Saturday, January 21, 2017

കാസറഗോഡ് ഭാഷാ സംഗമ ഭൂമിയാണ്.ഉദ്ദേശം  ഇരുനൂറ് ചതുരശ്രമീറ്റര്‍ ചുറ്റളവിലെ ഭാഷാ വൈവിദ്ധ്യം..........

രാമചന്ദ്ര ഭട്ട്- ഏനു മാറായ യാവഗു ബന്തദു.(കന്നട)

ഞാന്‍- വരുന്ന വഴിയാണ്.

രവീന്ദ്ര റൈ - തൂയേര്‍നെ ഇജ്ജ്യത്താ (തുളു)

ഞാന്‍-ഞാനിപ്പൊ പയ്യന്നൂരിലാ.

ഹസ്സന്‍- ഞമ്മള മര്‍ന്നാന്ന് (മലയാളം മുസ്ലീം)

ഞാന്‍-അങ്ങനെ മറക്കാന്‍ കഴിയുമോ

ഏകനാഥ ഷെണായ്- കസല്‍ഡ്രൈ (കൊങ്കണി)

ഞാന്‍-ഒന്നുമില്ല

കൃഷ്ണഭട്ട്  - ജവണദല ? (മറാഠ ബ്രാഹ്മിണ്‍)

ഞാന്‍-ചോറുണ്ടിട്ടാണ് വന്നദ്.

അശോകന്‍ - ഇപ്പൊ ഏഡ പണി ?(മലയാളം)

ഞാന്‍-പഞ്ചായത്തിലാണ്.

ആദം സാഹിബ് - മാതാജീ കൈസീ ഹൈ(ഹിന്ദി)

ഞാന്‍-അമ്മയ്ക്ക് സുഖം തന്നെ

നാരായണന്‍ - തൂ ചെഡ്ഡു നക്കാ.(മറാഠ നായക്ക്)

ഞാന്‍-ഇല്ല കുട്ടികളെ കൊണ്ടു വന്നിട്ടില്ല.

നരസിംഹ ഭട്ട്- ഈവത്തു ഇല്ലി ഇദ്ദാ ?(ഹവ്യക ബ്രാഹ്മണ്‍)

ഞാന്‍-ഇല്ല വൈകുന്നേരം പോണം.

സദാശിവ കക്കില്ലായ - ബെത്ത് ജാനെ മാംത ഇസേസ ?(ശിവള്ളി ബ്രാഹ്മണ്‍)

ഞാന്‍-പ്രത്യേകിച്ച് വിശേഷമൊന്നുമില്ല.

            ഈ വൈവിദ്ധ്യം തന്നെയാണ് കാസറഗോഡിന്‍റെ സവിശേഷതയും.

No comments:

Post a Comment