Wednesday, September 19, 2012

സന്തോഷ് പണ്ഡിറ്റിനെ വെറുതേ വിട്ടേയ്ക്കൂ........

ഈയിടെ രണ്ട് ചാനലുകളിലെ ചാനല്‍ സംവാദത്തില്‍,സന്തോഷ് പണ്ഡിറ്റിനെ കാണുകയുണ്ടായി.ഒരു കൂട്ടം മാദ്ധ്യമ പ്രവര്‍ത്തകരും സീരിയല്‍ സിനിമാ പ്രവര്‍ത്തകരും,ആസ്വാദകരും ചേര്‍ന്ന് അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് കണ്ട് വിഷമം തോന്നി.ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി രണ്ട് സിനിമകള്‍,നിര്‍മ്മിക്കുകയും മുന്‍നിര സിനിമകളെക്കാള്‍ സാമ്പത്തിക നേട്ടം കൊയ്യുകയും പൊതു ജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തതാണ് പലരെയും ചൊടിപ്പിച്ചത്.ശരിയായിരിക്കാം അദ്ദേഹം നിര്‍മ്മിച്ച സിനിമ ഉന്നത കലാമൂല്യമുള്ളതായിരുന്നിരിക്കില്ല.ഞാന്‍ കണ്ടിട്ടില്ലെങ്കിലും ടെലിവിഷനില്‍,കണ്ട ഏതാനം ഗാന രംഗങ്ങളില്‍ നിന്ന് എനിയ്ക്ക് സിനിമയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിയിട്ടുണ്ട്.സിനിമ എടുക്കാനുള്ള അദമ്യമായ താത്പര്യം എന്തും പരീക്ഷിച്ചു നോക്കാനുള്ള തൊലിക്കട്ടി.അദ്ദേഹം തന്നെ നിര്‍മ്മാതവും,സംവിധായകനും ഗാന രചയിതാവും സംഗീത സംവിധായകനും,നടനുമായി.സിനിമ കാണാന്‍ വന്‍,ജനാവലി.സിനിമ വന്‍വിജയം.ഇതില്‍ മറ്റുള്ളവരെന്തിനു ആശങ്കപ്പെടുന്നു എന്ന് മനസ്സിലാകുന്നില്ല.ഇന്നിറങ്ങുന്ന എല്ലാ മലയാള സിനിമകളും ഉയര്‍ന്ന കലാമൂല്യം പുലര്‍ത്തുന്നു എന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമോ.മലയാള സിനിമയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വച്ച കാലമുണ്ടായിരുന്നു.ഇന്നും അത്തരം സിനിമകള്‍ ടെലിവിഷനില്‍ കാണുമ്പോള്‍,ചാനല്‍ മാറ്റാന്‍,യഥേഷ്ടം അവസരമുണ്ടെങ്കിലും തുടര്‍ച്ചയായി ആവര്‍ത്തിച്ച് കാണ്ടിരിക്കാന്‍കഴിയുന്നു.ചിത്രം,ഭരതം,താളവട്ടം,അമരം,ചെമ്മീന്‍,വടക്കന്‍ വീരഗാഥ,പാഥേയം,സല്ലാപം ഈ പുഴയും കടന്ന്,കന്മദം,യവനിക,ഹിസ് ഹൈനസ് അബ്ദുള്ള,വടക്കു നോക്കി യന്ത്രം.ഈ സിനമകളൊക്കെ എത്ര തവണ കണ്ടാലും അവസരം കിട്ടിയാല്‍ ഒന്നു കൂടി കാണാന്‍,ഞാന്‍ തയ്യാറാണ്.പക്ഷെ എല്ലാ സിനിമകളും ഈ ഗണത്തില്‍പെടുത്താന്‍,കഴിയില്ല.അറു വഷളന്‍ സിനിമകള്‍,എത്രയോ ഇറങ്ങുന്നുണ്ട്.സീരിയലിന്‍റെയും കോമഡി ഷോകളുടെയും കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല.ഇതൊക്കെ മറന്നു കൊണ്ട് എല്ലാവരും സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കുന്നത് ശുദ്ധ അസംബന്ധവും ദുരൂഹവുമാണ്.അദ്ദേഹം സിനിമ എടുത്തു.അതിന് നിലവാരമില്ലെങ്കില്‍ ആരും ആശങ്കപ്പെടേണ്ടതില്ല.അത് നിലനില്‍ക്കില്ല.അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് ഇന്‍റര്‍നെറ്റിലും,ഫേസ്ബുക്കിലും പ്രചാരം കിട്ടിയിട്ടുണ്ടെങ്കില്‍ അത് താത്കാലികം മാത്രമായിരിക്കും.കഴിവുള്ളവര്‍ നല്ല നിലവാരമുള്ള സൃഷ്ടികള്‍,ഇറക്കുകയാണ് വേണ്ടത്.അല്ലാതെ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ട് സമയം പാഴാക്കുകയല്ല.കൊലവറി പോലുള്ള പാട്ടുകള്‍ പ്രചരിക്കുന്നത് ഇതിന് മറ്റൊരു ഉദാഹരണമാണ്.സംഗീത ഉപാസകനായ ബാലമുരളി കൃഷ്ണ പോലും കൊലവെറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞത്.ബാല മുരളി കൃഷ്ണയുടെ സംഗീതം വര്‍ഷങ്ങളുടെ സാധകത്തിന്‍റെ പരിണാമമാണ്.അതിനെ ക്ഷണികമായ കൊലവെറിയുമായി ബന്ധപ്പെടുത്തേണ്ടതില്ല.ശുദ്ധ സംഗീതം ഒരിക്കലും പിന്തള്ളപ്പെടില്ല.പാടാനറിയാത്ത സിനിമാ നടന്‍മാര്‍,പാടുന്നതും നൃത്തം അറിയാത്ത നടന്‍മാര്‍,ചുവട് വയ്ക്കുന്നതും മലയാളി ആസ്വദിക്കുന്നില്ലെ.പിന്നെ എന്തിനാണ് പാവം പണ്ഡിറ്റിനെ മാത്രം വിമര്‍ശിക്കുന്നത്.സുന്ദരികളായ കുറേ നടിമാരെ വച്ച് സീരിയല്‍ എടുക്കുന്നു.കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് സവിധായകനുപോകട്ടെ ദൈവം തമ്പുരാനു പോലും അറിയില്ല.മനുഷ്യന്‍റെ മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇത്തരം സീരിയലുകള്‍ക്കു പോലും നാളിതുവരെ ഇത്തരം വിമര്‍ശനങ്ങള്‍,ഏറ്റു വാങ്ങേണ്ടിവന്നിട്ടില്ല.നിലവാരം കുറഞ്ഞ കലാ സൃഷ്ടികള്‍ പ്രേക്ഷകര്‍കാണുന്നത് നിവൃത്തി കേടുകൊണ്ടാണ്.നല്ല സൃഷ്ടികള്‍ വരട്ടെ സംശയം വേണ്ട,പ്രേക്ഷകരുണ്ടാകും.മറിച്ചായാല്‍ ജനങ്ങള്‍ ലഭ്യമായതിന് പുറകെ പോകും.കലാബോധവും ഭവനയുമുള്ള സംവിധായകര്‍ വരട്ടെ,കലാമൂല്യമുള്ള ജീവിത ഗന്ധിയായ,സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന,നന്മ തിന്മകളെ വേര്‍തിരിച്ചറിയിക്കുന്ന പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന കഥകളുണ്ടാകട്ടെ,മനുഷ്യനെ പച്ചയായി പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിണങ്ങിയ, ,നടന്‍മാര്‍വരട്ടെ നടന്‍മാര്‍ക്കിണങ്ങുന്ന കഥാപാത്രമാവാതിരിക്കട്ടെ സീരിയല്‍ കാണുമ്പോള്‍,പലപ്പോഴും എനിയ്ക്ക് പോലും തോന്നിയിട്ടുണ്ട്.ക്യാമറയും മറ്റു സന്നാഹങ്ങളുമുണ്ടെങ്കില്‍ ഒരു ടെലിഫിലിമെങ്കിലും എടുക്കാമെന്ന്.മാദ്ധ്യമങ്ങളില്‍ കാണുന്ന ഇത്തരം പേക്കൂത്തുകള്‍,കണ്ട് ഒരു സാധാരണ മനുഷ്യന്‍ ഒരു സിനിമ എടുത്തത്........ഹാ....വിട്ടുകളയളിയാ......
നിങ്ങളില്‍ പാപമില്ലാത്തവര്‍,അവളെ ആദ്യം കല്ലെറിയട്ടെ

No comments:

Post a Comment