Monday, December 31, 2012

തലസ്ഥാന വിശേഷം


ഒരു പെണ്‍കുട്ടിയുടെ ജീവനുവേണ്ടി ഒരു രാജ്യം മുഴുവന്,പ്രാര്‍ത്ഥിക്കുന്നു.സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍,ഇത്രയും പൈശാചികമായ ഒരു സംഭവം നടക്കേണ്ടതായിവന്നു.ഇതിലും ക്രൂരമായ എത്രയെത്ര സംഭവങ്ങള്‍ ലിംഗ ഭേദം എന്ന വിഷയത്തില്‍ ചരിത്രത്തില്‍,ഉണ്ടായിട്ടുണ്ട്.എത്രയെത്ര ഭ്രൂണഹത്യകള്‍,സ്ത്രീ പീഡനങ്ങള്‍,ബലവിവാഹങ്ങള്‍,സ്ത്രീധന മരണങ്ങള്‍,സാമൂഹ്യ നീതി നിഷേധങ്ങള്‍.പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത ,ആലോചിയ്ക്കാന്‍ പോലും കഴിയാത്ത എത്രയെത്ര ക്രൂരതകള്‍,.പെണ്‍കുട്ടിയുടെ മരണത്തിലൂടെ ഒരു സമൂഹം തന്നെ ലജ്ജിച്ച് തല താഴ്തിയിരിക്കുകയാണ്.താലിബാന്‍ സ്ത്രീ വിദ്യാഭ്യാസത്തിന് ഏല്‍പിച്ച ഉപരോധത്തിനെതിരെ പ്രതികരിച്ച മലാല എന്ന പെണ്‍കുട്ടിയുടെ ദുരനുഭവം ലോക ശ്രദ്ധ ആകര്‍ഷിച്ചപ്പോഴും നാം നമ്മുടെ നാട്ടിലെ സാംസ്കാരിക മേല്‍കോയ്മയെ ഓര്‍ത്ത് ഊറ്റം കൊള്ളുകയാണ്.കഴിഞ്ഞ പത്തിരുപത് ദിവസത്തെ മാത്രം പത്രതാളുകള്‍ മറിച്ചു നോക്കിയാല്‍,നാം എത്തിച്ചേര്‍ന്നിരിക്കുന്ന സാംസ്കാരിക തമോഗര്‍ത്തത്തിന്‍റെ ആഴം നമുക്ക് അളക്കാന്‍ കഴിയും.എന്തു കൊണ്ട് ഇന്ത്യയില്‍ എന്തു കൊണ്ട് കേരളത്തില്‍.ഒന്നുകില്‍ നമ്മുടെ മഹത്തായ പാരമ്പര്യം നാം ഉള്‍കൊണ്ടിട്ടില്ല,അല്ലെങ്കില്‍ പുരുഷമേധാനിത്വം എന്ന തത്വം ശക്തിപ്രപിച്ചുകൊണ്ടിരിക്കുന്നു.സ്ത്രീയും പുരുഷനും ഒന്നിച്ചാല്‍ മാത്രമെ മനുഷ്യന് നിലനില്‍പുള്ളൂ എന്ന ലളിതമായ സമവാക്യം ഗ്രഹിച്ചാല്‍,മാത്രം മതി എന്തുകൊണ്ട് സ്ത്രീയ്ക്ക് വേണ്ടത്ര പ്രധാന്യം നല്‍ണമെന്ന വാദം സ്വീകാര്യമാകാന്‍.ചില സമൂഹങ്ങളിലും വ്യക്തികളിലും പെണ്‍കുട്ടികളെ ആണ്‍കുട്ടികളെക്കാളേറെ സ്വീകാര്യമായിട്ടുണ്ട്.ഇതിന് കാരണം പെണ്‍കുട്ടികളുടെ മാതാപിതാക്കളോടും കുടുംബത്തിനോടുമുള്ള സ്നേഹോഷ്മളമായ സമീപനം തന്നെ അവരെ ആണ്‍കുട്ടികളില്‍,നിന്നും വ്യത്യസ്തരാക്കുന്നു.എന്നിരിക്കിലും ആണ്‍പെണ്‍,അനുപാതത്തില്‍ വരുന്ന വിടവ് വര്‍ദ്ധിച്ചുവരുന്നുണ്ട്.ഇത് ഭാരതീയ സംസ്കാരപ്രകാരമുള്ള വിവാഹ ബന്ധത്തിന് അധികം താമസിക്കാതെ തന്നെ പ്രതിബന്ധമാകുന്നതാണ്.ഇപ്പോള്‍തന്നെ പല ബ്രാഹ്മണ സമുദായത്തിലും വിവാഹ പ്രായമെത്തിയ ആണുങ്ങള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാത്ത സാഹചര്യമുണ്ടാകുന്നു.പണ്ട് സ്ത്രീകള്‍ക്ക സമൂഹ്യ നീതി മാത്രമെ നിഷേധിച്ചിരുന്നുള്ളൂ.പക്ഷെ ഇന്ന് അതിന് വിപരീദമായി ജീവിക്കാനും സ്വതന്ത്ര വിഹാരത്തിനുമുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നു.സ്ത്രീയെ ഒരു ഭോഗവസ്തുവായി ചിത്രീകരിക്കുന്നതിലെ വാണിജ്യ തന്ത്രങ്ങളും ഈ തന്ത്രങ്ങളുടെ മായാലോകത്തില്‍ വീണുപോകുന്ന സ്ത്രീകളും അവിടെ പുരുഷന്‍റെ ഭോഗ തൃഷ്ണയ്ക്കു തന്നെയാണ് ഇരയാകുന്നത്.ഈ സ്ഥിതി തുടര്‍ന്നാല്‍, പരസ്പരം ശത്രു പക്ഷത്ത് പ്രതിഷ്ഠിക്കുന്ന രണ്ട് വ്യത്യസ്ഥ ജന്തു വര്‍ഗ്ഗമായി സ്ത്രീയും പുരുഷനും മാറുമോ എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.ഈ സ്ഥിതി വിശേഷത്തിന് പെട്ടെന്നൊരു മാറ്റം ആരും തന്നെ പ്രതീക്ഷിക്കേണ്ട.അമ്മമാരും പെണ്‍കുട്ടികളും സ്വയം ജാഗ്രത പുലര്‍ത്തുക.നാം ജീവിക്കുന്നത് വന്യ ജീവികള്‍ അധിവസിക്കുന്ന ഘോര വനത്തിലാണെന്നും ഏതു സമയത്തും വന്യ മൃഗങ്ങളില്‍ നിന്നുമുള്ള ആക്രമണത്തിന് നാം വിധേയരായേക്കാമെന്നുമുള്ള പ്രജ്ഞ  അവരിലുണ്ടായിരിക്കട്ടെ.ആരോഗ്യ പൂര്‍ണ്ണമായ ആണ്‍പെണ്‍,സൌഹൃദത്തിനിടയിലും സ്വയം മതി മറക്കാതിരിക്കുക.ഈ പ്രതിസന്ധിയെ നമുക്ക് ഓരോരുത്തര്‍ക്കും വിവേക പൂര്‍ണ്ണമായി സമീപിക്കാം.കുറ്റവാളികളെ കഴിവതും വേഗം മാതൃകാപരമായി ശിക്ഷിക്കനും കഴിയട്ടെ.

Wednesday, December 12, 2012

12-12-12-12-12

ഇത് നൂറ്റാണ്ടിന്‍റെ അപൂര്‍വ്വ നിമിഷം.കാലചക്രത്തിന്‍റെ ഗതി മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഒരു സംവിധാനം ഒരു നിശ്ചിത സമയം കാണിക്കുമ്പോഴുണ്ടാകുന്ന ഒരു കൌതുകം മാത്രമോ ? അതിലുപരി എന്തെല്ലാമോ ആണോ ? .അറിയില്ല.സമയത്തിന്‍റെ ആശാന്‍മാരില്‍,ചിലര്‍ ഇത് നന്മ വരുത്തുമെന്ന് രേഖപ്പെടുത്തുന്നു.വേറെ ചിലര്‍ക്ക് ഇത് നേരേ തിരിച്ചാണ്.മനുഷ്യന്‍റെ ചരിത്രം തന്നെ അവന്‍റെ നേട്ടത്തിലേയ്ക്കും നന്മയിലേയ്ക്കും വിജയത്തിനുമായുള്ള തൃഷ്ണയാണ്.അതുകൊണ്ട് തന്നെ തന്‍റെ ലക്ഷ്യത്തിലെത്താനുള്ള നല്ല സമയത്തിനുവേണ്ടി അവന്‍ കാത്തിരിക്കുകയാണ്.സമയത്തിന് എന്തെങ്കിലും പ്രത്യേകതകള്‍,വരുമ്പോള്‍ അവന്‍ ഉത്സാഹ ഭരിതനാകുന്നു.അത് അവന്‍റെ നല്ല സമയമായിരിക്കുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു.അല്ലെങ്കില്‍ ആ സമയത്തിന്‍റെ ഭാഗ്യം അവന്‍റേതാക്കി മാറ്റുവാന്‍,അവന്‍ യത്നിക്കുന്നു.അല്ലെങ്കില്‍ മടുപ്പിക്കുന്ന ജീവിതയാത്രയില്‍,ഒരു നേരിയ വഴിത്തിരിവ് അവന്‍,പ്രതീക്ഷിക്കുന്നതിലെന്താണ് തെറ്റ്.ഈ അപൂര്‍വ്വ നിമിഷത്തില്‍ വിവാഹം കഴിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കാന്‍,ആഗ്രഹിക്കുന്നവര്‍,പിറക്കാന്‍ പോകുന്ന കുട്ടിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍,പ്രസവം വരെ അപൂര്‍വ്വ നിമിഷത്തിലേയ്ക്ക്.........ഈ അക്കങ്ങള്‍ അവനില്‍,എന്തെല്ലാം പ്രതീക്ഷകളാണ് ചിറക് വിടര്‍ത്തുന്നത്.സമയദോഷത്തെ അവന് നല്ല ഭയമുണ്ട്.സമയദോഷമുണ്ടെങ്കില്‍ അവന്‍,ചെയ്യുന്നതെല്ലാം തെറ്റായിരിക്കാം,പറയുന്നതെല്ലാം അബദ്ധങ്ങളായിരിക്കാം,ലോകം തന്നെ അവനെ കുറ്റവാളിയായി പ്രഖ്യാപിക്കുന്നു.ആരാണ് ആ നിമിഷത്തില്‍,നിന്ന് മുക്തി ആഗ്രഹിക്കാത്തത്.....നല്ല സമയത്തിനായി അവന്‍റെ അന്വേഷണം തുടരുന്നു.


മൊബൈല്‍ ഫോണില്‍,അജ്ഞാതന്‍റെ ഫോണ്‍,സന്ദേശം എന്നെ ഈ അപൂര്‍വ്വ നിമിഷത്തെ ഓര്‍മ്മിപ്പിച്ചു.വെറുതെ ഒരു തമാശ തോന്നി.പരമാവധി പേര്‍ക്ക് ആശംസകള്‍,അര്‍പ്പിച്ചു.അവരെയും ഓര്‍മ്മിപ്പിച്ചു.നല്ല സമയം അവരെ കാത്തിരിക്കുന്നതായി അവരെ ഓര്‍മ്മിപ്പിച്ചു.നല്ലതു വരട്ടെ എന്ന് ആശംസിച്ചു.എന്തെങ്കിലുമാകട്ടെ അവര്‍ക്ക് അതിലൊരു പ്രതീക്ഷ ഉണരട്ടെ.
എല്ലാവര്‍ക്കും നല്ലതു വരട്ടെ..........ലോകാ സമസ്ഥാ സുഖിനോ ഭവന്തു.......

Tuesday, December 4, 2012

നാടകം തിരിച്ചുവരുന്നു......

കലാകരന്‍മാരെ പരിചയപ്പെടുത്തുന്ന സംവിധായകന്‍


പയ്യന്നൂരിലെ പ്രൊഫഷണല്‍ നാടകോല്‍സവവും തുടര്‍ന്ന് അരങ്ങേറിയ മഴപ്പാട്ട് എന്ന അമച്വര്‍ നാടക മത്സരവും അതേ തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വിരല്‍, ചൂണ്ടുന്നത് തീര്‍ച്ചയായും നാടകത്തിന്‍റെ ഒരു ഗംഭീര തിരിച്ചുവരവിലേയ്ക്കാണ്.ആധുനിക കാലഘട്ടത്തിലെ ദൃശ്യ ശ്രവ്യമാദ്ധ്യമങ്ങളുടെ അപ്രമാദിത്തം താത്കാലികമായി ജനമനസ്സുകളെ നാടകം പോലുള്ള സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍,കഴിവുള്ള കലാരൂപങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.ഗംഭീരവും പ്രൌഢവുമായ പയ്യന്നൂരിലെ കലാസ്വാദകരുടെ സാന്നിദ്ധ്യം വളരെ ആശാവഹമാണ്.കഴിഞ്ഞ ഏതാനം ദിവസങ്ങളില്‍ വളരെയധികം നാടകങ്ങള്‍ കാണാനുള്ള അവസരമുണ്ടായി.അതില്‍ എന്നെ അദ്ഭുതപ്പെടുത്തിയത് പ്രേക്ഷകരാണ്.ആസ്വാദനം-നാടകത്തിലെ വളരെ നിര്‍ണ്ണായകമായിട്ടുള്ള ഘടകം പ്രേക്ഷകര്‍,തന്നെയാണ്.നാടകത്തെ ഉയര്‍ത്തികൊണ്ടുവരുന്നതിന് നല്ല പ്രേക്ഷകരെ വാര്‍ത്തെടുക്കേണ്ടതുണ്ട്.കലാകാരന്‍മാരുടെ കഴിവിനേയും കഠിനാദ്ധ്വാനത്തെയും തിരിച്ചറിഞ്ഞ് അത് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയുന്ന ഒരു കൂട്ടം പ്രേക്ഷകരെയാണ് നമുക്കാവശ്യം.തീര്‍ച്ചയായും ആ പ്രേക്ഷകമനസ്സുകളില്‍,ഈ കലാകാരന്‍മാര്‍,നന്മയുടെ വിത്ത് പാകുമെന്നും അത് മുന്‍കാലങ്ങളിലേതുപോലെ കാലികമായ സാമൂഹിക പരിഷ്കരണത്തിനുള്ള വഴിയൊരുക്കുമെന്നും ഉറപ്പാണ്.
പ്രൊഫഷണല്‍ നാടക മത്സരത്തില്‍,അവതരിപ്പിച്ച ഹരിശ്ചന്ദ്ര എന്ന നാടകം ഇന്ത്യയില്‍ കലാകാരന്‍മാര്‍,ഉണ്ടായതു മുതല്‍ അവതരിപ്പിക്കപ്പെട്ട കഥയാണെങ്കിലും സമൂഹത്തിലെ അഴിമതിയും സ്വാര്‍ത്ഥപരതയ്ക്കുമെതിരെ പ്രേക്ഷകരുടെ ശ്രദ്ധ താത്കാലികമായെങ്കിലും ക്ഷണിക്കാന്‍,സംവിധായകനു കഴിഞ്ഞിട്ടുണ്ട്.എന്തിനാണവളെയിങ്ങനെ മോഹിപ്പിച്ചത് എന്ന നാടകം സമൂഹത്തില്‍ മദ്യമേല്‍പ്പിക്കുന്ന ദൂഷിത ഫലങ്ങളെപററി  ഓര്‍മ്മിപ്പിക്കുന്നു.സ്നേഹ വീടാണെങ്കില്‍ തീവ്രവാദവും അക്രമത്തിനുമെതിരെ സമൂഹമനസ്സാക്ഷി തൊട്ടുണര്‍ത്തുന്നു.
ചെഗുവേര,കേളു എന്നീ നാടങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന മഞ്ജുളന്‍ സംവിധാനം ചെയ്ത മഴപാട്ട് ഒരു കൂട്ടം അമേച്വര്‍,കലാകാരന്‍മാര്‍,അതിമനോഹരമായി അവതരിപ്പിച്ചു.കാന്തനും കാന്തയും എന്ന ദമ്പദികളുടെ കഥപറയുന്ന ലളിതമായ കഥ നാടോടിപ്പാട്ടിന്‍റെ സഹായത്തോടെ അതിമനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറിയിരിക്കുന്നു.കുഴിമടിയനായ കാന്തനെ നേര്‍വഴികാട്ടി കര്‍മ്മോത്സുകനും ഊര്‍ജ്ജസ്വലനുമാക്കി മാറ്റുന്ന കഥ.കാന്ത പറഞ്ഞതനുസരിച്ച് ഊരു ചുറ്റുന്ന മടിയനായ കാന്തന് കള്ളന് കഞ്ഞിവയ്ക്കാന്‍ കഴിയില്ല.വെളിച്ചപാടില്‍നിന്ന് വെളിച്ചവും കിട്ടിയില്ല.മന്ത്രവാദിയ്ക്ക് കോഴി കൊടുത്തിട്ട് ഒരു പ്രയോജനവും ലഭിച്ചില്ല.നാടോടികളുടെ അടുത്തും പാവത്തിന് ആശ്വാസം കിട്ടുന്നില്ല.ഒടുവില്‍ അന്വേഷിച്ച് നടന്ന സ്ഥലത്തെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.അദ്ദേഹം യഥാര്‍ത്ഥത്തില്‍,തന്‍റെ ഭാര്യയുടെ അടുത്ത് തന്നെ എത്തിച്ചേരുന്നു.കാന്തന്‍ ജീവിതമെന്താണെന്ന് തിരിച്ചറിയുന്നു.ഉത്തരവിദിത്വം അദ്ദേഹത്തെ കര്‍മ്മോത്സുകനാക്കുന്നു.അവസാനം സന്തോഷത്തിന്‍റെ നന്മയുടെ മഴ പെയ്തിറങ്ങുന്നതോടെ നാടകം ശുഭപര്യവസായിയാകുന്നു.
നല്ല നാടകങ്ങള്‍ ഇനിയും നാടകാസ്വാദകരിലേയ്ക്ക് പെയ്തിറങ്ങട്ടെ....... 

Thursday, October 25, 2012

ഇറ്റീസ്...മറഡോണ...........!!!


 
കളികളില്‍,മനുഷ്യന്‍റെ കഴിവുകള്‍,ഏറ്റവും പരീക്ഷിക്കപ്പെടുന്നത് ഫുട്ബോളില്‍ത്തന്നെയാണ്.അതു കൊണ്ട് തന്നെയാണ് കൂടുതല്‍ ജനപ്രിയമായ കളിയും കൂടുതല്‍,രാജ്യങ്ങള്‍ കളിച്ചുവരുന്നതും ഫുട്ബോള്‍തന്നെയാണ്.തോല്‍പന്തിനെ ശത്രുക്കളെ കബളിപ്പിച്ചുകൊണ്ട് ശത്രുപാളയത്തില്‍ എത്തിക്കുക എന്നത് രണ്ട് ശക്തികള്‍തമ്മിലുള്ള ഒരു യുദ്ധം തന്നെയാണ്.യോദ്ധാവനെ വീഴ്താന്‍ എതിരാളികള്‍,എല്ലാ അടവുകളും പ്രയോഗിക്കും.കായികമായും ബുദ്ധിപരമായും കൂടാതെ ചതി പ്രയോഗങ്ങളും ഉണ്ടാവും കളി ജയിക്കുക എന്നത് ഏതൊരു പോരാളിയെ സംബന്ധിച്ചടുത്തോളം അതിപ്രധാനമാണ്.ഈ പോരാളികളുടെ കൂട്ടത്തില്‍ വീരനായകനായി വാഴ്ത്തപ്പെടുക.അതാണ് ഡീഗോ മറഡോണ................ശത്രുപാളയത്തില്‍ അസാമാന്യ മെയ്വഴക്കോത്തോടും ചടുലമായ നീക്കങ്ങള്‍കൊണ്ടും മാസ്മരികത സൃഷ്ടിച്ച കുറിയ മനുഷ്യന്‍.അസാമാന്യ പ്രതിഭയാണെങ്കിലും മനുഷ്യന്‍റേതായ എല്ലാ ദൌര്‍ബല്യങ്ങളും അദ്ദേഹം ലോകത്തിനു മുമ്പില്‍,തുറന്നു കാട്ടി.ഫുട്ബോള്‍ ദൈവമെന്നോ ഫുട്ബോള്‍മാന്ത്രികനെന്നോ മന്ത്രവാദിയെന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാം.അദ്ദേഹം മലയാളത്തില്‍ സംസാരിക്കുകയോ കേരളീയ വേഷം അണിയുകയോ ചെയ്തേക്കാം.ഇതൊന്നുമല്ല ആ മഹാപ്രതിഭയെ  മഹാനാക്കുന്നത് എണ്പതുകളില്‍ ലോകത്തെ വിസ്മയിച്ച അര്‍ജന്‍റീനയുടെ സ്വന്തം ഡീഗോയെ ലോകം നെഞ്ചേറ്റി.കേളിമികവിനോടൊപ്പം തന്‍റെ നിഷ്കളങ്കമായ വ്യക്തിത്വവും അദ്ദേഹം തന്നോടൊപ്പം കൊണ്ടു നടന്നു.അദ്ദേഹം കഠിനാദ്ധ്വാനിയാണെന്ന വിശേഷണം യോജിക്കുന്നില്ല.കാരണം കഠിനാദ്ധ്വാനം കൊണ്ടു നേടാവുന്നതല്ല അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നത്.പ്രതിഭകള്‍ ഉണ്ടാകുകയാണ്.അത് കഠിനാദ്ധ്വാനം കൊണ്ട് കൈവരിക്കാന്‍ കഴിയില്ല.
1986 ലെ ലോകകപ്പില്‍,അര്‍ജന്‍റീന ഇംഗ്ലണ്ട് മത്സരത്തെ പറ്റിയുള്ള വര്‍ണ്ണനകള്‍,പത്രത്തില്‍ വായിച്ച് ആവേശം ഉള്‍കൊണ്ടിരിക്കുന്ന സമയം.ദൈവത്തിന്‍റെ കൈയ്യും ലോകം കണ്ട ഏറ്റവും മികച്ച ഗോളും.ഭാഗ്യത്തിന് ഫൈനല്‍ മത്സരം ബി ബി സി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.പാതിരാത്രി നടന്ന അത്യന്തം ആവേശോജ്വലമായ മത്സരം നാഷണല്‍ പാനസോണിക് റേഡിയോവില്‍ആയിരങ്ങലുടെ ആരവങ്ങളുടെ പിന്നരങ്ങില്‍ കേട്ട കമന്‍ററി ഇന്നും കാതില്‍മുഴങ്ങുന്നുണ്ട്.മറഡോണ.....ബുറുചാഗ.....ബാക്ക് ടു മറഡോണാ.....പാസസ് ബാക്ക് ടു ബുറുചാഗാ................പിന്നീടങ്ങോട്ട് കാത് പൊട്ടുന്ന ഉച്ചത്തില്‍ കാണികളുടെ ആരവമാണ്.ജര്‍മനിയെ 3-2 ന് അര്‍ജന്‍റീന തോല്‍പിച്ചു.മറഡോണ ഗോളൊന്നും നേടിലില്ലെങ്കിലും വിജയത്തിന്‍റെ സൂത്ര ധാരന്‍,അദ്ദേഹം തന്നെയായിരുന്നു.അന്നു തുടങ്ങിയ ആരാധനയായിരിക്കണം അര്‍ജന്‍റീനയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം.പിന്നീട് ടെലിവിഷന്‍ വീട്ടിലെത്തിയതിനുശേഷം വലിയ പ്രതീക്ഷയോടെയാണ് 1990 ലെ ലോക കപ്പിന് സാക്ഷ്യം വഹിച്ചത്.കാമറൂണുമായി ഉദ്ഘാടന മത്സരത്തില്‍ തോറ്റെങ്കിലും ജര്‍മനിയുമായി മറ്റൊരു ലോകകപ്പ് ഫൈനലില്‍,മറഡോണയുടെ അര്‍ജന്‍റീന സ്ഥാനം പിടിച്ചു.വിരസമായ ഫൈനലില്‍ അര്‍ജന്‍റീനയെ ഏക പെനാല്‍റ്റി ഗോളിലൂടെ ജര്‍മനി പരാജയപ്പെടുത്തി.അര്‍ജന്‍റീന ആ ലോകകപ്പില്‍ തീരെ ഫോമിലല്ലായിരുന്നു.എന്നാല്‍ മറഡോണയുടെ പ്രതിഭയാണ് അവരെ ഫൈനലില്‍ എത്തിച്ചത്.തോല്‍വിയ്ക്ക് ശേഷം ഒന്നാം ക്ലാസ്സില്‍,ആദ്യ ദിനം കൂട്ടിക്കൊണ്ടു വന്ന അമ്മ തിരികെ പോകുമ്പോള്‍ കരയുന്ന അഞ്ചുവയസ്സു കാരനെപ്പോലെ തേങ്ങിക്കരഞ്ഞ മറഡോണയുടെ രൂപം ഇന്നും മായാതെ കിടക്കുന്നു.എതിരാളികള്‍ നിഷ്കരുണം വേട്ടയാടി വേദന കൊണ്ടു പുളയുന്ന മറഡോണ.റഫറിയോട് കേണഭ്യര്‍ത്ഥിക്കുന്ന മറഡോണ.കാലില്‍ പന്തെത്തിയാല്‍ എന്തെങ്കിലും അദ്ഭുതം ഉറപ്പാണ്.കാണികള്‍ വിസ്മയത്തോടെയാണ് ഇതെല്ലാ കണ്ടിരിക്കുന്നത്.ഇതെല്ലാം ഫുട്ബോളിന്‍റെ മനോഹാരിതയാണ്.1994 ലോകകപ്പില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍,കണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ച ആരോപണത്തിന് വിധേയമമായി അദ്ദേഹം പുറത്തിരിക്കേണ്ടിവന്നു.എന്‍റെ അഭിപ്രായത്തില്‍,ഇത് അര്‍ജന്‍റീനയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്.പിന്നീടങ്ങോട്ട് മയക്കുമരുന്നും അസുഖങ്ങളും കോച്ചായുള്ള തിരിച്ചു വരവും.കളിക്കു പുറത്താണെങ്കിലും കോച്ചായ മറഡോണയെ എല്ലാവരും നന്നായി ആസ്വദിച്ചു.ടീമിന് നേട്ടമുണ്ടായില്ലെങ്കിലും,കോച്ച് സ്ഥാനം നഷ്ടമായെങ്കിലും മറഡോണ ആരാധകരെ വീണ്ടും കൈയ്യിലെടുത്തു.അമ്മയെ ജീവനു തുല്യം സ്നേഹിക്കുന്ന മകളെ സ്നേഹിക്കുന്ന വികാരങ്ങളെ തടയാനറിയാത്ത നിഷ്കളങ്കനായ മഹാപ്രതിഭയായ ഹേ മറഡോണാ നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു...................

Tuesday, October 2, 2012

മഹാത്മാവിന് ആദരാഞ്ജലികള്‍

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ഒരു ജന്മദിനം കൂടി ഒരു പൊതു അവധിയിലൂടെ രാഷ്ട്രം ആഘോഷിക്കുകയാണ്.ഇതൊരു അവധി ദിവസമല്ലാതിരുന്നെങ്കില്‍,ഒരു പക്ഷെ മഹാത്മാവിനെ ഓര്‍ക്കുന്നവരുടെ എണ്ണം കുറയുമായിരുന്നു.ഒരു സാധാരണക്കാരനായി ജനിച്ച് മനുഷ്യന്‍റെ എല്ലാ ദൌര്‍ബല്യങ്ങളും അതിജീവിച്ച് അവഹേളനകളും കടുത്ത യാതനകളും സഹിച്ച് ഒരു രാഷ്ട്രത്തിന്‍റെ തന്നെ ഭാഗധേയത്തില്‍,നിര്‍ണ്ണായക പങ്കുവഹിച്ച് രാഷ്ട്രപിതാവെന്ന സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.ഒക്ടോബര്‍ രണ്ടിലെ ജന്മദിനവും ജനുവരി മുപ്പതിലെ രക്തസാക്ഷിദിനവും ഇന്ന് നാം ഔപചാരികതയുടെ പേരില്‍ ഓര്‍ക്കുന്നു.ഈ രണ്ട് തിയതിയ്ക്കിടയിലെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും കഥകള്‍,നമുക്ക് പഴഞ്ചനും കാലിക പ്രസക്തിയില്ലാത്തതുമായി തീര്‍ന്നിരിക്കുന്നു.ഗാന്ധിയന്‍ തത്വ ചിന്തകള്‍,എന്നത്തേക്കാളും ഇന്ന് നമുക്ക് പ്രസക്തമാണെന്ന് രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിച്ചിരിക്കുന്നു.പക്ഷെ അഹിംസയിലൂന്നിയ സത്യാഗ്രഹത്തിലൂടെയുള്ള സഹന സമരപാതയിലേയ്ക്ക് നമ്മുടെ സമൂഹത്തിന് തിരികെ വരാന്‍ കഴിയുമോ.മഹാത്മാവിന് ഒരു പുനര്‍ജനിയുണ്ടായാലെങ്കിലും അത് സാധിക്കുകയില്ല എന്ന് ഈയിടെ നടന്ന സംഭവവികാസങ്ങള്‍ അടിവരയിടുന്നു.രണ്ടാം ഗാന്ധിയെന്ന് വിശേഷണവുമായി അഴിമതിയ്ക്കെതിരെ സന്ധിയില്ലാ സമരത്തിന് ഒരുങ്ങി പുറപ്പെട്ട അണ്ണാഹസാരെയുടെ പരാജയും ഇതിലേയ്ക്ക് വിരല്‍,ചൂണ്ടുന്നു.മാദ്ധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കും ഇല്ലാതെ തന്നെ വിശാലമായ ഇന്ത്യയുടെ വിദൂര കോണുകളിലുള്ള ജനമാനസങ്ങളില്‍,ഗാന്ധിജി ഇടം നേടിയിരുന്നു.കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അദ്ദേഹം ആശ്യാസത്തിന്‍റെ നിഴലായിരുന്നു,സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവമായിരുന്നു,നിഷ്കളങ്കതയുടെയും വിശ്വാസത്തിന്‍റെയും പ്രമാണമായിരുന്നു.നമ്മുട സമൂഹം ഇന്ന് പല മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു.നമുക്ക് കറകളഞ്ഞ ഒരു നേതാവിനെ കണ്ടെത്തുക തീര്‍ത്തും അസാദ്ധ്യമാണ്.ഗാന്ധിയന്‍ ദര്‍ശനങ്ങള്‍,ഇന്ന് പുരാവസ്തു മാത്രമാണ്.രാഷ്ട്രപിതാവിന്‍റെ ആശ്രമവും,അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും പുരാവസ്തുവും സന്ദര്‍ശകരെ ആകര്‍ഷിച്ച് പണം സമ്പാതിക്കാനുള്ള ഒരു ഉപാധിമാത്രമാണ്.അതോടൊപ്പം അദ്ദേഹത്തിന്‍റെ ആശയങ്ങളും.ഗാന്ധിയന്‍ മൂല്യങ്ങള്‍,വരും തലമുറകളിലേയ്ക്ക് പകര്‍ന്നു നല്‍കാനോ ആയത് സംരക്ഷിക്കാനോ നാം ഒന്നും ചെയ്യുന്നില്ല.സ്കൂളുകളിലും സര്‍ക്കാര്‍,ആഫീസുകളിലും പണ്ടുകാലത്ത്  ഗാന്ധിജിയുടെ ഒരു ഫോട്ടോയെങ്കിലും കാണാമായിരുന്നു.ഇന്ന് വളരെ വിരളമായി മാത്രമെ ഇത് കാണാറുള്ളൂ.എന്നാല്‍ ശില്പിയുടെ കരവിരുതിനും സ്ഥാപനത്തിന്‍റെ കലാബോധത്തിനും നിദര്‍ശനമായി മാഹാത്മാവിന്‍റെ കല്‍പ്രതിമ വെറും നോക്കു കുത്തിയായി നിലകൊള്ളുന്നുണ്ട്.ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ആത്മാവ് ഈ കല്‍പ്രതിമകള്‍,എടുത്തു മാറ്റിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടാവാം. ഗ്രാമജീവിതത്തിന്‍റെ നൈര്‍മല്യം,ഹരിജന സേവ,അഹിംസ,സത്യാഗ്രഹം,പൊതുജന സേവനം എന്ന ഈശ്വര സേവ,സഹകരണം,അടിസ്ഥാന വിദ്യാഭ്യസം,അയിത്തം,ദരിദ്രരില്‍ ദരിദ്രനില്‍,ഊന്നിയുള്ള ആസൂത്രണ പ്രക്രിയ മുതലായ വിഷയങ്ങളില്‍ അദ്ദേഹത്തിന്‍റെ വീക്ഷണം എത്രത്തോളം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ളതായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍,ആ മഹാത്മാവിന് മുമ്പില്‍ ശിരസ്സ് അറിയാതെ തന്നെ കുമ്പിട്ടു പോകുന്നു.

Sunday, September 30, 2012

You go East or West India is the Best


 
Emphatic win for india against Pakistan in the world cup.This was after dismal performance against Australia in last match.Thanks to some intelligent captaincy from Dhoni in the do or die match against the arch rivals. Once again it is from the little lad Virat Kohli,who is in tremendous form. India Pakistan matches in every important world cup matches went in India’s way.In my opinion this was not because of the current form of players or any exceptional performance of any players but is the matter of handling the pressure.Expecially in this do or die match India under captain cool has handled the pressure much better. That has brought the tournament live with all the four teams in the group  has to wait till the last match to get an entry into the semi finals of the tournament. Match was very tense in the beginning The target of 129 was never easy with ball stopping and not coming on to the bat easily. But Sehwag,Kohli & Yuvi handled the pressure well. Any how this doesn’t mean that India is back on track ,we have to beat South Africans for an easy entry or depend on the performance of other teams in the last match.
Lot of discussion is going on regarding the team ,Dhoni shouldnt repeat the mistake committed by Ganguli.Patan is a bowler let him concentrate on bowling.India have an abundance of talented batsmen.Then a standard batsman should open the batting,not a part timer.

Monday, September 24, 2012

മലയാള സിനിമയുടെ തിലക’കുറി മാഞ്ഞു !!!


WHEN I MET THE GREAT ACTOR AT PAYYANUR

 
മലയാള സിനിമയുടെ മഹാനടന്‍, പലതും ബാക്കി വച്ച് യാത്രയായി.ജീവിച്ചിരുന്നപ്പോള്തന്നെ പല വിശേഷണങ്ങള്ക്കും വിധേയമായ അദ്ദേഹത്തിന്‍റെ അഭിനയ മികവിനെ വാഴ്ത്തുന്നതില്‍,ചാനലുകള്മത്സരിക്കുകയാണ്.മലയാളികളുടെ മനസ്സില്മായാതെ കിടക്കുന്ന പല കഥാപാത്രങ്ങളും മനസ്സിലൂടെ കടന്നു പോകുന്നു.അഭിനയത്തിനോടുള്ള അടങ്ങാത്ത അഭിവാഞ്ഛ അദ്ദേഹത്തെ നാടക പ്രവര്ത്തനത്തിലെത്തിക്കുകയും വര്ഷങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സാധകത്തിലൂടെ അഭിനയകലയുടെ ഔന്നത്യത്തിലെത്തിയ തിലകന്അനിവാര്യമായ അന്ത്യത്തിലെത്തിയിരിക്കുന്നു.പക്ഷെ നാടക സിനിമാസ്വാദകര്ക്ക് എന്നെന്നും ഓര്മ്മിക്കാനും താലോലിക്കാനും ഒരു പിടി കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്.ശാസ്ത്രീയ സംഗീതത്തില്സ്വരസ്ഥാനങ്ങളുടെ ഉയര്ച്ച താഴ്ച പോലെ സംഭാഷണത്തിലെ ഉയര്ച്ചതാഴ്ചകള്‍,പ്രേക്ഷകരിലേയ്ക്ക് സംവേദനങ്ങളായി ഒഴുകിയെത്തി.വെറും ഒരു നോട്ടത്തിലൂടെ പ്രതിഫലിപ്പിക്കുന്ന വിവിധ ഭാവങ്ങള്‍.മുണ്ടും കെട്ടി കൈയ്യും വീശി നടക്കുന്ന ചങ്കുറപ്പുള്ള ,ആരെയും കൂസാത്ത, മനസ്സില്‍,സാധാരണ മനുഷ്യന്‍റെ വൈവിദ്ധ്യങ്ങളായ പ്രശ്നങ്ങള്‍,പേറി നടക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍.പോലീസ് കോണ്സ്റ്റബിള്‍,പെരുന്തച്ചന്‍,പിതാവ്,നാട്ടു പ്രമാണി,സത്യസന്ധനും ജോലിയോട് ആത്മാര്ത്ഥതയുള്ളതുമായ ഉദ്യോഗസ്ഥന്‍,ആഭിചാര ക്രിയകള്ചെയ്യുന്ന മന്ത്രവാദി........സമകാലിക സിനിമകളെ വിലയിരുത്തിയാല്മലയാള സിനിമയിലെ മികച്ച നടനാരെന്ന് എനിക്ക് വേറൊരാളെ പറ്റി ചിന്തിക്കേണ്ടിവന്നിട്ടില്ല.മലയാള സിനിമയ്ക്ക് തുടരെ നഷ്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.ഒടുവില്‍,ഉണ്ണികൃഷ്ണന്‍,മുരളി,തിലകന്‍...അതിനിടയിലാണ് ജഗതി യുടെ അത്യാഹിതം.
ഈയിടെ മൂന്നു മാസങ്ങള്ക്ക് മുമ്പ് പയ്യന്നൂരിനടുത്ത കാങ്കോലില്‍,ഒരു വായന ശാലയുടെ വാര്ഷികത്തില്‍,പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ പ്രസംഗം കേള്ക്കാനിടയായി.സിനിമയില്നിയമം കൈയ്യിലെടുത്ത് കൈയ്യടിനേടുന്ന സൂപര്സ്റ്റാറുകളെ അദ്ദേഹം അന്ന് വിമര്ശിച്ചിരുന്നു.ഒരു കലാകാരനോട് രാഷ്ട്രീയ കൊലപാതകത്തെപറ്റി പ്രതികരിക്കാന്ആവശ്യപ്പെടുന്ന ചാനലുകാരോട് അദ്ദേഹത്തിന്റെ മറുചോദ്യം ഇങ്ങനെയായിരുന്നു.സിനിമാ സ്റ്റൈലില്കൊലപാതകം നടപ്പിലാക്കിയ കൌമാര പ്രായക്കാരനെപറ്റി പ്രതികരിക്കാന്നിങ്ങളാരോടും ആവശ്യപ്പെടുന്നില്ലല്ലോ എന്നാണ്.തന്റെ ബാല്യകാലവും,നാടക പ്രവര്ത്തനവും,അമ്മയോട് പിണങ്ങി വീടുവിട്ട് മുഴുവന്സമയ നാടക പ്രവര്ത്തനത്തിലേയ്ക്ക് കടന്നതും,തന്റെ വിപ്ലവ ചിന്തകളും എല്ലാം അദ്ദേഹം തന്റെ സ്വതസിദ്ധമായ ഘനഗംഭിരമായ ശബ്ധത്തില്‍,അവതരിപ്പിച്ചു.വായനശാലയില്പുസ്തകങ്ങള്‍,കാണാത്തതിനാല്പരിപാടിയുടെ സംഘാടകരെ വിമര്ശിക്കാനും അദ്ദേഹം മറന്നില്ല.
ഏതായാലും അവസാന നാളുകളില്എന്തും വെട്ടിത്തുറന്നു പറയുന്നു എന്ന കാരണത്താല്അദ്ദേഹത്തെ സിനിമയില്‍,നിന്ന് അകറ്റി നിര്ത്തിയത് നമുക്ക് തീരാനഷ്ടമായിരുന്നു എന്നുള്ള കാര്യത്തില്സംശയമില്ല.

Wednesday, September 19, 2012

സന്തോഷ് പണ്ഡിറ്റിനെ വെറുതേ വിട്ടേയ്ക്കൂ........

ഈയിടെ രണ്ട് ചാനലുകളിലെ ചാനല്‍ സംവാദത്തില്‍,സന്തോഷ് പണ്ഡിറ്റിനെ കാണുകയുണ്ടായി.ഒരു കൂട്ടം മാദ്ധ്യമ പ്രവര്‍ത്തകരും സീരിയല്‍ സിനിമാ പ്രവര്‍ത്തകരും,ആസ്വാദകരും ചേര്‍ന്ന് അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് കണ്ട് വിഷമം തോന്നി.ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി രണ്ട് സിനിമകള്‍,നിര്‍മ്മിക്കുകയും മുന്‍നിര സിനിമകളെക്കാള്‍ സാമ്പത്തിക നേട്ടം കൊയ്യുകയും പൊതു ജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തതാണ് പലരെയും ചൊടിപ്പിച്ചത്.ശരിയായിരിക്കാം അദ്ദേഹം നിര്‍മ്മിച്ച സിനിമ ഉന്നത കലാമൂല്യമുള്ളതായിരുന്നിരിക്കില്ല.ഞാന്‍ കണ്ടിട്ടില്ലെങ്കിലും ടെലിവിഷനില്‍,കണ്ട ഏതാനം ഗാന രംഗങ്ങളില്‍ നിന്ന് എനിയ്ക്ക് സിനിമയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിയിട്ടുണ്ട്.സിനിമ എടുക്കാനുള്ള അദമ്യമായ താത്പര്യം എന്തും പരീക്ഷിച്ചു നോക്കാനുള്ള തൊലിക്കട്ടി.അദ്ദേഹം തന്നെ നിര്‍മ്മാതവും,സംവിധായകനും ഗാന രചയിതാവും സംഗീത സംവിധായകനും,നടനുമായി.സിനിമ കാണാന്‍ വന്‍,ജനാവലി.സിനിമ വന്‍വിജയം.ഇതില്‍ മറ്റുള്ളവരെന്തിനു ആശങ്കപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല.ഇന്നിറങ്ങുന്ന എല്ലാ മലയാള സിനിമകളും ഉയര്‍ന്ന കലാമൂല്യം പുലര്‍ത്തുന്നു എന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമോ.മലയാള സിനിമയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വച്ച കാലമുണ്ടായിരുന്നു.ഇന്നും അത്തരം സിനിമകള്‍ ടെലിവിഷനില്‍ കാണുമ്പോള്‍,ചാനല്‍ മാറ്റാന്‍,യഥേഷ്ടം അവസരമുണ്ടെങ്കിലും തുടര്‍ച്ചയായി ആവര്‍ത്തിച്ച് കാണ്ടിരിക്കാന്‍കഴിയുന്നു.ചിത്രം,ഭരതം,താളവട്ടം,അമരം,ചെമ്മീന്‍,വടക്കന്‍ വീരഗാഥ,പാഥേയം,സല്ലാപം ഈ പുഴയും കടന്ന്,കന്മദം,യവനിക,ഹിസ് ഹൈനസ് അബ്ദുള്ള,വടക്കു നോക്കി യന്ത്രം.ഈ സിനമകളൊക്കെ എത്ര തവണ കണ്ടാലും അവസരം കിട്ടിയാല്‍ ഒന്നു കൂടി കാണാന്‍,ഞാന്‍ തയ്യാറാണ്.പക്ഷെ എല്ലാ സിനിമകളും ഈ ഗണത്തില്‍പെടുത്താന്‍,കഴിയില്ല.അറു വഷളന്‍ സിനിമകള്‍,എത്രയോ ഇറങ്ങുന്നുണ്ട്.സീരിയലിന്‍റെയും കോമഡി ഷോകളുടെയും കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല.ഇതൊക്കെ മറന്നു കൊണ്ട് എല്ലാവരും സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കുന്നത് ശുദ്ധ അസംബന്ധവും ദുരൂഹവുമാണ്.അദ്ദേഹം സിനിമ എടുത്തു.അതിന് നിലവാരമില്ലെങ്കില്‍ ആരും ആശങ്കപ്പെടേണ്ടതില്ല.അത് നിലനില്‍ക്കില്ല.അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് ഇന്‍റര്‍നെറ്റിലും,ഫേസ്ബുക്കിലും പ്രചാരം കിട്ടിയിട്ടുണ്ടെങ്കില്‍ അത് താത്കാലികം മാത്രമായിരിക്കും.കഴിവുള്ളവര്‍ നല്ല നിലവാരമുള്ള സൃഷ്ടികള്‍,ഇറക്കുകയാണ് വേണ്ടത്.അല്ലാതെ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ട് സമയം പാഴാക്കുകയല്ല.കൊലവറി പോലുള്ള പാട്ടുകള്‍ പ്രചരിക്കുന്നത് ഇതിന് മറ്റൊരു ഉദാഹരണമാണ്.സംഗീത ഉപാസകനായ ബാലമുരളി കൃഷ്ണ പോലും കൊലവെറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞത്.ബാല മുരളി കൃഷ്ണയുടെ സംഗീതം വര്‍ഷങ്ങളുടെ സാധകത്തിന്‍റെ പരിണാമമാണ്.അതിനെ ക്ഷണികമായ കൊലവെറിയുമായി ബന്ധപ്പെടുത്തേണ്ടതില്ല.ശുദ്ധ സംഗീതം ഒരിക്കലും പിന്തള്ളപ്പെടില്ല.പാടാനറിയാത്ത സിനിമാ നടന്‍മാര്‍,പാടുന്നതും നൃത്തം അറിയാത്ത നടന്‍മാര്‍,ചുവട് വയ്ക്കുന്നതും മലയാളി ആസ്വദിക്കുന്നില്ലെ.പിന്നെ എന്തിനാണ് പാവം പണ്ഡിറ്റിനെ മാത്രം വിമര്‍ശിക്കുന്നത്.സുന്ദരികളായ കുറേ നടിമാരെ വച്ച് സീരിയല്‍ എടുക്കുന്നു.കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് സവിധായകനുപോകട്ടെ ദൈവം തമ്പുരാനു പോലും അറിയില്ല.മനുഷ്യന്‍റെ മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇത്തരം സീരിയലുകള്‍ക്കു പോലും നാളിതുവരെ ഇത്തരം വിമര്‍ശനങ്ങള്‍,ഏറ്റു വാങ്ങേണ്ടിവന്നിട്ടില്ല.നിലവാരം കുറഞ്ഞ കലാ സൃഷ്ടികള്‍ പ്രേക്ഷകര്‍കാണുന്നത് നിവൃത്തി കേടുകൊണ്ടാണ്.നല്ല സൃഷ്ടികള്‍ വരട്ടെ സംശയം വേണ്ട,പ്രേക്ഷകരുണ്ടാകും.മറിച്ചായാല്‍ ജനങ്ങള്‍ ലഭ്യമായതിന് പുറകെ പോകും.കലാബോധവും ഭവനയുമുള്ള സംവിധായകര്‍ വരട്ടെ,കലാമൂല്യമുള്ള ജീവിത ഗന്ധിയായ,സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന,നന്മ തിന്മകളെ വേര്‍തിരിച്ചറിയിക്കുന്ന പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥകളുണ്ടാകട്ടെ,മനുഷ്യനെ പച്ചയായി പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിണങ്ങിയ, ,നടന്‍മാര്‍വരട്ടെ നടന്‍മാര്‍ക്കിണങ്ങുന്ന കഥാപാത്രമാവാതിരിക്കട്ടെ സീരിയല്‍ കാണുമ്പോള്‍,പലപ്പോഴും എനിയ്ക്ക് പോലും തോന്നിയിട്ടുണ്ട്.ക്യാമറയും മറ്റു സന്നാഹങ്ങളുമുണ്ടെങ്കില്‍ ഒരു ടെലിഫിലിമെങ്കിലും എടുക്കാമെന്ന്.മാദ്ധ്യമങ്ങളില്‍ കാണുന്ന ഇത്തരം പേക്കൂത്തുകള്‍,കണ്ട് ഒരു സാധാരണ മനുഷ്യന്‍ ഒരു സിനിമ എടുത്തത്........ഹാ....വിട്ടുകളയളിയാ......
നിങ്ങളില്‍ പാപമില്ലാത്തവര്‍,അവളെ ആദ്യം കല്ലെറിയട്ടെ

Tuesday, September 18, 2012

T-TWENTY EXCITEMENT !!!


TREMENDOUS EXCITEMENT AMONG CRICKET LOWERS AS T TWENTY WORLD CUP GETS UNDERWAY AT SRILANAKA.THE SPECIALITY OF THE TOURNAMENT IS IN THE FACT THAT NO BODY CAN BE PREDICTED AS FAVOURITES.ALMOST ALL THE PARTICIPATING COUNTRY HAS AN OUTRIGHT CHANCE TO LIFT THE WORLD CUP.YHIS OFCOURSE IS A QUESTION MARK ON TWENTY TWENTY CRICKET BECAUSE ON THEIR DAY ANY TEAM CAN BEAT ANY TEAM .EVEN THE AFGAN TEAM CAN PULL UP A SURPRISE OR TWO.HOPEFULLY INDIA WOULDN’T FALL A PRAY TO MINNOOS AS THEY HAD IN THE 2006 WORLD CUP.ALL TEAMS LOOKS FORMIDABLE.
I WILL PUT MY LOT ON WEST INDIES TO BE A BLACK HORSE IN THE TOURNAMENT WITH T’TWENTY SPECIALISTS LIKE,GEYLE,BRAVE,SMITH,NAREIN
SOUTH AFRICA IS THE BEST TEAM ON THE PAPER.
AMONG SUB CONTINENT TEAMS PAKISTAN COMES FIRST WITH ABUNDANCE OF TALENTED PLAYERS
LANKA HAS THE HOME ADVANATAGE.
AUSTRALIA CANNOT BE IGNORED ALTHOUGH THEY HAD A LOT OF SET BACKS RECENTLY.
NEWZEALAND IS  PROMISING AS ALWAYS THEY DO.
ENGLAND WITH IN FORM PLAYERS IS THE DEFENDING CHAMPIONS ONLY SET BACK IS THAT THEY ARE WITHOUT PETERSON.
FINALLY TEAM INDIA BETTER THAN ANY OTHER TEAM IN BATTING BUT YET TO GAIN CONFIDENCE IN BOWLING.INDIA SHOULD BE HAPPY WITH THE RETURN OF ALLROUNDER IRFAN,ROHIT AND OF COURSE  YUVARAJ.BUT I DOUBT VERY MUCH ABOUT THE MATCH PRACTICE YUVI HAD.IN TWENTY –TWENTY CITUATION IS ALWAYS CRUNCHY.MIDDLE OVERS DECIDE THE FATE OF THE MATCH.ONE LOOSE OVER OR COUPLE OF DOT BALLS IN A ROW COULD MAKE A MAJOR DIFFERENCE IN THE OUTCOME OF THE MATCH.CAPTAIN COOL DHONI WILL HAVE SOME THING UNDER HIS SLEEVES THIS TIME TOO.HE IS A MATURED CAPTAIN A GOOD FINISHER.ALL HE NEED IS A WHOLE HEARTED SUPPORT FROM HIS TEAM MATES AND A BIT OF LUCK………THE SECOND ONE HE ALWAYS HAD BU WHAT ABOUT THE FIRST ONE ?DOES SENIOR PLAYERS OFFER THEIR FULL SUPPORT TO THEIR CAPATAIN ?.................I DOUBT.
ANY HOW GOOD LUCK TO TEAM INDIA
ABKI…CUP…..JEETNA HAI YUVI KELIYE………JO VAPAS TEAM MEN AYE HAIN……..LAMBI BEEMARI KE BAD…….
JEETEGA JEE JEETEGA …………INDIA JEETEGA

Sunday, September 16, 2012

പുസ്തക വിചാരം



ജീവിതത്തിലെ പല ഘട്ടങ്ങളിലും പലവിധത്തിലുള്ള താത്പര്യങ്ങളും ഉടലെടുക്കുന്നതുപോലെ കഴിഞ്ഞ കുറേ നാളുകളായി വായനയില് എന്തോ മുമ്പൊന്നും ഉണ്ടാകാത്ത താത്പര്യം.മാതൃഭൂമിയിലെ ഓണപതിപ്പിലെ കഥകളെ തുടര്‍ന്ന് തകഴിയുടെ തോട്ടിയും നോബല്‍,സമ്മാനാര്‍ഹമായ കിഴവനും കടലും,ടാഗോറിന്‍റെ ബാല്യകാല സ്മരണകളും,മാരീചവും വായിച്ചു.ട്രെയിനിലെ യാത്രയും ചില ഒറ്റപ്പെട്ട നിമിഷങ്ങളും ഇതിനായി സമയം കണ്ടെത്താന്‍ എന്നെ സഹായിച്ചു.ഇന്ന് ഇടശ്ശേരി എന്ന കവിയുടെ കൂട്ടു കൃഷി എന്ന നാടകം വായിച്ചു തീര്‍ത്തു.ഹര്‍ത്താലിനു നന്ദി.നാടകം വായിച്ചു തീര്‍ത്തപ്പോള്‍,ചില നാടക വിചാരങ്ങളും സാഹിത്യത്തിന്‍റെയും ലളിത കലകളുടെയും സാമൂഹ്യ പ്രതിബദ്ധതയും അറുപതു വര്‍ഷം മുന്നേയുള്ള ഗ്രാമീണ അന്തരീക്ഷവും മറ്റും ചിന്താമണ്ഡലത്തില്‍ തങ്ങി നില്‍ക്കുന്നു.അത് ഇറക്കിവയ്ക്കാനാണ് ചിലത് രേഖപ്പെടുത്താന്‍ തുനിയുന്നത്.

നാടകത്തിന്‍റെ അടിസ്ഥാന പരമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍,പൂര്‍ത്തീകരിക്കുന്ന ഒരു രചന തന്നെയാണ് കൂട്ടു കൃഷി.സമൂഹത്തില്‍,കാണുന്ന അനീതികളും സാമൂഹിക ദുരാചാരങ്ങളും മനുഷ്യനെ ഉണര്‍ത്തുന്നില്ല.എന്നാല്‍ നാടകമെന്ന മാദ്ധ്യമത്തിലൂടെ അത് അവതരിപ്പിക്കപ്പെടുമ്പോള്‍, അത് ഒരു ശക്തമായ സന്ദേശമായി ജന ഹൃദയങ്ങളിലേയ്ക്ക് എത്തിച്ചേരുന്നു.അന്ന് നില നിന്നിരുന്ന ജന്മിവാഴ്ചയും,മത വിദ്വേഷവും,കാര്‍ഷിക മേഖലയില്‍, ഉണ്ടാവേണ്ടിരുന്ന മാറ്റങ്ങള്‍ എന്നിവയിലേയ്ക്ക് വെളിച്ചം വിതറുന്ന ഒരു രചനയാണ് കൂട്ടു കൃഷി.തികച്ചും ഒരു ഗ്രാമീണാന്തരീക്ഷത്തില്‍ ഇന്ന് നാം കണ്ടുവരുന്ന രംഗ സംവിധാനങ്ങളോ ദീപ നിയന്ത്രണ സൌകര്യങ്ങളോ ഇല്ലാതെ അവതരിപ്പിച്ച നാടകം അന്ന് കാഴ്ചക്കാരില്‍ ആവേശം ഉണര്‍ത്തിയതില്‍,തെല്ലും അദ്ഭുതം തോന്നുന്നില്ല.നാടകം വായിക്കുമ്പോള്‍ത്തന്നെ നാടകം കാണുന്ന അനുഭൂതിയാണ് എന്നില്‍,ഉണ്ടാക്കിയത്.സാമൂഹ്യ ലക്ഷ്യങ്ങളിലൂന്നി സാഹിത്യ പരമായ നാടകങ്ങള്‍ സാധാരണഗതിയില്‍,വായനയ്ക്കു മാത്രമെ ഉതകുകയുള്ളൂ.എന്നാല്‍ അതില്‍നിന്ന് തികച്ചും വ്യത്യസ്ഥമായി നാടകാവതരണത്തിനുതകുന്ന ശൈലിയിലാണ് നാടകം രചിച്ചിരിക്കുന്നത്.തനിക്ക് ചുറ്റും കണ്ട് പരിചിതങ്ങളായ ചില കഥാപാത്രങ്ങളെ അതേപടി പകര്‍ത്തുകയും അതില്‍,കവിയുടേതായ സാഹിത്യാംശം വിതറുകയും ചെയ്തപ്പോള്‍ അത് നാടകമായി അങ്ങനെ ആ നാടകം അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ കണ്ണാടിയായി മാറുകയും ചെയ്തിരിക്കണം.ലളിതകലകള്‍ക്കെല്ലാം തന്നെ ഒരു സാമൂഹികമായ മുഖം ഉണ്ട്. എന്നാല്‍ നാടകം അതില്‍,മുന്നിട്ടു നില്‍ക്കുന്നു.നാടകത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നതു തന്നെ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശത്തെ അധിഷ്ഠിതമാക്കിയാണ്.
ഒരു നാടകകൃത്ത്,ചിത്രകാരന്‍,ഗായകന്‍ എന്നിവര്‍ കലാകാരന്‍മാരായി അംഗീകരിക്കപ്പെടുന്നത് അവര്‍ക്കുള്ള സാമൂഹ്യ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയാണ്.
  സാഹിത്യത്തെപ്പോലെത്തന്നെ നാടകത്തെയും ദുരുപയോഗപ്പെടുത്തുകയും പല കാര്യങ്ങളുടെയും പ്രചരണോപാധിയായി മാററിയതോടെ നാടകം ജനങ്ങളില്‍നിന്ന് ഇന്ന് അകന്നു നില്‍ക്കുന്നു.ഒന്നര നൂറ്റാണ്ടു മുമ്പ് നാടകത്തിന്‍റെ പ്രാരംഭ ദശയിലുള്ള അവതരണ ശൈലിയില്‍,ഇന്ന് ചാനലുകളില്‍ അരങ്ങേറുന്ന കോമഡി ഷോ കാണുമ്പോള്‍‍,നാടകത്തിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച മാഹാന്മാരോട് സഹതാപം തോന്നുന്നു.പ്രേക്ഷകര്‍ തരം താഴ്ന്ന തമാശകള്‍കേട്ടും ഹിജഡകളുടെ സൌന്ദര്യം ആസ്വദിച്ചും അത് കണ്ടിരിക്കുന്നു.യാദൃശ്ചികമായി ഇത് കാണേണ്ടിവരുന്ന പ്രേക്ഷകര്‍ വിദഗ്ദ്ധരായ ജഡ്ജിംഗ് പാനലിന്‍റെ അവസരവാദപരമായ വിലയിരുത്തലുകള്‍,കണ്ട് പകച്ചു നില്‍ക്കുന്നു.
നാടകാവതരണം ഇന്ന് അത്ര എളുപ്പമല്ല.അമേച്വര്‍ നാടകങ്ങള്‍,സംഘടിപ്പിക്കുന്നത് ശ്രമ സാദ്ധ്യമാണ്.പ്രത്യേകിച്ചും ഇന്നത്തെ വേഗതയാര്‍ന്ന ജിവിതയാത്രയില്‍,ഇതിനുള്ള സമയം കണ്ടെത്തുക എളുപ്പമല്ല.നാടകത്തിന്‍റെ സ്ക്രിപ്റ്റ് സംഘടിപ്പിക്കലും,സംവിധാനം ചെയ്യലും,സംഭാഷണം കാണാതെ പഠിക്കുകയും നടന്‍മാരെ ഏകോപിപ്പിക്കുകയും രംഗ സംവിധാനം ഒരുക്കുകയും ചെയ്യുന്നതിലെ ബദ്ധപ്പാടുകളും സമ്മര്‍ദ്ദവും,അവതരണത്തിനു ശേഷം ലഭിക്കുന്ന അവാച്യമായ സംതൃപ്തിയും അനുഭവിച്ചു തന്നെയറിയണം.ഏതായാലും പഴയ ഇന്നലെകളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാണെങ്കിലും ഗതകാല സ്മരണകള്‍ അയവിറക്കാനെങ്കിലും എളിയ ശ്രമങ്ങള്‍,ഇനിയും നാടക രംഗത്ത് ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം.