നവംബര്‍ 14 ന് ശിശുദിനത്തിന് ബദിയഡുക്കയില്‍ വച്ച് നടന്ന പെയിന്‍റിംഗ്
മത്സരത്തിന് ചിത്രകലാദ്ധ്യാപകനായ കുഞ്ഞമ്പു മാഷ് എന്നെയും പൊന്‍മണിയെയുമാണ്
(ചിത്രത്തില്‍ അറ്റത്ത് ഇരിയ്ക്കുന്ന പെണ്‍കുട്ടി) അയച്ചത്.ഞങ്ങള്‍ക്ക്
ഓരോ ചിത്രങ്ങള്‍ പെയിന്‍റ് ചെയത് കാണിച്ചു തന്നു.അത് അതേപോലെ വരച്ചാല്‍
മതിയെന്നും പറഞ്ഞു.മത്സരം കഴിഞ്ഞ് ഫലം വന്നപ്പോള്‍ പൊന്‍മണിയ്ക്ക് ഒന്നാം
സ്ഥാനം.എനിയ്ക്ക് പ്രോത്സാഹന സമ്മാനം പോലും കിട്ടിയില്ല.എനിയ്ക്ക് നല്ല
നിരാശ തോന്നി.പൊന്‍മണിയ്ക്ക് മാഷ് വരച്ചു കൊടുത്ത ചിത്രം ഞാന്‍
വരച്ചിരുന്നെങ്കില്‍ എനിയ്ക്ക് സമ്മാനം കിട്ടുമായിരുന്നു എന്ന് ഞാന്‍
വിശ്വസിച്ചു.എന്നാലങ്ങനെയല്ല.അവിടന്നങ്ങോട്ട് പൊന്‍മണിയുടെ
ജൈത്രയാത്രയായിരുന്നു.സബ്ജില്ല,ജില്ല,സംസ്ഥാന യുവജനോത്സവങ്ങളില്‍ സമ്മാനം
നേടി പൊന്‍മണി മികവ് തെളിയിച്ചു.അതൊരു പ്രതിഭയുടെ ഉദയമായിരുന്നു.ഇന്ന്
പൊന്‍മണി മാഹി കലാ കേന്ദ്രത്തിലെ അദ്ധ്യാപികയും പ്രശസ്ഥയായ
ചിത്രകാരിയുമാണ്.ഒരു പ്രതിഭയെ കണ്ടെത്തിയതില്‍ കുഞ്ഞമ്പു മാഷിന്
അഭിമാനിക്കാം.ഏറെ കാലത്തിനുശേഷം ഞാന്‍ മാഷെ കാണാനിടയാകുകയും ഇക്കാര്യം
ഓര്‍മ്മിപ്പിക്കുകയും ചെയ്തപ്പോള്‍ വളരെ വിഷമത്തോടെയാണ് മാഷ് അക്കാര്യം
പറഞ്ഞത്.പൊന്‍മണിയെ ഉയര്‍ത്തിക്കൊണ്ടുവന്നതിന്‍റെ ക്രെഡിറ്റ് നാട്ടിലെ
പ്രശസ്ഥനായ മറ്റൊരു ചിത്രകാരന്‍ തട്ടിയെടുത്തു.അതെ അതങ്ങനെയാണ്
പലകാര്യത്തിലും യഥാര്‍ത്ഥ വ്യക്തിയ്ക്കല്ല അംഗീകാരം ലഭിക്കുന്നത്.പക്ഷെ
സത്യം ഞങ്ങള്‍ക്കല്ലെ അറിയൂ......
No comments:
Post a Comment