ഞങ്ങളീ മലർവാടിയിലെ കുസുമങ്ങൾ
ഒന്നാണ് നമ്മുടെ ഭൂമി
അതിൻ മണ്ണിൽ നമ്മൾ പിറന്നു
ഒരു വെയിലേറ്റു വളർന്നു
ഒരേ ജലത്താൽ നമ്മൾ നനഞ്ഞു
ഒരു കാറ്റിലൂഞ്ഞാലാടി
നമ്മളൊന്നിച്ചു തന്നെ വളർന്നു.
പല പല വർണ്ണത്തിൽ
വെവ്വേറേ തടങ്ങളിൽ
എങ്കിലും ഞങ്ങളൊന്നായാൽ
ഈ മലർവാടിതൻ ശോഭയേറും
ഒരു തോട്ടകാരൻ്റെ കീഴിൽ
ഒരേനഭസ്സിൻ്റെ ചോട്ടിൽ
ഞങ്ങളീ മലർവാടിയിലെ കുസുമങ്ങൾ
സൂര്യകിരണങ്ങളൊന്നാണല്ലോ
നമ്മുടെ മൊട്ടുകൾ വിരിയിക്കും
അമ്പിളി തന്നുടെ ചന്ദ്രികയൊന്നതിൽ
നമ്മൾ കുളിച്ചു രസിക്കും
ഒന്നാണാസ്വരം വണ്ടുകൾ തന്നുടെ ഇമ്പമെഴുന്നൊരു ഗാനം
ഞങ്ങളീ മലർവാടിയിലെ കുസുമങ്ങൾ
हम सब सुमन एक उपवन के എന്ന ഹിന്ദി കവിത മലയാളത്തിലാക്കാനുള്ള ശ്രമം.
No comments:
Post a Comment