Saturday, April 9, 2016
ഇനിയുമെന്തിനു കൺഫ്യൂഷൻ !!!
കാരുണ്യ ലോട്ടറിയുമായി കരുണയാചിച്ചു വരുന്ന കരുണൻറെ കൈയ്യിലെ ലോട്ടറി ഡ്യൂപ്ലിക്കേറ്റാണുപോലും!!!
പിച്ച തെണ്ടി നടക്കുന്ന കൊച്ച് അമ്മയുടെ എളിയിലെ കുഞ്ഞിന് കൊച്ചിയിൽ കാണാതായ കൊച്ചിൻ്റെ ഛായയുണ്ടത്രെ !!!
വട്ടുപിടിച്ചലഞ്ഞു നടക്കുന്ന അട്ടപ്പാടിയിലെ കൊട്ടൻ , തന്നെ പോലീസിനു വിട്ടുകൊടുക്കാത്ത
കട്ടു പറിച്ചു നടന്ന കാട്ടുകള്ളനത്രെ !!!
പരിസ്ഥിതി കാക്കാനായി പരക്കെ പരാതിയുമായി നടക്കുന്ന പരശിവൻ പൂഴി വിറ്റ് കാശുണ്ടാക്കി നിരോധിത മേഖലയിൽ ഫൈവ് സ്റ്റാർ തട്ടുകട തുടങ്ങിയത്രെ !!!
വണ്ടിയിൽ താണുവീണ് കേണ് യാചിക്കുന്ന വേണുഗോപാലൻ യാചക ഗണപരിഷത്തിൻറെ പ്രമുഖ ഭാരവാഹിയത്രെ !!!
വിവരാവകാശ പ്രവർത്തകനായി വിവരങ്ങൾ ശേഖരിച്ച് പണം പേശുന്ന വിവരമുള്ള വനത്രെ നമ്മുടെ മുരുകേശൻ !!!
നാട്ടിലെ പ്രമാണിയും പരോപകാരിയും സർവ്വത്ര ജന സമ്മതനുമായ ഇന്ദീവരത്തിലെ കുന്ദൻ മുതലാളി പഴയ ചന്ദന കടത്തുകാരനത്രെ !!!
നേരു നേരത്തെ അറിയിക്കാൻ നേരിട്ട് കാശ് വാങ്ങി എല്ലാം നേരെയാക്കുന്ന പത്രമാണു പോലും ''നേർവഴി'' ദിന പത്രം !!!
നാട്ടിലെ പ്രമുഖ സദാചാര പോലീസ് സദാശിവൻ ജോലിയും കൂലിയുമില്ലാതെ തേരാപാര നടന്ന് മടുത്തതിനാലാണത്രെ ഈ ജോലിയിൽ കയറിയത് !!!
മുഖത്തെ പുഞ്ചിരിയും ദേഹത്തിലെ കറപുരളാത്ത വസ്ത്രവും അകത്തെ കലിപ്പിനു മറയത്രെ !!!
ഇനിയുമെന്തിനു കൺഫ്യൂഷൻ !!!
Subscribe to:
Post Comments (Atom)
No comments:
Post a Comment