നിനക്ക് കൂടുതൽ നന്നായി പാടാൻ കഴിയും.
എന്നാൽ കുയിലിനതു കഴിയില്ല.
നിനക്ക് കൂടുതൽ ചടുലമായി നൃത്തം ചെയ്യാൻ കഴിയും
എന്നാൽ മയിലിനതു കഴിയില്ല.
നിനക്ക് കൂടുതൽ സുന്ദരനാകാം
എന്നാൽ സൂര്യകാന്തിക്കതിനു കഴിയില്ല.
നിനക്ക് ഇനിയുമധികം നന്മയുടെ സൗരഭം പരത്താൻ കഴിയും.
എന്നാൽ മുല്ലപൂവിനതിനു കഴിയില്ല.
നിനക്ക് അതിരുകളില്ലാതെ ശാന്തിയുടെ സന്ദേശം പരത്താം
എന്നാൽ ഒരുമാട പ്രാവിനതുകഴിയില്ല.
നിനക്ക് കൂടുതൽ അഗാധമായി പ്രണയിക്കാം.
എന്നാൽ ഇണകുരുവികൾക്കതിനു കഴിയില്ല.
നിനക്ക് കൂടുതൽ കളങ്ക രഹിത
മായി ജീവിക്കാം
എന്നാൽ ആട്ടിൻ കുട്ടിയ്ക്കതിനു കഴിയില്ല.
നിനക്ക് കൂടുതൽ കാരുണ്യവാനാകാം
എന്നാൽ ഈശ്വരനതിനു കഴിയില്ല .
നിനക്ക് ധിഷണയുടെ കരുത്തിൽ കുടുതൽ തേജോമയമായി വെട്ടിതിളങ്ങാം
എന്നാൾ സൂര്യനതിനു കഴിയില്ല.
നിനക്ക് കൂടുതൽ ക്ഷമാശീലനാകാം
എന്നാൽ ഭൂമിക്കതിനു കഴിയില്ല.
കാരണം അവർ പൂർണ്ണരാണ്
നീ അപൂർണ്ണനും
നിൻറെ സാദ്ധ്യതതകൾ അനന്തമാണ്.........
എന്നാൽ കുയിലിനതു കഴിയില്ല.
നിനക്ക് കൂടുതൽ ചടുലമായി നൃത്തം ചെയ്യാൻ കഴിയും
എന്നാൽ മയിലിനതു കഴിയില്ല.
നിനക്ക് കൂടുതൽ സുന്ദരനാകാം
എന്നാൽ സൂര്യകാന്തിക്കതിനു കഴിയില്ല.
നിനക്ക് ഇനിയുമധികം നന്മയുടെ സൗരഭം പരത്താൻ കഴിയും.
എന്നാൽ മുല്ലപൂവിനതിനു കഴിയില്ല.
നിനക്ക് അതിരുകളില്ലാതെ ശാന്തിയുടെ സന്ദേശം പരത്താം
എന്നാൽ ഒരുമാട പ്രാവിനതുകഴിയില്ല.
നിനക്ക് കൂടുതൽ അഗാധമായി പ്രണയിക്കാം.
എന്നാൽ ഇണകുരുവികൾക്കതിനു കഴിയില്ല.
നിനക്ക് കൂടുതൽ കളങ്ക രഹിത
മായി ജീവിക്കാം
എന്നാൽ ആട്ടിൻ കുട്ടിയ്ക്കതിനു കഴിയില്ല.
നിനക്ക് കൂടുതൽ കാരുണ്യവാനാകാം
എന്നാൽ ഈശ്വരനതിനു കഴിയില്ല .
നിനക്ക് ധിഷണയുടെ കരുത്തിൽ കുടുതൽ തേജോമയമായി വെട്ടിതിളങ്ങാം
എന്നാൾ സൂര്യനതിനു കഴിയില്ല.
നിനക്ക് കൂടുതൽ ക്ഷമാശീലനാകാം
എന്നാൽ ഭൂമിക്കതിനു കഴിയില്ല.
കാരണം അവർ പൂർണ്ണരാണ്
നീ അപൂർണ്ണനും
നിൻറെ സാദ്ധ്യതതകൾ അനന്തമാണ്.........
No comments:
Post a Comment