Sunday, July 26, 2015

മഴക്കാലം


ഏകനായ് ഞാനിതാ നിൽകുന്നു
ചിന്താ മൂകത സകലം പടരുന്നു
നനുനനെയുള്ളോരാലസ്യത്തിൽ
ചാരിമലർന്നു കിടക്കുന്നു

പക്ഷികളൊറ്റയും കൂട്ടമായും
അസ്വസ്ത്ഥ ചിത്തരായലയുന്നു
ഭൂമിയിലാകെ പരന്നിടുന്നു
നിശ്ശബ്ദമൂകമാമന്തരീക്ഷം

വിണ്ണിലെ തേൻമണി തുള്ളികൾ തൊട്ടപ്പോൾ
മണ്ണിലെ ബീജങ്ങൾ കണ്ണു തുറന്നീടുന്നു
സുന്ദര സുരഭില ഹരിതാഭ കൊണ്ടു ഭൂ
മംഗലഗാത്രയായ് മാറുന്നു

ആധിയും വ്യാധിയും നീക്കീടുവാൻ
നാടിൻറെ ക്ഷേമത്തെ കാത്തിടുവാൻ
ആടിദേവതകളാടിടുന്നു
നാടിനുണർവേകും ശീലുമായി

രോഗാണു സഞ്ചയങ്ങളൊക്കെ വീണ്ടും
പെറ്റുപെരുകിത്തുടങ്ങിടുന്നൂ
പടയൊരുക്കങ്ങൾക്കനുകൂലമീ
പെരുമഴക്കലമിതോർത്തീടുക

വൃത്തിശുചിത്വ പരിപാലനത്താൽ
പരിസരം സ്വച്ഛന്ദ  സംപുഷ്ടമായിടേണം
ഒരുനവ വർഷപുലരിക്കു മുന്നേ
നാം നവമായൊരൂർജ്ജത്തെ പുൽകിടേണം

No comments:

Post a Comment