Wednesday, May 5, 2021

ശ്രീ രാജാറാം വിരമിക്കുന്നു.

 സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയിൻ്റ് ഡയറക്ടർ ശ്രീ' രാജാറാം ഇന്ന് സേവന നിവൃത്തനാകുകയാണ്. കാസറഗോഡ് ജില്ലയിലെ കോട്ടൂർ സ്വദേശിയാണ്.


സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൻ്റെ ആഴങ്ങൾ തൊട്ടറിഞ്ഞു. തുടർന്ന് ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ആധാരശിലകൾ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.കന്നട, മലയാളം, തുളു ഭാഷകളിലൂടെ ഒരു പോലെ ആധികാരികമായും സരസമായും അദ്ധ്യാപനം നടത്തുവാനുള്ള കഴിവ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.

ലാളിത്യം മുഖമുദ്രയായി കൊണ്ടു നടന്ന അദ്ദേഹം കാസറഗോഡ് ജില്ലയിൽ ജില്ലാ ഓഡിറ്റ് മേധാവിയായി സേവനം അനുഷ്ഠിക്കവെ പഞ്ചായത്ത് വകുപ്പുമായി സഹകരിച്ച് വർഷങ്ങളായി നിലനിന്നിരുന്ന ആയിരക്കണക്കിന് ഓഡിറ്റ് തടസ്സങ്ങളിൽ തീർപ്പുണ്ടാക്കിയത് ഈ അവസരത്തിൽ വകുപ്പിനു വേണ്ടി നന്ദിയോടെ സ്മരിക്കുകയാണ്.

ജനകീയാസൂത്രണം ഇരുപത്തിയഞ്ചു വർഷം പിന്നിട്ടുവെങ്കിലും ഓദ്യോഗിക ഭാഷയായ മലയാളം അറിയാത്ത ഭാഷാ ന്യൂനപക്ഷ പ്രദേശത്തെ ജനപ്രതിനിധികളുടെ ഭാഷാപരമായ പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നു. മാർഗ്ഗരേഖകളും ഉത്തരവുകളും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത നല്ല ഒരു ഭാഗം ജനപ്രതിനിധികളും ഈ മേഖലയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു വിദഗ്ദ്ധൻ്റെ സേവനം ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ഞാൻ സാന്ദർഭികമായി സൂചിപ്പിക്കുകയാണ്.

മികച്ച രീതിയിൽ സേവനം അവസാനിപ്പിക്കുന്ന ശ്രീ.രാജാറാം സാറിന് അതിലും മികച്ച രീതിയിലുള്ള സേവനത്തിൻ്റെ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിക്കാൻ കഴിയട്ടെ എന്ന് വർദ്ധിത സ്നേഹത്തോടെ ആശംസിക്കുന്നു.

No comments:

Post a Comment