Friday, May 6, 2016
കല്ലുപൊട്ടിക്കുന്നവള്‍......
ക്രുദധയായ് തോന്നീടുമാറാ പെൺകൊടി
വർദ്ധിത വീര്യമോടാഞ്ഞാഞ്ഞാടിക്കുന്നു
ഉച്ചത്തിലവളുടെ സീൽക്കാരം കേട്ടാ
ദിക്കുകളൊക്കെയുംഞെട്ടിതരിക്കുന്നു
പൊട്ടിച്ചിതറുന്നു കരികല്ലുകളായിരം
ചിന്നിച്ചിതറുന്നു തീ പൊരി ചുറ്റിലും
കത്തികയറുന്നൊരാദിത്യ താപത്താൽ
കുത്തിയൊലിക്കുന്നു വിയർപ്പിൻ കണികകൾ
മുത്തിനെക്കാളും ശോഭപൂണ്ടങ്ങനെ
വെട്ടിത്തിളങ്ങുന്ന വിയർപ്പു മണികളും
കർമ്മത്തിൻ ഭാഗമാണോരോ ചാട്ടയും,
ഏതോ നെഞ്ചിൻ കൂടു തകർക്കുന്നു
കാമുക ഭാവം പൂണ്ടോരു കണ്ണുകൾ
നാലുപാടുമായോടിയൊളിക്കുന്നു
ധാത്രിയില്ലാതെ വളർന്ന കേശഭാര
മലക്ഷ്യമായ് തത്തി കളിക്കുന്നു
കുത്തക പാനീയ പാനമില്ലാതെയും
വറ്റാത്തൊരൂർജ്ജമുള്ളിൽ കരുതുന്നു
നൂതന വ്യായാമോപാധിയില്ലെങ്കിലും
ഏറിയ ലാവണ്യവതിയാണാപെണ്ണാൾ
അന്നത്തെയന്നത്തിനായുള്ള സംഗതി
എണ്ണിവാങ്ങാനവൾക്കില്ല സങ്കോചം
കാർമുകിലൊത്ത മൊഞ്ചുള്ള പെണ്ണവൾ
കൊഞ്ചിക്കുഴയുവാനവൾക്കില്ല നേരം
കല്ലിനെകാളും കഠിനമാകും കരൾ
കാരിരുമ്പിൻറെ കരുത്തുള്ള ദേഹം
അതിജീവനത്തിനായ്
വഴിമുട്ടിയലയുവോർ
അവരുടെ രക്തം ഊറ്റികുടിക്കുവോർ
ഉള്ളവനില്ലത്തവനെന്നൊരന്തരം
ആണും പെണ്ണമെന്നുള്ളോരന്തരം
ചിന്തയ്ക്കു പന്തികേടുള്ളോരന്തരം
തച്ചു തകർക്കുന്നതാണീ ഗത്യന്തരം
മാനവ രാശി ഭിന്നിച്ചിടുന്നേരം
പ്രകൃതിതൻ പ്രതിഫലനമിതെന്നോര്‍ക്കുക
കടപ്പാട്-സൂര്യകാന്ത് ത്രിപാഠി നിരാലയുടെ "വൊ തോഡ്തീ പത്ഥര്‍"
പൊറുതിമുട്ടിയ കേരളം .........
ഒര് മയ പിഡിച്ചീന്
സുള്ള്യത്ത് നല്ല മയയോലും
ചെർകൊൾത്ത് ഒര് പസ പെയ്ദിറ്റ്ല
കുംബ്ളെഡ് വാ ബർസ മാറായ
നിന്നെ മധൂറല്ലി ഒള്ളെ മളെ
കേക്ക് നല്ല മയ കാഞ്ഞങ്ങാട്ട് മയ ഓഡ്തു
ശോ....എന്തൊരു ചൂഡപ്പാ
അല്ല.... ങക്ക് ഇന്നല മഴ കിട്ടീക്കാ
കുറ്റ്യാഡീല് നല്ല അസ്സല് മഴ
ഇന്നലെ മഴേഡെ നല്ല കോളൊണ്ടാരുന്നു.
പാലായിലൊക്കെ എന്നാ മഴയാന്നെ
തൃശുര് മഴ തകർത്തുട്ടോ
ദാ ഇപ്പങ്ഡ് പെയ്യൂന്ന് വിചാരിച്ചേ ....ഒര് കാറ്റഡിച്ചതോഡെ ഒക്കെ പോയി
ദ് എന്തഡ ഇവ്ഡ മാത്രം പെയ്യാത്തെ ഒന്നും പറേണ്ഡ നെന്നേ പോലത്തെ ഓരോന്ന് നാട്ടിലിണ്ടായാല് മഴ തിരിഞ്ഞ് നോക്കില്യ.
ന്ന ലെ ഒരു ഗംഭീരം മഴ തരായീട്ടോ
ഹെൻറ പഡച്ചോനെ ഒഡുക്കത്തെ ചൂഡ്
മഴ പെയ്യാൻ പോണെന്ന് തോന്നണ്
അപ്പീ മഴഗളൊന്നും പെയ്യണില്ലല്ലാ......
ഇത്രേം ആയ സ്ഥിതിയ്ക്ക് ഇനിയിപ്പോ രണ്ടാഴ്ചേം കൂടി കഴിയട്ടെ ജനാധിപത്യത്തിൻറെ പേറ്റ് നോവ് നാലാളറിയട്ടെ.....
വഴിയോരങ്ങളിലെ മാങ്ങകള്‍ക്ക് ഇന്ന് വികൃതി പയ്യന്മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.കൃത്യതയോടെ ഉന്നം വച്ച് കല്ലെറിഞ്ഞിടുന്ന മാങ്ങ കല്ലിലെറിഞ്ഞ് പൊട്ടിച്ച് ആവശ്യത്തിലധികം കഴിച്ച് വയറ് വേദനിച്ച് നടക്കുന്ന വികൃതി പയ്യന്മാര് സ്ഥലമുടമയുടെ ഉറക്കം കെടുത്തുന്ന കാലമുണ്ടായിരുന്നു.കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന മാങ്ങകള്‍ എറിഞ്ഞിടുന്ന പയ്യന്മാര്ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുകയും തിരിച്ച് പയ്യന്മാര് വികൃതികള്‍ ഒപ്പിക്കുകയും ചെയ്യും.അവസാനം പയ്യന്മാരുടെ പൈതൃകം തിരഞ്ഞ് പിടിച്ച് പരാതി പ്പെടുകയും വീടുകളില്‍ ഇതിന്റെ പേരില്‍ അടിയുടെ പൊടിപൂരവും.മനോഹരമായ കവറുകളില്‍ പൊതിഞ്ഞ ചോക്കളേറ്റുകള്‍ക്കും മൊബൈല്‍ ഫോണിനും ഉള്ള സ്വീകാര്യത ഇന്ന് മാങ്ങയ്ക്കില്ല.സ്കൂളിലേയ്ക്ക് നെടുനീളെയുള്ള സംഘം ചേര്‍ന്നുള്ള യാത്രയും ഇന്നില്ല.ഇന്ന് ചെറിയ ദൂരമാണെങ്കിലും യാത്ര വാഹനത്തിലാണ്.സഞ്ചിയും തൂക്കി കെട്ടുപാടുകളും നിയന്ത്രണങ്ങളുമില്ലാതെ സര്‍വ്വ തന്ത്ര സ്വതന്ത്രരായി ആര്‍ത്തുല്ലസിച്ച് സ്കൂളിലേയ്ക്കും തിരിച്ചുമുള്ള യാത്ര ഇന്ന് ഓര്‍മ്മ മാത്രമാണ്.

കുറ്റവാളിയ്ക്ക്
ജാതിയില്ല
മതമില്ല
ലിംഗഭേദങ്ങളില്ല
ആശയങ്ങളോ ആദർശങ്ങളോ
പക്ഷഭേദങ്ങളോ
ലിംഗഭേദങ്ങളോ ഇല്ല
കുറ്റവാളിയ്ക്ക് ഇരയോട് ദാക്ഷിണ്യവുമില്ല.
ഇരയുടെ കാര്യത്തിലും അങ്ങനെ തന്നെ
കുറ്റവാളിയ്ക്ക് ഇര വെറും ഒരിര മാത്രം
ലക്ഷ്യം ഒന്നു മാത്രം......
ഇരയുടെ വകഭേദങ്ങൾ ഒരു വിഷയമല്ല.
അതിലും വ്യതിയാനങ്ങളില്ല.
കുറ്റവാളിയിൽ ഇത്തരം ഭേദങ്ങൾ ആരോപിച്ച് കുറ്റത്തിൻറെ മാത്രയെ ലഘൂകരിക്കുന്നതാണ് വലിയ കുറ്റം
അങ്ങനെ ഒരു കൂട്ടം കുറ്റ നിർവ്വഹണം രഹസ്യമായി നടത്തുന്നു.
അങ്ങനെ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരുന്നു.........
കുറ്റകൃത്യങ്ങളോട് (അത് കൊലപാതകം മാത്രമല്ല) സമൂ ഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടത്.കുറ്റത്തെ സമൂഹത്തിനെതിരായുള്ള വെല്ലുവിളിയായി കണക്കാക്കുന്ന ഒരു സമൂഹത്തില്‍ മാത്രമെ കുറ്റകൃത്യങ്ങളെ നിയന്തിക്കാന്‍ കഴിയുകയുള്ളൂ
മുറ്റമടിച്ചമ്മ വെള്ളം തളിച്ച്
മുങ്ങിക്കുളിച്ചമ്മ ഈറനണിഞ്ഞ്
ഭക്തിയോടമ്മ തിരിതെളിച്ചു
ഉച്ചത്തിൽ നാമജപം തുടങ്ങി
കൊച്ചുമകളെ വിളിച്ചമ്മയോതി
പുക്കളിറുത്തു വരിക വേഗം
പൊന്നുണ്ണിക്കണ്ണനു ചാർത്തിടുവാൻ
കണ്ണുമടച്ചങ്ങു പ്രാർത്ഥിക്കുവാൻ
ഒട്ടു നേരം കഴിഞ്ഞാകുഞ്ഞു വന്നു
കൈയ്യിലൊരു കുഞ്ഞു മുല്ല പൂവും
തെല്ലുകോപിച്ചായമ്മയോതി
എന്തേയിതിങ്ങനെയൊറ്റ പൂവ്
അമ്മേ മുല്ലയ്ക്ക് വേദനിക്കില്ലേ
ഓരോപൂവുമിറുത്തിടുമ്പോൾ
ദിക്കുകളാകെ സുഗന്ധം പരത്തി
അവ വാനവർ തന്നുടെ മനം കവരും
വണ്ടുകളുണ്ടമ്മേ മണ്ടി നടക്കുന്നു
ഇണ്ടലില്ലാതെ മധു നുകരാൻ
വർണ്ണ വൈവിദ്ധ്യമണിഞ്ഞു വരുമമ്മേ
ചിത്രശലഭങ്ങളനേകായിരം
ആറ്റു നോറ്റാമുല്ല ജന്മം നൽകിയ
കുഞ്ഞുങ്ങളല്ലേയീ മുല്ലപുക്കൾ
അമ്മയോടൊത്താ കുഞ്ഞുകിടാവുകൾ
പുഞ്ചിരിതൂകി കളിച്ചിടട്ടെ
എന്തു ചേതോഹരംതെ ന്നലിനോടോത്ത്
ആടിക്കളിക്കുമീ മുല്ലപുക്കൾ
ഈറനണിഞ്ഞകണ്ണുമായമ്മ
ചേർത്തു പിടിച്ചിളം പൈതലിനെ
ഉള്ളുരുകിയാ പൂവ് കണ്ണന്നു നേദിച്ചു
അഞ്ജലി കൂപ്പി വണങ്ങി നിന്നു
ഈശ്വരമയമല്ലോ ഈ പ്രപഞ്ചം
സാന്നിദ്ധ്യമെങ്ങും നിറഞ്ഞിരിക്കും
മണ്ണിലെ നന്മകളൊന്നൊഴിയാതെ
പൊന്നുണ്ണിക്കണ്ണനു നിവേദ്യമാകും
Subscribe to:
Posts (Atom)