Wednesday, December 12, 2012

12-12-12-12-12

ഇത് നൂറ്റാണ്ടിന്‍റെ അപൂര്‍വ്വ നിമിഷം.കാലചക്രത്തിന്‍റെ ഗതി മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഒരു സംവിധാനം ഒരു നിശ്ചിത സമയം കാണിക്കുമ്പോഴുണ്ടാകുന്ന ഒരു കൌതുകം മാത്രമോ ? അതിലുപരി എന്തെല്ലാമോ ആണോ ? .അറിയില്ല.സമയത്തിന്‍റെ ആശാന്‍മാരില്‍,ചിലര്‍ ഇത് നന്മ വരുത്തുമെന്ന് രേഖപ്പെടുത്തുന്നു.വേറെ ചിലര്‍ക്ക് ഇത് നേരേ തിരിച്ചാണ്.മനുഷ്യന്‍റെ ചരിത്രം തന്നെ അവന്‍റെ നേട്ടത്തിലേയ്ക്കും നന്മയിലേയ്ക്കും വിജയത്തിനുമായുള്ള തൃഷ്ണയാണ്.അതുകൊണ്ട് തന്നെ തന്‍റെ ലക്ഷ്യത്തിലെത്താനുള്ള നല്ല സമയത്തിനുവേണ്ടി അവന്‍ കാത്തിരിക്കുകയാണ്.സമയത്തിന് എന്തെങ്കിലും പ്രത്യേകതകള്‍,വരുമ്പോള്‍ അവന്‍ ഉത്സാഹ ഭരിതനാകുന്നു.അത് അവന്‍റെ നല്ല സമയമായിരിക്കുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു.അല്ലെങ്കില്‍ ആ സമയത്തിന്‍റെ ഭാഗ്യം അവന്‍റേതാക്കി മാറ്റുവാന്‍,അവന്‍ യത്നിക്കുന്നു.അല്ലെങ്കില്‍ മടുപ്പിക്കുന്ന ജീവിതയാത്രയില്‍,ഒരു നേരിയ വഴിത്തിരിവ് അവന്‍,പ്രതീക്ഷിക്കുന്നതിലെന്താണ് തെറ്റ്.ഈ അപൂര്‍വ്വ നിമിഷത്തില്‍ വിവാഹം കഴിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കാന്‍,ആഗ്രഹിക്കുന്നവര്‍,പിറക്കാന്‍ പോകുന്ന കുട്ടിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍,പ്രസവം വരെ അപൂര്‍വ്വ നിമിഷത്തിലേയ്ക്ക്.........ഈ അക്കങ്ങള്‍ അവനില്‍,എന്തെല്ലാം പ്രതീക്ഷകളാണ് ചിറക് വിടര്‍ത്തുന്നത്.സമയദോഷത്തെ അവന് നല്ല ഭയമുണ്ട്.സമയദോഷമുണ്ടെങ്കില്‍ അവന്‍,ചെയ്യുന്നതെല്ലാം തെറ്റായിരിക്കാം,പറയുന്നതെല്ലാം അബദ്ധങ്ങളായിരിക്കാം,ലോകം തന്നെ അവനെ കുറ്റവാളിയായി പ്രഖ്യാപിക്കുന്നു.ആരാണ് ആ നിമിഷത്തില്‍,നിന്ന് മുക്തി ആഗ്രഹിക്കാത്തത്.....നല്ല സമയത്തിനായി അവന്‍റെ അന്വേഷണം തുടരുന്നു.


മൊബൈല്‍ ഫോണില്‍,അജ്ഞാതന്‍റെ ഫോണ്‍,സന്ദേശം എന്നെ ഈ അപൂര്‍വ്വ നിമിഷത്തെ ഓര്‍മ്മിപ്പിച്ചു.വെറുതെ ഒരു തമാശ തോന്നി.പരമാവധി പേര്‍ക്ക് ആശംസകള്‍,അര്‍പ്പിച്ചു.അവരെയും ഓര്‍മ്മിപ്പിച്ചു.നല്ല സമയം അവരെ കാത്തിരിക്കുന്നതായി അവരെ ഓര്‍മ്മിപ്പിച്ചു.നല്ലതു വരട്ടെ എന്ന് ആശംസിച്ചു.എന്തെങ്കിലുമാകട്ടെ അവര്‍ക്ക് അതിലൊരു പ്രതീക്ഷ ഉണരട്ടെ.
എല്ലാവര്‍ക്കും നല്ലതു വരട്ടെ..........ലോകാ സമസ്ഥാ സുഖിനോ ഭവന്തു.......

No comments:

Post a Comment