്ക് മനസ്സിലായില്ല.അത്രയ്ക്ക് വിദ്യാര്‍ത്ഥികളെ വാഹനത്തില്‍കുത്തി നിറച്ചിരുന്നു.യാത്രയ്ക്കിടയില്‍ പോലീസുകാരുടെ ആഹ്ലാദപ്രകടവും ഉണ്ടായിരുന്നു.ഏതോ ഒരു സ്ഥലത്തെത്തിയപ്പോള്‍ വണ്ടിനിന്നു.പുറത്തിറങ്ങി നോക്കിയപ്പോള്‍ കാണാം “ടൌണ്‍ പോലീസ് സ്റ്റേഷന്‍”.ഞങ്ങളുടെ പുസ്തകങ്ങള്‍ ഒരു സ്ഥലത്ത് വയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ഞങ്ങളെ ലോക്കപ്പിനകത്താക്കുകയും ചെയ്തു.
ആദ്യമായിട്ടാണ് ലോക്കപ്പും പോലീസ് സ്റ്റേഷനും കാണുന്നത്.അതേ ലോക്കപ്പിലുള്ള ചില കുറ്റവാളികള്‍ ഞങ്ങളുടെ പരിഭ്രമം കണ്ട് ചിരിക്കുന്നുണ്ട്.ഒരുമൂലയില്‍ ഞങ്ങളുടെ കെമിസ്ട്രി ലക്ചറര്‍ അടികൊണ്ട് അവശനായി ഇരിക്കുന്നു.കുട്ടികളെ രക്ഷ്യ്ക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത കുറ്റം.ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്താണ് സംഭവിക്കുന്നതെന്നും എന്തു സംഭവിക്കുമെന്നും ഞങ്ങള്‍ക്ക് മനസ്സിലായില്ല.ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍പോലും ധൈര്യമുണ്ടായിരുന്നില്ല.അവസാനം ഒരു പോലീസുകാരന്‍ വന്ന് ഞങ്ങളുടെ പേരും മേല്‍ വിലാസവും ശേഖരിക്കാന്‍വരിവരിയായി ഓഫീസ് മുറിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു.വരിവരിയായി നടന്നു നീങ്ങുന്ന ഞങ്ങളില്‍ ചിലരെ പോലീസുകര്‍ ചെകിട്ടത്ത് അടിക്കുന്നുണ്ട്.എന്‍റെ തൊട്ടു മുമ്പിലുണ്ടായിരുന്ന ഗിരീഷിനും കിട്ടി ഒരെണ്ണം.എനിയ്ക്കും കിട്ടിയേക്കുമെന്ന ഭയമുണ്ടായിരുന്നു.പക്ഷെ കിട്ടിയില്ല.ഓഫീസില്‍ ഓരോരുത്തരുടെയും പേരും മേല്‍വിലാസവും എഴുതിയെടുക്കയാണ്.അതിനുശേഷം ഓരോരുത്തരായി തിരികെ ജയിലിലേയ്ക്ക് പോകുകയാണ്.പേരും വിലാസവും കൊടുത്ത് ഞാന്‍ പുറത്തിറങ്ങി.ലോക്കപ്പിലേയ്ക്ക് ഒരു നീണ്ട ഇടനാഴിയാണ്.ഓഫീസില്‍ നിന്ന് പുറത്തിറങ്ങയപ്പോള് ഇടനാഴിയുടെ അങ്ങേയറ്റത്ത് നെറ്റിയില്‍ ബാന്‍റേജ് ഇട്ട് ഒരു ആജാനുബാഹുവായ പോലീസ് കാരന്‍ നടന്നുവരുന്നു.,സാക്ഷാല്‍ ഡി വൈ എസ് പി ഹക്കീം ബത്തേരി.ഏറു കൊണ്ട് മുറിവേറ്റ സിംഹം.ഞങ്ങള്‍ നേര്‍ക്കുനേര്‍.ഞാന്‍ ഭയന്ന മാന്‍പേടയെപ്പലെ നടന്നടുക്കുകയാണ്.കൈകാലുകള്‍ വിറയ്ക്കുന്നു.എന്നെത്തന്നെ നോക്കിക്കൊണ്ട് മറുവശത്ത് ഹക്കീം ബത്തേരിയും നടന്നടുക്കുന്നു.അടുത്തെത്തിയപ്പോഴും നോട്ടം തുടര്‍ന്നു ഇരുവരും മുന്നോട്ട് നടന്നു.പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി.”അവിടെ നിക്ക്.....” “ഈശ്വരാ… ഇനിയെന്താണോ...”ഞാന്‍ നിന്നു.”ഇവിടെ വാ...”ഞാന്‍ അടുത്തു ചെന്നു.”എന്താ നിന്‍റെ പേര്....”ഞാന്‍ പേര് പറഞ്ഞു. ”നീ കല്ലെറിയാനുണ്ടായിരുന്നോ...” “ഇല്ല....”തൊണ്ടയിലെ അവസാന ജലാംശവും കൂടി ഇറക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.”കൈ കാണട്ടെ.....”ഞാന്‍ കൈ നീട്ടി.കൈയ്യില്‍ ലാബില്‍ നിന്ന് പറ്റിയ സ്റ്റെയിന്‍ കണ്ട് അദ്ദേഹം ഞെട്ടി.”ഇതെന്താടോ.......” “സാര്‍ ഞാന്‍ ബോട്ടണി ലാബില്‍ പ്രാക്ടിക്കല്‍ ചെയ്യുകയായിരുന്നു.അവിടുന്ന് പറ്റിയ സ്റ്റെയിനാണിത്.ഞാന്‍ കല്ലെറിഞ്ഞിട്ടില്ല……”കരച്ചിലിന്‍റെ വക്കിലെത്തിയ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.ഇത്രയുമായതോടെ എന്‍റെ നിരപരാധിത്വം ബോദ്ധ്യമായി അദ്ദേഹം എന്‍റെ തോളത്ത് കൈവച്ചു.ഓഫീസിലേയ്ക്ക് ഉറക്കെ വിളിച്ചു പറഞ്ഞു.”ആ സുരേഷിന്‍റെ പേര് വെട്ടിക്കളഞ്ഞേയ്ക്ക് കേട്ടോ.”എന്നിട്ട് എന്നോട് പറഞ്ഞു.”നേരെ പോയിക്കോ.....”ജീവന്‍ തിരിച്ചുകിട്ടിയ ഞാന്‍ പുറത്ത് വരാന്തയിലെത്തി.അവിടെ ഞങ്ങള്‍വച്ച പുസ്തകങ്ങള്‍ചിന്നിച്ചിതറിക്കിടക്കുന്നു.പോലീസുകര്‍ വിദ്യാര്‍ത്ഥികളോടുള്ള അരിശം തീര്‍ത്തതാണ്.ഷൂസുകൊണ്ട് ചവിട്ടി മെതിച്ച് കീറി ഇട്ടിയിരിക്കുകയാണ് പുസ്തകങ്ങള്‍.അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്‍റെ രണ്ട് പുസ്തകങ്ങളും വലിയ കേടുപാടില്ലാതെ തന്നെ എനിയ്ക്ക് തിരികെ കിട്ടി.പക്ഷെ പുസ്തകത്തിനകത്ത് സൂക്ഷിച്ചിരുന്ന തിരിച്ചറിയല്‍കാര്‍ഡ് കാണുന്നില്ല.ഞാന്‍ പരതല്‍തുടര്‍ന്നു.ഇതുകണ്ട് ഒരു പോലീസുകാരന്‍ പുറത്ത് വന്ന് കാര്യമന്വേഷിച്ചു.കാര്യമറിയച്ചപ്പോള്‍ കിട്ടിയജീവനും കൊണ്ട് രക്ഷപ്പെട്ടോളാന്‍ പറഞ്ഞു കൂടെ ഒരു ആട്ടും.”ഓട്രാ.............”
പുറത്തിറങ്ങി ബസ് സ്റ്റാന്‍റിന് സമീപത്തെത്തിയപ്പോള്‍ പോലീസുകര്‍ വിദ്യാര്‍ത്ഥികലെ തേടി നടക്കുന്നുണ്ടെന്ന് ആരോ പറഞ്ഞു.ഭയാശങ്കകള്‍ക്കിടയില്‍ നാലുമണിയോടെ ഞാന്‍ എന്‍റെ സ്വന്തം സ്ഥലത്തെത്തി.ബസ്സിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍കൂടിയിരിക്കുന്നത് ഞാന്‍ കണ്ടു.അവര്‍ എന്‍റെ അറസ്റ്റ് വിവരം അറിഞ്ഞ് സ്റ്റേഷനിലേയ്ക്ക് വരാനിരിക്കുകയാണ് അവര്‍.ഇതിനകം അച്ഛനെയും അവര്‍ വിവരം അറിയിച്ചിരുന്നു.എന്നെ വാനില്‍ കയറ്റുന്നത് ആരോ കണ്ട് നാട്ടില്‍വിവരം നല്‍കിയതാണ്.നാട്ടിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ അതി സാഹസികമായി പലവഴികള്‍ സഞ്ചരിച്ച് തിരികെ നാട്ടിലെത്തിയിരുന്നു.തലെ ദിവസം കളിക്കുമ്പോള്‍ ചൂണ്ട് വിരലിനേറ്റ പരിക്കു കാരണം ഞാന്‍ചെറുതായി മുടന്തുന്നുണ്ടായിരുന്നു.കൂട്ടുകാരും നാട്ടുകാരും അത് പോലീസിന്‍റെ അടികിട്ടിയിട്ടാണെന്ന് പറഞ്ഞ് എന്നെ കളിയാക്കി.തല്ല് കട്ടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.അന്ന് എന്‍റെ കൂടെ പ്രക്ടിക്കല്‍ ക്ലാസ്സ് റൂമിലുണ്ടായിരുന്ന സുകുമരനും മറ്റും വര്‍ഷങ്ങളോളം ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ടി വന്നിട്ടുണ്ട്.പലര്‍ക്കും അന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.
അന്ന് സംസ്ഥാന ഭരണം ആരുടെ കൈയ്യിലായിരുന്നു എന്ന് എനിക്ക് ഓര്‍മ്മയില്ല.ഓര്‍മ്മിച്ചെടുക്കാന്‍ഞാന്‍ ആഗ്രഹിക്കുന്നുമില്ല.ഏതായാലും അന്നത്തെ ആഭ്യന്തിര മന്ത്രിയ്ക്ക് പഴി കേള്‍ക്കേണ്ടിവന്നിരിക്കും.കക്ഷികള്‍ പരസ്പരം പഴിചാരിയിരിക്കും.എന്നാലും നിഷ്പക്ഷമതികളും വിദ്യാഭ്യസത്തെ വിലമതിക്കുന്നവരും അന്നത്തെ പോലീസ് നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാവണം.
ഈ സംഭവത്തെ വിവിധ ഇസത്തിന്‍റെ പശ്ചാത്തലത്തിലും അവതരിപ്പിക്കാം.വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തില്‍ പങ്കെടുക്കാത്ത മുതലാളിത്ത ബൂര്‍ഷകള്‍ക്കേറ്റ തിരിച്ചടി.സഹപാഠികളെ പോലീസ് പിന്തുടര്‍ന്ന് തല്ലുന്നത് കണ്ട് പരിഹസിച്ച് ചിരിച്ചവര്‍ക്ക് ദൈവം കൊടുത്ത ശിക്ഷ എന്ന നീതി പാഠം.കലാലയത്തില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍.എന്തു തന്നെയായാലും എന്നെ സംബന്ധിച്ചടുത്തോളം,ഇത് കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമാണ്,ഈ സംഭവം എന്നിലെ വ്യക്തിയില്‍ പരോക്ഷമായെങ്കിലും പല അനുഭവ പാഠങ്ങള്‍പകര്‍ന്ന് നല്‍കിയിട്ടുണ്ട് എന്നുള്ളതാണ് സത്യം.

Thursday, December 8, 2011

Nawab of Cricket


I am a dashing opening batsman and an off-break bowler and a descent feilder.Oh god I don’t want captaincy.God has blessed me with hand eye co-ordination.People say that my batting suited limited over cricket. But statistics shows that I am a better Test player. I can score hundred runs in a session and a double hundred in a days play. People say that only great Donald Bradman could do it. My breezy innings in the second innings of the test matches help my team in run chase. I am called the Nawab of Najgarh.Upper cut is my special shot. I am not fluent in English so when I get man of the match awards Ravi Shastry has to speak in Hindi. But remember my Hindi is as fluent as my flick of the wrist to square leg for a boundary. Critics say that I am bit weak against shot pitched balls. My eyes glitter when I see a spinner running into me. I am a great fan of Sachin Tendulkar.But remember now I am not under his shade. Cricket lovers predicted that I will be the first person to score a double century in one day Internationals. But my Guru,Sachin did it about two years back. I have now broken his record in style. People were worried about my recent form. But I have clicked at the right moment, for team India is preparing for an all important Australian tour.Ofcourse we want to erase the bad memories of England tour with a successful Australian tour. I missed the England tour because of my injury. Not only that I missed many important matches during the past years. But this time I promise I will be right there to help team India overcomes the mighty Australians.I have a uncanny knack of scoring big hundreds. I am not after any records. But I will play in my style. I am not worried about my hundreds.But I wanted to reach there in style atleast with a sixer.That is why I am………the nawab of……najgrh…..
See you in Australia.
Thank u……sukriya ab hum Australia men milenge…..koshish to karoonga is form ko barkharar rakhne keliye aur lambi pary khelne keliye…kyon ki ….my chahta hum team India har match jeet jaye…..aur har bharteey kirket premiyon ko khushiyan dilaye…..

Wednesday, December 7, 2011

ഹരികഥ


മലയാളികള്‍ക്ക് പരിചിതമായ കഥാപ്രസംഗത്തോട് സാദൃശ്യമുള്ള ഭക്തിരസപ്രഥാനമായ ഒരു കലാരൂപമാണ് ഹരികഥ.കര്‍ണ്ണാടകയിലാണ് ഈ കലാരൂപം കണ്ടുവരുന്നത്.കാഥികന്‍ “ഹരിദാസ” എന്നറിയപ്പെടുന്നു.തബലയുടെയും ഹാര്‍മോണിയത്തിന്‍റെയും അകമ്പടിയോടെ വിഷ്ണു ഭഗവാന്‍റെ കഥകള്‍കാഥികന്‍ വിവരിക്കുന്നു.ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തര്‍ അങ്ങേയറ്റം ശ്രദ്ധയോടും ഭക്തിയോടും കഥകേള്‍ക്കുന്നു.കാഥികനോടൊപ്പം ഭജന ചൊല്ലുന്നു.നമുക്ക് പരിചിതമായ ഭാഗവത സപ്താഹത്തോടും ഹരികഥയെ ഉപമിക്കാം.ഹരിദാസന്‍ വിഷ്ണുഭഗവാന്‍റെ അപാദാനങ്ങള്‍ പുകഴ്ത്തുകയും മഹിമ വര്‍ണ്ണിക്കുകയും ചെയ്യുന്നു.അതോടൊപ്പം ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളോട് കഥകള്‍ കോര്‍ത്തിണക്കി സദസ്യര്‍ക്ക് സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും നീതിയുടെയും വഴികാണിച്ചു കൊടുക്കുന്നു.ഒരു ക്ഷേത്രകലയായ ഹരികഥ മറ്റ് കലകള്‍പോലെത്തന്നെ വിരളമാണ്.എന്നാല്‍ വിശേഷ അവസരങ്ങളില്‍ ഇന്നും ഹരികഥ സംഘടിപ്പിക്കപ്പെടുന്നു.പുരന്ദരദാസരുടെ പേരിലാണ് ഹരികഥ അറിയപ്പെടുന്നത്.കര്‍ണ്ണാടകയില്‍ ഭക്തിസാഹിത്യത്തില്‍ പുരന്ദരദാസര്‍ക്ക് ഉന്നതസ്ഥാനമാണുള്ളത്.അറിയപ്പെടുന്ന പല ഭജനകളും പുരന്ദരദാസ കൃതിയാണ്.കാസറഗോഡ് ജില്ലയില്‍ അങ്ങിങ്ങായി കാണപ്പെടുന്ന ഭജന മഠങ്ങളില്‍ ഇന്നും പുരന്ദരദാസരുടെ ഭജനകള്‍മുഴങ്ങുന്നു.ഇന്ന് പല ഭജനകളും സിനിമാ ഗാനങ്ങളുടെ പകര്‍പ്പാണെങ്കിലും പുരന്ദരദാസരുടെ ഭജനയുടെ ലയവും താളവും ഭക്തിപരതയ്ക്കും പകരം വയ്ക്കാന്‍ കഴിയില്ല.രുക്മിണീ സ്വയം വരം,ഭക്ത പ്രഹ്ലാദന്‍,ഭക്ത കുചേലന്‍ എന്നിവ ഹരികഥാ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന ചില കഥകളാണ്.കുമ്പള കണിപുര ക്ഷേത്രത്തില്‍ഒരാഴ്ച നീണ്ടുനിന്ന ഹരികഥാ പരമ്പര ഭക്തര്‍ക്ക് അവാച്യമായ ആനന്ദമാണ് നല്‍കിയത് ഒരാഴ്ചയ്ക്കുള്ളില്‍ഇരുപത്തിയാറോളം ഹരികഥകളാണ് അരങ്ങേറിയത്. ലക്ഷ്മീരമണ ഗോവിന്ദാ ഹരി ഗോവിന്ദാ എന്ന് ഹരിദാസന്‍ ചൊല്ലിക്കൊടുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഭക്തിലഹരിയില്‍ ഒന്നിച്ച് ഉറക്കെ ഗോ.....വിന്ദാ എന്ന് പ്രതികരിക്കുന്നു.
ലക്ഷ്മീരമണ ഗോവിന്ദാഹരി ഗോവിന്ദാ............ഗോ.....വിന്ദാ....

Useful links

Hallow...
Thank u for visiting my blog.
I have arranged links for some websites in my blog.
Please visit the sites.
Thank u...... all the best....