Friday, May 8, 2020

മഷിപ്പേന

വിരലിൽ
അൽപം മഷി പുരണ്ടേക്കാം.
പഴഞ്ചൻ എന്ന പഴി
കേട്ടേയ്ക്കാം
മഷി നിറയ്ക്കാൻ
ഓർമ്മപെടുത്തൽ വേണ്ടി വന്നേയ്ക്കാം.
മഷി പേനകൾ
ഓരോന്നും ഓരോ പതാകകളാണ്.
ചെളി പുരളാത്ത
കറ വീഴാത്ത
നിറമില്ലാത്ത
പ്രകൃതിയോട്
പ്രതിബദ്ധതയുള്ള പതാകകൾ.

No comments:

Post a Comment