Sunday, November 20, 2016

ശനിദശയിലും കണിയാരു പറഞ്ഞതനുസരിച്ച്
ശുക്രദശയ്ക്കായി  ഞാൻ കാത്തിരുന്നു.

കാറ്റിലുതിരുന്ന പാഴിലകളുടെ
മുന്നറിയിപ്പ് ഇലയനക്കങ്ങളുടെ
കലപിലയിൽ കേൾക്കാതെ പോയി.

പേമാരിയാടിതിമർത്ത്
വശംകെടുത്തിയപ്പോൾ
ആരോ പറഞ്ഞ
തെളിഞ്ഞ നീലാകാശത്തെയോർത്ത് ഞാൻ ആശ്വസിച്ചു.

നരച്ച മീശരോമങ്ങളെ
ബാലനരയെന്ന് കുറ്റപെടുത്തി
ഐബ്രോ പെൻസിൽ കൊണ്ട്
കറുപ്പിച്ചുകൊണ്ടേയിരുന്നു.

ഇന്നലെകളിൽ തെളിഞ്ഞു നിന്നവർ
മൺമറഞ്ഞപ്പോഴും അത് ലോക നീതിയെന്നന്യായം ആരോ കൽപിച്ചത്
എൻറെ ബധിര കർണ്ണങ്ങളിൽ തട്ടിതെറിച്ചു.

ഗജകേസരിയോഗമുണ്ടെന്ന്
അമ്മ പറഞ്ഞത് പരിഹാസങ്ങളേറ്റുവാങ്ങുമ്പോഴും
നിജമായി ഭവിക്കുമെന്ന് ഉറപ്പിച്ചു.

എൻറെ അച്ഛാദിൻ ഒരു ദിവസമുണ്ടാകുമെന്നും
എല്ലാമഹാൻമാരും മോശം
കാല ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും സ്വയം പഠിപ്പിച്ചു.

ഇഷ്ടൻമാർ ഇഷ്ടപ്പെടും വണ്ണം നല്ല ശീലങ്ങളാചരിച്ചാൽ
ഇഷ്ടത്തിനായി കഷ്ടപ്പെടേണ്ടിവരില്ലെന്ന്
തെറ്റായി ധരിച്ചു.

താപത്രയങ്ങൾ എനിക്ക് വന്ന് ഭവിക്കില്ലെന്നും അതിൻറെ  സൂചനകൾ
തോന്നലുകൾ മാത്രമാണെന്ന് കരുതിയിരുന്നു.

 ഇന്ന്...........
മൃത്യുവശഗതനായി ചൂറ്റുമെത്തിനോക്കവെ
ഒക്കെ......
എൻ........
തെറ്റിദ്ധാരണയെന്ന്
ബദ്ധപ്പെട്ട് സ്വയം ബോദ്ധ്യപ്പെടുത്തി.
ഞാൻ  Q - ലാണ്.

അറിയാവുന്ന കാലം തൊട്ട് Q-ലാണ്.

ഞാൻ Q-ലാണെന്ന് വിസ്മരിക്കുമ്പോൾ എനിയ്ക്ക് Q- നിയമങ്ങൾ ലംഘിക്കണമെന്ന് തോന്നാറുണ്ട്.

Q- എപ്പോൾ അവസാനിക്കുമെന്നോ എപ്പോൾ ലക്ഷ്യത്തിലെത്തുമെന്നോ നിശ്ചയമില്ല.

പലരും ക്രമം തെറ്റിച്ചാണ് ലക്ഷ്യത്തിലെത്തുന്നത്.

എന്തിനേറെ എനിക്ക് പുറകിലുള്ളവർ പലരും ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു.

ഒരു നിമിഷം ദുഃഖം രേഖപ്പെടുത്തുമെന്നല്ലാതെ അത് എന്നെ അലോസരപ്പെടുത്തുന്നില്ല.

അതൊന്നും എൻറെ ലക്ഷ്യ പ്രാപ്തിയെ പറ്റി എന്നെ ഓർമ്മിപ്പിക്കാറില്ല.

ജാതകവശാൽ ലക്ഷ്യത്തിലെത്താൻ ഇനിയും  സമയമുണ്ട്.

എന്നാൽ ആരും എപ്പോൾ വേണമെങ്കിലും ലക്ഷ്യത്തിലെത്താം.

ചിലർ വരി നിയമം സ്വയം ലംഘിച്ച് ലക്ഷ്യത്തിലെത്തുന്നു.

അവരെ ഭീരുക്കളെന്ന് ജനം പരിഹസിക്കുന്നു.

ലക്ഷ്യം സത്യമാണ്.

Q- അനന്തവും അവർണ്ണനീയവും നിർവ്വികാരവും നിരാമയവുമാകുന്നു.

അതിനെ അറിഞ്ഞാൽ Q- നിൽപിൽ മടുപ്പ് തോന്നില്ല.......

ഞാനെന്നെ ബോദ്ധ്യപ്പെടുത്തികൊണ്ടേ ഇരിക്കുന്നു.......... ഞാൻ Q- ലാണ്.

Sunday, November 13, 2016

പൂമുഖ വാതിൽ
വീണ്ടും
തുറന്നിടട്ടെ ഞാൻ

പൂന്തെന്നലെന്നെ
പതിയെ
തഴുകിടട്ടെ

മണ്ണിൻറെ ഗന്ധം
എന്നിൽ
നിറഞ്ഞിടട്ടെ

മണ്ണിൻറെ മക്കളെ
ഞാൻ
അറിഞ്ഞിടട്ടെ

ആരാമ ശോഭ
ഞാനൊന്നു
കണ്ടിടട്ടെ

പഥികൻറെ വേദന
എന്നിൽ
പതിഞ്ഞിടട്ടെ

എൻറെ മനസ്സ്
അന്യർക്കായ്
തുറന്നിടട്ടെ

ശുദ്ധ വായു ഞാൻ
അൽപം
ശ്വസിച്ചിടട്ടെ

എന്നിലെ എന്നെ
ഞാൻ
അറിഞ്ഞിടട്ടെ

ഞാൻ ''ഒറ്റ'' യാണെന്നത്
അൽപനേരം
മറന്നിടട്ടെ............

Friday, November 11, 2016

പൂവിൻറെ ആഗ്രഹം

ആഗ്രമില്ലൊട്ടുമെനിക്കിന്ന്
മാലാഖമാരുടെ മാലയായിരിക്കുവാൻ

 നാണം കുണുങ്ങിയാം പെൺകൊടി തന്നുടെ
വരണമാല്യത്തിലിരുന്നിക്കിളികൂട്ടുവാൻ

ചക്രവർത്തിമാർ തന്നുടെ മൃതി
യറ്റ ദേഹത്തിലിരുന്നൂറ്റം കൊള്ളുവാൻ

ഒട്ടു നേരം നിൽകെൻറെ സോദരാ
പിച്ചിയെറിയുകയെന്നെയാപാതയിൽ

മാറുവിരിച്ചുറച്ച  ചുവടുമായ്
ധീരോദാത്തമായ് ചരിക്കുന്നു സൈനികർ

(A humble effort to translate the poem by maghanlal chathurvedi '' PUSHP KEE ABHILASHA' a poem supporting army)
വണ്ടി വിടാറായപ്പോഴാണ് സുമുഖൻ ഓടിക്കയറിയത്.സന്ധ്യക്ക് ഇരുട്ട് പരന്നിരുന്നു.സ്ത്രീകളുടെ  പിൻസീറ്റ് മാത്രമേ ഒഴിവുള്ളൂ.രണ്ട് പുരുഷൻമാർ അതിലിരിക്കാതെ നിൽക്കുന്നുണ്ട്.സുമുഖന് അതിലിരിക്കാൻ ഏറെ ചിന്തിക്കേണ്ടി വന്നില്ല.ഇരുന്നു എന്ന് മാത്രമല്ല.മടിച്ച് നിന്നിരുന്ന രണ്ടുപേരെയും കൂടി ക്ഷണിച്ചിരുത്തി.

''ഇര്ന്നോളീ സീറ്റ് പിന്നെ ഇരിക്കാ ള്ളതല്ലേ.''

വണ്ടി വിട്ടതോടെ സുമുഖൻ ഈ  വിഷയത്തിൽ തനിക്കുള്ള പരിജ്ഞാനം വെളിവാക്കിക്കൊണ്ട് പ്രസംഗിക്കാൻ തുടങ്ങി.

''മ്മട നാട്ടില് മാത്രേ ഇദൊക്കെ ഇള്ളൂ .മറ്റ് സംസ്ഥാനങ്ങള്ല് ആണും പെണ്ണ്വൊക്കെ ഒറ്റ സീറ്റിലിരിക്കും.ബ്ഡ മാത്രാ ഇദൊക്കെ.പുരുഷനും സ്ത്രീയും തുല്യാന്ന് പ്രസംഗിക്കും  പിന്ന ഇദൊലുള്ള ഓരോ റിസറേഷനും.''

കൂടെയിരിക്കുന്നവർ  തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്.

സ്ത്രീകൾ കയറാനില്ലാത്ത ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും സുമുഖൻ പറയും
'' ഒന്ന്  കൈച്ചിലായി.....ഒന്നൂട കൈച്ചിലായി.''

ബസ്സിലെ തൂ മേരീ ജിംന്തഗീ ഹൈ...... എന്ന പാട്ടിനൊത്ത് മുന്നിലുള്ള കമ്പിയിൽ താളം പിടിച്ച് ആസ്വദിച്ച്  സുമുഖൻ യാത്ര തുടർന്നു.

പക്ഷെ സുമുഖനെയും കൂട്ടരെയും  ഞെട്ടിച്ചുകൊണ്ട് അതാ രണ്ട് തരുണീമണികൾ കയറിവരുന്നു.സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ ഇരിക്കുന്നത് കണ്ട് അവർ ഒന്നുകൂടി  ladies എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ച് ഉറപ്പുവരുത്തി പുറകോട്ട് വന്ന് സീറ്റ് ആവശ്യപ്പെട്ടു.
മറ്റ് രണ്ട് യാത്രക്കാർ അസ്വസ്ഥരായെങ്കിലും സുമുഖൻ ധൈര്യം പകർന്നു.

''ഇദിമ്മാദിരി സൂക്കേഡുള്ളോരോ  വയസത്തിയോളാ.........ചെർപക്കരല്ലേ ? മ്മള പ്പെലെന്നെല്ലെ ?
 അബ്ഡ നിക്കട്ടെ.......''

പെണ്ണുങ്ങൾ വിടുന്ന ലക്ഷണമില്ല.അവർ അൽപം കുടി അടുത്തെത്തി.സഹായത്തിനായി മറ്റ് യാത്രക്കാരെ മാറി മാറി നോക്കുന്നുണ്ട്.അവർ അടുത്തതായി എന്തു നടക്കുമെന്നറിയാൻ കുതൂഹലത്തോടെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

സുമുഖൻ അടുത്ത നമ്പറിറക്കി.

''ങ്ങളിത് കാൺണില്ലേ ഈ ഇരിക്കണദ് പ്രായായ രാളല്ലേ''

''ഓലാഡ ഇര്ന്നോട്ടെ ഇങ്ങള് രണ്ടാളും എന്നേറ്റോളീ.''

തികച്ചും അപ്രതീക്ഷിതമായ ഈ മറുപടിയിൽ സുമുഖൻ ശരിക്കും ഞെട്ടി.

ഒരുനിമിഷം ആരും അനങ്ങുന്നില്ല.പെണ്ണുങ്ങൾ ഉഷാറാണ്.സീറ്റ് കിട്ടുക തന്നെ വേണമെന്ന ഭാവത്തിൽ നിൽക്കുകയാണ്.

സുമുഖൻറെ കൂടെ ഇരിക്കുന്നയാൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അയാൾ പതുക്കെ എഴുന്നേറ്റതോടെ സുമുഖൻ പത്തി മടക്കി എഴുന്നേറ്റു.

''ങ്ങളിദെന്ത് പണിയാ കാട്ടിയേ.ങ്ങള് എയിന്നേറ്റോണ്ടല്ല എഡങ്ങേറായദ് ''

സുമുഖൻ കുറ്റപ്പെടുത്തി.മറുപടിയായി സോറി ട്ടോ എന്ന ഭാവത്തിൽ പുഞ്ചിരി തൂകി മറ്റയാൾ നിന്നു.

'' ങ്ങളദ് കണ്ടില്ലേനും''.തൊട്ടുപുറകിലെ ജനറൽ സീറ്റിൽ ഭാര്യയും ഭർത്താവും ഇരിക്കുന്നതു കാണിച്ച് സുമുഖൻ പറഞ്ഞു.
''മ്മഡ സീറ്റിൽ ഓലിക്ക് ഇരിക്കാ.''

''ഓരോ നിയമങ്ങളിണ്ടാക്കും അദും വച്ച് മ്മഡഡ മക്കിട്ട് കേറാൻ കൊറേ സാനങ്ങളും.''

''രാത്രിയായല് ഓരോന്ന് എറങ്ങിക്കോളും.''

''അമ്മാരി സാനങ്ങള്.''

സുമുഖൻ തുടർന്നുകൊണ്ടേ ഇരുന്നു.ബസ്സിലുള്ള ഓരോരുത്തരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഡയലോഗുകൾ.ഓരോ ഡയലോഗിനു ശേഷവും ഇടവേളകളിലും ആസ്ത്രീ യെത്തന്നെ നോക്കുംപലപ്പോഴും നോട്ടം 14 സെക്കൻറ് അധികരിച്ചു.ചിലർ സുമുഖൻറെ ശ്രദ്ധയിൽ പെടാതെ മുഖം തിരിച്ച് നിന്നു.ഒന്നും പ്രതികരിച്ചില്ല.

കണ്ടക്ടർ എത്തിയപ്പോൾ സുമുഖൻ ആവലാതി പറഞ്ഞു.സ്ത്രീകൾക്കായി നീക്കിവച്ച സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ലെന്ന് പറയാൻ മിനക്കെടാതെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കണ്ടക്ടർ ടിക്കറ്റ് മുറി തുടർന്നു.കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അന്നത്തെ ശംബളം കൈപറ്റണം എന്നതിലുപരി അയാളീവിഷയത്തിൽ എന്തിനിടപെടണം..
സഹികെട്ട് പെണ്ണുങ്ങൾ മുൻവശത്തെ കമ്പിയിൽ തല ചായ്ച്ച് കിടന്നു.

സുമുഖൻ വളരെ   സ്മാർട്ടായികമ്പിയിൽ ചാരി നിൽക്കുകയാണ്.മുകളിൽ പിടിക്കാതെ ബസ്സ് ചെരിയുമ്പോൾ ശരീരം വളച്ചും ഒടിച്ചും ബാലൻസ് നിലനിർത്തി ബസ്സിലെ പാട്ടിനൊപ്പം വരികൾ മൂളി താൻ തോറ്റിട്ടില്ലെന്നും തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും സ്ഥാപിച്ചുകൊണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് കമൻറുകൾ പലതും ശബ്ദമമർത്തിയും അട്ടഹാസത്തിൻറെ അകമ്പടിയോടെയുമായിരുന്നു.

നിയമപരമായി തങ്ങൾക്കുവേണ്ടി നീക്കിവച്ച സീറ്റ് ആവശ്യപ്പെട്ട തെറ്റിന് തുറന്ന അവഹേളനം  സഹിച്ചുകൊണ്ട് പെണ്ണുങ്ങൾ മുന്നോട്ട് മുഖമമർത്തി  തല ചെരിച്ച് ഇരുന്നു.

ബസ്സിൽ ഉദിത്ത് നാരായണൻറെ മറ്റൊരു അടിപൊളി പാട്ട് തുടങ്ങി.ബസ്സ് ഇരുട്ടിനെ കീറിമുറിച്ച് യാത്ര തുടരുകയാണ്.നിയമങ്ങൾ ഉണ്ടാക്കുകയും അവ തങ്ങൾക്ക് അനുകൂലമായി നിർവ്വചിക്കുകയും ചെയ്ത് നേതാവ് ചമഞ്ഞ് നടക്കുന്ന സുമുഖൻമാരുടെയും സ്തുതിപാഠകരായ സഹയാത്രികരുടെയും നിയമം നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള നിസ്സംഗരായ ഉദ്യോഗസ്ഥവർഗ്ഗത്തിൻറെയും പ്രതികരണ ശേഷി യില്ലാത്ത സാധാരണക്കാരുടെയും അവകാശങ്ങൾക്ക് അർഹതയുണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്ന പഞ്ചപാവങ്ങളുമടങ്ങിയ ഒരു സ മൂഹത്തിൻറെ , പ്രതീകമായി ബസ്സ് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ടേ ഇരുന്നു.
പഷ്ട്

ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞിടായ്കിൽ
ഇഷ്ടം നഷ്ടമാകുമെന്ന്
ഇഷ്ടർ പറഞ്ഞതനുസരിച്ച്
ഏറെ കഷ്ടപ്പെട്ട് ഞാനെന്നിഷ്ടം വെളിപ്പെടുത്തിയമാത്രയിൽ
നഷ്ടമായിഭവിച്ചെന്നുടെ
ഇഷ്ടമെത്രയും കഷ്ടം കഷ്ടം
എന്നാലതുകാരണമെൻ
ശിഷ്ടജീവിതം
പുഷ്ടിപ്പെട്ടുവെന്ന സത്യം
ഇഷ്ടരോടിന്നുഞാൻ പങ്കുവച്ചപ്പോൾ
പഷ്ട്
പഷ്ടെന്നാവർത്തിച്ചുരച്ചാരവർ
ക്ഷുദ്ര ഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യം വച്ച് പുറപ്പെട്ടുവത്രെ

മണ്ണിരകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു.

കൊടും വരള്‍ച്ചയുടെ വിഷക്കൂണുകള്‍ തലപൊക്കുന്നു.

പറവകള്‍ എങ്ങോട്ടെന്നറിയാതെ പാലായനം ചെയ്യുന്നു

വര്‍ണ്ണ ശലഭങ്ങള്‍ കറുത്ത ഉടയാടകള്‍ അണിയുന്നു.

തവളകുട്ടന്‍മാര്‍ കാട്ടിലോടിയൊളിക്കുന്നു.

ആണവായുധങ്ങള്‍ പോര്‍വിളി നടത്തുന്നു.

കാട്ടുമൃഗങ്ങള്‍ കൂട്ടം തെറ്റിയലയുന്നു.

കൊടുവാളുകളുകള്‍ പടിവാതിലില്‍ മുട്ടുന്നു.

തലച്ചോറില്‍ പെരുച്ചാഴികള്‍ ചുരമാന്തുന്നു.

കര്‍മ്മ പദ്ധതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു

മൃതി മുഹൂര്‍ത്തം വിളിപ്പാടകലെയെന്നറിയാതെ.....
Aasman men  nikla  chand
Chandni  hai charon or
Ghusi kee lahar damak ute
Sab logon ke  than man men

Punya magh ka anupam yatra
Sahan kee nirupam siksha dete
Pathith log ke dugh ko parghe
Hai yeh rasta daya dan ka

Dayavan ke yad men beete
Har pal har kshan har pahar
Upavas se vimal ho jave
Manav sanscriti bar bar

Ek tatwa ka  pat sighave
Manavata ka chitra dighave
Apnatw ko door hataye
Deen bandhu kee roop dharaye

Jnan sampada kee ye marg
Auron ka ho samman atulit
Seva ka sandesh dilave
Har vyekti ho divya swaroopee

Aavo milkar ek hojave
Dil ko dil ka mel ho jave
Ek sat milkar gave
Eid mubarak Eid mubarak
👍🏽👍🏽👍🏽👍🏽👍🏽😀👍🏽😀😀😀😀😀😀😀😀😀😀
ഒരു ഓഡിയെഫോർമ

ഞൊടിയിൽ നേരത്തെ
വന്നതാണന്നു ഞാൻ
പല ഗുമസ്ത പണികൾ
തീർപ്പാക്കുവാൻ.

വീട്, കക്കൂസ് , റോഡുകൾ
പിന്നെ വാളു പോൽ തൂങ്ങും
പീയാറെടുത്തുകൾ.

ആരുമില്ലൊരാൾ
മാത്രമകം പുറം ആകെയും
വെടിപ്പാക്കുകയാണാഫീസ്.

നേരമെട്ടായതൊള്ളൂ, മുറ്റത്തതാ നേർത്ത മഞ്ഞി-
ലിരിയ്ക്കുന്നൊരു കൂട്ടർ!

ദൂരയാത്ര കഴിഞ്ഞ പോലു
ണ്ടവ, രാറുപേരുമൊരുമി-
ച്ചിരിയ്ക്കുന്നു.

അച്ഛൻ, അമ്മ, മുത്തച്ഛൻ,
മുത്തശ്ശിയും മക്കൾ
രണ്ടു പേർ
സന്തുഷ്ടർ കാഴ്ചയിൽ.

ചോദ്യമേറെയെറിഞ്ഞു ഞാൻ
അടു, ത്താണു കോടതി,
മാറിക്കയറിയോ?

എന്തിനും ചിറി കോട്ടിയ പുഞ്ചിരി, എന്തിനേയോ
തിരയുന്ന മാതിരി !

നീളെ ജോലിയിൽ മുങ്ങി
നിവരവെ, നീട്ടി ഞാൻ വിളി -
ച്ചാരാഞ്ഞു പിന്നെയും
'സേവകൻ' പറഞ്ഞേല്പിച്ച -
താണു പോൽ, ഭാവമെന്തു
നിരാമയം, നിർമ്മലം!

ഏറെ വൈകാതെ പാഞ്ഞെത്തി കക്ഷത്തിൽ
'വീർത്ത' പുത്തൻ ഡയറിയു -
മായൊരാൾ.

സേവകൻ! എണിയ്ക്കുന്നവർ, കൂപ്പുകൈ , കൂടെ
വെറ്റില ചോപ്പിച്ച പുഞ്ചിരി !

ചെനിയൻ! കക്കൂസിൽ
ചെക്കിനു വന്നതാ-
ണിവരിട തെറ്റി പോകില്ലൊ
രേടത്തും.

നാടു താണ്ടി, 'പയസ്വിനി'യും
കടന്നൂടു പാതകൾ,
കാടുകൾ താണ്ടിയോർ.

ചെക്കു വാങ്ങുവാനിത്രയും
വൈകി, ഞാനുത്തരം
പറയേണ്ടതാണോർക്കണം.

നേർത്ത പുഞ്ചിരി നീട്ടി ആ
സേവകൻ, നിർത്തി നിർത്തി
പറഞ്ഞു തൻ സങ്കടം.

എനെറ 'ടാർജറ്റ് ' തീർക്കുവാൻ
ഞാനെത്ര , ചെന്നു കാലു
പിടിച്ചു ചെനിയന്റെ?

കാട്ടിൽ കാറ്റേറ്റു ചെയ്യുന്ന
'സംഗതി' , കൂട്ടിലിട്ടു
നടത്തുവാൻ വയ്യ പോൽ!

കല്ലു കൊത്തി, മരം വെട്ടി ഒറ്റയ്ക്ക്, പുല്ലു പോലയാൾ
തീർത്തതാണാ കക്കൂസ്.

കൂടെ ക്ലോസറ്റ്, പൈപ്പുകളൊക്കെയും
മോടിയുള്ളത്
വാങ്ങിക്കൊടുത്തു ഞാൻ!

ഒടുവിൽ ചെക്കു കൊടുത്തു ഞാൻ, കയ്യൊപ്പു
നൂറു തേച്ച വിരലിനാൽ
തന്നയാൾ.

പിറകെ സേവകൻ നിർത്താതെ ചൊല്ലുന്നു:
തുളു, മറാത്തിയോ?
എത്രയനർഗളം.

തൊഴുകൈ , ചോപ്പിച്ച
പുഞ്ചിരി പിന്നെയും
പടി കടന്നവർ, നോക്കി ഞാൻ നിന്നു പോയ്.

റിക്ഷയാക്കണം, 'നുള്ളിപ്പാടി '
യിൽ  'ട്രജറി ' യു -
ണ്ടവിടെ നിന്നു പണം വാങ്ങി പോകണം.

പിറകെ നിന്നു വിളിച്ചു പറഞ്ഞയാൾ,
മുറയിൽ തലയാട്ടുന്നുണ്ടു
പോകുവോർ .

ഇരു പതിറ്റാണ്ടിന്നിപ്പുറം
ചെനിയനും ഹൃദയ-
മുള്ളൊരാ സേവകനും
മുന്നിൽ ഇടിവു
തട്ടാതുണ്ടോർമ്മകൾ
' ആദ്യകിരണങ്ങൾ '
വായിച്ചതോർത്തു
പോകുന്നു ഞാൻ!
പത്മലോചനൻ എഴുതിയ കവിത........
തേവരുടെ നാടിന്നാശംസകൾ

വജ്രഖചിതമാംഒരു നൂറാശംസകൾ
അറുപതു നിറദീപം തെളിച്ച് പുത്തനുണർവ്വിൻ ചുവടുമായ് നീങ്ങണം
പൊരുതി കരേറിയോരോർമ്മകൾ കരുത്താകണം
കൈവന്ന ഭാഗ്യങ്ങൾ കൃഷ്ണ മണിപോലെ കാക്കകാണം
നഷ്ടങ്ങളൊക്കെ  പണിതു നികത്തണം
സഹ്യൻറെ പൊക്കം മനസാവരിക്കണം
ഹരിതാഭയിലങ്ങു തിങ്ങിവിളങ്ങണം
അമ്മമൊഴി മുലപ്പാലുപോലെ നൊട്ടിനുണയണം
ഒന്നു രണ്ടു മൂന്നെണ്ണി  പഠിക്കണം
ഇംഗ്ലീഷു ചൊല്ലി വിമ്മിഷ്ടപ്പെടാതെ
മാതൃഭാഷയിലാറാടിരസിക്കണം
ഡാഡിയുംമമ്മിയും മാറി ഭവനത്തിൽ
അച്ഛനമ്മമാർ തിരികെയെത്തണം
കുടുകുടെ മഴയങ്ങു തിമർത്തു പെയ്തീടണം
തോടും നദിയും  നിറഞ്ഞങ്ങൊഴുകണം
ഉച്ചനീചത്വങ്ങൾ  ഇല്ലായ്മ ചെയ്യണം
ഒരുമയോടേവരും സുഖമായ് വസിക്കണം
ഹൃദയങ്ങളകലുന്ന ഹേതുവെ
സമൂഹ മദ്ധ്യത്തിലൊറ്റപെടുത്തണം
വായിച്ചു വായിച്ചു പടിപടിയായ് വളരണം
ഐക്യമത്യത്തിൻ മന്ത്രം ജപിക്കണം
താനെന്ന ഭാവം വെടിഞ്ഞ്
 മറ്റുള്ള ഭാഷയും ജാതിയും നാടും
ആദരപൂർവ്വം മാനിച്ചീടണം
ജന്മനാടിന്നഭിമാനമാകണം
നാടിൻറെ കീർത്തി വാനിൽ പറക്കണം.
ഇനിയുമുയരണ മതിവേഗം
ഈ പരശുരാമൻറെ സൃഷ്ടിപ്രദേശം
അല്ലറചില്ലറ തട്ടിപ്പുപണിയിമായി തുട്ടുകൾ കെട്ടുകെട്ടായി
കട്ടിലിനടിയിലും
മച്ചിൻ പുറത്തും
വാച്ചിപാട്ടും
പൂഴ്തിവച്ച്
സ്വയം ചില്ലറക്കാരനല്ലെന്ന്
ആശ്വസിച്ചിരിക്കുമ്പോഴതാ ചില്ലിക്കാശിനായി
നെട്ടോട്ടമോടേണ്ടിവന്ന കാലം
വന്നെത്തിയത്
ശിവ ശിവ
കലികാല വൈഭവം
🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭
                  😻കിച്ചുവും മണികുട്ടനും👦
                           
                                   (ലഘു നാടകം)

                              🎭    രംഗം 1

(വേദിയിൽ  കിച്ചുവും   പൂച്ചകുഞ്ഞ് മണികുട്ടനും.കിച്ചുവിന് പത്തുവയസ്സാണ്.സംഗീതത്തിൻറെ അകമ്പടിയോടെ ഇരുവരും കളിയിലേർപ്പെട്ടിരിക്കുന്നു.)

കിച്ചുവിൻറെ അമ്മ പ്രവേശിക്കുന്നു.

അമ്മ - കിച്ചൂ ഒന്ന് നിർത്തുന്നുണ്ടോ.ഏതു നേരവും കളി.നിനക്ക് പോയി എന്തെങ്കിലും വായിച്ചൂടെ.👧

(കിച്ചു കളി നിർത്തി പൂച്ച കുഞ്ഞിനുമുകളിൽ ചെറിയ വട്ടി കമത്തിവയ്ക്കുന്നു വട്ടി ചലിക്കുന്നതുകണ്ട് കിച്ചു ചിരിക്കുന്നു.) 😀😀😀

അമ്മ ÷ അശ്രീകരം ഞാനിതിനെ പുറത്തോട്ടെറിയും ഏതുനേരവും മണികുട്ടൻ മണിക്കുട്ടൻ.ഇതിൻറെ തീട്ടം കോരി ഞാൻ മടുത്തു .👧

കിച്ചു ÷ അത് വലുതായാൽ പുറത്ത് പോയിക്കോളൂല്ലെ അമ്മെ....😧

അമ്മ ÷ കിച്ചു നിനക്കടിവേണോ വേണോന്ന് ന്യായീകരിക്കാൻ വന്നിരിക്കുന്നു പൊയ്ക്കോ അവിടന്ന്.

(കൊട്ടപൊക്കി പാലുകൊടുക്കുന്നു.)

കിച്ചു  ÷ അമ്മ പറഞ്ഞത് കാര്യമാക്കണ്ട കേട്ടോ....കുടിച്ചോ

(അമ്മ പ്രവേശിക്കുന്നു.)

അമ്മ ÷ കിച്ചു നിന്നെ ഞാനിന്ന് ....... വടിയെടുത്ത് അടിക്കുന്നു.പൂച്ച കുഞ്ഞ് ജീവനും കൊണ്ടോടുന്നു.കാശുകൊടുത്ത് വാങ്ങുന്ന പാലാ.നിനക്കെങ്ങനെ ഇതിന് ധൈര്യം വന്നു ?

അമ്മ ÷ നിങ്ങളിതെവിടെ പോയികിടക്കുയാ ഒന്നിങ്ങ് വരുന്നുണ്ടോ വരുന്നുണ്ടോന്ന്.നിങ്ങളിതെന്തെങ്കിലുമറിയുന്നുണ്ടോ കിച്ചു ഏതുനേരവും ആ വൃത്തികെട്ട ജന്തുവിനൊപ്പമാണ്.പഠിപ്പും വേണ്ട ഒന്നും വേണ്ട.

അച്ഛൻ ÷ എന്താ ജാനൂ എന്താ പറ്റിയത്

അമ്മ ÷ ഒന്നും പറ്റിയില്ല അല്ലെങ്കിലും നമ്മക്കെന്തു പറ്റാനാണ് ഏതുനേരവും വാട്സപ്പും ഫേസ്ബുക്കുമല്ലെ പരലോകത്ത് ജീവിക്കുന്നവർക്ക് ഈ ലോകത്തെന്തു നടന്നാലെന്ത്

അച്ഛൻ ÷ എൻറെ ജാനു ഒന്ന് മൊബൈൽ ഫോൺ തുറന്നെന്നു കരുതി വായിത്തോന്നിയതൊക്കെ പറയാതെ കാര്യമെന്താണെന്നു പറ

അമ്മ ÷ ഇ തിനിന്നൊരു പരിഹാരമുണ്ടാക്കണം.പൂച്ചപെറ്റാൽ ഐശ്വര്യമാണെന്നാ പറയുന്നത് എൻറെ ദൈവേ ഇതിൻറെ തല കണ്ടതു മുതൽ എൻറെ സമാധാനം പോയി.

അച്ഛൻ÷മോനിങ്ങോട്ടുവരു.മോനിന്നത്തെ ഹോംവർക്ക് ചെയ്തോ

കിച്ചു  ÷ ചെയ്തു

അച്ഛൻ  ÷ പഠിച്ചു കഴിഞ്ഞോ .

കിച്ചരാു ÷ രാവിലെ എഴുന്നേറ്റ്
പഠിക്കുമച്ചാ

 അച്ഛൻ ÷Then what is the problem.എന്താണ്  പ്രശ്നം

(അച്ഛനും മകനും ആംഗ്യ ഭാഷയിൽ സംസാരിക്കുന്നു.ഇതുകണ്ട് അമ്മ പൂർവ്വാധികം ദേഷ്യത്തോടെ അകത്തേയ്ക്ക് പോകുന്നു അച്ഛനും മകനും ചിരിക്കുന്നു.അകത്തുനിന്നും പാത്രം വീഴുന്നതിൻറെയും പുച്ചകുഞ്ഞിൻറെ പ്രാണ വേദനയോടുമുള്ള കരച്ചിൽ.)

                                               🎭   രംഗം 2

🙀🙀🙀🙀🙀🙀🙀🙀🙀😸😸😸😸😸😸😸😸😸😸

അമ്മപൂച്ച വരുന്നു.ഒരുനിലവിളിയോടെ മണികുട്ടൻ കുതിക്കുന്നു.പുച്ച കുഞ്ഞിനെ ആവേശത്തോടെ നക്കി തുടയ്ക്കുന്നു.മുലയൂട്ടുന്നു.കിച്ചു കണ്ടുനിൽക്കുന്നു.അമ്മലാളിക്കുകയും അമ്മയുടെ മടിയിൽ താരാട്ട് പാട്ട് കേട്ട് ചുണ്ടൻ വിരൽ വായിലിട്ട് ഉറങ്ങുന്ന കിച്ചു .ഓമനതിങ്കൾ കിടാവോ......എന്ന പാട്ടിൻറെ അകമ്പടിയാകാം.

പിന്നരങ്ങിൽ കണ്ടൻ പൂച്ച.ഭയന്ന് കുഞ്ഞിനെ സംരക്ഷിയ്ക്കുന്ന അമ്മ പൂച്ച.സമ്മർദ്ദത്തിൻറെ ഉച്ചസ്ഥായിൽ കിച്ചു വടിയെടുത്ത് കണ്ടനെ ഓടിക്കുന്നു.

                         🎭  രംഗം 3

അച്ഛനോടൊപ്പം ഫുട്ബോൾ കണ്ടിരിക്കുന്ന കിച്ചു.തടസ്സപ്പെടുത്തികൊണ്ട്

 കിച്ചു ÷ അച്ഛാ.....ഒരു സംശയം...
(റിമോട്ടിൽ വോളിയം കുറച്ച് )

 അച്ഛൻ ÷ എന്താ ചോദിച്ചോളൂ......

കിച്ചു ÷ ഈ കണ്ടൻ മണിക്കുട്ടൻറെ അച്ഛനല്ലേ

അച്ഛൻ ÷ അതേ

കിച്ചു ÷ എന്നിട്ടെന്തൊ മണികുട്ടൻ കണ്ടനെ പേടിക്കുന്നത്
.
അച്ഛൻ ÷ അത് മോനേ അവസരം കിട്ടിയാൽ കണ്ടൻ മണികുട്ടൻറെ കഴുത്തിൽ കടിച്ച് കൊല്ലും

[കിച്ചു ഞെട്ടുന്നു] 😵

അച്ഛൻ ÷ അതാണ്  പൂച്ച ഇങ്ങനെ കണ്ടനെ കാണുമ്പോൾ ചീറ്റി ഓടിക്കുന്നത്.

കിച്ചു ÷ അപ്പോൾ പുച്ച ഇല്ലാത്ത നേരത്ത് കണ്ടൻ വന്നാൽ

അച്ഛൻ ÷ അതിനല്ലേ നമ്മുടെ ഹീറോ കിച്ചൂട്ടൻ

കിച്ചു ÷ ഞാൻ സ്കൂളിൽ പോകുമ്പൊ കണ്ടൻ വന്നാൽ

അച്ഛൻ ÷ രക്ഷയില്ലാ......മണികുട്ടൻറെ കാര്യം പോക്കാ......കിച്ചുനറിയോ എന്തൊക്കെ വെല്ലുവിളികളെ അതിജീവിച്ചാണ് ഒരു പൂച്ച കുഞ്ഞിനെ വളർത്തി വലുതാക്കുന്നത് ? പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം വേണം
അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത....കുസൃതിപിള്ളേരും ഇഴജന്തുക്കളും കണ്ടൻ പൂച്ചയും എളുപ്പം എത്തിപെടാത്ത സ്ഥലം.
അമ്മ പൂച്ചയ്ക്ക് കുഞ്ഞിനെ പാലൂട്ടണം ഭക്ഷണം തേടണം സംരക്ഷിക്കണം.ആരും സഹായത്തിനുണ്ടാവില്ല.
എന്തു കഷ്ടാ അല്ലേ

കിച്ചു ÷  അതെന്താ അച്ഛാ കണ്ടനിങ്ങനെ

അച്ഛൻ ÷ ഓരോ ജീവികളുടെ പ്രത്യേകതകളല്ലേ

കിച്ചു ÷ പാവം മണികുട്ടൻ ആർക്കുമവനോട് സ്നേഹമില്ല അമ്മയ്ക്കുപോലും.

അച്ഛൻ ÷ അമ്മയ്ക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ അങ്ങനെയൊക്കെ പറയുന്നത്

കിച്ചു ÷ മണികുട്ടനോട് സ്നേഹമില്ലെങ്കിൽ അമ്മ എന്നെയും സ്നേഹിക്കണ്ട.

[വോള്യം കൂട്ടി ക്രിക്കറ്റ് കാണുന്നു.]
                               
                                🎭     രംഗം 3

കിച്ചുവിൻറെ സ്വപ്നത്തിൽ കളി. കളിക്കൊടുവിൽ കണ്ടൻ വന്ന് മണികുട്ടനെ കടിച്ചു കീറുന്നു.മണികുട്ടാ എന്ന അലർച്ചയോടെ കിച്ചു ഞെട്ടിയുണരുന്നു.അച്ഛനും അമ്മയും എത്തുന്നു.കിച്ചു മണികുട്ടനോട് ചേർന്ന് നിന്ന് സ്നേഹം പ്രകടിപ്പിക്കുന്നു. 😻😻😻

                      🎭     രംഗം 4

സ്കൂൾ വിട്ടുവരുന്ന കിച്ചു മണികുട്ടനെ അന്വേഷിക്കുന്നു കണ്ടെത്തുന്നില്ല.

കിച്ചു ÷ അമ്മേ മണികുട്ടനെ കണ്ടോ

അമ്മ÷അവിടെങ്ങാനും തൂറിതേച്ച് നടക്കുന്നുണ്ടാകും

(അന്വേഷണം തുടരുന്നു)

കിച്ചു ÷ അമ്മേ മണികുട്ടനെ കാണുന്നില്ല.
അമ്മ ÷ അതിന്.....

ജോലിയിൽ ഏർപെട്ടിരിക്കുന്ന അമ്മയെ സംശയത്തോടെ നോക്കുന്ന കിച്ചു.

                       🎭    രംഗം 5

വീട്ടിലും തൊടിയിലും വഴിയോരത്തും മതിലിനപ്പുറത്തും കിച്ചു മണികുട്ടനെ അന്വേഷിക്കുന്നു.വഴിപോക്കരോടും തൂണിനോടും മുല്ലവള്ളിയോടും കോഴികുഞ്ഞിനോടും മണികുട്ടനെ കണ്ടോ എന്ന് അന്വേഷിക്കുന്നു.

അച്ഛൻ - അവിടെങ്ങാനും കാണും കിച്ചു.

കിച്ചു÷ഇല്ല ഞാനെല്ലാടത്തും തിരക്കി....

അച്ഛൻ ÷ കാണുന്നില്ലാ ? പിന്നെ പുച്ചകൾക്ക് ഒരു സ്വഭാവമുണ്ട്.അത് പുതിയ സ്ഥലങ്ങൾ തേടിപോകും.

കിച്ചു ÷ മണികുട്ടൻ എന്നെവിട്ട് പോകില്ല

അച്ഛൻ÷ അമ്മ പൂച്ച മണികുട്ടനെയും കൂട്ടി വേറെ വീട്ടിൽ പോയിരിക്കും.

കിച്ചു ÷ ഇല്ല........ ഇല്ല (അതൊരലർച്ചയായിരുന്നു.)

                      🎭    രംഗം 6 😸

സീരിയൽ കാണുന്നതിനിടെ ചപ്പാത്തിയ്ക്ക് കുഴച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ അടുത്തെത്തുന്ന കിച്ചു.

കിച്ചു÷എവിടെ എൻറെ മണികുട്ടൻ ...എവിടേന്ന്

(റിമോട്ടെടുത്ത് എറിയുന്നു.)

എടാ.......

തൊട്ടുപോകരുത്.....

                 (നിന്ന് വിറയ്ക്കുന്ന കിച്ചു.)

                      🎭         രംഗം 7 😸

കിച്ചുവിനെ ഭക്ഷണം കഴിപ്പിക്കാൻ പാടുപെടുന്ന അച്ഛനും അമ്മയും

അച്ഛൻ  ÷  നീയിന്ന് അവൻറെ ഫാവറേറ്റ്  പുട്ട് ഉണ്ടാക്കിയില്ല.

അമ്മ÷അവനിഷ്ടം നീർ ദോശയാ.....

അച്ഛൻ÷ അതുശരി..... മോൻ കഴിക്ക്.
കുറച്ച് ചമ്മന്തി ഒഴിക്കട്ടെ

അമ്മ÷ ഛെ അവന് ചമ്മന്തി ഇഷ്ടല്ലാന്ന് നിനക്കറിഞ്ഞുടെ

അച്ഛൻ÷ മോന് കുറച്ച് ഹോർളിക്സ്  കൊടുക്ക്

അമ്മ÷ ങാ കിച്ചുവിന്ന് ഹോർളിക്സ് മുക്കിയാ ദോശ തിന്നുന്നെ.

കിച്ചു ÷   വേണ്ട എനിക്കൊന്നും വേണ്ട

അച്ഛനും അമ്മയും ÷     കിച്ചൂ

കിച്ചു÷എവിടെ എൻറെ മണികുട്ടനെവിടെ ?

                        🎭    രംഗം 8 😻

അച്ഛൻറെയടുത്ത് പ്രോഗ്രസ് കാർഡുമായി നിസ്സംഗതയോടെ എത്തുന്ന കിച്ചു.അച്ഛൻറെ മുഖത്ത് നിരാശ.അമ്മയ്ക്ക് കൈമാറുന്നു. മുഖത്ത് നിരാശ.കട്ടിലിൽ കമിഴ്ന് കിടക്കുന്ന കിച്ചു.

                      🎭       രംഗം 9 😻

മുത്തശ്ശികഥ കേൾക്കുന്ന കിച്ചു.
ഓർമ്മയിലെ മുത്തശ്ശി കഥ ''അങ്ങനെ നമ്മുടെ രാജകുമാരൻ മയിൽ പീലി കാവിലെത്തി കല്ലു വിളക്കിൽ എണ്ണയും തിരിയുമിട്ട് കല്ലുരച്ച് തീ കൂട്ടി തിരിതെളിച്ച് മനസ്സുരുകി പ്രാർത്ഥിച്ചു.പ്രാർത്ഥനയിൽ രാജകുമാരൻറെ മനസിളകിയില്ല. കാവിൽ കടവാവലും കരിനാഗങ്ങളും  നൃത്തം ചവിട്ടി. രാജകുമാരൻ പേടിച്ചില്ല. രാജകുമാരിക്കുവേണ്ടി കരളുരുകി പ്രാർത്ഥിച്ചു.ഒടുവിൽ..... ഒടുവിൽ എങ്ങോമറഞ്ഞ രാജകുമാരി രാജകുമാരനു മുന്നിൽ പ്രത്യക്ഷ പെട്ടു.''
                 
                              🎭   രംഗം 10 😸

മയിൽപീലികാവിലെത്തുന്ന കിച്ചു.കാവടിനൃത്തത്തിൻറെ സംഗീതം.അനേകം കണ്ടൻ പൂച്ചകളുടെ പേടിപ്പിക്കുന്ന നൃത്തം.കിച്ചു മോഹാലസ്യപെട്ടു വീഴുന്നു.

                         🎭  രംഗം 11 😸


ഡോക്ടറുടെ മുന്നിലിരിക്കുന്ന അച്ഛനും അമ്മയും.
ഡോക്ടർ÷Now he is ok but.....he is not normal.

അച്ഛൻ÷ഡോക്ടർ ഞങ്ങട കുഞ്ഞിന് എന്താണ് പറ്റിയത്.

ഡോക്ടർ ÷അവൻറെ കുഞ്ഞ് മനസ്സിന് താങ്ങാനാവാത്ത എന്തോ സംഭവിച്ചിട്ടുണ്ട്.പറയു what is the matter.

അച്ഛനും അമ്മയും പരസ്പരം നോക്കുന്നു.അവരൊന്നും പറയുന്നില്ല ഡോക്ടർ÷ നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ.......ഓർത്തെടുക്കൂ some thing wrong ?

(പറയാൻ തുടങ്ങുന്നു സംഗീതം  സംസാരത്തെ മറയ്ക്കുന്നു.)

ഒടുവിൽ ഡോക്ടർ കണ്ണടയെടുത്ത് മുഖം തുടയ്ക്കുന്നു.👔🕶

ഡോക്ടർ÷  നിങ്ങളൊക്കെ  വിദ്യാഭ്യാസ മുള്ളവരല്ലെ ? ആ പൂച്ച കുഞ്ഞിനോടുള്ള കിച്ചുവിൻറെ സ്നേഹം നിങ്ങൾ അവഗണിച്ചു.മിണ്ടാപ്രാണികളോടും സഹജീവികളോടും ഇത്തരം സമീപനത്തിലൂടെയാണ് ഒരു കുട്ടി വളർന്ന് സാമൂഹ്യബോധമുള്ള വ്യക്തിയായി മാറുന്നത്.
ഏതായാലും കഴിവതും വേഗം അവരെ ഒന്നിപ്പിക്കണം

അച്ഛൻ÷ശരി സർ നമുക്കിപ്പോൾ തന്നെ പോകാം.

ഡോക്ടർ ÷ വരട്ടെ അൽപം കൂടി മെച്ചപ്പെടാനുണ്ട്.

മണികുട്ടാ എന്ന കിച്ചുവിൻറെ    വിളികേട്ട് ഡോക്ടർ അകത്തേയ്ക്ക് ഓടുന്നു.

                         🎭   രംഗം 12 😻

മണികുട്ടനെ കാണുന്ന കിച്ചു.കണ്ണുകളിൽ നിർവ്വികാരത.മണികുട്ടൻ കിച്ചുവിനെ തടവുകയും വലം വയ്ക്കുകയും ചെയ്യുന്നു.കിച്ചുവിന് പ്രതികരണമില്ല.

അമ്മ ÷ എൻറെ ദൈവമേ എൻറെ കുഞ്ഞിനിതെന്താ പറ്റിയത്.(നിലവിളിക്കുന്നു)

ഡോക്ടർ÷   തളരരുത് കാലം എല്ലാ മുറിവുകളും ഭേദമാക്കും നിങ്ങൾ ധൈര്യമായിരിക്കൂ.

                                       🎭       രംഗം 13 😻

സ്കൂൾ ബാഗുമായെത്തുന്ന കിച്ചുവിനെ കാത്തിരിക്കുന്ന മണികുട്ടൻ പതിഞ്ഞ സംഗീതത്തിൻറെ പശ്ചാത്തലത്തി
ൽ അവരുടെ സ്നേഹ പ്രകടനത്തോടൊപ്പം കർട്ടൻ.
                           
                                                   (ശുഭം)
                                                   
                                                     🙏
          🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
തോന്നൽ..........

സുഗന്ധപൂരിതമാനറുപുഷ്പം
എന്നെ
നോക്കി മന്ദഹസിക്കുവതായെനിക്കു
തോന്നി
അതെന്നോടുമാത്രമാണെന്നു
തോന്നി
പിന്നീടത്എന്നോടുമാത്രമാകണമെന്നു
തോന്നി
ഈ ജീവിതം ആസ്വദിപ്പാനുള്ളതാണെന്നു തോന്നി
ആ സുഗന്ധവും മനോഹാരിതയും
ഞാൻ മാത്രമാസ്വദിക്കണമെന്നു
തോന്നി
സുഗന്ധമാവോളമാസ്വദിച്ച്
രസമാവോളം മോന്തികുടിച്ച്
വാടിതളർന്ന ആ കുസുമത്തെ
പിച്ചി ചീന്തിയെറിഞ്ഞതിൽ
യാതൊരു തെറ്റുമില്ലെന്നു
തോന്നി.