Friday, May 6, 2016

കുറ്റവാളിയ്ക്ക് ജാതിയില്ല മതമില്ല ലിംഗഭേദങ്ങളില്ല ആശയങ്ങളോ ആദർശങ്ങളോ പക്ഷഭേദങ്ങളോ ലിംഗഭേദങ്ങളോ ഇല്ല കുറ്റവാളിയ്ക്ക് ഇരയോട് ദാക്ഷിണ്യവുമില്ല. ഇരയുടെ കാര്യത്തിലും അങ്ങനെ തന്നെ കുറ്റവാളിയ്ക്ക് ഇര വെറും ഒരിര മാത്രം ലക്ഷ്യം ഒന്നു മാത്രം...... ഇരയുടെ വകഭേദങ്ങൾ ഒരു വിഷയമല്ല. അതിലും വ്യതിയാനങ്ങളില്ല. കുറ്റവാളിയിൽ ഇത്തരം ഭേദങ്ങൾ ആരോപിച്ച് കുറ്റത്തിൻറെ മാത്രയെ ലഘൂകരിക്കുന്നതാണ് വലിയ കുറ്റം അങ്ങനെ ഒരു കൂട്ടം കുറ്റ നിർവ്വഹണം രഹസ്യമായി നടത്തുന്നു. അങ്ങനെ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരുന്നു......... കുറ്റകൃത്യങ്ങളോട് (അത് കൊലപാതകം മാത്രമല്ല) സമൂ ഹത്തിന്‍റെ കാഴ്ചപ്പാടാണ് മാറേണ്ടത്.കുറ്റത്തെ സമൂഹത്തിനെതിരായുള്ള വെല്ലുവിളിയായി കണക്കാക്കുന്ന ഒരു സമൂഹത്തില്‍ മാത്രമെ കുറ്റകൃത്യങ്ങളെ നിയന്തിക്കാന്‍ കഴിയുകയുള്ളൂ

No comments:

Post a Comment