Sunday, May 3, 2020

വിഷം

പുറ്റിലും മാളത്തിലും മാത്രമേ വിഷമുണ്ടാവൂ ?

വാക്കിലും നോട്ടത്തിലും
ചിന്തയിലും കാഴ്ചയിലും
എങ്ങും, എവിടെയും
വിഷമുണ്ടാകാം.

പല്ലിറക്കേണ്ടതില്ല,
പല്ലിളിച്ചാലും മതി
വിഷമിറങ്ങും.

ക്ഷുദ്ര ജന്തുക്കൾ തന്നെ
തീണ്ടണമെന്നില്ല.
കൂടെയുള്ളവർ
തീണ്ടിയാലും മതി.

എല്ലാ വിഷവും
അതിവേഗം പടരുന്നു.
ലക്ഷ്യം
ഹ്യദയങ്ങളെ തകർക്കുക.
അല്ലെങ്കിൽ
മസ്തിഷ്ക്കങ്ങളെ
മരവിപ്പിക്കുക.

എങ്ങനെയെങ്കിലും
മരണം ഉറപ്പുവരുത്തുക.

No comments:

Post a Comment