ഉയരണം ഉയരണം
ഉയരത്തില്‍ പറക്കണം
പൊരുതണം പൊരുതണം
പൊരുതികയറീടണം
കരുതലോടങ്ങനെ
ചിറകടിച്ചീടണം
ഉയരത്തില്‍ നിന്നുള്ള
പതനത്തെയോര്‍ക്കണം
ഇരതേടുവോര്‍ക്കതിവേഗം പിടിക്കുവാന്‍
ഉയരത്തിലുള്ളോരിരയാണെളുപ്പം
ഉയരത്തിലുയരത്തില്‍ പറപറന്നീടുമ്പോള്‍
പരിഷകളോടല്‍പം ദയവുമുണ്ടാകണം
പതനവും കാത്തക്ഷമരായിരിക്കുന്ന
പരിജനം ഭൂമിയില്‍ കുറവല്ലറിയുക
സമഭാവനയോടും സമചിത്തതയോടും
പരനുപകാരാര്‍ത്ഥമായ് നീ പറക്കുക
ഇനിയുമയരത്തിലുയരത്തില്‍ പറക്കുവാന്‍
മനതാരിലിതുമാത്രം കരുതിവച്ചീടുക
ഉയരത്തില്‍ പറക്കണം
പൊരുതണം പൊരുതണം
പൊരുതികയറീടണം
കരുതലോടങ്ങനെ
ചിറകടിച്ചീടണം
ഉയരത്തില്‍ നിന്നുള്ള
പതനത്തെയോര്‍ക്കണം
ഇരതേടുവോര്‍ക്കതിവേഗം പിടിക്കുവാന്‍
ഉയരത്തിലുള്ളോരിരയാണെളുപ്പം
ഉയരത്തിലുയരത്തില്‍ പറപറന്നീടുമ്പോള്‍
പരിഷകളോടല്‍പം ദയവുമുണ്ടാകണം
പതനവും കാത്തക്ഷമരായിരിക്കുന്ന
പരിജനം ഭൂമിയില്‍ കുറവല്ലറിയുക
സമഭാവനയോടും സമചിത്തതയോടും
പരനുപകാരാര്‍ത്ഥമായ് നീ പറക്കുക
ഇനിയുമയരത്തിലുയരത്തില്‍ പറക്കുവാന്‍
മനതാരിലിതുമാത്രം കരുതിവച്ചീടുക
No comments:
Post a Comment