Saturday, January 21, 2017

ചിരിക്കുമ്പോൾ അറിയാതെ കണ്ണടഞ്ഞുപോകുന്നു.
അടഞ്ഞ കണ്ണ് തുറന്ന്  
ചിരിക്കാൻ കഴിയുമോ ?
മനസ്സു തുറന്ന്...
ഇളിയാതെ...
തെളിവോടെ...
നിറവോടെ ചിരിക്കാൻ ?
സമചിത്തതയോടെ...
ഭ്രാന്തനെന്ന വിളി കേൾക്കാതെ...
ചിരിക്കാൻ ?
മറവിയെന്തൊരനുഗ്രഹം !
മനുഷ്യത്ത്വ രഹിതമായ അന്തരംഗവും !!
ഇതു രണ്ടുമില്ലെങ്കിൽ
ചിരിഎന്നേ
വിസ്മൃതിയിലാകുമായിരുന്നു !!!

No comments:

Post a Comment