Monday, December 31, 2012
തലസ്ഥാന വിശേഷം
ഒരു പെണ്‍കുട്ടിയുടെ ജീവനുവേണ്ടി ഒരു രാജ്യം മുഴുവന്,പ്രാര്‍ത്ഥിക്കുന്നു.സമൂഹ
മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍,ഇത്രയും പൈശാചികമായ ഒരു സംഭവം
നടക്കേണ്ടതായിവന്നു.ഇതിലും ക്രൂരമായ എത്രയെത്ര സംഭവങ്ങള്‍ ലിംഗ ഭേദം എന്ന
വിഷയത്തില്‍ ചരിത്രത്തില്‍,ഉണ്ടായിട്ടുണ്ട്.എത്രയെത്ര ഭ്രൂണഹത്യകള്‍,സ്ത്രീ
പീഡനങ്ങള്‍,ബലവിവാഹങ്ങള്‍,സ്ത്രീധന മരണങ്ങള്‍,സാമൂഹ്യ നീതി നിഷേധങ്ങള്‍.പരിഷ്കൃത
സമൂഹത്തിന് ഒട്ടും യോജിക്കാത്ത ,ആലോചിയ്ക്കാന്‍ പോലും കഴിയാത്ത എത്രയെത്ര ക്രൂരതകള്‍,.പെണ്‍കുട്ടിയുടെ
മരണത്തിലൂടെ ഒരു സമൂഹം തന്നെ ലജ്ജിച്ച് തല താഴ്തിയിരിക്കുകയാണ്.താലിബാന്‍ സ്ത്രീ
വിദ്യാഭ്യാസത്തിന് ഏല്‍പിച്ച ഉപരോധത്തിനെതിരെ പ്രതികരിച്ച മലാല എന്ന പെണ്‍കുട്ടിയുടെ
ദുരനുഭവം ലോക ശ്രദ്ധ ആകര്‍ഷിച്ചപ്പോഴും നാം നമ്മുടെ നാട്ടിലെ സാംസ്കാരിക മേല്‍കോയ്മയെ
ഓര്‍ത്ത് ഊറ്റം കൊള്ളുകയാണ്.കഴിഞ്ഞ പത്തിരുപത് ദിവസത്തെ മാത്രം പത്രതാളുകള്‍
മറിച്ചു നോക്കിയാല്‍,നാം എത്തിച്ചേര്‍ന്നിരിക്കുന്ന സാംസ്കാരിക തമോഗര്‍ത്തത്തിന്‍റെ
ആഴം നമുക്ക് അളക്കാന്‍ കഴിയും.എന്തു കൊണ്ട് ഇന്ത്യയില്‍ എന്തു കൊണ്ട് കേരളത്തില്‍.ഒന്നുകില്‍
നമ്മുടെ മഹത്തായ പാരമ്പര്യം നാം ഉള്‍കൊണ്ടിട്ടില്ല,അല്ലെങ്കില്‍ പുരുഷമേധാനിത്വം എന്ന
തത്വം ശക്തിപ്രപിച്ചുകൊണ്ടിരിക്കുന്നു.സ്ത്രീയും പുരുഷനും ഒന്നിച്ചാല്‍ മാത്രമെ
മനുഷ്യന് നിലനില്‍പുള്ളൂ എന്ന ലളിതമായ സമവാക്യം ഗ്രഹിച്ചാല്‍,മാത്രം മതി
എന്തുകൊണ്ട് സ്ത്രീയ്ക്ക് വേണ്ടത്ര പ്രധാന്യം നല്‍ണമെന്ന വാദം സ്വീകാര്യമാകാന്‍.ചില
സമൂഹങ്ങളിലും വ്യക്തികളിലും പെണ്‍കുട്ടികളെ ആണ്‍കുട്ടികളെക്കാളേറെ
സ്വീകാര്യമായിട്ടുണ്ട്.ഇതിന് കാരണം പെണ്‍കുട്ടികളുടെ മാതാപിതാക്കളോടും
കുടുംബത്തിനോടുമുള്ള സ്നേഹോഷ്മളമായ സമീപനം തന്നെ അവരെ ആണ്‍കുട്ടികളില്‍,നിന്നും
വ്യത്യസ്തരാക്കുന്നു.എന്നിരിക്കിലും ആണ്‍പെണ്‍,അനുപാതത്തില്‍ വരുന്ന വിടവ് വര്‍ദ്ധിച്ചുവരുന്നുണ്ട്.ഇത്
ഭാരതീയ സംസ്കാരപ്രകാരമുള്ള വിവാഹ ബന്ധത്തിന് അധികം താമസിക്കാതെ തന്നെ
പ്രതിബന്ധമാകുന്നതാണ്.ഇപ്പോള്‍തന്നെ പല ബ്രാഹ്മണ സമുദായത്തിലും വിവാഹ പ്രായമെത്തിയ
ആണുങ്ങള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാത്ത സാഹചര്യമുണ്ടാകുന്നു.പണ്ട് സ്ത്രീകള്‍ക്ക
സമൂഹ്യ നീതി മാത്രമെ നിഷേധിച്ചിരുന്നുള്ളൂ.പക്ഷെ ഇന്ന് അതിന് വിപരീദമായി
ജീവിക്കാനും സ്വതന്ത്ര വിഹാരത്തിനുമുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നു.സ്ത്രീയെ
ഒരു ഭോഗവസ്തുവായി ചിത്രീകരിക്കുന്നതിലെ വാണിജ്യ തന്ത്രങ്ങളും ഈ തന്ത്രങ്ങളുടെ
മായാലോകത്തില്‍ വീണുപോകുന്ന സ്ത്രീകളും അവിടെ പുരുഷന്‍റെ ഭോഗ തൃഷ്ണയ്ക്കു
തന്നെയാണ് ഇരയാകുന്നത്.ഈ സ്ഥിതി തുടര്‍ന്നാല്‍, പരസ്പരം ശത്രു പക്ഷത്ത്
പ്രതിഷ്ഠിക്കുന്ന രണ്ട് വ്യത്യസ്ഥ ജന്തു വര്‍ഗ്ഗമായി സ്ത്രീയും പുരുഷനും മാറുമോ
എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.ഈ സ്ഥിതി വിശേഷത്തിന് പെട്ടെന്നൊരു മാറ്റം
ആരും തന്നെ പ്രതീക്ഷിക്കേണ്ട.അമ്മമാരും പെണ്‍കുട്ടികളും സ്വയം ജാഗ്രത പുലര്‍ത്തുക.നാം
ജീവിക്കുന്നത് വന്യ ജീവികള്‍ അധിവസിക്കുന്ന ഘോര വനത്തിലാണെന്നും ഏതു സമയത്തും വന്യ
മൃഗങ്ങളില്‍ നിന്നുമുള്ള ആക്രമണത്തിന് നാം വിധേയരായേക്കാമെന്നുമുള്ള പ്രജ്ഞ അവരിലുണ്ടായിരിക്കട്ടെ.ആരോഗ്യ പൂര്‍ണ്ണമായ ആണ്‍പെണ്‍,സൌഹൃദത്തിനിടയിലും
സ്വയം മതി മറക്കാതിരിക്കുക.ഈ പ്രതിസന്ധിയെ നമുക്ക് ഓരോരുത്തര്‍ക്കും വിവേക പൂര്‍ണ്ണമായി
സമീപിക്കാം.കുറ്റവാളികളെ കഴിവതും വേഗം മാതൃകാപരമായി ശിക്ഷിക്കനും കഴിയട്ടെ.
Wednesday, December 12, 2012
12-12-12-12-12
ഇത് നൂറ്റാണ്ടിന്‍റെ അപൂര്‍വ്വ
നിമിഷം.കാലചക്രത്തിന്‍റെ ഗതി മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ
ഒരു സംവിധാനം ഒരു നിശ്ചിത സമയം കാണിക്കുമ്പോഴുണ്ടാകുന്ന ഒരു കൌതുകം മാത്രമോ ? അതിലുപരി എന്തെല്ലാമോ ആണോ ? .അറിയില്ല….സമയത്തിന്‍റെ ആശാന്‍മാരില്‍,ചിലര്‍ ഇത് നന്മ വരുത്തുമെന്ന്
രേഖപ്പെടുത്തുന്നു.വേറെ ചിലര്‍ക്ക് ഇത് നേരേ തിരിച്ചാണ്.മനുഷ്യന്‍റെ ചരിത്രം തന്നെ അവന്‍റെ നേട്ടത്തിലേയ്ക്കും നന്മയിലേയ്ക്കും വിജയത്തിനുമായുള്ള
തൃഷ്ണയാണ്.അതുകൊണ്ട് തന്നെ തന്‍റെ ലക്ഷ്യത്തിലെത്താനുള്ള നല്ല സമയത്തിനുവേണ്ടി
അവന്‍ കാത്തിരിക്കുകയാണ്.സമയത്തിന് എന്തെങ്കിലും പ്രത്യേകതകള്‍,വരുമ്പോള്‍ അവന്‍
ഉത്സാഹ ഭരിതനാകുന്നു.അത് അവന്‍റെ നല്ല സമയമായിരിക്കുമെന്ന് അവന്‍
പ്രതീക്ഷിക്കുന്നു.അല്ലെങ്കില്‍ ആ സമയത്തിന്‍റെ ഭാഗ്യം അവന്‍റേതാക്കി മാറ്റുവാന്‍,അവന്‍
യത്നിക്കുന്നു.അല്ലെങ്കില്‍ മടുപ്പിക്കുന്ന ജീവിതയാത്രയില്‍,ഒരു നേരിയ വഴിത്തിരിവ്
അവന്‍,പ്രതീക്ഷിക്കുന്നതിലെന്താണ് തെറ്റ്.ഈ അപൂര്‍വ്വ നിമിഷത്തില്‍ വിവാഹം കഴിച്ച്
സന്തുഷ്ട കുടുംബ ജീവിതം നയിക്കാന്‍,ആഗ്രഹിക്കുന്നവര്‍,പിറക്കാന്‍ പോകുന്ന
കുട്ടിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍,പ്രസവം വരെ അപൂര്‍വ്വ നിമിഷത്തിലേയ്ക്ക്.........ഈ
അക്കങ്ങള്‍ അവനില്‍,എന്തെല്ലാം പ്രതീക്ഷകളാണ് ചിറക് വിടര്‍ത്തുന്നത്.സമയദോഷത്തെ
അവന് നല്ല ഭയമുണ്ട്.സമയദോഷമുണ്ടെങ്കില്‍ അവന്‍,ചെയ്യുന്നതെല്ലാം
തെറ്റായിരിക്കാം,പറയുന്നതെല്ലാം അബദ്ധങ്ങളായിരിക്കാം,ലോകം തന്നെ അവനെ
കുറ്റവാളിയായി പ്രഖ്യാപിക്കുന്നു.ആരാണ് ആ നിമിഷത്തില്‍,നിന്ന് മുക്തി
ആഗ്രഹിക്കാത്തത്.....നല്ല സമയത്തിനായി അവന്‍റെ അന്വേഷണം തുടരുന്നു.
മൊബൈല്‍ ഫോണില്‍,അജ്ഞാതന്‍റെ ഫോണ്‍,സന്ദേശം
എന്നെ ഈ അപൂര്‍വ്വ നിമിഷത്തെ ഓര്‍മ്മിപ്പിച്ചു.വെറുതെ ഒരു തമാശ തോന്നി.പരമാവധി
പേര്‍ക്ക് ആശംസകള്‍,അര്‍പ്പിച്ചു.അവരെയും ഓര്‍മ്മിപ്പിച്ചു.നല്ല സമയം അവരെ
കാത്തിരിക്കുന്നതായി അവരെ ഓര്‍മ്മിപ്പിച്ചു.നല്ലതു വരട്ടെ എന്ന്
ആശംസിച്ചു.എന്തെങ്കിലുമാകട്ടെ അവര്‍ക്ക് അതിലൊരു പ്രതീക്ഷ ഉണരട്ടെ.
എല്ലാവര്‍ക്കും നല്ലതു
വരട്ടെ..........ലോകാ സമസ്ഥാ സുഖിനോ ഭവന്തു.......
Tuesday, December 4, 2012
നാടകം തിരിച്ചുവരുന്നു......
കലാകരന്‍മാരെ പരിചയപ്പെടുത്തുന്ന സംവിധായകന്‍ |
പയ്യന്നൂരിലെ
പ്രൊഫഷണല്‍ നാടകോല്‍സവവും തുടര്‍ന്ന് അരങ്ങേറിയ മഴപ്പാട്ട് എന്ന അമച്വര്‍ നാടക
മത്സരവും അതേ തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വിരല്‍, ചൂണ്ടുന്നത് തീര്‍ച്ചയായും
നാടകത്തിന്‍റെ ഒരു ഗംഭീര തിരിച്ചുവരവിലേയ്ക്കാണ്.ആധുനിക കാലഘട്ടത്തിലെ ദൃശ്യ
ശ്രവ്യമാദ്ധ്യമങ്ങളുടെ അപ്രമാദിത്തം താത്കാലികമായി ജനമനസ്സുകളെ നാടകം പോലുള്ള
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍,കഴിവുള്ള കലാരൂപങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.ഗംഭീരവും
പ്രൌഢവുമായ പയ്യന്നൂരിലെ കലാസ്വാദകരുടെ സാന്നിദ്ധ്യം വളരെ ആശാവഹമാണ്.കഴിഞ്ഞ ഏതാനം
ദിവസങ്ങളില്‍ വളരെയധികം നാടകങ്ങള്‍ കാണാനുള്ള അവസരമുണ്ടായി.അതില്‍ എന്നെ
അദ്ഭുതപ്പെടുത്തിയത് പ്രേക്ഷകരാണ്.ആസ്വാദനം-നാടകത്തിലെ വളരെ നിര്‍ണ്ണായകമായിട്ടുള്ള
ഘടകം പ്രേക്ഷകര്‍,തന്നെയാണ്.നാടകത്തെ ഉയര്‍ത്തികൊണ്ടുവരുന്നതിന് നല്ല പ്രേക്ഷകരെ
വാര്‍ത്തെടുക്കേണ്ടതുണ്ട്.കലാകാരന്‍മാരുടെ കഴിവിനേയും കഠിനാദ്ധ്വാനത്തെയും
തിരിച്ചറിഞ്ഞ് അത് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയുന്ന ഒരു കൂട്ടം
പ്രേക്ഷകരെയാണ് നമുക്കാവശ്യം.തീര്‍ച്ചയായും ആ പ്രേക്ഷകമനസ്സുകളില്‍,ഈ കലാകാരന്‍മാര്‍,നന്മയുടെ
വിത്ത് പാകുമെന്നും അത് മുന്‍കാലങ്ങളിലേതുപോലെ കാലികമായ സാമൂഹിക പരിഷ്കരണത്തിനുള്ള
വഴിയൊരുക്കുമെന്നും ഉറപ്പാണ്.
പ്രൊഫഷണല്‍ നാടക
മത്സരത്തില്‍,അവതരിപ്പിച്ച ഹരിശ്ചന്ദ്ര എന്ന നാടകം ഇന്ത്യയില്‍ കലാകാരന്‍മാര്‍,ഉണ്ടായതു
മുതല്‍ അവതരിപ്പിക്കപ്പെട്ട കഥയാണെങ്കിലും സമൂഹത്തിലെ അഴിമതിയും സ്വാര്‍ത്ഥപരതയ്ക്കുമെതിരെ
പ്രേക്ഷകരുടെ ശ്രദ്ധ താത്കാലികമായെങ്കിലും ക്ഷണിക്കാന്‍,സംവിധായകനു
കഴിഞ്ഞിട്ടുണ്ട്.എന്തിനാണവളെയിങ്ങനെ മോഹിപ്പിച്ചത് എന്ന നാടകം സമൂഹത്തില്‍ മദ്യമേല്‍പ്പിക്കുന്ന
ദൂഷിത ഫലങ്ങളെപററി ഓര്‍മ്മിപ്പിക്കുന്നു.സ്നേഹ
വീടാണെങ്കില്‍ തീവ്രവാദവും അക്രമത്തിനുമെതിരെ സമൂഹമനസ്സാക്ഷി തൊട്ടുണര്‍ത്തുന്നു.
ചെഗുവേര,കേളു
എന്നീ നാടങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന മഞ്ജുളന്‍ സംവിധാനം ചെയ്ത മഴപാട്ട്
ഒരു കൂട്ടം അമേച്വര്‍,കലാകാരന്‍മാര്‍,അതിമനോഹരമായി അവതരിപ്പിച്ചു.കാന്തനും
കാന്തയും എന്ന ദമ്പദികളുടെ കഥപറയുന്ന ലളിതമായ കഥ നാടോടിപ്പാട്ടിന്‍റെ സഹായത്തോടെ
അതിമനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറിയിരിക്കുന്നു.കുഴിമടിയനായ കാന്തനെ നേര്‍വഴികാട്ടി
കര്‍മ്മോത്സുകനും ഊര്‍ജ്ജസ്വലനുമാക്കി മാറ്റുന്ന കഥ.കാന്ത പറഞ്ഞതനുസരിച്ച് ഊരു
ചുറ്റുന്ന മടിയനായ കാന്തന് കള്ളന് കഞ്ഞിവയ്ക്കാന്‍ കഴിയില്ല.വെളിച്ചപാടില്‍നിന്ന്
വെളിച്ചവും കിട്ടിയില്ല.മന്ത്രവാദിയ്ക്ക് കോഴി കൊടുത്തിട്ട് ഒരു പ്രയോജനവും
ലഭിച്ചില്ല.നാടോടികളുടെ അടുത്തും പാവത്തിന് ആശ്വാസം കിട്ടുന്നില്ല.ഒടുവില്‍
അന്വേഷിച്ച് നടന്ന സ്ഥലത്തെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.അദ്ദേഹം യഥാര്‍ത്ഥത്തില്‍,തന്‍റെ
ഭാര്യയുടെ അടുത്ത് തന്നെ എത്തിച്ചേരുന്നു.കാന്തന്‍ ജീവിതമെന്താണെന്ന്
തിരിച്ചറിയുന്നു.ഉത്തരവിദിത്വം അദ്ദേഹത്തെ കര്‍മ്മോത്സുകനാക്കുന്നു.അവസാനം
സന്തോഷത്തിന്‍റെ നന്മയുടെ മഴ പെയ്തിറങ്ങുന്നതോടെ നാടകം ശുഭപര്യവസായിയാകുന്നു.
നല്ല നാടകങ്ങള്‍
ഇനിയും നാടകാസ്വാദകരിലേയ്ക്ക് പെയ്തിറങ്ങട്ടെ.......
Subscribe to:
Posts (Atom)