വെളുക്കാൻ തേച്ചത്..........
കള്ളത്തരങ്ങൾ വെളുപ്പിക്കുന്ന പദ്ധതിയിൽ വലിയ ആവേശത്തോടെയാണ് ഞാൻ പങ്ക് ചേർന്നത്.
അച്ഛൻറെ പോക്കറ്റിലെ പത്തു പൈസാ നാണയം ആരുമറിയാതെ കൈക്കലാക്കി ഐസ് കാണ്ടി വാങ്ങിത്തിന്നതും
അമ്മാവൻറെ ഭൂപടത്തിലെ ഇന്ത്യയുടെ പേജ് കീറിയെടുത്തതും
കൂട്ടുകാരനായ മമ്മദിനെ എസ് എസ് എൽ സി പരീക്ഷയിൽ കണക്ക് പരീക്ഷയ്ക്ക് പത്ത് മാർക്ക് നേടാൻ സഹായിച്ചതും
തുടങ്ങി കള്ളത്തരങ്ങൾ ഒക്കെ
ഞാൻ വെളുപ്പിച്ചെടുത്തു
ബാല്യ സഹജമായ കള്ളത്തരങ്ങളുംനിർദോഷമായവയും മനുഷ്യ സഹജമായവയും
സൗജന്യമായി വെളുപ്പിച്ചു.
സ്വാർത്ഥതയ്ക്കും സുഖലോലുപതയ്ക്കും വേണ്ടി ചെയ്തവ സമയപരിധിയ്കുള്ളിൽ തന്നെ ഫൈൻ ഈടാക്കി വെളുപ്പിച്ചു.
പക്ഷെ ..........
എന്നിലാരോപിക്കപ്പെട്ട കള്ളത്തരങ്ങൾ വെളുപ്പിക്കാനുള്ള ശ്രമത്തിൽ എൻറെ ശരീരം മുഴുവൻ പാണ്ടു പിടിച്ച് വികൃതമായികൊണ്ടേയിരിക്കുന്നു.........

No comments:
Post a Comment