സഞ്ചിയില്‍ മധുരമുണ്ടാകും
പൂമ്പാറ്റ കഥയുണ്ടാകും
പുത്തനുടുപ്പുണ്ടാകും
കളിപ്പാട്ടമുണ്ടാകും
വരഞ്ഞിടാന്‍ പേനയുണ്ടാകും
യാത്രപോകാന്‍ വഴിയുണ്ടാകും
വിസ്മയ കഥയുണ്ടാകും
സാക്ഷിയായ് നിലാവുണ്ടാകും
പൊട്ടിച്ചിരിക്കാന്‍ ഇടയുണ്ടാകും
സന്തോഷത്തിന് വകയുണ്ടാകും
സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടാകും
തോറ്റുതരാന്‍ കളികൂട്ടുകാരനുണ്ടാകും
ചുണ്ടത്ത് താരാട്ടുണ്ടാകും
മെത്തയായ് വിരിമാറുണ്ടാകും
നെഞ്ചിടിപ്പിന്‍, താളമുണ്ടാകും
HAPPY FATHERS DAY----DEDICATED TO ALL THOSE WHO LOVE THEIR FATHERS AND THEMSELVES ARE GREAT FATHERS !!!
No comments:
Post a Comment