Friday, May 6, 2016

കല്ലുപൊട്ടിക്കുന്നവള്‍...... ക്രുദധയായ് തോന്നീടുമാറാ പെൺകൊടി വർദ്ധിത വീര്യമോടാഞ്ഞാഞ്ഞാടിക്കുന്നു ഉച്ചത്തിലവളുടെ സീൽക്കാരം കേട്ടാ ദിക്കുകളൊക്കെയുംഞെട്ടിതരിക്കുന്നു പൊട്ടിച്ചിതറുന്നു കരികല്ലുകളായിരം ചിന്നിച്ചിതറുന്നു തീ പൊരി ചുറ്റിലും കത്തികയറുന്നൊരാദിത്യ താപത്താൽ കുത്തിയൊലിക്കുന്നു വിയർപ്പിൻ കണികകൾ മുത്തിനെക്കാളും ശോഭപൂണ്ടങ്ങനെ വെട്ടിത്തിളങ്ങുന്ന വിയർപ്പു മണികളും കർമ്മത്തിൻ ഭാഗമാണോരോ ചാട്ടയും, ഏതോ നെഞ്ചിൻ കൂടു തകർക്കുന്നു കാമുക ഭാവം പൂണ്ടോരു കണ്ണുകൾ നാലുപാടുമായോടിയൊളിക്കുന്നു ധാത്രിയില്ലാതെ വളർന്ന കേശഭാര മലക്ഷ്യമായ് തത്തി കളിക്കുന്നു കുത്തക പാനീയ പാനമില്ലാതെയും വറ്റാത്തൊരൂർജ്ജമുള്ളിൽ കരുതുന്നു നൂതന വ്യായാമോപാധിയില്ലെങ്കിലും ഏറിയ ലാവണ്യവതിയാണാപെണ്ണാൾ അന്നത്തെയന്നത്തിനായുള്ള സംഗതി എണ്ണിവാങ്ങാനവൾക്കില്ല സങ്കോചം കാർമുകിലൊത്ത മൊഞ്ചുള്ള പെണ്ണവൾ കൊഞ്ചിക്കുഴയുവാനവൾക്കില്ല നേരം കല്ലിനെകാളും കഠിനമാകും കരൾ കാരിരുമ്പിൻറെ കരുത്തുള്ള ദേഹം അതിജീവനത്തിനായ് വഴിമുട്ടിയലയുവോർ അവരുടെ രക്തം ഊറ്റികുടിക്കുവോർ ഉള്ളവനില്ലത്തവനെന്നൊരന്തരം ആണും പെണ്ണമെന്നുള്ളോരന്തരം ചിന്തയ്ക്കു പന്തികേടുള്ളോരന്തരം തച്ചു തകർക്കുന്നതാണീ ഗത്യന്തരം മാനവ രാശി ഭിന്നിച്ചിടുന്നേരം പ്രകൃതിതൻ പ്രതിഫലനമിതെന്നോര്‍ക്കുക കടപ്പാട്-സൂര്യകാന്ത് ത്രിപാഠി നിരാലയുടെ "വൊ തോഡ്തീ പത്ഥര്‍"

No comments:

Post a Comment