വീടണയുവാനിനിയുണ്ട് കാതങ്ങളെത്ര?
വീടണയുവാനിനിയുണ്ട് കാതങ്ങളേറെ.വഴി നീളെ വാകമരങ്ങളും പുക്കളും
വാടാമലരണി കാടുകൾ വാടികൾ
വഴിയിലെ കാഴ്ച മനോജ്ഞമാണതിലേറെ,
വീടണയുകയെന്നതാണെൻ്റെ ധർമ്മം.
വയ്യാവതായി, എനിക്കാവതല്ല,
വാനമിരുളുന്നു , കാഴ്ച മറയുന്നു:
വഴിയിലുടനീളം വാരി പുണരുവാൻ,
വിടപിയിലെ തരളിതർ മാടി വിളിപ്പു.
വഴിയിലെ ഹരിതാഭ മോഹനം, സുന്ദരം,
വഴിവിട്ടു പോയേക്കമേതു പഥികനും.
വ്യഥയെനിക്കൊരുമാത്രപോലുമേയില്ല,
വീടണയുകയെന്നതാണെൻ്റെ ധർമ്മം.
വീടണയുവാനിനിയുണ്ട് കാതങ്ങളേറെ
വീടണയുവാനിനിയുണ്ട് കാതങ്ങളേറെ
No comments:
Post a Comment