ക്ഷുദ്ര ഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യം വച്ച് പുറപ്പെട്ടുവത്രെ
മണ്ണിരകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു.
കൊടും വരള്‍ച്ചയുടെ വിഷക്കൂണുകള്‍ തലപൊക്കുന്നു.
പറവകള്‍ എങ്ങോട്ടെന്നറിയാതെ പാലായനം ചെയ്യുന്നു
വര്‍ണ്ണ ശലഭങ്ങള്‍ കറുത്ത ഉടയാടകള്‍ അണിയുന്നു.
തവളകുട്ടന്‍മാര്‍ കാട്ടിലോടിയൊളിക്കുന്നു.
ആണവായുധങ്ങള്‍ പോര്‍വിളി നടത്തുന്നു.
കാട്ടുമൃഗങ്ങള്‍ കൂട്ടം തെറ്റിയലയുന്നു.
കൊടുവാളുകളുകള്‍ പടിവാതിലില്‍ മുട്ടുന്നു.
തലച്ചോറില്‍ പെരുച്ചാഴികള്‍ ചുരമാന്തുന്നു.
കര്‍മ്മ പദ്ധതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു
മൃതി മുഹൂര്‍ത്തം വിളിപ്പാടകലെയെന്നറിയാതെ.....

No comments:
Post a Comment