ഒരുനാളെന്നുടെ ഭവനത്താലങ്ങാടി
കുരുവികളൊരു ചെറു കൂടുകൂട്ടി
ചകിരിതൻ നാരുമങ്ങാടി ചരടും
പുൽകൊടികളുംകൊണ്ടൊരു കൊച്ചുകൂട്
നല്ല നിമിത്തമിതെന്നു കരുതി ഞാൻ
ചെന്നു നിരീക്ഷിച്ചാ കുഞ്ഞുകൂട്
ഭിത്തിയിലെ ന്നോളം പൊക്കത്തിൽ
കുന്നുപോലുള്ളൊരു കൂമ്പാരം
ദിനപത്രം വാരിക മാസികയും
ബാലരമയുമമ്പിളിയമ്മാവനും
മച്ചിനു താഴെ വിടവിലായ് കൂടിനായ്
കുരുവികൾ കണ്ടൊരു നല്ലോരിടം
ഇളകിയോരാണിയും തൂങ്ങുന്ന കടലാസും അദ്ഭുതമവിടെയിരിക്കുന്നു
അസ്ഥിരമാ കൊച്ചു ഭവനത്തിലങ്ങാടി
കുരുവികളൊരു ദിനം മുട്ടയിട്ടു
ഓർക്കയാൽ മനുജൻറെ അസ്ഥിത്വവും
ഇതിലേറെ അസ്ഥിരമാണു നൂനം
വൈകാതെ കേട്ടു ഞാൻ കുഞ്ഞി
കുരുവികൾ തന്നുടെ ചിലമ്പലുകൾ
കലപിലകൂട്ടിയങ്ങാടിക്കുരുവികൾ
മതിമറന്നങ്ങതാസ്വദിച്ചു
അകതാരിലാധി പെരുകിയനുദിനം
നിലം പൊത്തുമോ ഈ കുരുവിക്കൂട്
ഒന്നു മറിയാതെ അമ്മക്കിളി
അനായാസമായതിൻമേൽ പറന്നിരുന്നു
കലപില കൂട്ടുമാ കുരുവി കിടാങ്ങൾക്കു
ചിറകുമുളയ്ക്കാനായ് കാത്തിരുന്നു
അതിവേഗമവയൊന്നു പാറിയകന്നെങ്കിൽ.... കരളുരുകിയന്നുഞാൻ പ്രാർത്ഥിച്ചു
ദുർനിമിത്തം വന്നാലാപത്തു വരുമെന്ന്
പലരുമന്നെയന്നോർമ്മിപ്പിച്ചു
ഓ രോനിമിഷവും വൻ വീഴ്ച പ്രതീക്ഷിച്ച്
ആകുല ചിത്തനായ് ഞാനിരുന്നു.
ഒരു രാവിലാക്കുടും കെട്ടുകളും
പെരിയോരു ശബ്ദമോടെ നിലം പതിച്ചു
അശനിപാതം കണക്കെന്നുടെ നെഞ്ചിൽ
ഇടിനാദമായതു പതിച്ചു
കുരുവികുഞ്ഞുങ്ങളെന്തു പിഴച്ചു ഹാ
പുസ്തകകെട്ടിൽ ഞെരിഞ്ഞമരാൻ
കേട്ടിലവയുടെ കുഞ്ഞു രോദനവും
ത്രാണിയു ണ്ടായീല പോയി നോക്കുവാനും
വരുവാനിരിക്കുന്ന ദുർനിമിത്തങ്ങൾ
നടമാടിയെൻറെ മനോ മണ്ഡലത്തിൽ
കണ്ണും പൂ ട്ടിയുറക്കമില്ലാതെ
പുലരും വരെ തേങ്ങി ഞാൻ കിടന്നു.
കുരുവികൾ തന്നുടെ കലപില കേട്ടു
ത്ധടിതിയിലെത്തീഞാൻ പുമുഖത്ത്
ചിറകുമുളച്ചൊരാ കുഞ്ഞിക്കുരുവികൾ
ചലപില കൂട്ടിയിരിക്കുന്നു
ഏറിയമോദത്താൽ കുരുവി സമൂഹം
വിടപറയും പോലെ യെനിക്കു തോന്നി
ചിതറിയ കൂടും പൊട്ടിയ പലകയും
പഴകിയ പത്രവും പെറുക്കുന്ന നേരം
അതുവരെ യവയെ താങ്ങി നിറുത്തി
യവനെ മനസാലെ കൈ വണങ്ങി
കുരുവികളൊരു ചെറു കൂടുകൂട്ടി
ചകിരിതൻ നാരുമങ്ങാടി ചരടും
പുൽകൊടികളുംകൊണ്ടൊരു കൊച്ചുകൂട്
നല്ല നിമിത്തമിതെന്നു കരുതി ഞാൻ
ചെന്നു നിരീക്ഷിച്ചാ കുഞ്ഞുകൂട്
ഭിത്തിയിലെ ന്നോളം പൊക്കത്തിൽ
കുന്നുപോലുള്ളൊരു കൂമ്പാരം
ദിനപത്രം വാരിക മാസികയും
ബാലരമയുമമ്പിളിയമ്മാവനും
മച്ചിനു താഴെ വിടവിലായ് കൂടിനായ്
കുരുവികൾ കണ്ടൊരു നല്ലോരിടം
ഇളകിയോരാണിയും തൂങ്ങുന്ന കടലാസും അദ്ഭുതമവിടെയിരിക്കുന്നു
അസ്ഥിരമാ കൊച്ചു ഭവനത്തിലങ്ങാടി
കുരുവികളൊരു ദിനം മുട്ടയിട്ടു
ഓർക്കയാൽ മനുജൻറെ അസ്ഥിത്വവും
ഇതിലേറെ അസ്ഥിരമാണു നൂനം
വൈകാതെ കേട്ടു ഞാൻ കുഞ്ഞി
കുരുവികൾ തന്നുടെ ചിലമ്പലുകൾ
കലപിലകൂട്ടിയങ്ങാടിക്കുരുവികൾ
മതിമറന്നങ്ങതാസ്വദിച്ചു
അകതാരിലാധി പെരുകിയനുദിനം
നിലം പൊത്തുമോ ഈ കുരുവിക്കൂട്
ഒന്നു മറിയാതെ അമ്മക്കിളി
അനായാസമായതിൻമേൽ പറന്നിരുന്നു
കലപില കൂട്ടുമാ കുരുവി കിടാങ്ങൾക്കു
ചിറകുമുളയ്ക്കാനായ് കാത്തിരുന്നു
അതിവേഗമവയൊന്നു പാറിയകന്നെങ്കിൽ.... കരളുരുകിയന്നുഞാൻ പ്രാർത്ഥിച്ചു
ദുർനിമിത്തം വന്നാലാപത്തു വരുമെന്ന്
പലരുമന്നെയന്നോർമ്മിപ്പിച്ചു
ഓ രോനിമിഷവും വൻ വീഴ്ച പ്രതീക്ഷിച്ച്
ആകുല ചിത്തനായ് ഞാനിരുന്നു.
ഒരു രാവിലാക്കുടും കെട്ടുകളും
പെരിയോരു ശബ്ദമോടെ നിലം പതിച്ചു
അശനിപാതം കണക്കെന്നുടെ നെഞ്ചിൽ
ഇടിനാദമായതു പതിച്ചു
കുരുവികുഞ്ഞുങ്ങളെന്തു പിഴച്ചു ഹാ
പുസ്തകകെട്ടിൽ ഞെരിഞ്ഞമരാൻ
കേട്ടിലവയുടെ കുഞ്ഞു രോദനവും
ത്രാണിയു ണ്ടായീല പോയി നോക്കുവാനും
വരുവാനിരിക്കുന്ന ദുർനിമിത്തങ്ങൾ
നടമാടിയെൻറെ മനോ മണ്ഡലത്തിൽ
കണ്ണും പൂ ട്ടിയുറക്കമില്ലാതെ
പുലരും വരെ തേങ്ങി ഞാൻ കിടന്നു.
കുരുവികൾ തന്നുടെ കലപില കേട്ടു
ത്ധടിതിയിലെത്തീഞാൻ പുമുഖത്ത്
ചിറകുമുളച്ചൊരാ കുഞ്ഞിക്കുരുവികൾ
ചലപില കൂട്ടിയിരിക്കുന്നു
ഏറിയമോദത്താൽ കുരുവി സമൂഹം
വിടപറയും പോലെ യെനിക്കു തോന്നി
ചിതറിയ കൂടും പൊട്ടിയ പലകയും
പഴകിയ പത്രവും പെറുക്കുന്ന നേരം
അതുവരെ യവയെ താങ്ങി നിറുത്തി
യവനെ മനസാലെ കൈ വണങ്ങി
No comments:
Post a Comment