Saturday, January 21, 2017

ചങ്കുറപ്പുകാട്ടിമദിക്കുവോർ

പങ്കുവയ്ക്കാതെ തിന്നുമുടിക്കുവോർ

തഞ്ചം നോക്കിയനുജനെ ചതിക്കുവോർ
.
ഇല്ലാ വചനം പറഞ്ഞു പരത്തുവോർ

പഞ്ചപാവമായി ചമയുവോർ

കുമ്പിട്ടവൻറെ മുതുകിൽ കയറുവോർ

അന്ത്യനിദ്രയിൽ  കണ്ണീരൊഴുക്കുവോർ

തൻകുല കോയ്മയിൽ ഗർവ്വു കാട്ടുവോർ

തൻറെ ചെയ്തികൾ ന്യായീകരിക്കുവോർ

ബുദ്ധിശക്തിയിൽ അഹങ്കരിച്ചീടുവോർ

എന്തതിശയമെത്രതരത്തിലീ
ഹന്ത ഭൂവിലീ മർത്യ വിചാരങ്ങൾ..............

No comments:

Post a Comment