Monday, May 8, 2017

ജന്മദിനം

എന്നുവരുമെൻറെ ജന്മദിനം ചൊല്ലുക വേഗമെന്നോതിയുണ്ണി എല്ലാർക്കുമുണ്ടമ്മേ ജന്മദിനം എന്നുവരുമെൻറെ ജന്മദിനം പുത്തൻ മണക്കുന്ന കുപ്പായവും ചന്തമെഴുന്നോരു പാവകളും കൊഞ്ചിക്കുഴയുന്ന തത്തമ്മയും അഞ്ചിതമായ ബലൂണുകളും അമ്മാവനെത്തിടും സമ്മാവുനമായ് മുന്തിയ കേക്കൊന്ന് വാങ്ങിടേണം കൂട്ടരോടൊത്തു രസിച്ചിടേണം ആവോളം ഐസ്ക്രീം കഴിച്ചിടേണം പുത്തൻ പുരയ്ക്കലെ ആഘോഷരാവുപോൽ എന്നുവരുമമ്മേ ജന്മദിനം കണ്ണുനീർ തുള്ളി പൊടിഞ്ഞെങ്കിലും ഉണ്ണിയോടോതി അമ്മ മെല്ലെ പൊന്നുമോനേ നീ പിറന്നന്നാള് അമ്മതൻ ഭാഗ്യം പിറന്നന്നാള് ജന്മ ദിനമിങ്ങെത്തുമല്ലോ അന്നു നമുക്ക് പൊടിപൊടിക്കാം എന്നുവരുമെൻറെ ജന്മദിനം ചൊല്ലുക വേഗമെന്നോതിയുണ്ണി മഴവന്നാലെത്തും ജന്മദിനം കുളിരണിഞ്ഞീടുമി ഭുവനതലം മഴയിങ്ങു വന്നല്ലോ കണ്ടീലയോ എന്നുവരുമമ്മേ ജന്മദിനം വറ്റിവരണ്ട കിണറിൽ നിന്ന് ഉറവകൾ കുത്തിയൊലിച്ചിടട്ടെ ഉറവകൾ പൊട്ടിയൊലിച്ചിടുന്നു എന്നാണു ചൊല്ലമ്മേ ജന്മദിനം തൊണ്ടവരണ്ടോരു ജന്തു ജാലം ആവോള്ളം മോന്തികുടിച്ചിടട്ടെ മാരിവിൽ ചൂടുമീ നീല വാനം പച്ചപുതയ്ക്കും നെൽപാടങ്ങൾ അമ്മേയതാ കണ്ടോ മാരിവില്ല് പച്ചപുതച്ചു നിൽകുന്നു പാടം പറവകളോരോന്നായ് തിരികെയെത്തും നിറവാർന്ന മന്ത്ര ധ്വനിയുമായി കേട്ടീലെ പറവതൻ കളകൂജനം വന്നു പോയ് വന്നുപോയ് ജന്മദിനം പുഴയുടെ കളകള നാദമോടേ ചുവടുടൾ ചേർക്കും നാമൊത്തു ചേർന്ന് പുഴയുടെ പാട്ടമ്മ കേട്ടീലയോ ഇനിയും വൈകുമോ ജന്മദിനം മധുവേറും കായ്കനി യേന്തി നിൽക്കും മരമതിൽ കുരുവികൾ ആടിപാടും ഇനിയും വൈകുമോ ജന്മദിനം പഴമെല്ലാം കിളിജാലം കൊത്തിതിന്നു ഇതുതന്നെ ഉണ്ണീ നിൻ ജന്മദിനം പ്രകൃതിതൻ ആഘോഷ പുണ്യ ദിനം പ്രകൃതിതന്നാഘോഷ വേളതന്നെ എല്ലാർക്കുമെല്ലാർക്കും ആഘോഷദിനം !!!

No comments:

Post a Comment