Saturday, September 2, 2017

തുമ്പ പൂ

ആരുമെന്തേ വന്നീല തുമ്പേ
ആരും തിരിഞ്ഞു നോക്കീലേ

തൂമയെഴും നിൻറെ കുഞ്ഞിളം പൂവുകൾ
ആരും ഇറുക്കാൻ വന്നീലേ .

മണ്ണുനിറച്ചു നിരപ്പായ കണ്ടത്തിൽ
അങ്ങേ തലയ്ക്കലെ വേലിയ്ക്കരികിലായ്

രണ്ടു നാലഞ്ചു കുഞ്ഞിളം പൂവുകൾ
ആരെയോ കാത്തതാ നിൽക്കുന്നു.

കുഞ്ഞികൈ ഉള്ളത്തിൽ നല്ല പൂക്കൂടയിൽ
ഒന്നു രണ്ടെണ്ണി നിറക്കാനായ്.

ബാലകാരാരുമെ എത്തിയില്ല.
പൂവിളിയെങ്ങും കേട്ടതില്ല.

തൂമയെഴും വെള്ള പൂക്കളിതാർക്കായി
ചാരുതരമിതു നീവിടർത്തി.

മുറ്റത്ത് മുത്തശ്ശി നന്നായ് മെഴുകിയ
വട്ടത്തിലുള്ളൊരു പൂക്കളത്തിൽ

തൂവെള്ള ശോഭയായ് പുഞ്ചിരി തൂകുന്ന
നിന്നെ കണികണ്ടതോർമ്മമാത്രം

ആരിക്കതിനുണ്ട് നേരമെൻ തുമ്പേ
നിന്നെയും തേടി നടന്നിടുവാൻ

പത്തിരുപത്തഞ്ചു വട്ടം കൊടുത്താലൊ
കിട്ടില്ലേ ഒത്തിരി കാട്ടുപൂക്കൾ

നൈർമല്യം ചോർന്നോരാഘോഷവേളയിൽ
നിന്നെയെല്ലാരും മറന്നുപോയി.

നിർമ്മല കാന്തി കലർന്ന നിൻ മേനിയും
മോഹിച്ചു തുമ്പികളലയുന്നു.

നിർമ്മല മാനസരായ മാലോകരും
നന്നേ കുറഞ്ഞില്ലേ പാരിടത്തിൽ

ചെത്തി മന്ദാരം മുകുറ്റി കല്യാണിയും
കൂട്ടമകന്നു കരയുന്നു.

പൊന്നോണ നാളിൻറെ കേളികേട്ടുള്ളൊരു
പൂവിളി കേൾക്കുന്നു കവലകളിൽ

കേടില്ല വാടില്ല ഉള്ളിൽ വിഷമുള്ള
മോടിയേറും പുറം നാട്ടുപുക്കൾ.

മുറ്റത്തുപാകിയ മാർബിൾ പ്രതലത്തിൽ
വെട്ടിത്തിളങ്ങുന്ന പൂക്കളത്തിൽ

ചെന്നു വെറുതേ രസം കളയേണ്ടയെൻ
തമ്പുരാൻറോമന കൊച്ചു തുമ്പേ.

ഓണ തമ്പുരാൻ്റോമന കൊച്ചു തുമ്പേ.....

ആരുമെന്തേ....... വന്നീല ...... തുമ്പേ........ ആരും തിരിഞ്ഞു.......... നോക്കീലേ.........

ആധാരം

ശിഖരങ്ങളായ് വഴിപിരിഞ്ഞാലും
മണ്ണിലൂന്നിയ ആഴത്തിലുള്ള വേരുകളാകുന്നു
നിലനിൽപിനുള്ള ആധാരം......

പ്രകൃതി

ഇളം തെന്നതെലേറ്റ്
 വനമുല്ല യാടി കളിക്കന്ന മോഹകനൃത്തമാണോ,

തെളിനീർകണങ്ങൾ പൊൻവെയിലേറ്റൊഴുകുന്ന
പതിഞ്ഞ താളമാണോ,

മരചില്ലകളിൽ
കളികൂട്ടുകാരോട്
കഥ പറഞ്ഞിരിക്കുന്ന കിളികൂട്ടങ്ങളുടെ 
കള കൂജനമാണോ,

സമരസ ഭൂവിൽ ഇരുകൈയ്യുംനീട്ടി
ഹൃദയത്തിലേറ്റാനായി
എന്നെ കാത്തു നിൽക്കുന്നത് ???

സ്ത്രീ പക്ഷം

മാഷേ
ഒരു നാടകം വേണം.
സ്ത്രീ കഥാപാത്രങ്ങൾ വേണ്ട.
അഭിനയിക്കാൻ പെണ്ണുങ്ങളെ കിട്ടാനില്ല.

എഴുതിത്തുടങ്ങിയ നാടകത്തിൽ നിന്ന് 
അമ്മയുടെ വാൽസല്യവും വിവശതയും
ഒറ്റപെടലുമൊഴിവാക്കി.

കാമുകിയുടെ ആർദ്രതയും ഊഷ്മളതയും
പ്രണയവും സ്വാർത്ഥതയും
വേർപാടും വേദനയും ഒഴിവാക്കി.

ഭാര്യയുടെ സ്നേഹവും ത്യാഗവും
വിട്ടുവീഴ്ചകളും പരിഭവങ്ങളും
നിരാശയും ഒഴിവാക്കി.

അങ്ങനെ ഞാൻ നാടകം തന്നെ ഒഴിവാക്കി.

കൗമാരം

ഓർക്കുകിലേറെ രസകരമെങ്കിലും
ഏറെ ദുഷ്കരമാണാ കൗമാരകാലം

ഉള്ളത്തിലായിരം ചിന്തകൂടുകൂട്ടും
പന്തികേടുള്ള കഠിനകാലം

ലിംഗഭേദങ്ങളായ്പരിണമിക്കുന്നോരു
സന്ധികാലമതു ജീവിതത്തിൽ

നൂറു വികാര വിചാരാങ്ങളാദ്യമായ്
കുഞ്ഞുമനസ്സു മഥിച്ചിടുമ്പോൾ

എന്തുവേണമെന്നാകുലത പൂണ്ടു
എന്തൊക്കെയോ കാട്ടികൂട്ടിടുന്നു.

വഴിതെറ്റിപോകുന്നു ചിലമക്കളന്നേരം
അറിയാതെ കെണിയിലകപെടുന്നു.

ലഹരിതൻ വലയിൽ വീണവരുടെ ജീവിതം
പെരുവഴിയായി ഭവിച്ചീടുന്നു.

പലവട്ടം മുങ്ങിയും താണും മറ്റുള്ളവർ
 കരകേറിപോകുന്നു ഭാഗ്യവശാൽ

ഗതിവേഗം, സാഹസം, വഴിവിട്ട കളികളും
പെരിയവരോടുള്ള പരിഹാസവും.

ചെറുതായ മോഷണം പതിവാക്കി
കൂട്ടരോടടിപോളിയായി കഴിയുന്നു ചിലർ.

പ്രണയ വലയത്തിൽ അറിയാതെ വീണവർ
അതിനായി ജാല മൊരുക്കുന്നവർ.

നവമായ ലോകത്തിൻ നൂതന വിദ്യകൾ
പലതരം കെണികളൊരുക്കിടുന്നു.

നിലവിളക്കിൻ ദീപ നാളത്തിൽ വീണു
ചിറകു കരിയുന്ന പാറ്റ പോലെ

മുളയിലെ കരിയുന്നു ഹതഭാഗ്യർ
 വഴിതെറ്റി പോകുന്നു പാവങ്ങൾ

കരുതലോടവരെ കൊണ്ടു നടക്കണം
മനസ്സു തുറന്നവരെ കേട്ടീടേണം.

മനസ്സിലെ വിഷമങ്ങൾ ചോദ്യവിചാരങ്ങൾ
അവരുടെ മനസ്സു മഥിച്ചിടുമ്പോൾ

പരഹാരമോതിയാശ്വസിപ്പിക്കുകിൽ
ഗതിശീലരായവർ കരകയറും

ഉത്തമ പൂരുഷരായവരീയവനിയിൽ
പുരുഷോത്തമരായി വളർന്നു വരും

പാവം

പെട്ടു
അകപെട്ടു
ഇരുട്ടാണ് ... കൂരിരുട്ട്.

സൂക്ഷിച്ച് നോക്കിയാൽ...
പകലോ...
വെറും തോന്നലോ

ആഞ്ഞുവലിച്ചാൽ 
പ്രാണവായുവിന് പഞ്ഞമില്ല.

കണ്ണടച്ചിരുന്നാൽ
വല്ലപ്പോഴും
കുളിർകാറ്റിൻറെ തലോടലുണ്ട്.

ചെവികൂർപ്പിച്ചിരുന്നാൽ
ജീവൻറെ ധ്വനി തരംഗങ്ങൾ കേൾക്കാം.

ചീഞ്ഞളിഞ്ഞ പരിസരത്തിൽ നിന്ന്
താമരവിടർന്നതുപോലുള്ള ഗന്ധം.

വല്ലപ്പോഴും ദേഹത്തു വീഴുന്ന മഞ്ഞ് തുള്ളികളും
വെറുതെ പ്രതീക്ഷ പകരുന്നു .

ഒരു കൈ സഹായം.......
ഈ അന്ധകാര കൂപം 
അരെയാണാകർഷിക്കുക.

സഹായിച്ചില്ലെങ്കിലും
ആരും സഹതപിക്കാതിരുന്നാൽ മതിയായിരുന്നു.............

सच्चा तेरा नाम

 सच्चा तेरा नाम , वह है ईश्वर नाम I
सबसे सुन्दर नाम , खुशियों का है धाम I

सब में तेरा वास , जीवन का है रास I
सब कुछ तेरे पास , सबका यह विश्वास I

सब को दे दो न्याय , ढुकरा दो अन्याय I
दुष्ट को कारावास , पापी को पुन अधिवास I

जन हित हो पूरा , जनता की सेवा I
सबका हो उद्धार , सच का यह आधार I ॉ

तेरा है अधिकार, दुनिया का हितकार I
गर्व प्रकोप कहां, तुम्हरे अंदर स्थान I

सब कुछ तेरा नाम , सब में तेरा नाम I
ईश्वर तेरा नाम , पालन तेरा काम I

मंदिर हो गिरिजाघर , मस्जिद हो गुरुद्वार I
सब का एक ही रास , तेरा बारंबार I

भक्ति मुक्ति का द्वार, खुल जाए इक बार I
भवभय होगा दूर , सब का हो उद्धार I

Tuesday, August 29, 2017

ആശുപത്രി

ഹതാശനായ്
ആശുപത്രിയിലെത്തിയ
ഞാൻ കീശയിലെ കാശ്
ഏകദേശം കൂട്ടിയും കുറച്ചും
രജിസ്ട്രേഷൻ കൗണ്ടറിലെത്തി 

മുന്തിയ കേശവിതാനത്തോടിരിക്കുന്ന
തരുണിയോട്
ഞാനെൻറെ സ്വകാര്യ ദുഃഖമോതി.

സുസ്മേരവദയാൾ
അവളൊരു ചെറു പുഞ്ചിരി
സമ്മാനിച്ചായിരം രൂപ
രജിസ്ട്രേഷനിലടയ്ക്കുവാനായ്
ഏറിയ വിനയത്തോടെ ഉരചെയ്തു.

അതുകേട്ട് ഞാനെളുതായൊന്ന് ഞെട്ടിയെങ്കിലും 
അത് ഹൃദയ ധമനികൾക്ക്
സമ്മർദ്ദ മേറി പൊട്ടിതെറിക്കാൻ
പര്യാപ്തമായിരുന്നില്ല.

ആ ആശാ കേന്ദ്രത്തിൽ
ആശവിടാതെ
 മനോഹരമായ ഉൾക്കാഴ്ചകളും കണ്ട്
ഞാനെൻറെ ഊഴത്തിനായി കാത്തിരുന്നു.

ഇടയ്ക്കിടയ്ക്ക്
എൻറെ കാലിനിടയിലൂടെ
കയറിയിറങ്ങുന്ന
മുന്തിയ ഇനം അണുനാശിനിയുടെ മണവും പേറി
നിലം തുടയ്ക്കുന്ന മെഷീൻ
എന്നെ ആശുപത്രിയുടെ
ഉയര്‍ന്ന നിലവാരത്തെ ഓർമ്മിപ്പിച്ചു
കൊണ്ടിരുന്നു.

അടുത്തിരുന്ന സഹൃദയ രോഗി
എൻറെ രോഗവിവരം തേടി.
ചിലവൽപം കൂടുതലെങ്കിലും 
ഫലവും കൂടുമത്രെ.
അദ്ദേഹത്തിൻറെ കൈയ്യിൽ
വിജയ ഗാഥകളുടെ വൻ പട്ടിക തന്നെ ഉണ്ടായിരുന്നു.

സമൂഹ നൃത്തത്തിന്
തയ്യാറായി നിൽക്കുന്ന
തരുണീമണികൾ
സൊറ പറഞ്ഞിരിക്കുകയാണ്.
എൻറെ ആശങ്കയറിയിച്ചപ്പോൾ
ഡോക്ടർ ഓപറേഷൻ തിയേറ്ററിലാണ്
എപ്പോഴാണ് ഇറങ്ങുകയെന്ന്
പറയാൻ കഴിയില്ലെന്ന്
മധുരതരമായി മൊഴിഞ്ഞു.

കുറേ ഏറെ വൈകിയാലും
കൂടുതൽ കാശ് 
ആവശ്യപ്പെടാതിരുന്നാൽ
മതിയെന്ന് ഞാൻ ദൈവങ്ങളെയോർത്തു
പ്രാർത്ഥിച്ചു.

പേരുവിളികേട്ടു ഞെട്ടിയുണർന്ന
എന്നോട് തരുണീമണി
വീണ്ടും മൊഴിഞ്ഞു......
''കൗൺസിലിംഗിനുള്ള ഫീസ് അടച്ചോളൂ ട്ടോ.'''

കൗണ്ടറിനു മുന്നിൽ നിൽക്കുമ്പോൾ
മനസ്സ് വീണ്ടും
പ്രാർത്ഥനാ നിരതമായി.
ഇതൊക്കെ എന്ത് എന്ന മട്ടിൽ
ക്യാഷർ അഞ്ഞൂറ് രൂപയുടെ
ഡിമാൻറ് നോട്ട് നീട്ടി കൊടുത്തു.

കൗൺസിലിംഗ് നടത്തിയ
യുവ ഡോക്ടർ
എൻറെ ചരിത്രവും പൗര ധർമ്മവും
എഴുതി ഫയലാക്കി.
ആരതി മേനോൻ
എന്ന മലയാളിത്തമുള്ള
പേരിൻറെ ഉടമസ്ഥ
വളരെ കഷ്ടപെട്ട്
എന്നോട്
ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ
കാര്യങ്ങൾ തിരക്കി റിക്കാഡാക്കി.

ഡോക്ടറെത്താൻ വൈകുമെന്നും
ഭക്ഷണം കഴിച്ചിട്ടു വന്നാമതിയെന്നും
കളമൊഴിയാൾ മൊഴിഞ്ഞുവെങ്കിലും
ആ കാശ് മിച്ചം പിടിക്കാമല്ലോ
എന്ന് കരുതി ഞാൻ റിസപ്ഷനിൽ
ടി വി യും കണ്ടിരുന്നു.

ഉറക്കത്തിലേയ്ക്ക് വഴുതി വീണ
എന്നെ വിളിച്ചുണർത്തി.
ഭക്ത്യാദരപൂർവ്വം
ഡോക്ടർക്കുമുന്നിൽ
ഞാനെൻറെ ഭാണ്ഡകെട്ടുകൾ
ഓരോന്നായി ഇറക്കിവയ്ക്കാൻ
നോക്കുന്നതിനിടെ
അഞ്ചാറ് മരുന്നിൻറെ പട്ടികയും
പതിനഞ്ചു ദിവസങ്ങൾക്ക് ശേഷം
വരുമ്പോൾ കൊണ്ടുവരേണ്ട
അഞ്ചെട്ടു ലാബ് പരീക്ഷണങ്ങളും
തൻറെ ശിഷ്യ ഗണങ്ങളെ കൊണ്ട്
അദ്ദേഹം എഴുതിച്ചു കഴിഞ്ഞിരുന്നു.

പുറത്ത് കളമൊഴിയാൾ
കാത്തു നിൽക്കുന്നു.
പുഞ്ചിരിതൂകി
അവർ ഫാർമസിയിലേക്കുള്ള വഴികാട്ടി.
പുറത്തു നിന്ന് വാങ്ങിയാലോ
എന്ന എൻെ സംശയത്തിന്
 അടിവരയിട്ടുകൊണ്ട്
അവർ പറഞ്ഞു
എല്ലാ മരുന്നും കിട്ടില്ല.
ഇവിടെയാകുമ്പോൾ
പത്ത് ശതമാനം ഡിസ്കൗണ്ട് ഉണ്ട്.

ഫാർമസിയൽ
മരുന്നുകളും ഗുളികകളും
എടുത്ത് വയ്ക്കുന്നത്
നിസ്സഹായനായി
ഞാൻ അഴികകൾക്കുള്ളിലൂടെ
നോക്കി നിന്നു.
ബില്ലടിക്കുമ്പോൾ
ആരും കേൾക്കാതെ വിളിച്ചു.
എൻറെ തൃക്കോട്ടിലപ്പാ......

രണ്ടായിരം രൂപ കൊടുത്ത്
മരുന്ന് വാങ്ങി തിരിഞ്ഞു നോക്കിയപ്പോൾ
തരുണീമണികൾ
എന്നെ നോക്കി നിൽക്കുകയാണ്.
എൻറെ ചേഷ്ടകൾ
അവർക്കൊരു തമാശയായിരിക്കും
എങ്കിലും ഒരുവളെ അടുത്ത് വിളിച്ച് ഞാൻ ചോദിച്ചു.

എൻറെ രോഗം എന്താണെന്ന്
മനസ്സിലായ സ്ഥിതിയ്ക്ക്
ഈ ലാബ് പരീക്ഷണങ്ങൾ
വേണോ ?
''ചേട്ടാ ഡോക്ടർ ചികിത്സിക്കുന്നത്
രോഗത്തെയല്ല. രോഗ കാരകങ്ങളെയാണ്.
ചേട്ടൻറെ രോഗത്തിന് കാരണം
മറ്റു രോഗങ്ങളാവാം.
അതായത് ചേട്ടന് മറ്റ് രോഗങ്ങളൊന്നും ഇല്ല
എന്ന് ഉറപ്പു വരുത്തണം.

'' പരമാവധി ഇരുപത്തയ്യായിരം രൂപയാകും.
ഇത്രയും പറഞ്ഞ് വെളുക്കെ ചിരിച്ച
അരയന്നത്തോട് തിരിച്ച് ചിരിക്കാൻ
ആവാതെ ഞാൻ പുറത്തിറങ്ങാൻ
തുടങ്ങിയപ്പോൾ
ഉപഭോക്താവിൻറെ
അഭിപ്രായം രേഖപ്പെടുത്താനുള്ള
ഫോറം എനിക്കു നേരെ വച്ചു നീട്ടി.
യാന്ത്രികമായി അതിലൊന്നും
രേഖപ്പെടുത്താതെ
ഒപ്പ് വെച്ച് തിരികെ നൽകിയപ്പോൾ
 മനസ്സിൻറെ പിരിമുറുക്കം ..........
അത് പറഞ്ഞറിയിക്കാൻ വിഷമം.

ആർത്തിയോടെ
അടുത്തുള്ള ഹോട്ടലിൽ
കയറി സ്പെഷ്യൽ ഉൾപടെ
ഓർഡർ ചെയ്ത് വിശപ്പടക്കിയപ്പോൾ
മനസ്സിൽ തോന്നി.
എങ്ങനെയും ചിലവ് പിന്നെ ഇതായിട്ടെന്ത്.
ആശുപത്രിയിൽ വരുന്ന
ഗതികെട്ടവരുടെയൊക്കെ ഗതി
ഇതുതന്നെയാണല്ലോ എന്നോർത്ത്
അൽപം ആശ്വസിച്ചു.

മടക്കയാത്രയിൽ മനസ്സു നിറയെ
പരിചയക്കാരനായ ബാങ്ക് മാനേജറായിരുന്നു..................

വായന

വായനയ്ക്കും
 പുനർവായനയ്ക്കും
ശേഷവും
ഞാൻ തപ്പി തടയുന്നു.
വായിക്കും തോറും
ഒന്നു മാത്രം
 ഞാൻ മനസ്സിലാക്കി.
നീ ...
സങ്കീർണ്ണതകളുടെ പാരാവാരം !!!

നിനക്കായ്

നീ ഈ ഭൂമിയില്‍ അവതരിച്ച നിമിഷം നിനക്കായ് പരിശുദ്ധമായ ജീവവായു ഞാന്‍ കാത്തു വച്ചിരുന്നു. നിന്‍റെ കൊച്ചു കൌതുകങ്ങള്‍ക്ക് നിറം പകരാന്‍ എന്‍റെ ചില്ലകളില്‍ അണ്ണാനും കാക്കയ്ക്കും കുരുവിയ്ക്കും വിരുന്നൊരുക്കിയിരുന്നു. ഞാനെന്‍റെ തേന്‍ കനിയിലൂടെ എന്‍റെ സ്നേഹ വാത്സല്യങ്ങള്‍ നിനക്കായി യഥേഷ്ടം ചുരത്തി. നീ എന്‍റെ പൂക്കുല പൊട്ടിച്ചപ്പോഴും കായ്കനികള്‍ വീഴ്താന്‍ കല്ലെറിഞ്ഞപ്പോഴും വേദനിച്ചെങ്കിലും നിന്‍റെ കൊച്ചു കുസൃതികള്‍ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. എന്‍റെ ശാഖകളില്‍ നീ ഊഞ്ഞാലാടി തിമിര്‍ത്തപ്പോള്‍ ഞാന്‍ ആനന്ദ നിര്‍വൃതിയിലാറാടുകയായിരുന്നു. ക്ഷീണിച്ചവശനായി നീ എന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഇലകളിളയ്ക്കി വീശി നിന്നെ താരാട്ട് പാടി ഉറക്കുമ്പോള്‍ ഞാനെന്നെത്തന്നെ മറന്നു പോകുമായിരുന്നു. നിനക്ക് കൂര പണിയാന്‍ എന്‍റെ ശരീരം വെട്ടി കീറാന്‍ പലരും പറഞ്ഞത് നിരസിച്ച് നീ എന്നെ നോക്കി നെടു വീര്‍പ്പിട്ടപ്പോള്‍ ഒരു മകന്‍ മാതാപിതാക്കള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇന്ന്....... നിന്‍റെ ചേതനയറ്റ ശരീരത്തോടൊപ്പം കത്തിയമരാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുന്നു. മകനേ......ഞാനെന്നും നിന്നോടൊപ്പമുണ്ട്. എന്നും എപ്പോഴും....

ഉയര്‍ച്ച

ഉയരണം ഉയരണം
ഉയരത്തില്‍ പറക്കണം

പൊരുതണം പൊരുതണം
പൊരുതികയറീടണം

കരുതലോടങ്ങനെ
ചിറകടിച്ചീടണം

ഉയരത്തില്‍ നിന്നുള്ള
പതനത്തെയോര്‍ക്കണം

ഇരതേടുവോര്‍ക്കതിവേഗം പിടിക്കുവാന്‍
ഉയരത്തിലുള്ളോരിരയാണെളുപ്പം

ഉയരത്തിലുയരത്തില്‍ പറപറന്നീടുമ്പോള്‍
പരിഷകളോടല്‍പം ദയവുമുണ്ടാകണം

പതനവും കാത്തക്ഷമരായിരിക്കുന്ന
പരിജനം ഭൂമിയില്‍ കുറവല്ലറിയുക

സമഭാവനയോടും സമചിത്തതയോടും
 പരനുപകാരാര്‍ത്ഥമായ് നീ പറക്കുക

ഇനിയുമയരത്തിലുയരത്തില്‍ പറക്കുവാന്‍
മനതാരിലിതുമാത്രം കരുതിവച്ചീടുക

പരി ഹാസം

എനിക്ക് ചുറ്റും കൂടി
പരിഹസിച്ച്
ഊറിയൂറി
ഒരു കൂട്ടം പേരിരുന്ന്
ആസ്വദിച്ച് ചിരിച്ചപ്പോൾ 
എൻറെ മുന്നിലോടിയെത്തിയത്
തലയിൽ പൂഴിവാരിയിടുമ്പോൾ
പൊട്ടിച്ചിരിക്കുന്ന
ഗ്രഹണി ബാധിച്ച
വിരൂപിയായ
സഹപാഠിയാണ്.
അന്ന് കൂട്ടുകാരെ
അനുകരിച്ച് ഞാനും
ഒരു പിടി മണ്ണ്
അവൻറെ തലയിൽ വാരിയിട്ടു .
ഞാനും കൂടി
അവനെ പരിഗണിച്ചതിലുള്ള
സന്തോഷത്താൽ
അവൻ പൂർവ്വാധികം
ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു......

ടിയാന്‍

വിരസമായ
അർത്ഥശൂന്യമായ
യാത്രയിൽ
ടിയാൻ
എളിമയോടെ
ഇരിക്കാനൽപം
ഇടം ചോദിച്ചു.
അൽപം നീങ്ങിയിരുന്ന
എന്നെ ആദ്യമൊന്ന് തള്ളി
പിന്നെ പൃഷ്ഠം ഉറപ്പിച്ചു.
പിന്നെ ദേഹത്ത് ചാരി
പിന്നെ തൂങ്ങി തോളത്ത് വീണു.
ഇപ്പോൾ
ടിയാൻ
സുഖ സുന്ദര സുഷുപ്തിയിൽ
സ്വപ്നം കണ്ടുറങ്ങുന്നു.
എൻറെ
ചെറിയ ചലനം പോലും
ടിയാൻറെ
സുന്ദര സുരഭില നിമിഷങ്ങളെ
നഷ്ടപെടുത്തുമെന്നതിനാൽ
ഞാൻ അതീവ ശ്രദ്ധയോടെ
കടിച്ച് പിടിച്ചിരുന്നു.
അങ്ങനെ
എൻറെ യാത്ര
തികച്ചും സാരവത്തായി...............

നാട്യം

രംഗവേദിയിലെ നാട്യങ്ങൾ
കാഴ്ചയ്ക്കു പ്രിയകരമെങ്കിലും

ജീവിതത്തിലെ നാട്യങ്ങൾ
അപ്രിയമായ് ഭവിക്കും

എറിയും മുമ്പെ

വരട്ടെ..........
കല്ലെറിയാൻ വരട്ടെ .
നിങ്ങൾ
പലതും 
 മോഹിച്ചരുന്നില്ലേ ?
അതിനായി
കുറുക്കുവഴികൾ
ചിന്തിച്ചിരുന്നില്ലേ ?
അതിൽ
ചിലത് തെറ്റായ
വഴികളായിരുന്നില്ലേ ?
ഇരുട്ടിൻറെ മറവിൽ,
ആരുമറിയാതെ
തെറ്റുകൾ ചെയ്തിട്ടില്ലേ ?
തെറ്റുകൾ ചെയ്യാനുള്ള
പ്രേരണ പലപ്പോഴും
അലട്ടിയിട്ടില്ലേ ?
നിയമവ്യവസ്ഥയെ
പലപ്പോഴായി
ലംഘിച്ചിട്ടില്ലേ ?
അവസരങ്ങൾ
തുറന്നു കിട്ടാത്തതുകൊണ്ടല്ലേ
തെറ്റിൽ നിന്ന് വഴുതിമാറിയത് ?
തെറ്റുകൾ
സ്വപ്നം
കണ്ടിരിക്കാറില്ലേ ?
എത്തിപിടിക്കാൻ
കഴിയാത്ത ഉയരങ്ങൾ
നഷ്ടബോധം ഉണർത്തിയിട്ടില്ലേ ?
ശരി
എറിഞ്ഞോളൂ.....ഊക്കോടെ.......
ലക്ഷ്യം തെറ്റാതെ എറിഞ്ഞോളൂ.

ജീവകാരുണ്യം

പോക്കുവരവ്
നടത്തിയതിലെ
നീക്കുപോക്കുകളിൽ
നിന്ന് കിട്ടിയ
നീക്കിയിരിപ്പിൽ
വഴിവക്കിൽ
കാത്തിരിക്കു ന്നവന്
നിക്കിവയ്ക്കുന്ന
ഉലുവ

സൂപർ ഹിറ്റ്

പഞ്ചുള്ള പേരും
മൊഞ്ചുള്ള പെണ്ണും 
നെഞ്ചുള്ളൊരാണും
അഞ്ചാറു ഡാൻസും
അഞ്ചെട്ടു തല്ലും


പോര്

പതിരുള്ള പഴഞ്ചൊല്ല്
പാമ്പും കീരിയും
ശത്രുവായി തുടരണമെന്ന
വാശിയിലായിരുന്നു.

ഗൃഹനാഥൻ
തൻറെ പട്ടിയും പൂച്ചയും
അവരവരുടെ നിലപാടിൽ
ഉറച്ചു നിൽക്കുന്നു
എന്നുറപ്പുവരുത്തി.

തങ്ങളുടെ കുലമഹിമയും
 പാരമ്പര്യവും
ഉയർത്തപിടിക്കുന്നതിൽ
ബദ്ധ ശ്രദ്ധരായ
ബന്ധു ജനങ്ങൾ
അമ്മായിഅമ്മയുടെയും
മരുമകളുടെയും
പോരാട്ടം ഉറപ്പുവരുത്തി.

ആയുധങ്ങൾ
യഥേഷ്ടം വിറ്റുപോകേണ്ടതുകൊണ്ട്
അയൽ രാജ്യങ്ങൾ
പലപ്പോഴായി
അതിർവരമ്പുകൾ ലംഘിക്കണമെന്ന്
നിർമ്മാതാക്കൾക്കു നിർബന്ധം

പ്രസ്ഥാനങ്ങളുടെ വളർച്ച
ഉറപ്പുവരുത്താൻ
 ഭരണ പ്രതിപക്ഷങ്ങൾ
നഖശികാന്തം പോരാടി

അങ്ങനെ
എന്തിനെന്നറിയാതെ
ആർക്കോ വേണ്ടി
സ്വയം മറന്നുള്ള
പോരാട്ടങ്ങളുടെ ആരവങ്ങൾ
ഭൂമിയിൽ കെട്ടടങ്ങുന്നില്ല.

ഇരതേടൽ

ഇര വേണം
പുതുപുത്തൻ ഇരകൾ
ഒടുങ്ങാത്ത വിശപ്പാണ്
ആണിരയായാലും
പെണ്ണിരയായാലും
മണ്ണിരയായാലും വേണ്ടില്ല.

നിസ്സഹായനായ ഇരയെ
ഒറ്റയടിക്കങ്ങനെ കൊല്ലാനാവില്ല.
പിടിക്കും
പിടി അയയ്ക്കും
പിന്നെയും പിടിക്കും
പ്രതീക്ഷ നൽകും
വിട്ടുകളയില്ല.

പരിഭ്രാന്തിനായ ഇരയുടെ ഭാവം
ഭ്രാന്തമായ ചിരിമുഴക്കം
പിടയുന്ന ഇര

കളി മുറുകുന്നു
രസമേറുന്നു
ഇരകൾ വേണം
പുത്തനിരകൾ

അതെ പുതുപുത്തനിരകൾ....

ഞാൻ

ഞാനാരാണെന്നു
ഞാനെന്നോടൊരു
നൂറുവട്ടമാരാഞ്ഞു.

അത്,
നീ പറഞ്ഞതും
അവൾ
പറഞ്ഞതും
ഞാൻ തന്നെ
സ്വയം
പറഞ്ഞതും
ആയിരുന്നില്ല.


പിന്നെയത്
എന്താവാമെന്നു
ചിന്തിച്ച്
ചിന്തിച്ച്
അന്തിച്ചിരിന്ന്
ഉത്തരം
കിട്ടാതെ

ഉച്ചത്തിൽ
ഉച്ചത്തിൽ
പൊട്ടിച്ചിരിച്ച്
എന്തൊക്കെയൊ
ഉച്ചരിച്ചിരുന്നു

മത്സരം

ജേതാവിനെ
അറിയാൻ
തലനാരിഴ കീറിണം.

കീറിമുറിച്ചു.
ഒരാൾ ജയിച്ചു.
തോറ്റവർ ഒന്നിച്ചു.
ചതിച്ചു,ചതിച്ചു.
ആരു ചതിച്ചു ?

ഒരാളെ ദൈവവും
മറ്റൊരാളെ കീറിമുറിച്ച യന്ത്രവും
അടുത്തയാളെ ഷൂസും.
മറ്റൊരാൾ മരുന്നടി ആരോപിച്ചു.

 ആരും തോൽക്കുന്നില്ല.
ചതിക്കപെട്ടതത്രെ.

അപ്പീൽ, കോടതി, പക്ഷം, പ്രതിപക്ഷം
കളി കളത്തിനു പുറത്ത്.

സംഘാടകർ ജയിച്ചു.
കാണികൾ തോറ്റു.

ആക്ഷേപ ഹാസ്യം

മിണ്ടാപൂച്ചയെ
കലമുടയ്ക്കുമെന്നു പറഞ്ഞ്
പരിഹസിക്കാം

അന്വേഷണത്തെ
പ്രഹസനമെന്നു പറഞ്ഞ്
ആക്ഷേപിക്കാം

സത്യസന്ധതയെ
ധൈര്യകുറവിൻറെ
ലക്ഷണമായി ചിത്രീകരിക്കാം

സാമൂഹ്യ സേവനത്തെ
വേറെ പണിയില്ലാത്തവരുടെ പണിയായി
പരിഹസിക്കാം

വിശ്വാസത്തെ
 അന്ധവിശ്വാസമായി
 വളച്ചൊടിക്കാം

കളി
ഒത്തുകളിയായി
നിസ്സാരവൽകരിക്കാം

സ്നേഹത്തെ
പ്രീണനമെന്ന്
 ആരോപിക്കാം

കഠിനാദ്ധ്വാനത്തെ
അത്യാർത്തിയായി
തൃണവൽകരിക്കാം.

സമ്പാദ്യ ശീലത്തെ
 പിശുക്കായി
 ചൂണ്ടികാണിക്കാം

ദൃഢസങ്കൽപത്തെ
തീവ്രവാദമായി 
പരിഗണിക്കാം

പ്രതികരണങ്ങളെ
രാഷ്ട്രീയ പ്രേരിതമെന്ന്
പുച്ഛിച്ചു തള്ളാം.

കൊദു

അല്ല കൊദുഏ അണക്കിദെന്തിൻറെ കേടാ
ഈ ഇദെന്തിനുള്ള പൊറപ്പാടാ......
ഈ മനുശ്യരാശീനെ മുയ്മനും തീർത്തിട്ടേ അടങ്ങൂ......... ...................

.ദെന്താ കദ നാടു മുയ്യോനും പനിച്ച് വെറക്യാ.അൻറ കടി കൊണ്ടിട്ട്ന്ന് എല്ലാരുപറേന്നിണ്ടേ.ഇങ്ങന പ്രതികാരം ചെയ്യർദ് കൊദുഎ.

നെൻറെ സംഗീതം കേട്ട് സുഗായിറ്റ് ഒറങ്ങ്ന്ന ഒരു കാലണ്ടായിനു.മലമ്പനി വന്നോടെ അന്നെ തല്ലി കൊല്ലാൻ തൊടങ്ങി.കൈയ്യോണ്ട് പോരായിറ്റ് ബേറ്റായി.
''പാവം കൊദു ബയറ് കായുമ്പൊ തുള്ളി ചോരല്ലേ കുടിച്ചദ്.കട്ടിറ്റും മുഡിച്ചിറ്റും പീഡിപിച്ചിറ്റു ഇല്ലാലോ.''
നാലാള് ഇദ് പറഞ്ഞ കേട്ടപ്പൊ അണക്ക് ബാശി കുടി.പൊഗ ഇട്ടിറ്റും മര്ന്നടിച്ചിറ്റും ചെരട്ട കമത്തീറ്റും മണ്ണെണ്ണ ഒയിച്ചിറ്റും അന്നെ കൊല്ലാൻ ഞാള് കോപ്പ് കൂട്ടി .അന്നിറ്റും അൻറെ വികൃതി കൂടി കൂടി ബന്നദല്ലാതെ അൻറെ മൂളിപാട്ട് നിർത്താൻ ഞാക്ക് കയിഞ്ഞില്ലേ.
ഉയിശ് ആസൂത്തരീല് ഇദെന്താ
തെരക്ക്..പാവങ്ങളും പൈസക്കാരും,ആണും പെണ്ണും എന്നുവേണ്ട നല്ല ചെറിയോൻമാരും കൂടെ ബോധം കെട്ട് കെഡക്കല്ലേ.
അൻറ കടികൊണ്ടാ സംഗതി എഡങ്ങേറെന്നെ.കാറലായി,കൊയച്ചിലായി.പിന്നെ ആള് കൈച്ചിലായില്ലെങ്ക് ഭാഗ്യം.
എല്ലാരു അന്നോട് തോറ്റ് തൊപ്പി ഇട്ടീക് കൊദുവേ. ആ പ്രമുഖ നടനും നടീം വന്നെയോണ്ട് തത്കാലം കൈച്ചിലായിക്കി.അല്ലേങ്കില് പേപ്പറാറും ചാനലാറും അൻറെ ബേക്കില് കൂട്വേനും.
ഡ്രൈ ഡേ ആചരിക്കണോലെ.............അൾക്കാര് ഇപ്പൊ നേരെ കണ്ടാല് ചോയിക്ക്ന്നദ് കൗണ്ട് എത്രെ ഇണ്ട്ന്നാ.............പിന്നെ കൂട്ടലായി കൊറക്കലായി . ഉയീ......ലച്ചത്തിൻറെേം കോടീടേം കണക്കല്ലേ........എല്ലാരും ഡാക്ടറെന്നെ.തോനെ വെള്ളം കുഡിക്കണോലെ.അനാറ് തിന്നണോലെ,കിവി പയം തിന്നണോലെ.ഈ ദൊക്കെ കേട്ട് മൂളി ചിരിക്കണണ്ടാവു.അനക്ക് മനസിലായിറ്റിണ്ടാവു.ഈ മനിഷൻമാരെ കാര്യം ഇത്റേ ഇള്ളൂന്ന്.
ഈ ഒരപാര സാനന്നെ കൊദുഎ.
എലി പനിം പച്ചി പനീം ഇണ്ടേലും അൻറ പേരില് പനിയൊന്നു ഇല്ലാലോ . ഓലിക്ക് അദൊര് നാണകേടല്ലേന്ന്. ''കൊദു പനി'' പിഡിച്ചിറ്റ് കൈച്ചിലായാല് അയിൻറെ നാണക്കേട് മനിസൻമാർക്ക് മൊത്താണ്.
എന്നാലു നീ അങ്ങന കുണ്ടിം പൊക്കീറ്റ് പാറികളികണ്ടാ..ഞാള് വാട്സപ്പില് കണ്ടിക്കിയല്ലാ... അനക്കെതിരെ ഒറ്റമൂലി ഒടനെ എറങ്ങൂന്ന്.പിന്നെ ആഗസ്റ്റ് പൈനഞ്ചിന് ഇക്കുറി കേരളം ഒന്നിക്കാൻ പൂവല്ലേ.മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം....... ഈ കേട്ടിക്യോ.....അനക്ക് നെരങ്ങാനും മുട്ടയിട്ട് കളിക്കാനും കേരളത്തില് ഇനി മാലിന്യം ഇണ്ടാവൂലേ.... .....മാലിന്യം ഇല്ലാണ്ടാക്കാൻ ഞാള് ഓരോ ആളും നാട് വൃത്തിയാക്കൂ.
എന്തേങ്കില് ഇനിയു ദൈവത്തിൻറെ നാട്ന്നും നൂറ് ശതമാനം സാച്ചരതാന്നും ബഡായി അടിച്ച് നടന്നാല് നാട്ടില് മനിസൻമാരിണ്ടാവൂലേ...... മൊത്തം കൊദുവായിരിക്കും കൊദു......ഹ ...ഹ.....ഹ...

ആടി വേടന്‍

ആടി വേടാ നീ ആടിത്തളർന്നുവോ
പുൽകൊടിചന്തം കണ്ടു മയങ്ങിയോ

ആടിമാസ മൊഴിഞ്ഞങ്ങു പോകിലും
ഇണ്ടലൊഴിയുന്നില്ല ഈ ഭൂമിയിൽ

 ചെണ്ടകൊട്ടുന്നെന്നുള്ളമാധിയിൽ
മണ്ടിയകലരുതെങ്ങുമേ നീയിനി

വിനായക സ്തുതി

കരിവദന തവചരിത മതിശയമോടിന്ന്
ഉരുവിടുവതിനായതി മോഹമെന്നുള്ളിൽ
ഹിമഗിരി തനയതന്നാരോമലുണ്ണി
കൈലാസ ദേശേ വിളങ്ങുന്ന കാലം
മാതാവു തന്നാജ്ഞ പാരിപാലനാർത്ഥം
വഴിതടഞ്ഞന്നു ശിവശങ്കരനെയൊരുദിനം
കോപാഗ്നിയാലന്നു ഗളമറുത്തീശൻ
അതുകണ്ടപാർവ്വതീ അനുനയാർത്ഥം
കരിവദനനായ് നീ മരുവിനേനല്ലോ
സുരഗണാധിപനായ് യുദ്ധം നയിച്ചും
തിങ്കൾ കല തൻറെ ദംഭം ഹനിച്ചും
ഇഹലോക വാസികൾക്കഭയാർത്ഥമായി
വഴിയിൽ തടയുന്ന വിഘ്നമകറ്റി
വിഘ്ന വിനാശകനായ് വിളങ്ങി നീ
മൂഷിക രഥ മേറി നീ ഗമിക്കുമ്പോൾ
തോഷഭാവേന വണങ്ങുന്നു ലോകം
മോദക പ്രിയനേ കുമാര സഹോദരാ
ശബരിമല ശാസ്താവിൻ ഇഷ്ടസഹോദരാ.
ആരറിയാതുള്ളു തവ കീർത്തി ഗാഥകൾ
തവഭജനമിഷ്ടമോടുരുവിടുവോർക്ക്.
ഇഹലോക ബന്ധ നിവൃത്തിയുണ്ടാകും
തവചരണമനുദിനംതൊഴുതുവണങ്ങീടാൻ
കരുണയുണ്ടാകണേ ഭവഭയവിനാശക
പാഹിമാം പാഹിമാം പാഹി ഗണനായകാ
പാഹിമാം പാഹിമാം പാഹി ദയാനിധേ

ബ്ലോക്ക്

ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.
ആരോ പിറു പിറുത്തു
നാലു വരി പാത
ആരോ മുറുമുറുത്തു
വികസനം, ബൈപാസ്.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

വാണിഭക്കാരൻറെ വിഭവങ്ങൾ
 റോഡിലേയ്ക്ക് കഴുത്തു നീട്ടി വിളിച്ചു
ആദായ വില..... ആദായവില....
വഴിയോരത്തെ
 വടിവൊത്ത താരസുന്ദരിയുടെ
 ഛായാ ചിത്രം കണ്ണിറുക്കി കാണിച്ചു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

 പ്രതിഷേധ ജാഥ
റോഡ് നിറഞ്ഞലറിവിളിച്ചു.
സത്യാഗ്രഹിയുടെ പന്തൽ
വഴിവക്കിൽ തണൽ വിരിച്ചു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

ടാറിട്ട റോഡിലെ
തമോഗർത്തങ്ങൾ വാഹനങ്ങളെ കണ്ണുരുട്ടിപേടിപ്പിച്ചു.
ഫെസ്റ്റിവൽ ഓഫറുകൾ വിരിയിച്ച
വാഹന കുഞ്ഞുങ്ങൾ നിരത്തിലോടികളിച്ചു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

ബസ്സിൽ കയറാത്ത പുത്തൻ തലമുറ
 ബുള്ളറ്റിലേറി ഒച്ചപാടുണ്ടാക്കി.
ശൈലീരോഗങ്ങൾക്ക് മരുന്നു വാങ്ങാൻ
ഓട്ടോറിക്ഷകൾ കൂറകളെ പോലെ
 തലങ്ങും വിലങ്ങും പാഞ്ഞു.

 ബ്ലോക്കാണ് സർവ്വത്ര ബ്ലോക്ക് ഭയങ്കര ബ്ലോക്ക്.

Monday, May 8, 2017

മഴ

ഒറ്റയും തെറ്റയുമായി തുള്ളികൾ വീണുതുടങ്ങിയപ്പോഴും ഇങ്ങനെയൊരദ്ഭുത താളത്തിൽ പെയ്യുമെന്ന് വിചാരിച്ചില്ല.രണ്ടു ദിവസമായി വീർപ്പുമുട്ടലാണ് പലപ്പോഴും ഇങ്ങനെ മോഹിപ്പിക്കാറുണ്ട്.മിക്ക അവസരങ്ങളിലും നിരാശയായിരുന്നു ഫലം.കാത്തിരുന്ന് മുഷിഞ്ഞ് പ്രതീക്ഷകൈവെടിഞ്ഞ് ഇരിക്കുമ്പോഴാണ് താള മേളങ്ങളോടെ മഴ പെയ്തിറങ്ങുന്നത്.അത് മനസ്സിലേയ്ക്ക് ഇറങ്ങുകയാണ്.മണ്ണിൻറെ ഗന്ധം പരന്നത് മാറി ഇപ്പോൾ മണ്ണ് കുളിരണിഞ്ഞിരിക്കും.സസ്യ ജന്തു ജാലങ്ങൾ ഉത്സവ തിമർപ്പിലായിരിക്കും.മഴ ചിട്ടയോടെ സ്നേഹത്തോടെ സൗമ്യമായി പെയ്തുകൊണ്ടിരിക്കുന്നു.അൽപനേരത്തേക്കായിരിക്കാം.........കുറേ കാത്തിരുന്നതു കൊണ്ടായിരിക്കാം.......ഏറെ സന്തോഷം

പേരും വാലും

പേരിലൊരു വാല് 
പേരിനാഭൂഷണം 
നാടും വീടും 
തൊഴിലും ജാതിയും 
പേരിനോടൊപ്പം 
വാലായ് തിളങ്ങും 
ആ പേര് നന്നായാൽ 
വാലിനും ഭൂഷണം 
 തെറ്റിയാലാപേര് 
നാടിന്നു പാഷാണം

അവർക്കെന്തറിയാം.......

വെറളിപൂണ്ട് മുക്കറയിട്ട് പരിഭ്രാന്തനായ കാളക്കൂറ്റനെന്തറിഞ്ഞു എല്ലാം കീഴടക്കാനുള്ള മനുഷ്യൻറെ അദമ്യമായ അഭിനിവേശം അടികൊണ്ട് വിശന്ന് പൂക്കാണ്ടിയെടുത്തോടുന്ന പോത്തിനോട് വിജയ രഹസ്യ മോതിയിട്ടെന്തു കാര്യം പാമ്പാട്ടിയുടെ കൗശലത്തിനു മുന്നിൽ തോറ്റ് കൊട്ടയിലേക്ക് ഉൾവലിയുന്ന മൂർഖനുണ്ടോ അറിയിന്നു ഉപജീവനത്തിൻറെ നയാ പൈസയുടെ വില. സ്വാതന്ത്ര്യവും സ്വപ്നം കണ്ട് ആ ജീവനാന്തം ചലപില കൂട്ടി ചിലച്ചുകൊണ്ടിരിക്കുന്ന സ്നേഹ പക്ഷികളറിയുന്നുണ്ടോ പ്രപഞ്ച സൃഷ്ടികളെല്ലാം മനുഷ്യൻറെ സന്തോഷത്തിനു വേണ്ടിയുള്ളതാണെന്ന്. അങ്കക്കലി പൂണ്ട് പൊരുതി തോറ്റ് ഒടിഞ്ഞ കഴുത്തുമായി വീര മൃത്യു വരിക്കുന്ന പൂവൻ കോഴിയുണ്ടോ അറിയുന്നു യജമാനൻ എന്തുമാത്രമാണ് പന്തയത്തിൽ നേടാൻ പോകുന്നതെന്ന് പൊരിവെയിലിൽ അരവയറുമായി തൻറെ സ്ഥൂല ദേഹവും വലിച്ചിഴച്ച് മദമിളകാതെ നീങ്ങുന്ന ഗജവീരനുണ്ടോ അറിയുന്നു അവനില്ലെങ്കിൽ ഉത്സവ കാഴ്ചയും ഊരുചുറ്റലും വെറും കാഴ്ചയും ചുറ്റലുമായിരിക്കുമെന്ന്. കൂടാരത്തിലെ സിംഹവാലനറിയുന്നുണ്ടോ കാട്ടുമരചില്ലയിലേക്ക് മടങ്ങിയാൽ ടിക്കറ്റ് വരവിലെന്തു കുറവുണ്ടാകുമെന്ന്. ഇടയനൊപ്പം മേഞ്ഞ് നടക്കുമ്പോഴും കുടുംബത്തിൻറെ വിശ്വസ്ഥനായ കാവലാളായും കർഷകൻറെ സഹായിയായും യാത്രയ്ക്ക് കൂട്ടായും നടന്നപ്പോൾ സഹജീവനത്തിൻറെ സാമൂഹ്യ പാഠങ്ങളൊരു പക്ഷെ അവർ മനസിലാക്കിയിരുന്നിരിക്കാം..........

Oh me !!!

Oh my sweet heart 24×7 you are pumping Tireless, restless............ But I keep depositing fats in your arteries and keep you unhealthy without proper exercise and nourishment. Oh my brain how beautifully you manage my routine works , keep me well balanced in my society. But I fail to keep you well nourished stimulated , peacefully , instead for my sake I frustrate you with alcohol. Oh my lungs you keep me alive and expell the dangerous gases out. But I time and again keep you polluted with smoke. Oh my liver you are my love ..... you digest everything that help to keep me healthy with your enzymes. But alas I don't care for you and keep you busy always that I know will harm your effective functioning and drinking habits kill you silently. Oh my back bone you are my back bone keep me upright in this challenging society. But I don't care for your fine tuning with proper nourishment and exercise. Oh my joints with out your help what activity can i engage in. But I have never bothered to keep you oiled and maintained your function. Oh my intestine you digest and assimilate and keep me energised. But still I have no contoll what so ever what I eat and I don't care how difficult it is to assimilate everything that I consume to satisfy my taste buds. Oh my body no control over my food,no exercise,no nourishment,no hygiene,no clean surroundings no attention, chemical deposits all over. But I am not even ready to offer a thanks for keeping me going on and on and on...... Thank you.......

അരുതരുതേ....

ജയിക്കാൻ കളിക്കരുത് കളി കളിച്ച് ജയിക്കാം ഇരുന്ന് ഉണ്ണരുത് നേരമാവുമ്പോൾ ഉണ്ണാനിരിക്കാം കിടന്ന് ഉറങ്ങരുത് സമയമാകുമ്പോൾ ഉറങ്ങാൻ കിടക്കാം ഇരുന്ന് എഴുതരുത് തോന്നുമ്പോൾ എഴുതാനിരിക്കാം കാണേ കരയരുത് മറ്റുള്ളവർ ഉള്ളേ ചിരിച്ചേക്കും തോനേ ചിരിക്കരുത് താനേ കരഞ്ഞേക്കും മിണ്ടാതിരിക്കരുത് മണ്ടയിൽ കയറിയേക്കും

ഇര

കാടായാലും വീടായാലും കരയായാലും കടലായാലും തലയായാലും ചുവടായാലും ഇടതായാലും വലതായാലും ഇരയുടെ ഭാഗ്യം തെളിയുന്നില്ല അവരുടെ തലവരമായുന്നില്ല.

പെടാ പാട്

വെളിപാടില്ലേലും പിടിപാടില്ലേലും ഒരുപാടുണ്ടായാൽ ഒരു പാടുമില്ലത്രേ

അവന്‍

കുറ്റപെടുത്തിയതും
ഒറ്റികൊടുത്തതും
സ്നേഹത്താൽ തലോടിയതും
മോഹത്താൽ തലോടിയതും
ഒളികണ്ണാൽ നോക്കിയതും
ഒളിഞ്ഞു നോക്കിയതും
സ്നേഹിച്ചു കൊന്നതും
നോവിച്ചു കൊന്നതും
അവൻ തന്നെ

വ്യഥ

വ്യഥിതരേ നിങ്ങൾ പതിതരല്ലോർക്ക
വ്യഥകളീ ഭൂവിൽ പതിവാണറിക
വ്യഥിതൻറെ വ്യഥയുടെ കഥയറിഞ്ഞീടിൽ
അവനവൻ വ്യഥകൾ ചെറുതായി തോന്നും
വ്യഥിതർക്കായ് ഹൃദയത്തിൻ കിളി വാതിൽ തുറക്കൂ
സാന്ത്വന സ്നേഹത്തിൻ കുളിർകാറ്റൊഴുക്കൂ
വസുധതൻ ഭൂഭാര മെളുതായ് ഭവിക്കും
വ്യഥിതരേ നിങ്ങൾ പതിതരല്ലോർക്ക.........

ജന്മദിനം

എന്നുവരുമെൻറെ ജന്മദിനം ചൊല്ലുക വേഗമെന്നോതിയുണ്ണി എല്ലാർക്കുമുണ്ടമ്മേ ജന്മദിനം എന്നുവരുമെൻറെ ജന്മദിനം പുത്തൻ മണക്കുന്ന കുപ്പായവും ചന്തമെഴുന്നോരു പാവകളും കൊഞ്ചിക്കുഴയുന്ന തത്തമ്മയും അഞ്ചിതമായ ബലൂണുകളും അമ്മാവനെത്തിടും സമ്മാവുനമായ് മുന്തിയ കേക്കൊന്ന് വാങ്ങിടേണം കൂട്ടരോടൊത്തു രസിച്ചിടേണം ആവോളം ഐസ്ക്രീം കഴിച്ചിടേണം പുത്തൻ പുരയ്ക്കലെ ആഘോഷരാവുപോൽ എന്നുവരുമമ്മേ ജന്മദിനം കണ്ണുനീർ തുള്ളി പൊടിഞ്ഞെങ്കിലും ഉണ്ണിയോടോതി അമ്മ മെല്ലെ പൊന്നുമോനേ നീ പിറന്നന്നാള് അമ്മതൻ ഭാഗ്യം പിറന്നന്നാള് ജന്മ ദിനമിങ്ങെത്തുമല്ലോ അന്നു നമുക്ക് പൊടിപൊടിക്കാം എന്നുവരുമെൻറെ ജന്മദിനം ചൊല്ലുക വേഗമെന്നോതിയുണ്ണി മഴവന്നാലെത്തും ജന്മദിനം കുളിരണിഞ്ഞീടുമി ഭുവനതലം മഴയിങ്ങു വന്നല്ലോ കണ്ടീലയോ എന്നുവരുമമ്മേ ജന്മദിനം വറ്റിവരണ്ട കിണറിൽ നിന്ന് ഉറവകൾ കുത്തിയൊലിച്ചിടട്ടെ ഉറവകൾ പൊട്ടിയൊലിച്ചിടുന്നു എന്നാണു ചൊല്ലമ്മേ ജന്മദിനം തൊണ്ടവരണ്ടോരു ജന്തു ജാലം ആവോള്ളം മോന്തികുടിച്ചിടട്ടെ മാരിവിൽ ചൂടുമീ നീല വാനം പച്ചപുതയ്ക്കും നെൽപാടങ്ങൾ അമ്മേയതാ കണ്ടോ മാരിവില്ല് പച്ചപുതച്ചു നിൽകുന്നു പാടം പറവകളോരോന്നായ് തിരികെയെത്തും നിറവാർന്ന മന്ത്ര ധ്വനിയുമായി കേട്ടീലെ പറവതൻ കളകൂജനം വന്നു പോയ് വന്നുപോയ് ജന്മദിനം പുഴയുടെ കളകള നാദമോടേ ചുവടുടൾ ചേർക്കും നാമൊത്തു ചേർന്ന് പുഴയുടെ പാട്ടമ്മ കേട്ടീലയോ ഇനിയും വൈകുമോ ജന്മദിനം മധുവേറും കായ്കനി യേന്തി നിൽക്കും മരമതിൽ കുരുവികൾ ആടിപാടും ഇനിയും വൈകുമോ ജന്മദിനം പഴമെല്ലാം കിളിജാലം കൊത്തിതിന്നു ഇതുതന്നെ ഉണ്ണീ നിൻ ജന്മദിനം പ്രകൃതിതൻ ആഘോഷ പുണ്യ ദിനം പ്രകൃതിതന്നാഘോഷ വേളതന്നെ എല്ലാർക്കുമെല്ലാർക്കും ആഘോഷദിനം !!!

ജന്മദിനം

എന്നുവരുമെൻറെ ജന്മദിനം
ചൊല്ലുക വേഗമെന്നോതിയുണ്ണി
എല്ലാർക്കുമുണ്ടമ്മേ ജന്മദിനം
എന്നുവരുമെൻറെ ജന്മദിനം
പുത്തൻ മണക്കുന്ന കുപ്പായവും
ചന്തമെഴുന്നോരു പാവകളും
കൊഞ്ചിക്കുഴയുന്ന തത്തമ്മയും
അഞ്ചിതമായ ബലൂണുകളും
അമ്മാവനെത്തിടും സമ്മാവുനമായ്
മുന്തിയ കേക്കൊന്ന് വാങ്ങിടേണം
കൂട്ടരോടൊത്തു രസിച്ചിടേണം
ആവോളം ഐസ്ക്രീം കഴിച്ചിടേണം
പുത്തൻ പുരയ്ക്കലെ ആഘോഷരാവുപോൽ
എന്നുവരുമമ്മേ ജന്മദിനം
കണ്ണുനീർ തുള്ളി പൊടിഞ്ഞെങ്കിലും
ഉണ്ണിയോടോതി അമ്മ മെല്ലെ
പൊന്നുമോനേ നീ പിറന്നന്നാള്
അമ്മതൻ ഭാഗ്യം പിറന്നന്നാള്
ജന്മ ദിനമിങ്ങെത്തുമല്ലോ
അന്നു നമുക്ക് പൊടിപൊടിക്കാം
എന്നുവരുമെൻറെ ജന്മദിനം
ചൊല്ലുക വേഗമെന്നോതിയുണ്ണി
മഴവന്നാലെത്തും ജന്മദിനം
കുളിരണിഞ്ഞീടുമി ഭുവനതലം
മഴയിങ്ങു വന്നല്ലോ കണ്ടീലയോ
എന്നുവരുമമ്മേ ജന്മദിനം
വറ്റിവരണ്ട കിണറിൽ നിന്ന്
ഉറവകൾ കുത്തിയൊലിച്ചിടട്ടെ
ഉറവകൾ പൊട്ടിയൊലിച്ചിടുന്നു
എന്നാണു ചൊല്ലമ്മേ ജന്മദിനം
തൊണ്ടവരണ്ടോരു ജന്തു ജാലം
ആവോള്ളം മോന്തികുടിച്ചിടട്ടെ
മാരിവിൽ ചൂടുമീ നീല വാനം
പച്ചപുതയ്ക്കും നെൽപാടങ്ങൾ
അമ്മേയതാ കണ്ടോ മാരിവില്ല്
പച്ചപുതച്ചു നിൽകുന്നു പാടം
പറവകളോരോന്നായ് തിരികെയെത്തും
നിറവാർന്ന മന്ത്ര ധ്വനിയുമായി
കേട്ടീലെ പറവതൻ കളകൂജനം
വന്നു പോയ് വന്നുപോയ് ജന്മദിനം
പുഴയുടെ കളകള നാദമോടേ
ചുവടുടൾ ചേർക്കും നാമൊത്തു ചേർന്ന്
പുഴയുടെ പാട്ടമ്മ കേട്ടീലയോ
ഇനിയും വൈകുമോ ജന്മദിനം
മധുവേറും കായ്കനി യേന്തി നിൽക്കും
മരമതിൽ കുരുവികൾ ആടിപാടും
ഇനിയും വൈകുമോ ജന്മദിനം
പഴമെല്ലാം കിളിജാലം കൊത്തിതിന്നു
ഇതുതന്നെ ഉണ്ണീ നിൻ ജന്മദിനം
പ്രകൃതിതൻ ആഘോഷ പുണ്യ ദിനം
പ്രകൃതിതന്നാഘോഷ വേളതന്നെ
എല്ലാർക്കുമെല്ലാർക്കും ആഘോഷദിനം !!!

കുളംതോണ്ടി

വിസര്‍ജ്ജ്യങ്ങള്‍ക്ക് സൌകര്യപൂര്‍വ്വം തെളിനീരൊഴുകുന്ന തോട്ടിലേയ്ക്ക് വഴികാട്ടി
അറവുമാലിന്യങ്ങള്‍ ആരും കാണാതെ ശാന്തമായൊഴുകുന്ന പുഴയില്‍ സംസ്കരിച്ചു.
ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് രാസപദാാര്‍ത്ഥങ്ങള്‍ കലര്‍ത്തി ദാഹശമനത്തിന്‍റെ പേരില്‍ അന്താരാഷ്ട്രവിപണി കീഴടക്കി
കുടുംബ ബന്ധങ്ങള്‍ അറ്റപ്പോള്‍ പുഴയുടെ പുറമ്പോക്കിലേയ്ക്ക് അധിനിവേശം നടത്തി മണിമാളികകള്‍ പണിതു.
മുറ്റം ചെളികളമാകാതിരിക്കാന്‍ വെള്ളത്തിന് ഓവുചാല്‍ കീറി പുറത്തേയ്ക്കുള്ള വഴികാട്ടി
ഒരു ചെറിയ അസൌകര്യത്തിന്‍റെ പേരില്‍ കോരിച്ചൊരിയുന്ന മഴയെ തെറിപറഞ്ഞു.
വികസനത്തിന്‍റെ പേരില്‍ വൃക്ഷങ്ങള്‍ വെട്ടിനിരത്തിയപ്പോള്‍ ഭൂമിയുടെ കുടയ്ക്ക് വിള്ളല്‍ വിഴുന്നത് അറിഞ്ഞില്ലെന്ന് നടിച്ചു.
ഇതൊക്കെ പറഞ്ഞു നടന്നവരെ പ്രായോഗിക ബുദ്ധിയില്ലാത്തവരെന്ന് പുച്ഛിച്ചുതള്ളി.
തണലില്ലാതെ, മഴയില്ലാതെ, നനയില്ലാതെ, കുളിയില്ലാതെ അങ്ങനെയിരിക്കുമ്പോള്‍ അയാള്‍ സ്വയം കുളംതോണ്ടിയ കഥ അയവിറക്കി.

ദാരിദ്ര്യം

വിഷയ ദാരിദ്ര്യമുള്ളതുകൊണ്ടും 
പോരാട്ടംനിലനിൽപിന് അത്യന്താപേക്ഷിതമായതിനാലും 
ഞാനെൻറെ നിലവാരം 
അൽപം കൂടി താഴ്തുന്നു 
സദയം സഹിക്കുക.....

ഏഹീഹമേഹം ശന്നണ ശന്ന......

ഓർമ്മയിൽ ഒരു കെട്ടാത്ത കിണറുണ്ടായിരുന്നു.നിലാവെളിച്ചത്തിൽ എവറെഡി ടോർച്ചുമായി അച്ഛനുപിന്നാലെ ഒരു മുരുഡയുമായി, ഒരു കൈയ്യിൽ കുടവും മറുകൈയ്യിൽ അലുമിനിയം ബക്കറ്റുമായി അച്ഛൻ.നിലാവിൽ കുളിച്ചുനിൽക്കുന്ന രാത്രി.ഏതോപാട്ടിൻറെ അവ്യക്തമായ വരികൾ പാടി അച്ഛനും മകനും.കപ്പിയുടെ കരച്ചിലും കമുകിൻ തണ്ടിൻറെ ഞരക്കവും.ചിന്തകളൊന്നും അലട്ടിതുടങ്ങിയിട്ടില്ലാത്ത ബാല്യകാലത്തിൻറെ ഉന്മാദ ലഹരിയിൽ ആർത്തുവിളിച്ച് ഞാൻ. കുറുക്കൻ പോയിടത്ത് കൂക്കലും വിളിയും എന്നത് കുളിക്കാൻ പോയിടത്ത് കൂക്കലും വിളിയുമെന്ന് ആവർത്തിച്ച് ആഴമേറിയ കിണറിൽ നിന്നും വെള്ളം വലിച്ചെടുക്കുന്ന അച്ഛൻ.സമൃദ്ധമായ വെള്ളത്തിൽ കുടം മുങ്ങിയെന്ന് അറിയിപ്പു തരുന്ന പ്രത്യേക ശബ്ദം.വള്ളിനിക്കർ പാറപുറത്ത് ഊരിവച്ച് വിശ്വരൂപം പൂണ്ട് നിൽകുന്ന എൻറ് തലയിലൂടെ കുടാ കുടാ വീഴുന്ന ജലധാരയിൽ കോരിതരിച്ച് അടുത്ത കുടം കോരിത്തീരുന്നതുവരെ എന്തു കുസൃതി ഒപ്പിക്കേണ്ടൂ എന്ന് അന്വേഷിക്കുന്ന ഞാൻ.അച്ഛൻറെ സമൃദ്ധമായ കുളിയും കഴിഞ്ഞ് വീട്ടാവശ്യത്തിനുള്ള വെള്ളവുമായി മടക്ക യാത്ര.അപ്പോൾ എൻറെ കൊച്ചു മുരുടയിലും ഉണ്ടാകും നിറയെ വെള്ളം.
ആ കെട്ടാത്ത കിണറിലെ നീരിനോളം രുചിയുള്ള ദാഹജലം ഞാനിന്നുവരെ കുടിച്ച തായി ഓർക്കുന്നില്ല.അത്രത്തോളം ഉന്മേഷം പകർന്ന കുളിയും.....
ഏഹീഹമേഹം ശന്നണ ശന്ന.......
ഏഹീഹമേഹം ശന്നണ ശന്ന......

होली

इस् होली रिगों से भरे 
दुनिया को एक जुट करे
दुष्ट चिंताओं स परे
अच्छे काम करे
चिंता दूर करे
जिंदगी खुशी से भरे

സ്വാര്‍ത്ഥം

നിനക്ക് ഞാൻ ജീവവായു തരുന്നില്ലേ
നിൻറെ ഉച്ഛ്വാസ വായു ഉപയോഗിച്ച് നിൻറെ ആഹാരവും
പൊരിവെയിലിൽ ഞാൻ നിനക്ക് തണലേകുന്നു.
പോഷകമൂല്യമുള്ള കായ്കനികൾ നിർലോഭം തരുന്നു .
കൂരകെട്ടാൻ നീ വെട്ടിമുറിക്കുന്നില്ലെ നിഷ്കരുണം
നിൻറെ വെട്ടു കൊണ്ട് ഒന്നു പിടയുക പോലും ചെയ്യാതെ ജീവൻ വെടിയുമ്പോൾ ഞാനനുഭവിക്കുന്ന വേദനെയെ പറ്റി ഒരു നിമിഷം നീ ഓർത്തു നോക്കുക
സ്വാർത്ഥതയുടെ പരമാർത്ഥം നിനക്ക് മനസ്സിലാകും

ദാറ്റ്സ് ലൈക്ക് എ ട്രൂ ഇന്‍ഡ്യന്‍ ഗേള്‍....

അച്ഛനുംമോളുംതമ്മിലടിയാണ്.ടി വി കാണുകയാണ് ഇരുവരും.
ചിന്നുവിന് 'പോഗോ' കാണണം.
ആ നേരത്താണ് അച്ഛൻറെ ഒരു കളി ഭ്രാന്ത്.
സൈനയും കരോലിനാ മരിയനും തമ്മിൽ കിരീട പോരാട്ടം നടക്കുകയാണ്.ഉശിരൻ സ്മാഷുകളും ഡ്രോപ് ഷോട്ടുകളുമായി സൈന ആദ്യ സെറ്റ് പിടിച്ചെടുത്തെങ്കിലും ഒന്നു പൊരുതാൻ പോലും അനുവദിക്കാതെ കരോലിന രണ്ടാം സെറ്റ് നേടി.
സ്പോർട്സിൽ അതീവ തൽപരനായ ഗോപാല കൃഷ്ണൻ തൻറെ ആവേശം മകൾക്ക് പർന്നു കൊടുക്കാൻ വൃഥാ ശ്രമം നടത്തുകയാണ്.മുഷ്ടി ചുരുട്ടി വിറപ്പിച്ചും വെൽ ഡൺ , ഫെൻറാസ്റ്റിക് , ലൗലി , ഗ്രേറ്റ് എന്നിങ്ങനെ അലറിവിളിച്ചും ഇരുന്ന ഇരിപ്പിൽ നിന്ന് ചാടി എണീറ്റും ഉഗ്രൻ പെർഫോമൻസാണ് .
ഒരു രക്ഷയുമില്ല.ചിന്നു സോഫാ കുഷ്യനും കെട്ടിപിടിച്ച് അലസയായി നിർവ്വികാരയായി അവിടെത്തന്നെ ഇരിക്കുകയാണ്.
''ഇന്ന് സൈന ജയിച്ചാൽ നമുക്ക് അമ്മയേയും കൂട്ടി ഫെല്യൂദ കഴിക്കാൻ പോകാം''.
അറ്റ കൈക്ക് ഗോപാല കൃഷ്ണൻ പ്രഖ്യാപിച്ചു.മുഖത്തടിച്ച പോലെയായിരുന്നു ചിന്നുവിൻറെ മറുപടി.
''ഞാനില്ല.......''
സൈന രണ്ടാം സെറ്റിൽ തോറ്റു നിൽക്കുന്ന അവസ്ഥകൂടിയായപ്പോൾ ഗോപാലകൃഷ്ണന് ശരിക്കും ദേഷ്യം പിടിച്ചു .
''ചിന്നു അച്ഛൻറെ ചെറുപ്പത്തിൽ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ ആറ് കിലോമീറ്റർ നടന്ന് വീട്ടുടമസ്ഥനോട് എത്ര കെഞ്ചിയിട്ടാണ് കളി കണ്ടതെന്നറിയോ.''
''അതിന് ആരെങ്കിലും അച്ഛനോട് പോകാൻ പറഞ്ഞോ.''
''എന്താ മോളേ സൈന നമ്മുടെ രാജ്യക്കാരിയല്ലേ.ഒരു സ്പെയിൻ കാരിയോട് ജയിച്ചാൽ നാം സന്തോഷിക്കണ്ടേ .... അഭിമാനം കൊള്ളേണ്ടേ ?''
''അവർക്കും ജയിക്കേണ്ടേ.''
''അവരെ അവർ സപ്പോർട്ട് ചെയ്യും.നമ്മുടെ കളിക്കാരെ നമ്മള് സപ്പോർട്ട് ചെയ്യണ്ടേ''.
''അച്ഛൻ സപ്പോർട്ട് ചെയ്തിട്ടാ സൈന ഒന്നാം സെറ്റ് ജയിച്ചത്.നല്ലോണം കളിച്ചാള് ജയിച്ചോളും അതിന് അച്ഛനിങ്ങനെ ചാടണ്ട.'' ''മോളേ ഭാരതീയ വനിതകൾ പൊതുവെ ദുർബലരാണ്.സൈനയെ പോലുള്ള പെൺകുട്ടികൾ അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിക്കുമ്പോൾ നമുക്ക് അഭിമാനം തോന്നേണ്ടേ.''
''കരോലിനയും വനിത തന്നെയല്ലേ.''
''അത് ശരി നിനക്ക്
പേരൊക്കെ അറിയാ അല്ലേ.''
''നോക്ക് മോളേ മോളുടെ സ്കൂളിലെ ഒരു കുട്ടിയും അടുത്ത സ്കൂളിലെ കുട്ടിയും തമ്മിൽ കളിച്ചാൽ ആര് ജയിക്കാനാണ് മോള് ആഗ്രഹിക്കുക.''
''ആരെങ്കിലും ജയിച്ചോട്ടെ .രണ്ടാളും ജയിക്കാനല്ലേ കളിക്കുന്നത്.''
''എന്നാലും.....''
''നല്ലോണം കളിച്ചാള് ജയിക്കട്ട്.''
'ഗോപാലകൃഷ്ണന് ശരിക്കും നിരാശ തോന്നി.
അയാൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.പഴയ വീറും വാശിയുമൊന്നും കാണിച്ചില്ല.ചിന്നു ഇടം കണ്ണിട്ട് അച്ഛനെ നോക്കി.അവൾ കളിയും ശ്രദ്ധിക്കുന്നുണ്ട്.ടി വി യിൽ പൊരിഞ്ഞ കളിയാണ്.ഇരു പ്രേക്ഷകരും മൗനം അവലംബിച്ചു.
അവസാനം സൈന ജയിച്ചു !!!
സന്തോഷത്തോടെ തുള്ളിച്ചാടി സൈന ഗാലറിയിലുള്ള തൻറെ മാതാപിതാക്കളെ ഓടിച്ചെന്ന് കെട്ടിപിടിക്കുന്നു.
ഇന്ത്യൻ ദേശീയ പതാകയേന്തി കോർട്ടിന് വലം വയ്ക്കുന്നു.
വിദേശത്ത് നടക്കുന്ന കളിയായതിനാൽ ചുരുങ്ങിയതെങ്കിലും സന്തുഷ്ടരായ ഇന്ത്യൻ കായിക പ്രേമികൾ ഒടുവിൽ ആനന്ദ നിർവൃതിയിൽ.
കിരീടം ഉയർത്തിയ സൈന യുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഗോപാല കൃഷ്ണൻ റിമോട്ട് ചിന്നുവിന് ഇട്ടുകൊടുത്തു. മുറിവിട്ട് പോകാൻ തുടങ്ങിയ ഗോപാലകൃഷ്ണൻ മകളുടെ വിളി കേട്ട് എന്താ എന്ന ഭാവത്തിൽ തിരിഞ്ഞ് നിന്നു.
''ഫെലൂദ...''
''ഉം... ഫെല്യൂദ..തിന്നാൻ വേണ്ടീട്ടല്ലേ....''
ചിന്നു ഓടിച്ചെന്ന് അച്ഛൻറെ അരകെട്ടിൽ ചുറ്റിപിടിച്ചു.
''അല്ലച്ഛാ സൈന ജയിച്ചതു കൊണ്ടാ ''
അറിയാതെ പൊടിഞ്ഞു പോയ കണ്ണീർ മകൾ കാണാതെ തുടച്ച് അയാൾ ചിന്നുവിനെ നോക്കി പുഞ്ചിരിച്ചു.അവൾ അച്ഛന് അടിക്കാനായി തൻറെ കൈപത്തി ഉയർത്തി കാട്ടി.അയാൾ ആ വിരലുകളിൽ കൈ കോർത്ത് പറഞ്ഞു വെൽ ഡൺ മൈ ഡിയർ....വെൽഡൺ.Yes this is true sportsman spirit keep it up ......

ജലദിനം



നദികളും പുഴകളും ജലാശയങ്ങളും കൊണ്ട് സമൃദ്ധമായ നാടായിരുന്നു നമ്മുടേത്.
നമ്മുടെ സംസ്കാരത്തിൻറെ അടിത്തറതന്നെ ഈ ജലസമൃദ്ധിയായിരുന്നു.
കാർഷികവൃത്തിയിൽ അധിഷ്ഠിതമായി പ്രകൃതിയുടെ മടിത്തട്ടിൽ സഹജീവനത്തിൻറെയും പാരസ്പര്യത്തിൻറെയും മൂർത്തീഭാവങ്ങളായി നാം പിന്നിട്ട ആ സുവർണ്ണകാലം നമുക്ക് തിരിച്ചു പിടിക്കണം.
മണ്ണിനെയും ജലത്തെയും മറന്നപ്പോൾ നമുക്ക് വഴിമാറി നമ്മുടെ അടിതെറ്റി.
ഇന്ന് നാം വറുതിയുടെ പടുകുഴിയിൽ നല്ല നാളെയുടെ സ്വപ്നവും കണ്ട് ഉറക്കം നടിച്ച് കിടക്കുമ്പോൾ വരൾച്ചയുടെ താണ്ഡവനൃത്തത്തിനുള്ള വേദിയൊരുങ്ങുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.
കഴിഞ്ഞ പത്തു വർഷങ്ങളിലെ ഏറ്റവും താഴ്ന്ന ഭൂജലവിതാനമാണിപ്പോഴുള്ളത്.
അമിതമായ ജലശോഷണവും ജലപുനരുജ്ജീവനത്തിൻറെ പരമ്പരാഗതമായ മാർഗ്ഗങ്ങളോട് നാം മുഖം തിരിച്ച് നിൽക്കുന്നതുമാണ് ഇതിനു കാരണം.
ജലം ഭൂമിയിലേക്കിറങ്ങണം.വ്യപകമായി വൃക്ഷങ്ങൾ വെട്ടിമാറ്റിയതിനെ തുടർന്ന് ഭൗമോപരിതലത്തിലെ മേൽമണ്ണ് ഒലിച്ചുപോകുന്നു. സുതാര്യമല്ലത്ത അടിമണ്ണിലൂടെ ജലം ഇറങ്ങാതെ ക്ഷണനേരം കൊണ്ട് മഴവെള്ളം കുതിച്ചുപായുന്നു.
മേൽ മണ്ണിനെ പിടിച്ചു നിർത്താൻ വൃക്ഷങ്ങളുടെ വേരുകൾ വേണം.കുത്തിയൊഴുകുന്ന വെള്ളത്തിൻറെ വേഗത കുറയ്ക്കാൻ തടയണകൾ നിർമ്മിക്കണം.മലഞ്ചരിവുകളിൽ കയ്യാലകൾ പണിതും മഴകുഴികൾ നിർമ്മിച്ചും നമുക്ക് ഭൂജലപോഷണം യാഥാർത്ഥ്യമാക്കാം.
മുറ്റം പൂർണ്ണമായും മാർബിളും ടെൽസും പാകി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന ശീലം നമുക്ക് ഗുണം ചെയ്യില്ല.
ഒരു ചെറിയ വീടിൻറെ മേൽകുരയിൽ പതിക്കുന്ന ജലം ഒരു ചെറിയ കുടുംബത്തിൻറെ വേനലിലെ ആവശ്യത്തിനുള്ള വെള്ളം കിട്ടുമെന്നിരിക്കെ മഴവെള്ള സംഭരണികളുടെ നിർമ്മാണത്തിന് ഇനിയും വിമുഖതയെന്തിന്.
എല്ലാ വീടുകളിലും മഴവെള്ളം സംഭരിച്ചാൽ തന്നെ ജല ദൗർലഭ്യം ഒഴിവാകും മഴയെ നമുക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാം അക്ഷയ ഖനിയായി സുക്ഷിക്കാം.
ഓരു തുള്ളിവെള്ളം പോലും പാഴാക്കരുത്.
മിതത്വം ശീലിക്കുക.
വാഷ് ബേസിനടുത്ത് ഒരു മഗ്ഗ് സൂക്ഷിക്കുക.ടാപ്പിൽ നിന്ന് വെള്ളം മഗ്ഗിലേയ്ക്കെടുത്ത് ആവശ്യത്തിനുപയോഗിക്കൂ.
പൈപ്പുകളുടെ കേടുപാടുകൾ യഥാസമയം തീർത്താൽ ജല നഷ്ടം ഒഴിവാക്കാം.
ഇത്തരം ചെറിയ ചുവടുകൾ അതിജീവനത്തിനുള്ള വിവിധ മാർഗ്ഗങ്ങളാണ്..
കൊടും ചൂടിൽ പക്ഷിമൃഗാദികളും ആർത്തരാണ്.അവയ്ക്കായി ഒരു ചെറിയ പാത്രത്തിൽ അനുയോജ്യമായ സ്ഥലത്ത് അൽപം ജലം കരുതുക.
ജലം അമൃതാണ് അത് വൃത്തിഹീന മാകരുത്.വിസർജ്ജയങ്ങളൊഴുക്കിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും പുഴകൾ മലിനപ്പെടാതിരിക്കട്ടെ.
പൊതുജലാശയങ്ങളിൽ നിന്നും മോട്ടോറുപയോഗിച്ച് മിതമായിമാത്രം വെള്ളമെടുക്കുക.ഇത് ആഴ്ചയിൽ രണ്ടു ദിവസമായി പരിമിതപ്പെടുത്തുക.
സ്നേഹിതരെ അൽപം മിതത്വം പാലിക്കാം
മഴവെള്ളം കൊയ്തെടുക്കാം
ജലാശയങ്ങൾ പരിപാലിക്കാം.
നല്ല നാളേയ്ക്കായി കൈ കോർക്കാം

പയേ കാലത്തേക്ക് ....

കൂട്ട ഇല്ലാണ്ടെങ്ങനെ സാമാനം കൊണ്ടോല്
കൂട്ട തരാൻ കൈയ്യേല ഏട്ടി പഞ്ചായത്താറ് ഫൈനാക്ക്ന്ന്
നേരത്തേ പറഞ്ഞിനെങ്ക് ഞാൻ പാക്ക് കൊണ്ടർട്ടീലെ
അപ്പ നിങ്ങ പേപ്പർല് ബായിച്ചിറ്റ്ലെ പ്ലാസ്റ്റിക്കിൻറെ കൂട്ട എന്ന് കൊഡ്ക്കാൻ കൈയ്യേല
നീ ഒരിക്കാലി മിണ്ടാണ്ടിര്ക്ക് ഇദ് പറയാന്തൊഡ്ങ്ങീറ്റ് കാലെത്രായി എന്നിറ്റ് ഏഡ നോക്യാലു കൂട്ട എന്നെ
ഏട്ടീ നിങ്ങ ഇദ് ബായിക്ക് '' പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിക്ക് വിപത്ത്''.
എന്നാ നീ ഒര് കാര്യാക്ക്,നീ ഈ സാമാനം ഈഡെന്നെ ബെച്ചോ.ഞാന് കര്ണാരൻറെ പീഡ്യേന്ന് മേങ്ങിക്കോളാ.
അദ് നഡക്കേല ഏട്ടീ . കൂട്ട ഏഡന്നും കിട്ടേല നിങ്ങ ബേണങ്ക് നൊയ്ക്കോ.
നീയെന്നെ പറേ മോനെ ഞിനിപ്പ എന്താക്കണ്ടെ ?
നിങ്ങ ഒരി സംഗദിയാക്ക്.ഞാനോര് പാക്ക് തരാ.നിങ്ങ അഡ്ത്ത കുറി ബരുമ്പൊ കൊണ്ടന്നങ്കായി
എന്നാല് കൊണ്ട.അഡ്ത്ത കുറി ബരുമ്പൊ ഞാനി രണ്ട് പാക്ക് കൊണ്ട്രാ.
നിങ്ങക്കായേനോണ്ട് മാത്രം തര്ന്നെ പാക്കിന് ഇരുവത്തഞ്ചുർപ്യ ബെല ഇണ്ട്.
നീ സുയ്പ്പാക്കണ്ടാ..... ഞാ ബാക്ക് പറഞ്ഞങ്ക് ബാക്ക്. പിന്നെ അഡ്ത്ത കുറി ബരുമ്പൊ എൻക്ക് നീ കൊത്തമ്പാരീം കടും കഡ്ളാസില് കെട്ടീറ്റെന്നെ തെർണം.പ്ലാസ്റ്റിക്കിൻറെ ഒര് കണ്ടം പോലും തരാൻ കയ്യേല.
നോക്കാ...
എന്ത്യേന നോക്ക്ന്നെ.നല്ല പാങ്ങില് ബക്കിൻറെ ബള്ളീല് കെട്ടീറ്റ് തെർണം.
ആയി ഏട്ടീ നമ്മക്ക് പ്ലാസ്റ്റിക്കിൻറെ ചൊറയില്ലാത്ത ആ പയേകാലത്തേക്ക് മടക്കം പോണം.
ആയികോട്ട് ഞാമ്പരട്ടാ......
അതെ ......എല്ലാരു സഹഗരിച്ചെങ്ക് നമ്മക്ക് ആ നല്ല കാലത്തേക്ക് മടക്കം പൂവാ

കാത്തിരിപ്പ്....

ഔപചാ രികമായ യാത്രയയപ്പിനായി
മോർച്ചറിയിൽ
കാത്തുകിടക്കുകയാണ് ആ സനാഥ ശവം.
ഉപചാരപൂർവ്വമുള്ള പൊട്ടിക്കരച്ചിലുകളും തേങ്ങലുകളും.
ആചാരവിധിപ്രകാരമുള്ള ബലികർമ്മങ്ങളും മാത്രമേ ഇനി ബാക്കിയുള്ളൂ.
മകൻ വിദേശത്തു നിന്ന് പുറപ്പെട്ടിരിക്കുന്നു.
സമീപവാസികളുടെയും ബന്ധുക്കളുടെയും ചർച്ചാ വിഷയം അയാളുടെ യാത്രാ പുരോഗതിയാണ്.
ഫ്രീസറിൻറെ തണുപ്പിനേക്കാൾ അലോസരപ്പെടുത്തുന്നു ഈ ഏകാന്തത.
എപ്പോഴാണ് (തെക്കോട്ട്) എടുക്കുക.
ഇളയവനെത്തണം
എയർപോർട്ടിൽ നിന്ന് വണ്ടി വിട്ടിട്ടുണ്ട്.ട്രാഫിക് ജാമില്ലെങ്കിൽ ഒരു മണിക്കൂർ.
അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്ന ഹോം നേഴ്സും കൈവിട്ടു.
പേടികൊണ്ടോ ദുർഗന്ധം കൊണ്ടോ അല്ല.
മക്കളും മരുമക്കളും ഇഷ്ടരും തോഴരും കുറേയേറെയുണ്ടെങ്കിലും ശേഷിച്ച ഇത്തിരി നേരം കൂട്ടിരിക്കാൻ ആരുമില്ല.
ഒന്നു കാണാൻ കൊതിച്ചവരെത്ര ഇമവെട്ടാതെ നോക്കി നിന്നവർ കണ്ണലെണ്ണയൊഴിച്ച് കാത്തിരുന്നവർ.
എന്നാലും രഘു അവിടെ ഒറ്റയ്ക്ക്.....
അവിടെ വാച്ച്മാനുണ്ട്.ആരും വേണ്ടെന്നു പറഞ്ഞിട്ടുണ്ട്.നന്ദനെത്താറാകുമ്പോൾ ഫോൺ ചെയ്ത് പറഞ്ഞാലിങ്ങെത്തിച്ചോളും.വാടക അ ഡ്വാൻസ് കൊടുത്തിട്ടുണ്ട്..........

സാധനം

ഗ്രാമീണ വഴിയോരത്ത് അഭൂത പൂർവ്വമായ തിരക്ക്.നൂറോളം വാഹനങ്ങൾ റോഡിൻറെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്തിരിക്കുന്നു.പോലീസുകാർ വളരെ പണിപെട്ട് ഗതാഗതം നിയന്ത്രിക്കുന്നു.
രാവിലെ ഒരു സൂചനയുമുണ്ടായിരുന്നില്ല.
ഒച്ചപാടോ ബഹളമോ ഒന്നുമില്ല.ശാന്തമായ പോളിംഗാണ്.ഒരുത്സവത്തിൻറെ ആളുണ്ട്.ഇനിയിപ്പൊ വല്ല സിനിമാ ഷൂട്ടിംഗോ മറ്റോ....
ഏയ്...അതല്ല.
ആരോ ഒരാൾ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.വൈകി ഒര് ബസ്സ് സർവ്വീസ് ഉണ്ടായിരിക്കും.
എന്താ പ്രശ്നം ?
പ്രശ്നമെന്ത് ? നാളെ ഹർത്താലല്ലെ ?
ഓ സാധനം വാങ്ങാൻ വന്നവരാല്ലേ....
ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റിന് സ്കോപുണ്ട്.രാത്രി വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പോകാൻ ബസ് സർവ്വീസും.
ജോറെന്നെ ആയികോട്ടല്ലോഈ തെരക്ക് പിടിച്ച ജിവിതത്തില് സന്തോഷിക്ക്ന്നോറ് അത്രേംഗിലു സംന്തോഷിച്ചോട്ടല്ലപ്പാ.ഹർത്താലിന് ഏട അടി പോട്ടീന്ന് ചാനൽ ചർച്ചയും കേട്ടോണ്ടിരിക്ക്ന്നേലു ആവും.
കച്ചോടോം പൊടിക്കും.
ഏ ഒടയോനെ സ്റ്റോക്ക് തീർന്നില്ലെങ്ക് മതിയായിനു.(ആരോ ധൃതിയിൽ ഞങ്ങളെ തട്ടിമാറ്റി അകത്തേക്കോടി.)

വിളയാട്ടം

ഉള്ളിലെ ചെകുത്താന് കലശലായ ദാഹം
പരവശ വിവശനായി അവൻ ഒരു പുഴുവിനെപ്പോലെ ഇഴഞ്ഞ് വളഞ്ഞ് പുളഞ്ഞ് തലച്ചോറിലൂടെ നടന്നു.
പുറത്ത് അവൻറെ വിളയാട്ടം തടയാൻ നിയോഗിക്കപെട്ട കവലാളൻമാരെ അവൻ ഒളിഞ്ഞും തെളിഞ്ഞും നോക്കി.
സദാചാരത്തിൻറെ കാവൽക്കാരൻ അംഗപരിമിതൻ.
ഈശ്വരൻ നിയോഗിച്ച കാവൽക്കാരൻ്റെ കാഴ്ച മങ്ങിയിരിക്കുന്നു.
നിയമത്തിൻറെ കാവൽകാരൻ മെലിഞ്ഞുണങ്ങി എല്ലും തോലുമായി നിൽക്കുന്നു.
ഒട്ടും താമസിച്ചില്ല.........
ചെകുത്താൻ പുറത്ത് ചാടി
ആടി
വിളയാടി.......

നഷ്ടം

ഒറ്റയടിപാതയിൽ ഞങ്ങൾ നേർക്കുനേർ....
ഒന്നും സംഭവിക്കുന്നില്ല .
ഞങ്ങൾ പരസ്പരം തുറിച്ചു നോക്കി....
ഇരുവരും വിട്ടു കൊടുക്കുന്നില്ല.
ഞാനെന്തിനാദ്യം പ്രതികരിക്കണം.
മോന്തകണ്ടാൽ ഞാനെന്തോ കുറ്റം ചെയ്തതു പോലെ.
എൻറെ മോന്തയും അങ്ങനെ തന്നെയാണെന്ന് ഞാനറിഞ്ഞില്ല.
പെട്ടെന്ന് ആ മുഖത്ത് ഒരു ചെറു പുഞ്ചിരി.
അത് തിരിച്ചു കൊടുക്കാൻ സമയം തരാതെ അയാൾ എന്നെ കടന്നു പോയി.
കടം വീട്ടാൻ കഴിയാതെ ഞാൻ തിരിഞ്ഞു നിന്നു.
അതിനു കാത്തു നിൽക്കാതെ അയാൾ യാത്ര തുടർന്നു.
മറ്റൊരു നഷ്ട ഭാരവുമായി ഞാനും.........

കണി

നല്ലതു കാണാൻ നന്നായ് വരുവാൻ
നന്മതൻ പൊൻതിരി കണികണ്ടുണരാൻ
സ്നേഹ പൂത്തിരിവെട്ടം തെളിയാൻ
ദിന രാത്രത്തിൻ സമ ഭാവനയെ
മനസ്സിലിരുത്തി ലോകം കാണാൻ
കൊന്നമരത്തിൻ ചുവടിലിരുന്ന്
ഇളം കാറ്റിൽ പൂമഴ കൊണ്ടു രസിക്കാൻ
മാവും പ്ലാവും തെങ്ങും കനിയും
കൈനീട്ടം കൈ നിറയെ വാങ്ങാൻ
മനസ്സിലൊരിത്തിരി കൊന്നപൂവും
ഉള്ളിലൊരിത്തിരി നെയ്തിരി നാളവും
കൊണ്ടു നടക്കാനായീടേണം.
വർഷം മുഴുവൻ ഒരു നവ ചേതന
മാലോകർക്കായ് നേർന്നീടട്ടെ

സെല്‍ഫി

സെൽഫി
_________
വരൂ കൂട്ടരെ നമുക്കൊരു സെൽഫിയാകാം
ഒറ്റ മിനിട്ട്............
ശരി
നോക്കിയതാ.....
നമ്മളു മാത്രേ ഉള്ളൂ എന്നും
അന്യ ജാതീക്കാരോ
അന്യ ഭാഷക്കാരോ
അന്യ നാട്ടുകാരോ
പരിവർത്തനത്തിനു വിധേയരാവാത്തവരോ
ഇല്ല എന്നുറപ്പുവരുത്തണമല്ലോ
റെഡി.....സ്റ്റഡി.......ഗോ !!

ശത്രു സംഹാരം


അന്ത്യഫലം കൊതിച്ചക്ഷീണം
പൊരുതിയാൽ
വിരിയുമാസുദിനമേറെ വൈകിടാതെ.....
കരുതിയിരിക്കണം
അവനൊട്ടുമേ തലപൊക്കിടാതെ
പഴുതൊന്നുമവനുകൊടുത്തിടാതെ
ഇഴഞ്ഞ് വലിഞ്ഞ് പിടഞ്ഞവൻ
നിൻ കാൽക്കലെത്തും
അരുത് ദയയൊട്ടുമേ
പിഴിഞ്ഞെടുത്തവനെ നീ
അയയ്ക്കണം
കാലപുരിക്ക്.......
വിഫലമാകില്ല നിൻ പ്രാർത്ഥന
തളരാതെ തുടരുക
നിൻ കീർത്തി പതാക
ഇനിയുമുയരത്തിൽ
പാറികളിച്ചിടും.

സാദാ ചാരം

ആചാര മര്യാദകൾ 
ഉപചാരപൂർവവ്വം 
സദാ ആചരിക്കുകയോ 
അതിനെ ബഹുമാനിക്കുകയോ 
ചെയ്യന്നിടത്ത് മാത്രമേ 
 സദാചാരത്തിനിടമുള്ളൂ ,
അല്ലെങ്കിലത്
സദാ ചാരമായികൊണ്ടിരിക്കുന്ന
വിചാരം മാത്രമായി തീരും 

നിയമം വടിപോലെ......

സത്യത്തിൻറെ വഴിയിലെത്താൻ
നിയമം ഊടുവഴികളിലൂടെ
സഞ്ചരിച്ച്
വഴി പിഴച്ച്
കുരുക്കിൽ പെട്ടതുകണ്ട്
കൊലമരം പൊട്ടിച്ചിരിച്ചു
തലയാട്ടി രസിച്ച നിയമ സൂചിക
ഒടുവിൽ നിശ്ചലമായപ്പോൾ
നിലവിളിയുടെ തട്ട് നിലംപതിക്കുകയും
കൊലവിളിയുടേത് ഉയർന്നു പൊന്തുകയും ചെയ്തു......

വല്ലതും നടക്കുവോ...

ഇത്തവണ വല്ലതും നടക്കുവോ ഏമാനേ
ഇത്തവണ ചിലതൊക്കെ ഞങ്ങളിവിടെ നടത്തും
ഒള്ളതാണോ ഏമാനെ കഴിഞ്ഞ തവണയും ചെലര് ഇതും പറഞ്ഞ് നടന്നാരുന്നു.
എല്ലാം നടക്കും നിങ്ങള് എന്തിനും ഏതിനും ഞങ്ങളോടൊപ്പമുണ്ടായാ മതി.
അതിന് ഏമാനെ നിങ്ങളല്ലായോ ഞങ്ങളോടൊപ്പം നിക്കേണ്ടെ
അതിനവമ്മാര് സമ്മതിക്കത്തില്ലെന്നല്ലെ
അതിന് ഞങ്ങളെന്നാ പെഴച്ചൂ.
സമ്മതിച്ചാലും ഇല്ലേലും ഞങ്ങൾക്കൊരു ചേതോം ഇല്ല.
ഞങ്ങൾക്ക് ചേതം ഒണ്ടല്ലോ ഏമാനേ...നിങ്ങളെന്നേലും ചെയ്യുമ്പൊ ഞങ്ങളെ കണ്ടോണ്ട് ചെയ്താ ഒരു പ്രശനോം ഒണ്ടാകത്തില്ല ഏമാനേ
അല്ലേപിന്നെ ഞങ്ങടെ പേരിലുള്ള ഈ കളിയങ്ങ് നിർത്തിയേര്.വല്ല രാജാക്കൻമാരോ വിദേശീയരോ ആരാന്ന് വച്ചാ വന്ന് നടത്തികോട്ടേന്ന് വെക്കണം.
Show more rea

പഴങ്കഥ

പഴങ്കഥയിൽ പതിരില്ലെന്നിരിക്കെ
പഴമക്കാരെങ്ങനെയൊത്തുപോയിടും.
പഴങ്കഥയും പഴയവർത്തമാനങ്ങളും
പാഴായി പോകുന്നതോർത്ത് 
പരസ്പരംമോണകാട്ടിചിരിച്ച്
ആശ്വസിപ്പിച്ചിരിയ്ക്കുമിടയ്ക്കിടയ്ക്കു
ചെറു മക്കളെ വെറുതേ വിളിച്ചവരുടെ
വാക്കുകൾ കേട്ടില്ലെന്നു നടിച്ച്
അതിശയപെട്ട് തൻ മക്കൾതൻ
കൂട്മാറ്റം......
അരുമയായവരെ വളർത്തി
പെരുമയുള്ളൊരീ ജീവിതം നൽകി
അതിശയിപ്പിക്കുന്നു .....
ഇതവർക്കെന്തുപറ്റി
ഇങ്ങനെതമസ്കരിക്കുവാൻ ?
ഇനിയുമെത്രകാലം
ഈമക്കൾക്കിടങ്ങേറായി ജീവിക്കുമെന്നാധിപൂണ്ട്
അവരിരുവരുമാ മുറിക്കുള്ളിലൊതുങ്ങിടുന്നു.
ഒരുനേരം പുറത്തിറങ്ങിടാൻ കൈകോർത്ത് ശുദ്ധജലവായുവൊന്നാസ്വദിച്ചീടുവാൻ
ഒരുകൈ സഹായമില്ലാതൊരടിപോലും
നടക്കുവാനാവതില്ല.
ഇടവേളയില്ലാതതിദ്രുതഗതിയിലോടി
ജീവിത വിജയത്തിനായ് പൊരുതുന്ന
മക്കൾക്കരനാഴികപോലുമില്ല
പാഴാക്കാനീ പഴഞ്ചരിൽ......
അറിയുവാനേറെയുണ്ടാഗ്രഹം
 ചോദിച്ചറിയുവാനുപാധിയില്ലാതെ
കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ
കേൾക്കാമടക്കം പറച്ചിൽ
ആ പുറത്തേ മുറിയിൽ.
തൊലിയുരിഞ്ഞു പോകുമതുകേട്ടാൽ
അതു തൻ പുത്രർ തന്നെയോ.
അതിവേഗമോടുമീ വണ്ടിയിൽ
എരിതീയിലുരുളും പോലവേ.
അയവിറക്കി ഗതകാല ചിന്തകൾ
അഭിമാനംകൊണ്ടിരിക്കും .......
മക്കൾ നല്ല നിലയിലായതല്ലോ
അതുഭാഗ്യമെന്ന് നിനച്ചിരിക്കും
അങ്ങനെ സ്വയമാശ്വസിച്ചിരിക്കെ
ഭയമോടാ ദിനമിങ്ങണഞ്ഞീടുകിൽ
നമ്മളിലൊരാളൊഴിഞ്ഞാൽ
ഗതിയെന്തായിടും മറ്റെ ജീവിതം.
ഒരു പ്രാർത്ഥനമാത്രം ഒരുദിനം
തന്നെയെടുത്തിടേണം ഹേ നാഥാ
തിടുക്കമോടെയീ രണ്ടു പാഴ്ജീവിതം
കൊടുത്തിടൊല്ലെയെൻ
മക്കൾക്കീ ഗതി
ഞങ്ങൾക്കും....
ആർക്കും.........
വരുത്തിവയ്ക്കല്ലേയീഗതി
അടുത്ത ജന്മത്തിലും.

അവരും അയാളും

ഒരു വേനൽ കാലത്ത്
അവർ എല്ലാ മുറികളിലും പങ്ക ഘടിപ്പിച്ചപ്പോൾ -
അവൻ വാതായനങ്ങൾ തുറന്നിട്ട് 
ഇലയനക്കത്തോടെയുള്ള 
മന്ദമാരുതൻറെ വരവിനായി കാത്തിരുന്നു...
മറ്റൊരു വേനലിൽ
അവർ കൂളറിൽ

ഫ്രിഡ്ജിൽ നിന്ന് ഐസ് കട്ടകൾ നിറച്ചപ്പോൾ -
അയാൾ പുഴനീരിൽ
മുങ്ങിത്തോർത്തി മട്ടൂപാവിൽ പുൽപായ വിരിച്ചു....

അടുത്ത വേനലിൽ
അവർ മുറികളൊക്കെ
ശീതീകരിച്ചപ്പോൾ -
അയാൾ നട്ട തണൽ മരങ്ങൾ വീടിനൊരു കുടയായി മാറിയിരുന്നു.....

കൊടും വേനലിൽ
അവർ കൂട്ടം കൂടി വേനലിനെ തെറിപറഞ്ഞപ്പോൾ -
അയാൾ വെയിലുകൊണ്ട് വിയർത്ത് കുളിച്ച് കിണറിലെ ശുദ്ധജലം ആസ്വദിച്ച് കുടിച്ചു......

ഒരുവേനൽകാലത്ത്
രാത്രി മദ്ധ്യേ കറണ്ട് പോയപ്പോൾ
അവർ ഞെട്ടിയുണർന്നപ്പോൾ -
അയാൾ ചൂട് വിസർജ്ജിച്ച് സ്വയം തണുത്തു കൊണ്ട് സുഖ നിദ്രയിലായിരുന്നു......

അടുത്ത വേനലിനേപറ്റി
അവർ ആധിപൂണ്ട് പുതിയ കണ്ടു പിടിത്തങ്ങൾക്കായി കാത്തിരുന്നപ്പോൾ -
അയാളുടെ ശരീരം കൂടുതൽ ചൂട് സഹിക്കാൻ സജ്ജമായിരുന്നു........

Show more rea

ഉത്സവപിറ്റേന്ന്

ചീറ്റിയ പടക്കങ്ങളും
ചിന്നിചിതറിയ കടലാസു കഷണങ്ങളും
പുകയും കരിയും
പാണ്ടുപിടിച്ച മുറ്റങ്ങളും
 ആഘോഷത്തിൻറെ ആലസ്യത്തിൽ നിന്ന് ഉണർന്നെണീറ്റ അവനോടു പറഞ്ഞു.
അടുത്ത ആഘോഷം വരെ
ആവേശം ചോരാതെ നോക്കണം.
പൂത്തിരിയായി പുഞ്ചിരിക്കുക.
പൂക്കുറ്റിയായി സന്തോഷം വാരിവിതറുക.
കതിനകളുടെയും
ഇടിനാദങ്ങളുടെയും
 ആവേശം കൊണ്ട് നിറയട്ടെ
ഈ ലോകം......
നിങ്ങളിലാവേശം വാരിവിതറാൻ ഞങ്ങൾ ഇനിയും വരും.
അതുവരെ
ഉണർന്നിരിക്കുക.
ആവേശത്തോടെ മുന്നേറുക..........💥

Tuesday, April 18, 2017

Railway Station Phone Numbers In Kerala
🚂🚋🚋🚋🚋
Aluva 0484 2624141
Alappuzha 0477 2253965
Ambalappuzha 0477 2272620
Angamali 0484 2452340
Chalakkudi 0480 2701368
Changanassery 0481 2420108
Chengannur 0479 2452340
Cherthala 0478 2812500
Cochin Terminals 0484 2666050
Edappalli 0484 2344202
Edava 0470 2660322
Eranakulam Jng 0484 2376131
Eranakulam Town 0484 2390920
Ettumanoor 0481 2535531
Guruvayoor 0487 2554300
Harippadu 0479 2412714
Irinjalakkuda 0480 2881243
Kadalundi 0495 2470244
Kalamassery 0484 2532579
Kaniyapuram 0471 2450241
Kanjangadu 0467 2204444
Kannur 0497 2705555
Karunagappally 0476 2620240
Kasaragod 0499 4220800
Kayamkulam 0479 2442042
Kollam 0474 2765231
Kottayam 0481 2563535
Kozhikkode 0495 2701234
Kuruppumthara 0482 9242319
Mavelikkara 0479 2302249
Mulamthuruthy 0484 2740234
Nilambur 04931 220237
Ollur 0487 2352325
Ottappalam 0466 2244353
Palakkadu 0491 2555231
Parappanangadi 0494 2410235
Pattambi 0466 2212227
Payyannur 04985 203078
Piravam 04829 257138
Quilandy 0496 2620255
Shornur Jng 0466 2222913
Thanur 0494 2440252
Thalassery 0490 2322250
Thiruvalla 0469 2601314
Thiruvananthapuram Cntrl 0471 2331047
Thiruvananthapuram Petta 0471 2470181
Thrissur 0487 2423150
Thrippoonithura 0484 2777375
Thiroor 0494 2422240
Vadakara 0496 2524254
Vaikkam 0482 9236356
Varakkala 0470 2602222

Saturday, January 28, 2017

മനസൊന്നു പറയുന്നു
വിധിയൊന്നു കരുതുന്നു
വിധിഹിതം മാനിച്ച്
ഞാനിതാ പൊരുതുന്നു

Tuesday, January 24, 2017

ഇങ്ങളിതെന്ത് പണിയാ മാശേ കാണിക്കണദ് ?
അയൽപക്കത്തെ ഉസ്മനിക്കയുടെ ശബ്ദമാണ്.കുറേ ദിവസമായി കോളനിനിവാസികൾ ഒളിഞ്ഞും തെളിഞ്ഞും പറയാൻ തുടങ്ങിയിട്ട്.ഉസ്മാനിക്ക പ്രതികരിച്ചിരിക്കുന്നു.

കാര്യം ഇതാണ്.ഭരതൻമാഷ് എല്ലാദിവസവും തൻറെ തൊടിയിലെ തെക്ക് കിഴക്ക്  ഭാഗത്ത് പ്ലാസ്റ്റിക് കത്തിക്കുന്നു.പ്ലാസ്റ്റിക്  കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത എല്ലാവരിലും എത്തിച്ചേർന്നിരിക്കുന്നു.പക്ഷെ ആർക്കും അത് മാഷോട് പറയാൻ കഴിയില്ല.പ്രധാന കാരണം അവരുടെയൊക്കെ കുട്ടികൾക്ക് മാഷ് ട്യൂഷൻ നൽകുന്നു എന്നുള്ളതാണ്.

ഉസ്മാനിക്കയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് മാഷ് പുറത്തു വന്നു.അടുത്ത വീടുകളിൽ നിന്ന് തത്പര കക്ഷികളും.
മാഷ് ഒന്നുമറിയാത്ത ഭാവത്തിൽ പുറത്ത് വന്ന് എന്തേ എന്ന ഭാവത്തിൽ നിൽക്കുകയാണ്.

അല്ല ഇങ്ങക്കറിഞ്ഞൂടേനും പ്ലാസ്റ്റിക്ക്  കത്തിച്ചൂടാന്ന്.

പിന്നെ ഞാനീ മാലിന്യങ്ങളൊക്കെ എന്താ ചെയ്യേണ്ടത്.

ഇങ്ങളതെന്താച്ചാ ചെയ്തോളീ.പക്ഷെ പ്ലാസ്റ്റിക് കത്തിക്ക്ന്ന പരിപാടി ഇബഡ നടക്കൂല.

അതിന് ഇയാള് പോയി മുനിസിപ്പാലിറ്റിക്കാരോട് പറയ്.അവര് പകരം സംവിധാനമുണ്ടാക്കട്ടെ.

അദ് പള്ളീ പോയി പറഞ്ഞാ മതി.മനിഷൻമാരിണ്ടാക്ക്ന്ന കാട്ടൊം തീട്ടോക്കെ പെറ്ക്കാൻ നടക്കല്ലേ മുനിസിപ്പാലിറ്റിക്കാറ്.

അതിന് ഞാൻ ദിവസവും കുറച്ച് ഈ മൂലക്കിട്ട് കത്തിക്ക്ന്നേന് ആർക്കാ ദോഷം.

അ് നമ്മക്ക് നന്നായിട്ടറിയാ മാഷേ....ഇങ്ങളീ മൂലക്കിട്ട് കത്തിക്കണതെന്തിനാന്നു നമ്മക്കറിയാ.കാറ്റിൻറെ ഗതി നോക്യാ  ഇങ്ങടെ ബീട്ടില് തുള്ളി മണം ബരൂല്ല.

കഷ്ടണ്ട് മാഷേ... ഈ കച്ചറ എല്ലാ കത്തിച്ച് ബാക്കിള്ളോൻറെ മൂക്കീ കെറ്റാൻ.ഒന്ന്വല്ലേലു മോലകുടിമാറാത്ത എത്ര  കുട്ട്യോളാ അയലക്കത്തിള്ളത്.

അങ്ങനെ എവിടെയൊക്കെ എന്തെല്ലാം  കത്തിക്കുന്നു.

കുട്ട്യോള പഠിപ്പിക്കുന്ന ഇങ്ങളെന്നെ  ഇദ് പറേണം.അഞ്ചാം ക്ലാസ്സില് പഠിക്ക്ന്ന മോൻ പറഞ്ഞിട്ടാ ഞാനിതോക്കെ മനസ്സിലാക്കിയദ്.

പ്ലാസ്റ്റിക്ക് കത്തിയതിൻറെരൂക്ഷമായ മണം പരിസരത്ത് പടർന്നിരിക്കുന്നു.

ഒച്ചപ്പാടിൽ നാണക്കേട് തോന്നി മാഷ് അകത്ത് കയറി വാതിലടച്ചു.

ഉസ്മാനിക്ക അൽപം കൂടി ശബ്ദ മുയർത്തി ......

ഇങ്ങള് നോയിക്കോ മാഷേ നി ഒര് തരിമ്പ് പ്ലാസ്റ്റിക് ഈഡ കത്തിച്ചാല്.ഈ നാട്ടിലെ മുയ്മൻ പ്ലാസ്റ്റിക് നമ്മള് ഇങ്ങള വീട്ട് മിറ്റത്ത് ഇട്ട്  കത്തിക്ക്നന്ന്ണ്ട്.ഓർത്തോളീ.......

ഉസ്മാനിക്ക ഇതും പറഞ്ഞ് തിരിഞ്ഞപ്പോൾ വലിയൊരാൾകുട്ടം അദ്ദേഹം കാണിച്ച ഹീറോയിസത്തെ അംഗീകരിച്ചുകൊണ്ട് നിൽക്കുന്നു.അക്കുട്ടത്തിൽ ചെറുപ്പാക്കാരും പ്രായമുള്ളവരും കുട്ടികളുമുണ്ട്.ഇത്തര മൊരു ദൗത്യം ഏറ്റെടുക്കാത്തതിന് പെണ്ണുങ്ങൾ അവരവരുടെ ഭർത്താക്കൻമാരെ കുറ്റപെടുത്തി.

സംഗീതത്തിൻറെ അകമ്പടിയില്ലാതെ സ്ലോമോഷനിലല്ലാതെ ഉസ്മാനിക്ക അവർക്കരികിലേയ്ക്ക് നടന്നെത്തി.

അങ്ങ് വടക്ക് പണ്ട് കശുമാവിൻ തോട്ടത്തില് ആകാശത്ത്ന്ന് എൻഡോസൾഫാൻ തളിക്കുമ്പൊ ആൾക്കാര് ഇങ്ങനെന്നായിനു നിന്നദ്.മര്യായ്ക്ക് ഇന്യെങ്കിലു ഈ പ്ലാസ്റ്റിക്കിനെ  കൈകാര്യം ചെയ്തില്ലേല്  അയിലും ബല്യ ദുരന്തം മ്മട നാട്ടില് സംഭവിക്കും.അയിനോണ്ട് പടച്ചോനെ ബിജാരിച്ചിട്ട് പ്ലാസ്‌റ്റിക് കൈന്നത്ര ഒയിവായിക്കോളീ....

തൻറെ തലേ കെട്ട് ഒന്നൂടെ വലിച്ചുകെട്ടി ഉസ്മാനിക്ക തൻറെ വീട്ടിലേയ്ക്ക് നടന്നു നീങ്ങി.

എല്ലാമറിയാമെങ്കിലും പ്രാവർത്തിക മാക്കി വരുമ്പോൾ പൊതുതാത്പര്യം മറന്ന് ക്ഷണിക ലാഭത്തിന് മുൻതൂക്കം നൽകുന്ന പ്രവണതകളിൽ നിന്ന്    നാമെന്നാണ് മുക്തരാകുക എന്ന് അവടെ കൂടിയിരുന്നവർ സ്വയം ചോദിച്ചുവോ ?

Saturday, January 21, 2017

ഇദെന്നെ അല്ലേപ്പാ പുതിയ പൈസ ഇല്ലാത്ത എടപാട്.............?(Purely kasaragodan)

ഞങ്ങ പൊയക്കരക്കാർക്ക്

കൂലിക്ക് ഒര് സേറ് നെല്ല്

കാലിക്ക് ഒര് കെട്ട് പുല്ല്

തീ കായാന് ഒര് കെട്ട് ബെറ്

മയക്ക് ഓല കൊരമ്പ

പൈക്കുമ്പൊ   പൂങ്ങിയ കേങ്ങ്

പുല്ല് മേഞ്ഞിറ്റ്  

ഓല മെഡഞ്ഞിറ്റ്  

മിറ്റത്ത് ചാണം അടിച്ചിറ്റ്
കുടി.

തായിക്ക്ന്നേന് സൊറംഗത്തിലെ മദ്ർക്ക്ന്ന ബെള്ളം.

തലനാറ് പാങ്ങാവാന്  കുറുന്തോട്ടി

എരഡിപോയാല്     കമ്മൂണിസ്റ്റ്  പച്ച.

കബത്തിനും പിത്തത്തിനും
ഏക്കത്തിനും ബീക്കത്തിനും
ബേര്  കായി പൂ....

കൊണ ആവാന്   പിലാവിൻറെ  കോരിക്കിഡീല് ബറ്റും ബെള്ളോം

ബിര്ന്നാർക്ക്
പൊയേല മീൻറെ ചാറ്

പൊയേരെ കൂറ്റ് ഞങ്ങള പാട്ട്.

കാടിൻറെ ചേല് മൻസിൻറ കുളിര്

മനിച്ചൻറ നല്ലത് ഞങ്ങള ഗുരി.

പാക്കട്ടി ഇല്ല,പാസ് ബുക്കില്ല,എ ടി എം ഇല്ല......ഇള്ളത് കൊഡ്ത്തിറ്റ് ബേണ്ടത് മേങ്ങും

ഞങ്ങ...പൊയക്കരക്കാറ് ചോയിക്ക്ന്ന്..........ഇദെന്നെ അല്ലേപ്പാ പുതിയ പൈസ ഇല്ലാത്ത എടപാട്.............?
ഇരതേടി അലയുമ്പോള്‍

വഴിനീളെ കാണുന്ന

കുളിരേകും കാഴ്ചയില്‍

മനസ്സൊട്ടുമിളകാതെ

തളരാതെ തകരാതെ

പതറാതെ

കരുതലോടെപ്പോഴും

വഴിമാറിപ്പോകാതെ

അതിവേഗം

കൂടണഞ്ഞരുമായാം

പൈതലിന്‍

ഇളമയാം ചെംചുണ്ടില്‍

രുചിയേറുമൊരുചെറിയ

മധുവൂറും ഫലമൊന്നു

കരുതലോടങ്ങനെ

പതിയെ കൊടുത്തുകൊണ്ടതിയായ

തോഷെ മമ ജന്മ സാഫല്യമിതു തന്നെയെന്നവള്‍

മനതാരിലങ്ങനെ നിനച്ചിരുന്നു.........
തോന്നൽ..........

സുഗന്ധപൂരിതമാനറുപുഷ്പം
എന്നെ നോക്കി മന്ദഹസിക്കുവതായെനിക്കു
തോന്നി

അതെന്നോടുമാത്രമാണെന്നു
തോന്നി

പിന്നീടത് എന്നോടുമാത്രമാകണമെന്നു
തോന്നി

ഈ ജീവിതം ആസ്വദിപ്പാനുള്ളതാണെന്നു
തോന്നി

ആ സുഗന്ധവും മനോഹാരിതയും
ഞാൻ മാത്രമാസ്വദിക്കണമെന്നു
തോന്നി

സുഗന്ധമാവോളമാസ്വദിച്ച്
രസമാവോളം മോന്തികുടിച്ച്
വാടിതളർന്ന ആ കുസുമത്തെ
പിച്ചി ചീന്തിയെറിഞ്ഞതിൽ
യാതൊരു തെറ്റുമില്ലെന്നു
തോന്നി......
വെളുക്കാൻ തേച്ചത്..........

കള്ളത്തരങ്ങൾ വെളുപ്പിക്കുന്ന പദ്ധതിയിൽ വലിയ ആവേശത്തോടെയാണ് ഞാൻ പങ്ക് ചേർന്നത്.

അച്ഛൻറെ പോക്കറ്റിലെ പത്തു പൈസാ നാണയം ആരുമറിയാതെ കൈക്കലാക്കി ഐസ് കാണ്ടി വാങ്ങിത്തിന്നതും

അമ്മാവൻറെ ഭൂപടത്തിലെ ഇന്ത്യയുടെ പേജ് കീറിയെടുത്തതും

കൂട്ടുകാരനായ മമ്മദിനെ എസ് എസ് എൽ സി പരീക്ഷയിൽ കണക്ക് പരീക്ഷയ്ക്ക് പത്ത് മാർക്ക് നേടാൻ  സഹായിച്ചതും

തുടങ്ങി കള്ളത്തരങ്ങൾ ഒക്കെ
ഞാൻ വെളുപ്പിച്ചെടുത്തു

ബാല്യ സഹജമായ കള്ളത്തരങ്ങളുംനിർദോഷമായവയും മനുഷ്യ സഹജമായവയും
സൗജന്യമായി വെളുപ്പിച്ചു.

സ്വാർത്ഥതയ്ക്കും സുഖലോലുപതയ്ക്കും വേണ്ടി ചെയ്തവ  സമയപരിധിയ്കുള്ളിൽ തന്നെ ഫൈൻ ഈടാക്കി വെളുപ്പിച്ചു.

പക്ഷെ ..........

എന്നിലാരോപിക്കപ്പെട്ട കള്ളത്തരങ്ങൾ വെളുപ്പിക്കാനുള്ള ശ്രമത്തിൽ എൻറെ ശരീരം മുഴുവൻ പാണ്ടു പിടിച്ച് വികൃതമായികൊണ്ടേയിരിക്കുന്നു.........