Saturday, January 28, 2017
Tuesday, January 24, 2017
ഇങ്ങളിതെന്ത് പണിയാ മാശേ കാണിക്കണദ് ?
അയൽപക്കത്തെ ഉസ്മനിക്കയുടെ ശബ്ദമാണ്.കുറേ ദിവസമായി കോളനിനിവാസികൾ ഒളിഞ്ഞും തെളിഞ്ഞും പറയാൻ തുടങ്ങിയിട്ട്.ഉസ്മാനിക്ക പ്രതികരിച്ചിരിക്കുന്നു.
കാര്യം ഇതാണ്.ഭരതൻമാഷ് എല്ലാദിവസവും തൻറെ തൊടിയിലെ തെക്ക് കിഴക്ക് ഭാഗത്ത് പ്ലാസ്റ്റിക് കത്തിക്കുന്നു.പ്ലാസ്റ്റിക് കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത എല്ലാവരിലും എത്തിച്ചേർന്നിരിക്കുന്നു.പക്ഷെ ആർക്കും അത് മാഷോട് പറയാൻ കഴിയില്ല.പ്രധാന കാരണം അവരുടെയൊക്കെ കുട്ടികൾക്ക് മാഷ് ട്യൂഷൻ നൽകുന്നു എന്നുള്ളതാണ്.
ഉസ്മാനിക്കയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് മാഷ് പുറത്തു വന്നു.അടുത്ത വീടുകളിൽ നിന്ന് തത്പര കക്ഷികളും.
മാഷ് ഒന്നുമറിയാത്ത ഭാവത്തിൽ പുറത്ത് വന്ന് എന്തേ എന്ന ഭാവത്തിൽ നിൽക്കുകയാണ്.
അല്ല ഇങ്ങക്കറിഞ്ഞൂടേനും പ്ലാസ്റ്റിക്ക് കത്തിച്ചൂടാന്ന്.
പിന്നെ ഞാനീ മാലിന്യങ്ങളൊക്കെ എന്താ ചെയ്യേണ്ടത്.
ഇങ്ങളതെന്താച്ചാ ചെയ്തോളീ.പക്ഷെ പ്ലാസ്റ്റിക് കത്തിക്ക്ന്ന പരിപാടി ഇബഡ നടക്കൂല.
അതിന് ഇയാള് പോയി മുനിസിപ്പാലിറ്റിക്കാരോട് പറയ്.അവര് പകരം സംവിധാനമുണ്ടാക്കട്ടെ.
അദ് പള്ളീ പോയി പറഞ്ഞാ മതി.മനിഷൻമാരിണ്ടാക്ക്ന്ന കാട്ടൊം തീട്ടോക്കെ പെറ്ക്കാൻ നടക്കല്ലേ മുനിസിപ്പാലിറ്റിക്കാറ്.
അതിന് ഞാൻ ദിവസവും കുറച്ച് ഈ മൂലക്കിട്ട് കത്തിക്ക്ന്നേന് ആർക്കാ ദോഷം.
അ് നമ്മക്ക് നന്നായിട്ടറിയാ മാഷേ....ഇങ്ങളീ മൂലക്കിട്ട് കത്തിക്കണതെന്തിനാന്നു നമ്മക്കറിയാ.കാറ്റിൻറെ ഗതി നോക്യാ ഇങ്ങടെ ബീട്ടില് തുള്ളി മണം ബരൂല്ല.
കഷ്ടണ്ട് മാഷേ... ഈ കച്ചറ എല്ലാ കത്തിച്ച് ബാക്കിള്ളോൻറെ മൂക്കീ കെറ്റാൻ.ഒന്ന്വല്ലേലു മോലകുടിമാറാത്ത എത്ര കുട്ട്യോളാ അയലക്കത്തിള്ളത്.
അങ്ങനെ എവിടെയൊക്കെ എന്തെല്ലാം കത്തിക്കുന്നു.
കുട്ട്യോള പഠിപ്പിക്കുന്ന ഇങ്ങളെന്നെ ഇദ് പറേണം.അഞ്ചാം ക്ലാസ്സില് പഠിക്ക്ന്ന മോൻ പറഞ്ഞിട്ടാ ഞാനിതോക്കെ മനസ്സിലാക്കിയദ്.
പ്ലാസ്റ്റിക്ക് കത്തിയതിൻറെരൂക്ഷമായ മണം പരിസരത്ത് പടർന്നിരിക്കുന്നു.
ഒച്ചപ്പാടിൽ നാണക്കേട് തോന്നി മാഷ് അകത്ത് കയറി വാതിലടച്ചു.
ഉസ്മാനിക്ക അൽപം കൂടി ശബ്ദ മുയർത്തി ......
ഇങ്ങള് നോയിക്കോ മാഷേ നി ഒര് തരിമ്പ് പ്ലാസ്റ്റിക് ഈഡ കത്തിച്ചാല്.ഈ നാട്ടിലെ മുയ്മൻ പ്ലാസ്റ്റിക് നമ്മള് ഇങ്ങള വീട്ട് മിറ്റത്ത് ഇട്ട് കത്തിക്ക്നന്ന്ണ്ട്.ഓർത്തോളീ.......
ഉസ്മാനിക്ക ഇതും പറഞ്ഞ് തിരിഞ്ഞപ്പോൾ വലിയൊരാൾകുട്ടം അദ്ദേഹം കാണിച്ച ഹീറോയിസത്തെ അംഗീകരിച്ചുകൊണ്ട് നിൽക്കുന്നു.അക്കുട്ടത്തിൽ ചെറുപ്പാക്കാരും പ്രായമുള്ളവരും കുട്ടികളുമുണ്ട്.ഇത്തര മൊരു ദൗത്യം ഏറ്റെടുക്കാത്തതിന് പെണ്ണുങ്ങൾ അവരവരുടെ ഭർത്താക്കൻമാരെ കുറ്റപെടുത്തി.
സംഗീതത്തിൻറെ അകമ്പടിയില്ലാതെ സ്ലോമോഷനിലല്ലാതെ ഉസ്മാനിക്ക അവർക്കരികിലേയ്ക്ക് നടന്നെത്തി.
അങ്ങ് വടക്ക് പണ്ട് കശുമാവിൻ തോട്ടത്തില് ആകാശത്ത്ന്ന് എൻഡോസൾഫാൻ തളിക്കുമ്പൊ ആൾക്കാര് ഇങ്ങനെന്നായിനു നിന്നദ്.മര്യായ്ക്ക് ഇന്യെങ്കിലു ഈ പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്തില്ലേല് അയിലും ബല്യ ദുരന്തം മ്മട നാട്ടില് സംഭവിക്കും.അയിനോണ്ട് പടച്ചോനെ ബിജാരിച്ചിട്ട് പ്ലാസ്‌റ്റിക് കൈന്നത്ര ഒയിവായിക്കോളീ....
തൻറെ തലേ കെട്ട് ഒന്നൂടെ വലിച്ചുകെട്ടി ഉസ്മാനിക്ക തൻറെ വീട്ടിലേയ്ക്ക് നടന്നു നീങ്ങി.
എല്ലാമറിയാമെങ്കിലും പ്രാവർത്തിക മാക്കി വരുമ്പോൾ പൊതുതാത്പര്യം മറന്ന് ക്ഷണിക ലാഭത്തിന് മുൻതൂക്കം നൽകുന്ന പ്രവണതകളിൽ നിന്ന് നാമെന്നാണ് മുക്തരാകുക എന്ന് അവടെ കൂടിയിരുന്നവർ സ്വയം ചോദിച്ചുവോ ?

Saturday, January 21, 2017
ഇദെന്നെ അല്ലേപ്പാ പുതിയ പൈസ ഇല്ലാത്ത എടപാട്.............?(Purely kasaragodan)
ഞങ്ങ പൊയക്കരക്കാർക്ക്
കൂലിക്ക് ഒര് സേറ് നെല്ല്
കാലിക്ക് ഒര് കെട്ട് പുല്ല്
തീ കായാന് ഒര് കെട്ട് ബെറ്
മയക്ക് ഓല കൊരമ്പ
പൈക്കുമ്പൊ പൂങ്ങിയ കേങ്ങ്
പുല്ല് മേഞ്ഞിറ്റ്
ഓല മെഡഞ്ഞിറ്റ്
മിറ്റത്ത് ചാണം അടിച്ചിറ്റ്
കുടി.
തായിക്ക്ന്നേന് സൊറംഗത്തിലെ മദ്ർക്ക്ന്ന ബെള്ളം.
തലനാറ് പാങ്ങാവാന് കുറുന്തോട്ടി
എരഡിപോയാല് കമ്മൂണിസ്റ്റ് പച്ച.
കബത്തിനും പിത്തത്തിനും
ഏക്കത്തിനും ബീക്കത്തിനും
ബേര് കായി പൂ....
കൊണ ആവാന് പിലാവിൻറെ കോരിക്കിഡീല് ബറ്റും ബെള്ളോം
ബിര്ന്നാർക്ക്
പൊയേല മീൻറെ ചാറ്
പൊയേരെ കൂറ്റ് ഞങ്ങള പാട്ട്.
കാടിൻറെ ചേല് മൻസിൻറ കുളിര്
മനിച്ചൻറ നല്ലത് ഞങ്ങള ഗുരി.
പാക്കട്ടി ഇല്ല,പാസ് ബുക്കില്ല,എ ടി എം ഇല്ല......ഇള്ളത് കൊഡ്ത്തിറ്റ് ബേണ്ടത് മേങ്ങും
ഞങ്ങ...പൊയക്കരക്കാറ് ചോയിക്ക്ന്ന്..........ഇദെന്നെ അല്ലേപ്പാ പുതിയ പൈസ ഇല്ലാത്ത എടപാട്.............?

ഇരതേടി അലയുമ്പോള്‍
വഴിനീളെ കാണുന്ന
കുളിരേകും കാഴ്ചയില്‍
മനസ്സൊട്ടുമിളകാതെ
തളരാതെ തകരാതെ
പതറാതെ
കരുതലോടെപ്പോഴും
വഴിമാറിപ്പോകാതെ
അതിവേഗം
കൂടണഞ്ഞരുമായാം
പൈതലിന്‍
ഇളമയാം ചെംചുണ്ടില്‍
രുചിയേറുമൊരുചെറിയ
മധുവൂറും ഫലമൊന്നു
കരുതലോടങ്ങനെ
പതിയെ കൊടുത്തുകൊണ്ടതിയായ
തോഷെ മമ ജന്മ സാഫല്യമിതു തന്നെയെന്നവള്‍
മനതാരിലങ്ങനെ നിനച്ചിരുന്നു.........
വഴിനീളെ കാണുന്ന
കുളിരേകും കാഴ്ചയില്‍
മനസ്സൊട്ടുമിളകാതെ
തളരാതെ തകരാതെ
പതറാതെ
കരുതലോടെപ്പോഴും
വഴിമാറിപ്പോകാതെ
അതിവേഗം
കൂടണഞ്ഞരുമായാം
പൈതലിന്‍
ഇളമയാം ചെംചുണ്ടില്‍
രുചിയേറുമൊരുചെറിയ
മധുവൂറും ഫലമൊന്നു
കരുതലോടങ്ങനെ
പതിയെ കൊടുത്തുകൊണ്ടതിയായ
തോഷെ മമ ജന്മ സാഫല്യമിതു തന്നെയെന്നവള്‍
മനതാരിലങ്ങനെ നിനച്ചിരുന്നു.........
തോന്നൽ..........
സുഗന്ധപൂരിതമാനറുപുഷ്പം
എന്നെ നോക്കി മന്ദഹസിക്കുവതായെനിക്കു
തോന്നി
അതെന്നോടുമാത്രമാണെന്നു
തോന്നി
പിന്നീടത് എന്നോടുമാത്രമാകണമെന്നു
തോന്നി
ഈ ജീവിതം ആസ്വദിപ്പാനുള്ളതാണെന്നു
തോന്നി
ആ സുഗന്ധവും മനോഹാരിതയും
ഞാൻ മാത്രമാസ്വദിക്കണമെന്നു
തോന്നി
സുഗന്ധമാവോളമാസ്വദിച്ച്
രസമാവോളം മോന്തികുടിച്ച്
വാടിതളർന്ന ആ കുസുമത്തെ
പിച്ചി ചീന്തിയെറിഞ്ഞതിൽ
യാതൊരു തെറ്റുമില്ലെന്നു
തോന്നി......
സുഗന്ധപൂരിതമാനറുപുഷ്പം
എന്നെ നോക്കി മന്ദഹസിക്കുവതായെനിക്കു
തോന്നി
അതെന്നോടുമാത്രമാണെന്നു
തോന്നി
പിന്നീടത് എന്നോടുമാത്രമാകണമെന്നു
തോന്നി
ഈ ജീവിതം ആസ്വദിപ്പാനുള്ളതാണെന്നു
തോന്നി
ആ സുഗന്ധവും മനോഹാരിതയും
ഞാൻ മാത്രമാസ്വദിക്കണമെന്നു
തോന്നി
സുഗന്ധമാവോളമാസ്വദിച്ച്
രസമാവോളം മോന്തികുടിച്ച്
വാടിതളർന്ന ആ കുസുമത്തെ
പിച്ചി ചീന്തിയെറിഞ്ഞതിൽ
യാതൊരു തെറ്റുമില്ലെന്നു
തോന്നി......
വെളുക്കാൻ തേച്ചത്..........
കള്ളത്തരങ്ങൾ വെളുപ്പിക്കുന്ന പദ്ധതിയിൽ വലിയ ആവേശത്തോടെയാണ് ഞാൻ പങ്ക് ചേർന്നത്.
അച്ഛൻറെ പോക്കറ്റിലെ പത്തു പൈസാ നാണയം ആരുമറിയാതെ കൈക്കലാക്കി ഐസ് കാണ്ടി വാങ്ങിത്തിന്നതും
അമ്മാവൻറെ ഭൂപടത്തിലെ ഇന്ത്യയുടെ പേജ് കീറിയെടുത്തതും
കൂട്ടുകാരനായ മമ്മദിനെ എസ് എസ് എൽ സി പരീക്ഷയിൽ കണക്ക് പരീക്ഷയ്ക്ക് പത്ത് മാർക്ക് നേടാൻ സഹായിച്ചതും
തുടങ്ങി കള്ളത്തരങ്ങൾ ഒക്കെ
ഞാൻ വെളുപ്പിച്ചെടുത്തു
ബാല്യ സഹജമായ കള്ളത്തരങ്ങളുംനിർദോഷമായവയും മനുഷ്യ സഹജമായവയും
സൗജന്യമായി വെളുപ്പിച്ചു.
സ്വാർത്ഥതയ്ക്കും സുഖലോലുപതയ്ക്കും വേണ്ടി ചെയ്തവ സമയപരിധിയ്കുള്ളിൽ തന്നെ ഫൈൻ ഈടാക്കി വെളുപ്പിച്ചു.
പക്ഷെ ..........
എന്നിലാരോപിക്കപ്പെട്ട കള്ളത്തരങ്ങൾ വെളുപ്പിക്കാനുള്ള ശ്രമത്തിൽ എൻറെ ശരീരം മുഴുവൻ പാണ്ടു പിടിച്ച് വികൃതമായികൊണ്ടേയിരിക്കുന്നു.........

ചങ്കുറപ്പുകാട്ടിമദിക്കുവോർ
പങ്കുവയ്ക്കാതെ തിന്നുമുടിക്കുവോർ
തഞ്ചം നോക്കിയനുജനെ ചതിക്കുവോർ
.
ഇല്ലാ വചനം പറഞ്ഞു പരത്തുവോർ
പഞ്ചപാവമായി ചമയുവോർ
കുമ്പിട്ടവൻറെ മുതുകിൽ കയറുവോർ
അന്ത്യനിദ്രയിൽ കണ്ണീരൊഴുക്കുവോർ
തൻകുല കോയ്മയിൽ ഗർവ്വു കാട്ടുവോർ
തൻറെ ചെയ്തികൾ ന്യായീകരിക്കുവോർ
ബുദ്ധിശക്തിയിൽ അഹങ്കരിച്ചീടുവോർ
എന്തതിശയമെത്രതരത്തിലീ
ഹന്ത ഭൂവിലീ മർത്യ വിചാരങ്ങൾ..............

ക്ഷമിക്കണം മഹാകവേ....ഒന്നും വിചാരിക്കരുത്
അവസാന പിരീഡിലെ ബോറന്‍ ക്ലാസ്സിന് പരിസാമാപ്തി കുറിച്ചു കൊണ്ട് സ്കൂള്‍ പീപ്പിള്‍ ലീഡറുടെ സ്കൂള്‍ അറ്റന്‍ഷന്‍ എന്ന ശബ്ദം.സ്വാതന്ത്രത്തിന്‍റെ നീണ്ട മണിമുഴക്കത്തിലേയ്ക്കുള്ള 52 സെക്കന്‍റുകള്‍. മുന്‍കോപിയായ ഭാര്‍ഗവന്‍ മാഷുടെ കഠിനമായ നിരീക്ഷണത്തിലൂടെ കടന്നു പോകുന്ന സെക്കന്‍റുകള്‍ക്കിടയില്‍ മൂക്ക് ചൊറിയണമെന്ന തലച്ചോറിന്‍റെ നിര്‍ദ്ദേശം സാധിച്ചു കൊടുക്കാന്‍ നിര്‍വ്വാഹമില്ലാതെ പേശികള്‍ ചലിപ്പിച്ച് കോപ്രായം കാട്ടിയത് ഭാര്‍ഗ്ഗവന്‍ മാഷിന്‍റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചുവന്ന് ചെമ്പരത്തി ചെവിയുമായി ജയഹേ ജയഹേ എന്ന തിരയിളക്കത്തിന്‍റെ തുടര്‍ച്ചയായി പാരതന്ത്രത്തിന്‍റെ കെട്ട് പൊട്ടിച്ചുള്ള ഓട്ടം.
സൈക്കിള്‍ യജ്ഞവേദിയില്‍ കേട്ട അങ്ങയുടെ ഗാനത്തിന്‍റെ പാരഡി വീട്ടില്‍ ആവര്‍ത്തിച്ച് ഉരുവിട്ടതിന് കിട്ടിയതല്ല്.
ഇതൊക്കെയാണ് ഇതൊരു സംഭവമെന്ന് എനിയ്ക്ക് തോന്നിച്ചത്.
ഉദ്യോഗ പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ഇതിന്‍റെ കര്‍ത്താവ് അങ്ങാണെന്ന് മനസ്സിലായത്.ഒരു ക്വിസ് മത്സരത്തിനിടെ അങ്ങയുടെ സൃഷ്ടികള്‍ മറ്റു ദേശങ്ങള്‍ക്കും കൂടി ദേശീയ ഗാനമാണെന്നും മനസ്സിലാക്കി.
ആവര്‍ത്തിച്ചുരുവിട്ടതുകൊണ്ട് ഇന്ത്യയിലെ മലകളും നദികളും ചരിത്രപ്രധാനങ്ങളായ നാട്ടുരാജ്യങ്ങളും എല്ലാറ്റിലുമുപരി ഭാരതമെന്ന ഒരാവേശവും ഞങ്ങളുടെ സിരകളില്‍ ആരും പറഞ്ഞു തരാതെ തന്നെ കടന്നു കൂടിയിരുന്നു.
ഒളിമ്പിക്സില്‍ ഇന്ത്യന്‍ പതാക പാറിക്കളിച്ച ചുരുക്കം ചില അവസരങ്ങളില്‍ ഉയര്‍ന്നുകേട്ട ദേശീയഗാനം എന്നെ അഭിമാന പൂരിതനാക്കിയിരുന്നു.
ഹേ ജനഗണങ്ങളുടെ മനസ്സില്‍ അധിവസിക്കാന്‍ കഴിയാതെ പോയ മഹാകവെ....അങ്ങ് മഹാത്മാവെന്ന് വിശേഷിപ്പിച്ചയാളുടെ അഹിംസാ സിദ്ധാന്തവും. മാനവികതയുടെ പരിലാളനയില്ലാത്ത ഭജനവും പൂജനവും വ്യര്‍ത്ഥമാണെന്ന ആഹ്വാനവും.പ്രകൃതിയെന്ന തരുണിയുമായുള്ള മനുഷ്യന്‍റെ ഏകാത്മഭാവത്തിന്‍റെ അനിവാര്യതയും ഞങ്ങള്‍ വിസ്മരിച്ച സ്ഥിതിയ്ക്ക് ദേശീയഗാനത്തിന് വന്നു ചേര്‍ന്ന വഴിത്തിരിവില്‍ അങ്ങ് ഒട്ടും ഖേദിക്കേണ്ടതില്ല.

വാർത്തയെന്തുണ്ട് എൻ പ്രിയ സോദര
ആർത്തനായിതാ ഞാൻ നിന്നെയോർക്കുന്നു.
പേർത്തു ജോലിയിൽ മുഴുകിയിരിക്കുന്നോ
ആർത്തിപൂണ്ടു പോയ് നിന്നൊച്ച കേൾക്കുവാൻ
ഒട്ടു നാളായി എൻ ചിത്ത വല്ലിയിൽ
പേക്കിനാവുകൾ തിങ്ങി നിറയുന്നു
ചിന്തമൂടിയ എന്നന്തരങ്ങളിൽ
തുള്ളിയാടുന്നു കോമരക്കാഴ്ചകൾ
വാശിയില്ലാതെ പങ്കുവച്ചീടുവാൻ
മോശമായതെടുത്തു കാട്ടീടുവാൻ
ലേശമാത്രയിലാസ്വദിച്ചീടുവാൻ
ആശതന്നുയർത്തെഴുന്നേൽപിക്കുവാൻ
എന്തു നീ എൻ വിളി കേൾക്കാതിരിക്കുന്നു
മന്ദമതിയാമെൻറെ ചെയ്തികൾ
എന്തുപരിഭവം നിന്നിലുണ്ടാക്കി ഹാ
ചിന്തപൂണ്ടിതാ ഞാനിരിക്കുന്നൂ വൃഥാ.
മന്ദമാരുതനായി തഴുകു നീ
സ്നേഹമോടെ പതിയെ ചിരിക്കുനീ
രണ്ടു നാലു പറഞ്ഞു പറഞ്ഞു നീ
എങ്കലുള്ള പരിതാപമകറ്റു നീ
ആർത്തനായിതാ ഞാൻ നിന്നെയോർക്കുന്നു.
പേർത്തു ജോലിയിൽ മുഴുകിയിരിക്കുന്നോ
ആർത്തിപൂണ്ടു പോയ് നിന്നൊച്ച കേൾക്കുവാൻ
ഒട്ടു നാളായി എൻ ചിത്ത വല്ലിയിൽ
പേക്കിനാവുകൾ തിങ്ങി നിറയുന്നു
ചിന്തമൂടിയ എന്നന്തരങ്ങളിൽ
തുള്ളിയാടുന്നു കോമരക്കാഴ്ചകൾ
വാശിയില്ലാതെ പങ്കുവച്ചീടുവാൻ
മോശമായതെടുത്തു കാട്ടീടുവാൻ
ലേശമാത്രയിലാസ്വദിച്ചീടുവാൻ
ആശതന്നുയർത്തെഴുന്നേൽപിക്കുവാൻ
എന്തു നീ എൻ വിളി കേൾക്കാതിരിക്കുന്നു
മന്ദമതിയാമെൻറെ ചെയ്തികൾ
എന്തുപരിഭവം നിന്നിലുണ്ടാക്കി ഹാ
ചിന്തപൂണ്ടിതാ ഞാനിരിക്കുന്നൂ വൃഥാ.
മന്ദമാരുതനായി തഴുകു നീ
സ്നേഹമോടെ പതിയെ ചിരിക്കുനീ
രണ്ടു നാലു പറഞ്ഞു പറഞ്ഞു നീ
എങ്കലുള്ള പരിതാപമകറ്റു നീ
നിങ്ങൾ നിരീക്ഷണ പരിധിയിലാണ്........
ആൾകൂട്ടത്തിൽ ആഭരണം തിരയുമ്പോഴും
പെരുവഴിയിൽ നിയമം തെറ്റിച്ച് വാഹനമോടിക്കുമ്പോഴും
എ ടി എം പണപെട്ടിയുടെ കെട്ടുറപ്പ് പരിശോധിക്കുമ്പോഴും........മാത്രമല്ല ,
ഒച്ചയില്ലാത്തവനെ അടിച്ചമർത്തുമ്പോഴും
ശ്രദ്ധയില്ലാത്തവൻറെ മുതൽ കൈക്കലാക്കുമ്പോഴും
നിശ്ചയമില്ലാത്തവനെ വഴിതെറ്റിക്കുമ്പോഴും
ബുദ്ധിയില്ലാത്തവനെ തെറ്റ് ബോധിപ്പിക്കുമ്പോഴും
ഇരുട്ടിൻറെ മറവിൽ ഒളിസേവ ചെയ്യുമ്പോഴും
അന്യൻറെ ദൗർബല്യം മുതൽകൂട്ടായി മാറ്റുമ്പോഴും
സ്വയം ഓർമ്മപെടുത്തുന്നത് നന്നായിരിക്കും.....................
''നാമെല്ലാം നിരീക്ഷണപരിധിയിലാണ്.''

മുണ്ടേരിയില്‍ നിന്ന് വരുന്ന അരുണിമയെ കാത്ത് ക്ഷേത്രനടയില്‍ അച്ഛന്‍ കാത്തുനില്‍ക്കുന്നു.
ഉത്സവപറമ്പിലെ മൈക്ക് ആവര്‍ത്തിച്ചു.

ഉത്സവപറമ്പിന്‍റെ വടക്കേ ഭാഗത്ത് ഗാനമേളയില്‍ ഏറ്റവും പുതിയ സിനിമയിലെ യുഗ്മ ഗാനം ഒഴുകിയെത്തി.
ദുര്‍ഗ്ഗാഭഗവതിയുടെ ശീവേലിയില്‍ ചെണ്ടയുടെ രൌദ്രതാളം.
തെക്കേ പറമ്പില്‍ ഭരണിപാട്ട്
കിഴക്കുഭാഗത്ത് പൂരപ്പാട്ട്.
ക്ഷേത്രനടയില്‍ ഇടയ്ക്കയുടെ വിറങ്ങലിച്ച താളത്തില്‍ സോപാന സംഗീതം
ഉത്സവ പറമ്പിലെ മൈക്ക് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു........
മുണ്ടേരിയില്‍ നിന്ന് വരുന്ന അരുണിമയെ കാത്ത് ക്ഷേത്രനടയില്‍ അച്ഛന്‍ കാത്തിരിക്കുന്നു.

Hey man, please be carefull....
Thank u sir, but I ve plenty.
Soon it will be empty
Why should I worry know
Then it ll be too late
There will be some way out
When it is empty there is no way out
I dont care
It is already dry
Level is going down
It is getting hotter
Ok everybody will suffer
People are getting separated
You ll be forced to migrate.
No water means no joy
No work
No life
Mmmmm.....
Get back the greenery
Plant some trees.
Dont let the water run away
Keep it slow
Let it penetrate into the earth.
Store the water in every possible way
What change can i bring.
You do
You lead
You show the way
Ok will it work ?
It will man.
Bhageeratha brought ganga to earth.
Remove the waste and silt
Let the river flourish
Pond filled.
Vegetation grown.
Ohhhh.......
You ll get back the song of birds.
You ll ensure natural recharge of water.
You ll see cattles graze
Milk and dung get you job
You ll have a happy family
Happiness will fill every where.
Is it ?
Dont jump into activities.
Start simple
Dont be lavish
Keep you clean
Think of future
Your grand son shouldnt curse you.
Sir I want to be the cause of change
I ll be working for wellfare of humanity
Welfare of the society
Wellfare of the planet
Unity of the people at large.
Thank you man.

കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ഭഗവതിയുടെ വെള്ളാട്ടത്തിനു ശേഷം പയ്യന്നൂരിലേയ്ക്ക് രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒറ്റയ്ക്ക് തിരിച്ചു വരികയായിരുന്ന എന്നെ വഴിയോരത്ത് നിന്ന് ഒരാള്‍ കൈകാട്ടി.ഞാന്‍ വണ്ടി നിര്‍ത്തി.
നിങ്ങ പയ്യന്നൂരേക്കോ...
അതെ ......
(ആംഗ്യ ഭാഷയിലൂടെ താനും കൂടെ വരട്ടെയെന്ന് അദ്ദേഹം ചോദിക്കുകയും ആയിക്കോട്ടെ എന്ന് ഞാന്‍ ആംഗ്യ ഭാഷയിലൂടെത്തന്നെ മറുപടിയും കൊടുത്തു.)
അല്‍പം സ്ഥൂല ശരീരനായ അദ്ദേഹം ഏറെ പണിപെട്ട് പുറകില്‍ കയറുകയും ഞാന്‍ അദ്ദേഹത്തെയും കൊണ്ട് യാത്ര തുടരുകയും ചെയ്തു.ബൈക്കില്‍ ഇരുന്ന് പരിചയമില്ലാത്ത വ്യക്തിയാണെന്ന് എനിയ്ക്ക് മനസ്സിലായി കാരണം വണ്ടിയുടെ ബാലന്‍സ് നിലനിര്‍ത്താന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി.കുറച്ചു ദൂരം യാത്ര കഴിഞ്ഞെങ്കിലും ആരും ഒന്നും സംസാരിക്കുന്നില്ല.ഫോര്‍മാലിറ്റിയൊന്നും വേണ്ടെന്നു കരുതി ഞാന്‍ അദ്ദേഹത്തിന്‍റെ ശൈലിയില്‍ത്തന്നെ ആരംഭിച്ചു.
നിങ്ങ ഏഡ ?
കണ്ടംകാളീലാന്ന്...രാവിലെ ബന്നദല്ലെ.....എത്ര നേരായി ബസ്സിന് കാക്ക്ന്ന്.
ബസ്സില്ലാണ്ടിരിക്വോ ?
ഏഡ . ഒര് ബസ്സ് ഒമ്പദ് മണിക്കേ പോയി .അയില് ബയങ്കര തെരക്കോലൂ.എന്നോ ട് റിക്ഷക്കാറ് പറഞ്ഞു അമ്പല്‍ത്തിന്‍റെങ്ങോട്ട് പോയിറ്റ് നോക്കാന്.ബസ്സൊന്നു ഇല്ലപ്പാ.
ഇന്ന് രാവിലെ പോയിറ്റ് കുളിച്ചിറ്റ് ബന്നദ്.ഇന്നലെ ബന്നിന് മിമിക്സ് ഇണ്ടായിനല്ലാ.
അപ്പോ ഇന്നലെ പോയിറ്റ് ലെ ?
ഇല്ല.ഇന്നലെ പന്ത്രണ്ടര ആയിന് മിമിക്സ് തീരുമ്പോ ..ജോറെന്നെ
അപ്പോ ഏഡ കെഡന്നൊറിങ്ങിയദ് ?
അഡ്ത്ത് സ്കൂളിണ്ടല്ലാ....
രാവിലെ എണീച്ച് പോയി.
ചിത്രേരെ ബയങ്കര പാട്ടോലു അല്ലേ.
അദേ നിങ്ങ കണ്ടിറ്റ് ലേ ?
ഇല്ല ഞാന്‍ ബന്നിറ്റ്ല.
ഓള് ഒര് നല്ലാളന്നെപ്പാ അല്ലെ.
അതെ.
ചത്തെങ്ക് ഭയങ്കര അനുശോചന ഇണ്ടാവു അല്ലെ.
അതെ.
വെള്ളൂരും കടന്ന് ബൈക്ക് മുന്നോട്ട് കുതിക്കുകയാണ്.
മമ്പലത്ത് കളിയാട്ടം ഇണ്ട്.
അദെപ്പോ ?
അദ് ജനുവരി ലാസ്റ്റ്.
അയിന് ലീവെഡ്ക്കണം.എനക്ക് മാസത്തേക്ക് നാല് ലീവല്ലെ.രണ്ട് ലീവ് ഇന്നു ഇന്നലെയും എഡ്ത്തു.എന്ന് രണ്ട് ലീവ് മമ്പലത്ത് കളിയാട്ടത്തിന് എഡ്ക്കണം.
നിങ്ങക്കേഡ പണി ?
പണി കാസ്രോഡ് എവറസ്റ്റിലല്ലേ.
ആഡ എന്ത് ?
ഹോട്ടല്ലലല്ലേ....നിങ്ങ കാസറോഡ് ബരലിണ്ടാ.
ഇണ്ട്.നിങ്ങക്ക് ഓട്ടല്‍ല് എന്ത് പണി ?
ക്ലീനിംഗല്ലേ...പത്തായിര ഉറിപ്പിയും ചെലവും പിന്നെ നാല് ലീവും.
അദെന്തെ നിങ്ങ ഈഡയൊന്നു പണി കിട്ടീറ്റ് ലെ ?
ഇല്ലപ്പാ കൈരളീലെല്ലാ ചോയിച്ച്ന്.ഞാന്‍ പണിക്ക് ശരിക്കേ പോവേലാന്ന് പറഞ്ഞിറ്റ് തന്നിറ്റ്ല.
അപ്പ നിങ്ങ എപ്പളു ബരേലെ ബീട്ട്ളേക്ക് ?
ഇല്ലപ്പാ ലീവില് മാത്രം.
വണ്ടി കോത്തായമുക്കിലെത്തിയപ്പോള്‍ സ്പീഡ് ബ്രേക്കറിലൂടെ കടന്നു പോയപ്പോഴാണ് നല്ലോണം വിട്ടിരുന്നിരുന്ന അദ്ദേഹം എന്നെ പിടിച്ചത്.ബാലന്‍സ് കിട്ടിക്കാണില്ല.
എനിയ്ക്ക് വീട്ടു കാര്യം അറിയണമെന്നായി.
അപ്പോ ബീട്ട്ള് ആരില്ലെ ?
ബീട്ട്ള് ആരൂല്ല.അമ്മ കയിഞ്ഞ കൊല്ലം മരിച്ചു.
......................
ഒരു മംഗലം കൈക്കണം.ഒരു ചെറിയ പെണ്ണ് കിട്ട്വോന്ന് നോക്കാ അല്ലേ.
അദേ.
കിട്ടു അല്ലേ.
കിട്ടൂപ്പാ.
ഓക്ക് സുഗന്നേ ബീഡ്ണ്ട്.ഒര് ടീ വി ഇണ്ട്.
ഉം....
ചെറിയപെണ്ണ് മദി അല്ലെ.
അപ്പോ നിങ്ങ കാസ്രോട്ടെ പണി ബിഡണ്ടി വരേലെ ?
ഇല്ലപ്പാ.പിന്നെ എന്‍ക് നാല് ലീവിണ്ടല്ലാ.ബേണങ്ക് ഒരായ്ച ലീവ് കിട്ടൂ.പൈസ ഇണ്ടാവേലാന്നല്ലേ.
അല്ല അപ്പോ ഓള് ഒറ്റക്ക്.
അഡത്തെല്ലാ ആളിണ്ടല്ലാ....
വണ്ടിപെരുമ്പയിലെത്തി.
നാളെ ലോക്കല്‍ന് പോണം.ബേഗ എത്തിയേനകൊണ്ട് രാവില പൂവാ.ബൈദെംഗ് ഓറ് ഒര് ലീവ് കട്ടാക്ക്ന്ന്.
ലീവിണ്ടെങ്ക് മമ്പലത്ത് കളിയാട്ടത്തിന് ബരാല.
അഡ്ത്ത കൊല്ലം കുഞ്ഞിമംഗലത്ത് കളിയാട്ട ഇണ്ട്.
നിങ്ങ എല്ലാ കളിയാട്ടത്തിനു പോവൂ അല്ലെ.
ഞാനിദാ പുസ്തകവും മേങ്ങും.എന്‍റേല് എല്ലാ കളിയാട്ടത്തിന്‍റെയും പുസ്തക ഇണ്ട്.
അദ് ശരി.
നൂറുര്‍പ്യ...ഒര് ചായക്കും കഡിക്കും അയിമ്പദ് ഉര്‍പ്യ ആവും.ഞാനെല്ലാ കളിയാട്ടത്തിനും ബുക്ക് മേങ്ങും ,കലശം,മേളം,തിറയാട്ടം,എല്ലാ എന്‍റേലിണ്ട് ബായിക്കാല്ലാ.....
ഇത്രയുമായപ്പോള്‍ അദ്ദേഹത്തിന് കണ്ടങ്കാളിയ്ക്ക് പോകേണ്ട സ്ഥലമെത്തി.
എന്നെ ഈഡ എറക്കിയാ മദി.
ഇറങ്ങിയ അദ്ദേഹത്തെ ഞാനെന്‍റെ ഹെല്‍മെറ്റ് എടുത്ത് നോക്കി.നിലാവെളിച്ചത്തില്‍ അത്ര വ്യക്തമായില്ല.
നിങ്ങള പേര് ?
സുരേശ്...
ഞാനു സുരേശെന്നെ.
ഓ...
ബേഗ എത്ത്യോണ്ട് രാവിലെ പോവാല്ലാ...അപ്പോ കാസ്രോട്ട് വരുമ്പ ഹോട്ടല്‍ല് വരണം ബസ്റ്റാന്‍റിന്‍റെ അഡ്ത്തെന്നെ.
ആയിക്കോട്ട് ശരി
അദ്ദേഹം നടന്ന് നീങ്ങി.ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു യാത്ര തുടര്‍ന്നു.
മടുപ്പിക്കുമായിരുന്ന എന്‍റെ രാത്രിയിലെ യാത്ര എത്ര പെട്ടെന്നാണ് കഴിഞ്ഞത്.
മനസ്സു നിറയെ ആ പാവം മനുഷ്യനായിരുന്നു.ആരുമില്ലാത്ത കൊച്ചു കൊച്ചു സന്തോഷങ്ങളുമായി അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു നിഷ്കളങ്കനായ ചെറുപ്പക്കാരന്‍.വീട്ടിലെത്തി ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നതു വരെ അദ്ദേഹത്തിന്‍റെ വര്‍ത്തമാനം ബൈക്കിന്‍റെ പുറകില്‍ നിന്ന് കേള്‍ക്കുന്നതുപോലെ മുഴങ്ങിക്കൊണ്ടിരുന്നു.

കാസറഗോഡ് ഭാഷാ സംഗമ ഭൂമിയാണ്.ഉദ്ദേശം ഇരുനൂറ് ചതുരശ്രമീറ്റര്‍ ചുറ്റളവിലെ ഭാഷാ വൈവിദ്ധ്യം..........
രാമചന്ദ്ര ഭട്ട്- ഏനു മാറായ യാവഗു ബന്തദു.(കന്നട)
ഞാന്‍- വരുന്ന വഴിയാണ്.
രവീന്ദ്ര റൈ - തൂയേര്‍നെ ഇജ്ജ്യത്താ (തുളു)
ഞാന്‍-ഞാനിപ്പൊ പയ്യന്നൂരിലാ.
ഹസ്സന്‍- ഞമ്മള മര്‍ന്നാന്ന് (മലയാളം മുസ്ലീം)
ഞാന്‍-അങ്ങനെ മറക്കാന്‍ കഴിയുമോ
ഏകനാഥ ഷെണായ്- കസല്‍ഡ്രൈ (കൊങ്കണി)
ഞാന്‍-ഒന്നുമില്ല
കൃഷ്ണഭട്ട് - ജവണദല ? (മറാഠ ബ്രാഹ്മിണ്‍)
ഞാന്‍-ചോറുണ്ടിട്ടാണ് വന്നദ്.
അശോകന്‍ - ഇപ്പൊ ഏഡ പണി ?(മലയാളം)
ഞാന്‍-പഞ്ചായത്തിലാണ്.
ആദം സാഹിബ് - മാതാജീ കൈസീ ഹൈ(ഹിന്ദി)
ഞാന്‍-അമ്മയ്ക്ക് സുഖം തന്നെ
നാരായണന്‍ - തൂ ചെഡ്ഡു നക്കാ.(മറാഠ നായക്ക്)
ഞാന്‍-ഇല്ല കുട്ടികളെ കൊണ്ടു വന്നിട്ടില്ല.
നരസിംഹ ഭട്ട്- ഈവത്തു ഇല്ലി ഇദ്ദാ ?(ഹവ്യക ബ്രാഹ്മണ്‍)
ഞാന്‍-ഇല്ല വൈകുന്നേരം പോണം.
സദാശിവ കക്കില്ലായ - ബെത്ത് ജാനെ മാംത ഇസേസ ?(ശിവള്ളി ബ്രാഹ്മണ്‍)
ഞാന്‍-പ്രത്യേകിച്ച് വിശേഷമൊന്നുമില്ല.
ഈ വൈവിദ്ധ്യം തന്നെയാണ് കാസറഗോഡിന്‍റെ സവിശേഷതയും.

ചിരിക്കുമ്പോൾ അറിയാതെ കണ്ണടഞ്ഞുപോകുന്നു.
അടഞ്ഞ കണ്ണ് തുറന്ന്
ചിരിക്കാൻ കഴിയുമോ ?
മനസ്സു തുറന്ന്...
ഇളിയാതെ...
തെളിവോടെ...
നിറവോടെ ചിരിക്കാൻ ?
സമചിത്തതയോടെ...
ഭ്രാന്തനെന്ന വിളി കേൾക്കാതെ...
ചിരിക്കാൻ ?
മറവിയെന്തൊരനുഗ്രഹം !
മനുഷ്യത്ത്വ രഹിതമായ അന്തരംഗവും !!
ഇതു രണ്ടുമില്ലെങ്കിൽ
ചിരിഎന്നേ
വിസ്മൃതിയിലാകുമായിരുന്നു !!!
അടഞ്ഞ കണ്ണ് തുറന്ന്
ചിരിക്കാൻ കഴിയുമോ ?
മനസ്സു തുറന്ന്...
ഇളിയാതെ...
തെളിവോടെ...
നിറവോടെ ചിരിക്കാൻ ?
സമചിത്തതയോടെ...
ഭ്രാന്തനെന്ന വിളി കേൾക്കാതെ...
ചിരിക്കാൻ ?
മറവിയെന്തൊരനുഗ്രഹം !
മനുഷ്യത്ത്വ രഹിതമായ അന്തരംഗവും !!
ഇതു രണ്ടുമില്ലെങ്കിൽ
ചിരിഎന്നേ
വിസ്മൃതിയിലാകുമായിരുന്നു !!!
Subscribe to:
Posts (Atom)