Sunday, May 3, 2020

തോറ്റിട്ടും ജയിക്കുന്നവർ

ജയിച്ചവൻ പറഞ്ഞു ഞാൻ ജേതാവ്
നീ പരാജിതൻ
തോറ്റവൻ പറഞ്ഞു നീ ജയിച്ചവൻ
എന്റേത് ചെറിയ തോൽവിയാണ്.

ജയിച്ചവൻ പറഞ്ഞു
വിജയം ഞാനൊരു ശീലമാക്കി
തോറ്റവൻ പറഞ്ഞു
തോൽവികൾ എനിക്കൊരു പാഠമായി.

ജയിച്ചവൻ
തന്റെ കഴിവിൽ അഹങ്കരിച്ചു
പരാജിതൻ
തന്റെ പരിമിതികളെ തിരിച്ചറിഞ്ഞു.

ജയിച്ചവൻ കൊടുമുടിയിൽ നിന്ന്
വഴുതി വീഴാതിരിക്കാൻ പണിപെടുമ്പോൾ തോറ്റവൻ വൻ വിജയത്തിന്റെ
ശക്തമായ അടിത്തറ പാകുകയായിരുന്നു.

ജയിച്ചവൻ
വിജയത്തിന്റെ ഉന്മാദലഹരിയിൽ മയങ്ങിമീണപ്പോൾ
തോറ്റവൻ
പൂർവ്വാധികം ഉർജ്ജസ്വലനായി കരുത്താർജ്ജിച്ചു കൊണ്ടിരുന്നു.

No comments:

Post a Comment