Tuesday, April 12, 2016
അവൻ ഞങ്ങളുടെ ആദ്യ ഹീറോ........
ഒരു കൂസലുമില്ലാതെ ക്യാപ് (പൊട്ടാഷ്) ഇടിച്ചു പൊട്ടിക്കും.കാണാനാളുണ്ടെങ്കിൽ അനുയോജ്യമായ സ്ഥലത്ത് കുനിഞ്ഞിരുന്ന് ക്യാപ് പൊട്ടിക്കും.സ്കൂളിലേയ്ക്കുള്ള വഴിയോരങ്ങളിൽ നിന്ന് ഉടമസ്ഥനറിയാതെ മോഷ്ടിക്കുന്ന കശുവണ്ടി കടയിൽകൊടുത്താൽ കിട്ടുന്ന തുട്ടുകളാണ് അവൻറെ പോക്കറ്റ് മണി.ഞങ്ങളുടെ ആവശ്യാനുസരണം അവൻ പൊട്ടിച്ചു കാണിച്ചു തരും.പെൺ കുട്ടികൾ കൂട്ടം കൂടി നോക്കി നിൽക്കുമ്പോൾ പൊട്ടിക്കുമ്പോൾ അവൻറെ മുഖത്ത് പ്രത്യേക ഭാവമായിരുന്നു. കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ടുള്ള പ്രകടനത്തിനുശേഷം കല്ല് അലക്ഷ്യമായി വലിച്ചെറിഞ്ഞ് ശേഷിച്ച ക്യാപുകൾ അടച്ച് കീശയിൽ തിരുകി ആരെയും നോക്കാതെ നടന്നു നീങ്ങുമ്പോൾ അവന് സിനിമയിലെ നായകൻറെ പരിവേഷമായിരുന്നു.നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയ അവനെ ഞങ്ങൾക്ക് പിന്നെ ഓർക്കേണ്ടി വന്നിട്ടില്ല.കാരണം കാലം പോകുന്നതനുസരിച്ച് നായക പദവികളലങ്കരിക്കുന്നവരും മാറിമാറി വന്നു കൊണ്ടേയിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment