വിസര്‍ജ്ജ്യങ്ങള്‍ക്ക് സൌകര്യപൂര്‍വ്വം തെളിനീരൊഴുകുന്ന തോട്ടിലേയ്ക്ക് വഴികാട്ടി
അറവുമാലിന്യങ്ങള്‍ ആരും കാണാതെ ശാന്തമായൊഴുകുന്ന പുഴയില്‍ സംസ്കരിച്ചു.
ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് രാസപദാാര്‍ത്ഥങ്ങള്‍ കലര്‍ത്തി ദാഹശമനത്തിന്‍റെ പേരില്‍ അന്താരാഷ്ട്രവിപണി കീഴടക്കി
കുടുംബ ബന്ധങ്ങള്‍ അറ്റപ്പോള്‍ പുഴയുടെ പുറമ്പോക്കിലേയ്ക്ക് അധിനിവേശം നടത്തി മണിമാളികകള്‍ പണിതു.
മുറ്റം ചെളികളമാകാതിരിക്കാന്‍ വെള്ളത്തിന് ഓവുചാല്‍ കീറി പുറത്തേയ്ക്കുള്ള വഴികാട്ടി
ഒരു ചെറിയ അസൌകര്യത്തിന്‍റെ പേരില്‍ കോരിച്ചൊരിയുന്ന മഴയെ തെറിപറഞ്ഞു.
വികസനത്തിന്‍റെ പേരില്‍ വൃക്ഷങ്ങള്‍ വെട്ടിനിരത്തിയപ്പോള്‍ ഭൂമിയുടെ കുടയ്ക്ക് വിള്ളല്‍ വിഴുന്നത് അറിഞ്ഞില്ലെന്ന് നടിച്ചു.
ഇതൊക്കെ പറഞ്ഞു നടന്നവരെ പ്രായോഗിക ബുദ്ധിയില്ലാത്തവരെന്ന് പുച്ഛിച്ചുതള്ളി.
തണലില്ലാതെ, മഴയില്ലാതെ, നനയില്ലാതെ, കുളിയില്ലാതെ അങ്ങനെയിരിക്കുമ്പോള്‍ അയാള്‍ സ്വയം കുളംതോണ്ടിയ കഥ അയവിറക്കി.
No comments:
Post a Comment