ആദ്യ പ്രണയം ഉഷയോടായിരുന്നു. അവളുടെ ഉണർവ്വും നൈർമല്യവും എന്നെ വല്ലാതെ ആകർഷിച്ചു.
ഒരു ദിവസം പൂന്തോപ്പിലൂടെ നടന്നു നീങ്ങുമ്പോഴാണ്
സുഗന്ധിയെ കണ്ടിഷ്ടപ്പെടുന്നത്.
പിന്നെ സന്ധ്യയെ കണ്ടപ്പോൾ അവളാകണമെന്റെ പെണ്ണെന്ന്
മനസ്സിൽ കുറിച്ചു.
അപ്പോഴാണ് രജനിയെ
കണ്ടുമുട്ടുന്നത്.
അവളെ ഇഷ്ടപെട്ടു വരുമ്പോഴാണ്
ചന്ദ്രികയുടെ പാൽ പുഞ്ചിരിയിൽ
വീണുപോയത്
പിന്നെ സ്വയം മറന്ന്
യാമിനിയോടൊപ്പം കുറച്ചു കാലം.
അങ്ങനെ കാലചക്രം കറങ്ങി കൊണ്ടിരിക്കുന്നു.
ഓരോ ഇഷ്ടങ്ങൾ നീട്ടി കൊതിപ്പിച്ചു കൊണ്ട്.

No comments:
Post a Comment