പത്തു രൂപയാണ് അവൾ ആവശ്യപെട്ടത് .
പത്തിന് രണ്ട് ഞാനാവശ്യപെട്ടു.
നഹീം ഭൈയ്യാ .........
തിരിച്ചു വന്നപ്പോൾ പൂക്കളൊക്കെ അതേ പടി കൈയ്യിലിരിക്കുന്നു.
ദസ് റുപയാ ദൊ.....ഞാൻ വീണ്ടും ചോദിച്ചു
ഠീക് ഹൈ ഭയ്യാ.....ലൊ.
എൻ്റെ കഴിവിൽ എനിക്ക് അഭിമാനം തോന്നി.പത്ത് രുപയ്ക്ക് രണ്ട് പൂക്കൾ...നല്ല ലാഭം.
അടുത്ത ദിവസം അതുവഴിപോയപ്പോൾ അവൾ വയറ്റത്ത് അടിച്ച് യാചിക്കുകയാണ്.
ചായ് കാ പൈസാ ദെ ദൊ ഭയ്യാ........
ഇതിനൊക്കെ മാന്യമായ എന്തെങ്കിലും തൊഴിലു ചെയ്ത് ജീവിച്ചു കൂടെ എന്ന് ആരോ പറയുന്നതുകേട്ട് ഞാൻ എൻറെ നടത്തം അൽപം കൂടി സ്പീഡിലാക്കി.........
No comments:
Post a Comment