Tuesday, April 5, 2016

ലളിതം മനോഹരമായിടേണം
ഭവനമീഭുവനത്തിനൊത്തീടേണം
മാരുതനോടിക്കളിച്ചീടേണം
ശീതോഷ്ണസുരഭിലമായിടേണം
ചോരഭയമതുണ്ടാവരുത്
സമ്പാദ്യം ചോരുമാറാകരുത്
ആവരവർഭാവം വെടിഞ്ഞു നന്നായ്
ഒരുമയോടൊത്ത് കഴിഞ്ഞീടേണം
പ്രകൃതിയുമൊത്തിണങ്ങിടേണം
വികൃതിളൊന്നുമേകാട്ടിടാതെ
നല്ലസമൂഹത്തിൻ പ്രാങ്കണത്തിൽ
അണുരൂപമായിവിളങ്ങിടേണം
അങ്കണം ചുറ്റിലുണ്ടാകേണം
കൂപമൊരുകോണിലായിടേണം
മാലിന്യമൊഴുകാതിരുന്നീടേണം
ജലമൊക്കെഭൂമിയിലാഴ്നിടേണം
മാലിന്യമൊക്കെയൊതുക്കിവച്ച്
വളമായീതീരണമവിടെതന്നെ
ഒരുകറിതോട്ടത്തിനാമാലിന്യം
പോഷകദ്രവ്യമായ് തീർന്നിടേണം
ചെറുതായൊരുപവനമവിടെവേണം
നയനമനോഹര പുഷ്പജാലങ്ങളും
ഔഷധഗുണമുള്ള ചെടികളും പിന്നെ
കായ് ഫലമുള്ള വൃക്ഷലതാദികളും
നിത്യവും ചെറുതായി പാലിക്കേണം
വർഷത്തിലൊന്നു മിനുക്കിടേണം
നിത്യവും ദീപം തെളിച്ചീടേണം
ഐശ്വര്യ സമ്പുഷ്ടമായിടേണം

No comments:

Post a Comment