Sunday, September 21, 2014

ഓര്‍മ്മകള്‍, മായാതിരിക്കട്ടെ

നന്മയുടെ ഓര്‍മ്മകള്‍,മായാതിരിക്കട്ടെ 
ഉണ്മയാം ഓര്‍മ്മകള്‍ അയവിറക്കാന്‍, 
തിന്മയാം ഓര്‍മ്മകള്‍ മങ്ങീടേണം 
എല്ലാം പൊറുത്ത് ക്ഷമിച്ചീടുവാന്‍ 
 എല്ലാം മങ്ങി മറഞ്ഞീടുകില്‍,‍ 
ഓര്‍മ്മതന്‍ പൂമഴ പെയ്തില്ലെങ്കില്‍
 മസ്തിഷ്ക വീണകള്‍ മീട്ടിടായ്കില്‍, 
ഒന്നു മറിയാപൈതലായിമാറും
 ഓര്‍മ്മതന്‍ പൂത്തിരിതെളിഞ്ഞീടട്ടെ 
ഹൃത്തിലെ രാഗം മുഴങ്ങീടട്ടെ
 മസ്തിഷ്ക തമ്പുരു മീട്ടീടട്ടെ
 ഭൂലോക സൌഹൃദം വാണീടട്ടെ

Tuesday, September 2, 2014

ഹര്‍ത്താല്‍

കണ്ടു ഞാന്‍ ചാനലിന്‍, പാദത്തില്‍,
ഹര്‍ത്താലിനാഹ്വാനമാണു നാളെ
കാരണമെന്താണെന്നാരായുന്നതിന്‍ മുമ്പെ
വെള്ളിനക്ഷത്രങ്ങള്‍ തെളിഞ്ഞെന്‍ശിരസ്സില്‍,
ഏറെനാളായി കൊതിക്കുന്നതുണ്ടുഞാന്‍,
ഒന്നു മോദിക്കാന്‍ രസിച്ചിരിക്കാന്‍,
എങ്കിലും എന്‍ മക്കളരക്ഷിതരല്ലെന്ന്
ഒന്നു വിളിച്ചു ഞാന്‍ നിജപ്പെടുത്തി.
ബസ്സുകള്‍ നിശ്ചലമാകാനിരിക്കുന്നു..
പെട്ടെന്നിറങ്ങി ഞാന്‍ ബാഗുമായി
തെറ്റെന്നു ചെന്നു ഞാന്‍ കാസറ്റ് കടയിലും
കോഴി ,പച്ചക്കറി, മദ്യ ശാലയിലും
ഏറെ മോഹിച്ചൊരു സുദിനം പിറന്നു,
കണ്ടും കുടിച്ചുതിന്നും മദിച്ചിരുന്നു.
ഉച്ചയുറക്കത്തിലെപ്പോഴോ
കണ്ടു ഞാന്‍ രക്തകാഴ്ചയൊന്ന്.
ഭീകര ശബ്ദവും,പൊട്ടലും ചീറ്റലും 
വെട്ടലും ആര്‍ത്തനാദങ്ങളും
ഞെട്ടിയുണര്‍ന്നു ഞാന്‍,വീണ്ടും വിളിച്ചെന്‍റെ
മക്കളെ നിങ്ങള്‍, സുരക്ഷിതരോ
ആശ്വസമോടൊരു പെഗ്ഗു മടിച്ചു ഞാന്‍
കണ്ണടച്ചോതി അര്‍ജ്ജുന ഫല്‍ഗുനാ,പ്ലീസ്...

കാട്ടരുതെന്നെ നീ ദു സ്വപ്നങ്ങളെ