“അല്ല ഇദാരി ആ ദാമോരൻറെ മോനല്ലേ....”
“കയ്യേലപ്പാ എന്ത്ന്നദ് ... റണ്‍ബീറ് തോറ്റോവ്വല്ലോപ്പാ...."
ഓന്‍റ ഒര് പേംടും സര്‍ട്ടും കന്നടയു , അല്ല അദെന്ത് കാറാ കപ്പലാ.” പോന്ന പോക്ക് കണ്ടങ്ക് മദിയല്ലോ. ഇന്നല ബന്നദോലു. ഓന് ബോംബേല് എന്തോ പണീന്ന് പറേന്ന കേട്ടിന്.പയിനഞ്ച് കൊല്ലായി ഓന്നാ ട് ബിട്ടിട്ട്.നിങ്ങക്കറിയോ ഓന്‍റ കദ. സംഗതി പറഞ്ഞിറ്റ് കാര്യല്ല.
പണ്ടൊരിക്ക നാട്ടില് ബയങ്കര കള്ളന്‍റ അലമ്പ്. ബേറൊന്നുല്ല ബളപ്പിലെ ഒറ്റ തേങ്ങ ബെച്ചേക്കേല.നാട്ടാര്‍ക്കെല്ലാ ബയങ്കര ബേജാറ്. കള്ളന പിടിക്കാന് കിട്ട്ന്നില്ല.രാത്രി കാവലിര്ന്ന് പോലീസില് പറഞ്ഞ് എന്തെന്തായായലു കള്ളനെ പിടിക്കാനാന്നില്ല. തേങ്ങ കക്ക്ന്നെ കൊറേന്നു ഇല്ല.
എന്ത്യേന ആക്ക്ന്നേന്ന് നാട്ടാറെല്ലാ ബിജാരിച്ചോണ്ടിരിക്കുമ്പോ ഒര്ദിവസം രാവിലെ ഈ ദേമോദരന്‍റ മോന് ബീട്ട്ലേക്ക് ബന്ന്. മോന് പൊര്‍ത്ത് എന്തോ കളിച്ചോണ്ടിണ്ടായി. ഓൻതായ മീത്ത നോക്ക്ന്ന കാണ്ന്ന്. എന്ന കണ്ടിറ്റാമ്പൊ ഓന്‍ മെല്ല ജാറി. മോനോട് ചോയിക്കുമ്പ പറഞ്ഞ് എന്തെ്ങ്കിലു ചാക്കിരി പണി ഇണ്ടോന്ന് ചോയിക്കാന് ബന്നദ്ന്ന്.അപ്പോ ഞാ ചോയിച്ച് ചാക്കിരി പണി എന്തെ തെങ്ങിന്‍റെ മണ്ടേലോന്ന്.ചെക്കന് കാര്യം തിരിഞ്ഞിറ്റ്ല. എന്‍കപ്പളേ തംസ്യം കൂടീന്.
ദാമോരന്‍റെ മോന ഞങ്ങ എഡക്ക് ചാക്കിരി പണിക്ക് ബിളിച്ചോണ്ടിണ്ടായി. ദാമോദര എന്‍റെ പയേ ദോസ്ത് ആയോനോണ്ട് പത്തുര്‍പ്യക്ക് ഇരുവദ് കൊഡ്ത്തോണ്ടിണ്ടായി.എത്ര കൊഡ്ത്തങ്കു നമ്മ പറഞ്ഞ താരീക്കിന് ഓന്‍ പണിക്ക് ബരേല.
എന്തായാലു സംഗതി പിടിക്കണല്ലോ ന്ന് പറഞ്ഞിറ്റ് ഞാന് രാത്രി ഒറക്ക് ഒയിഞ്ഞിറ്റ് ഇരിന്ന്.ഞാനെപ്പൊ ഒറങ്ങിയദ്ന്നറിയേല എന്തോ ഒര് കൂറ്റ് കേട്ടിറ്റ് നോക്കുമ്പ ആരോ തലേല് കെട്ട് പൊര്‍തിറ്റ് പായിന്ന്. ലൈട്ട് അഡിച്ച് നോക്കിയപ്പാ സംഗതി ഓനെന്നെ.ബാദില് തൊര്‍നിറ്റ് പൊര്‍ത്ത് ബരുമ്പളേക്ക് ഓന്‍ പഞ്ഞിറ്റു.
പിറ്റേസം രാവിലെ ഞാന് ചെക്കനോട് കാര്യം പറഞ്ഞിറ്റാമ്പൊ ഓന്‍ പറഞ്ഞ് അച്ച ബന്നിറ്റ് അലംബാക്കണ്ട ഞാനോൻറ് തരിമൂക്കിന് നാല് ബെച്ചിറ്റ് ബരാന്ന്.പോയോന് നേരെ ബന്നിറ്റ് പറേന്ന് അദോനല്ലച്ചാ ഓന് ഇന്നല കര്‍ണാട കളിക്ക് പോയിനോലുന്ന്.
ഞാന്‍ പറഞ്ഞ് മോനെ നിന്‍ക്കറിയേല ഞാ കാണിച്ച് തരാ.ഞാന് സീദ ദാമോരന്‍റ ബീട്ലേക്ക് പോയി.
ദാമോദര നല്ല കുസാല്ല് ബീഡ തിന്നോംണ്ട് ഇരിക്ക്ന്ന്.ഞാനോന്‍റെ ബെറ് പോരേലേക്ക് നേരെ പോയിറ്റ് നോക്കുമ്പോ ഇണ്ട് രണ്ട് ചാക്ക് തേങ്ങ കെട്ടി ബെച്ചിറ്റിണ്ട്.തെങ്ങില്ലാത്ത ദാമോദരന് തേങ്ങ ഏഡ്ന്ന്ന്ന് ചോയിച്ചദും ദാമോദരന്‍ ദമ്മയ്യ ദക്കയ്യ പറയാന്തൊഡങ്ങി.
കര്‍ണാരേട്ടാ ദമ്മയ്യ നിങ്ങ എന്ന് കേസ് കൊഡ്തെങ്ക് ഞാനെന്നെ അയിന്‍റെ ബേക്കില് പായണം നിങ്ങ ഒരിക്കല്‍ത്തേക്ക് മാപ്പാക്കീറ്.
അപ്പോ ദാമോരനു അറിഞ്ഞീറ്റെന്നെ ഈ കളവെല്ലാം.
പിന്നെന്ത്യേനപ്പാ ആക്ക്ന്നെ.....ഞാ പറഞ്ഞ് ദാമോരാ ആയദെല്ലാ ആയി. എന്ന് ഈ പണി മദിയാക്കണം.
അന്ന് ദാമോരനൊര് കരച്ചില് കരഞ്ഞിന് എന്‍കിപ്പളു ബിജാരിച്ചിറ്റ് ബേജാറാന്ന്.
പിന്ന നാല് ദിവസം കയിഞ്ഞിറ്റ് ഞാനറീന്നദ് ചെക്കന്‍നാട് ബിട്ടൂന്ന്.
കരുണാകരേട്ടാ...... ബിളി കേട്ടിറ്റ് പൊര്‍തേക്ക് നോക്കുമ്പ് അദാ ദാമോരന്‍റെ മോന് ബന്നിറ്റ്.
ഓര്‍മ്മയുണ്ടോ കരുണാകരേട്ടാ...
അഎസ് ...ബാസയെല്ലാ മാറിപ്പോയിന്.ഓന് നാട്ടില ബാസ മര്‍ന്നേ പോയിന്.
നിങ്ങളെ എനിയ്ക്ക് മറക്കാന്‍ കഴിയില്ല.
അപ്പൊ നീ പയേദൊന്നു മറന്നിറ്റ്ല അല്ലേന്ന് പറയുമ്പൊ ഓന്‍റ ഒര് ചിരി കാണണ്ടെന്നെ.
അത്രാമ്പൊ ഓനിണ്ട് കാറ്ന്ന് ആരെയോ ബിളിക്ക്ന്ന്.
“തൃപ്തീ ഇധര്‍ ആവോ ദേഖോ യേ കൌന്‍ ഹൈ.”
കാറിന്ന് ഒര് പെണ്ണ്കീഞ്ഞിറ്റ് ബന്ന് .
ഞാന് ഫില്‍മില് കണ്ടോല ആയിപ്പോയി. കര്‍ത്ത കന്നഡ എല്ലാ ബെച്ചിറ്റ്.നല്ല ബെള്‍ത്ത പെണ്ണ്.
“ഇദ്ദേഹം എന്‍റെ ആത്മീയ ഗുരുവാണ് കരുണാകരേട്ടന്‍.എന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍,ഇദ്ദേഹത്തിന്‍റെ അനുഗ്രഹമാണ്. “
ഇത്ര നല്ല ഓന തന്നേന് നന്ദി പറേന്നപോല ഓള് രണ്ട് കൈയ്യു ബച്ചിറ്റ് നമസ്കാര ആക്കി.
ഞാനെന്താക്കണ്ടേന്ന് നിരീച്ചിറ്റ് കൊയങ്ങിപോയി.
“ഇദിരിക്കട്ടെ ഒരു മൊബൈല്‍ ഫോണാണ്.”
ബേണ്ടപ്പാന്ന് പറേന്നേന് മുന്നേ ചെക്കന്‍ അദ് മേങ്ങീറ്റായിന്.
പെണ്ണ് കാറില് കേറിറ്റാമ്പൊ ഓനെന്‍റ അഡ്ത്ത് ബന്നിറ്റ് പറഞ്ഞു.
“ഞാനെന്ന് രണ്ട് മാസം ഈഡെന്നെ ഇണ്ടാവു.”
എന്നിറ്റ് കണ്ണിര്‍ക്കീറ്റ് ഒര് ചിരിയും.
അത്രാമ്പൊ ഞാന്‍ പറഞ്ഞു.
“നാട്ടില് മണ്ടേരി ബന്നേനോണ്ട് തേങ്ങ തീരെ ഇല്ല.”
ഇദ് കേട്ടിട്ട് ഓന്‍ പിന്നേം ചിരിക്കാന്തൊടടങ്ങി.
കാറില് കുത്തിരിക്ക്ന്ന ഓക്ക് സംഗതി പിടി കിട്ടീറ്റ്ല. ........
അംഗൻത്തെ സംഗതി.

No comments:
Post a Comment