Monday, May 8, 2017

അവർക്കെന്തറിയാം.......

വെറളിപൂണ്ട് മുക്കറയിട്ട് പരിഭ്രാന്തനായ കാളക്കൂറ്റനെന്തറിഞ്ഞു എല്ലാം കീഴടക്കാനുള്ള മനുഷ്യൻറെ അദമ്യമായ അഭിനിവേശം അടികൊണ്ട് വിശന്ന് പൂക്കാണ്ടിയെടുത്തോടുന്ന പോത്തിനോട് വിജയ രഹസ്യ മോതിയിട്ടെന്തു കാര്യം പാമ്പാട്ടിയുടെ കൗശലത്തിനു മുന്നിൽ തോറ്റ് കൊട്ടയിലേക്ക് ഉൾവലിയുന്ന മൂർഖനുണ്ടോ അറിയിന്നു ഉപജീവനത്തിൻറെ നയാ പൈസയുടെ വില. സ്വാതന്ത്ര്യവും സ്വപ്നം കണ്ട് ആ ജീവനാന്തം ചലപില കൂട്ടി ചിലച്ചുകൊണ്ടിരിക്കുന്ന സ്നേഹ പക്ഷികളറിയുന്നുണ്ടോ പ്രപഞ്ച സൃഷ്ടികളെല്ലാം മനുഷ്യൻറെ സന്തോഷത്തിനു വേണ്ടിയുള്ളതാണെന്ന്. അങ്കക്കലി പൂണ്ട് പൊരുതി തോറ്റ് ഒടിഞ്ഞ കഴുത്തുമായി വീര മൃത്യു വരിക്കുന്ന പൂവൻ കോഴിയുണ്ടോ അറിയുന്നു യജമാനൻ എന്തുമാത്രമാണ് പന്തയത്തിൽ നേടാൻ പോകുന്നതെന്ന് പൊരിവെയിലിൽ അരവയറുമായി തൻറെ സ്ഥൂല ദേഹവും വലിച്ചിഴച്ച് മദമിളകാതെ നീങ്ങുന്ന ഗജവീരനുണ്ടോ അറിയുന്നു അവനില്ലെങ്കിൽ ഉത്സവ കാഴ്ചയും ഊരുചുറ്റലും വെറും കാഴ്ചയും ചുറ്റലുമായിരിക്കുമെന്ന്. കൂടാരത്തിലെ സിംഹവാലനറിയുന്നുണ്ടോ കാട്ടുമരചില്ലയിലേക്ക് മടങ്ങിയാൽ ടിക്കറ്റ് വരവിലെന്തു കുറവുണ്ടാകുമെന്ന്. ഇടയനൊപ്പം മേഞ്ഞ് നടക്കുമ്പോഴും കുടുംബത്തിൻറെ വിശ്വസ്ഥനായ കാവലാളായും കർഷകൻറെ സഹായിയായും യാത്രയ്ക്ക് കൂട്ടായും നടന്നപ്പോൾ സഹജീവനത്തിൻറെ സാമൂഹ്യ പാഠങ്ങളൊരു പക്ഷെ അവർ മനസിലാക്കിയിരുന്നിരിക്കാം..........

No comments:

Post a Comment