അയാൾ കിടന്ന് ഉറങ്ങുകയാണ്
അവിടെ ഇരുന്നുറങ്ങുന്നവരും
നിന്ന് ഉറങ്ങുന്നവരും ഉണ്ട്.
പക്ഷെ ഒറ്റക്കാലിൽ കാലു കുത്താനിടമില്ലാതെ
ഉറക്കത്തെക്കുറിച്ച്
ചിന്തിക്കാൻ പോലുമാകാതെ,
ഒരു പാടു പേർ അവിടെയുണ്ട്.
ഇടങ്ങൾ പങ്കിട്ടെടുത്താൽ
ഏവർക്കും ഉറങ്ങാം.
ഇടയ്ക്ക് ഉറക്കം ഞെട്ടുന്നവരുണ്ട്.
ഇടംകണ്ണിട്ട്
അവർ ഉറക്കം വരാത്തവരെ നോക്കുന്നുമുണ്ട്.
ഒറ്റക്കാലിൽ നിൽക്കുന്നവരുടെ ഞരക്കങ്ങൾ അവരെ അലോസരപെടുത്തുന്നു.
തങ്ങളുടെ മേൽ
ആ കോലങ്ങളുടെ ദേഹമൊന്നു ചാഞ്ഞാൽ ദഹിപ്പിക്കുന്ന കണ്ണുകളോടെ
അവരെയോന്നു നോക്കും.
ചിലർ ഉറങ്ങുകയല്ല,
അവർ ഉറക്കം നടിക്കുകയാണ്. അവർക്കറിയില്ലല്ലോ.
ഉറക്കം വരാതെ
ഉറക്കത്തിനായി കണ്ണുചിമ്മി
അവർ ക്രമേണ ശവങ്ങളായി തീരുകയാണെന്ന്.

No comments:
Post a Comment