ജയിക്കാൻ കളിക്കരുത്
കളി കളിച്ച് ജയിക്കാം
ഇരുന്ന് ഉണ്ണരുത്
നേരമാവുമ്പോൾ ഉണ്ണാനിരിക്കാം
കിടന്ന് ഉറങ്ങരുത്
സമയമാകുമ്പോൾ ഉറങ്ങാൻ കിടക്കാം
ഇരുന്ന് എഴുതരുത്
തോന്നുമ്പോൾ എഴുതാനിരിക്കാം
കാണേ കരയരുത്
മറ്റുള്ളവർ ഉള്ളേ ചിരിച്ചേക്കും
തോനേ ചിരിക്കരുത്
താനേ കരഞ്ഞേക്കും
മിണ്ടാതിരിക്കരുത്
മണ്ടയിൽ കയറിയേക്കും
No comments:
Post a Comment