Saturday, January 21, 2017

വാർത്തയെന്തുണ്ട് എൻ പ്രിയ സോദര
ആർത്തനായിതാ ഞാൻ നിന്നെയോർക്കുന്നു.
പേർത്തു ജോലിയിൽ  മുഴുകിയിരിക്കുന്നോ
ആർത്തിപൂണ്ടു പോയ് നിന്നൊച്ച കേൾക്കുവാൻ

ഒട്ടു നാളായി എൻ ചിത്ത വല്ലിയിൽ
പേക്കിനാവുകൾ തിങ്ങി നിറയുന്നു
ചിന്തമൂടിയ എന്നന്തരങ്ങളിൽ
തുള്ളിയാടുന്നു കോമരക്കാഴ്ചകൾ

വാശിയില്ലാതെ പങ്കുവച്ചീടുവാൻ
മോശമായതെടുത്തു കാട്ടീടുവാൻ
ലേശമാത്രയിലാസ്വദിച്ചീടുവാൻ
ആശതന്നുയർത്തെഴുന്നേൽപിക്കുവാൻ

എന്തു നീ എൻ വിളി കേൾക്കാതിരിക്കുന്നു
മന്ദമതിയാമെൻറെ  ചെയ്തികൾ
എന്തുപരിഭവം നിന്നിലുണ്ടാക്കി ഹാ
ചിന്തപൂണ്ടിതാ ഞാനിരിക്കുന്നൂ വൃഥാ.

മന്ദമാരുതനായി തഴുകു നീ
സ്നേഹമോടെ പതിയെ ചിരിക്കുനീ
രണ്ടു നാലു പറഞ്ഞു പറഞ്ഞു നീ
എങ്കലുള്ള പരിതാപമകറ്റു നീ

No comments:

Post a Comment